tag:blogger.com,1999:blog-9177627262875691195.post7954414338694152130..comments2023-05-24T00:37:25.898-07:00Comments on KAMAL VARADOOR: KAMALS DRIVE-LUCKY DHONIKAMALVARADOORhttp://www.blogger.com/profile/14728379280458990921noreply@blogger.comBlogger1125tag:blogger.com,1999:blog-9177627262875691195.post-89396873631395101352008-11-12T09:49:00.000-08:002008-11-12T09:49:00.000-08:00ധോണി തുടര്‍ച്ചയായി ജയിപ്പിച്ചപ്പോള്‍ അത് ഭാഗ്യം, ഗ...ധോണി തുടര്‍ച്ചയായി ജയിപ്പിച്ചപ്പോള്‍ അത് ഭാഗ്യം, ഗാഗുലി ജയിപ്പിച്ചിരുന്നപ്പോള് അത് കഴിവായും പലരും വാഴ്ത്തിയിരുന്നു. എന്നാലും ധോണിയെക്കുറിച്ച് ഒരു കാര്യം കാണാതെ വയ്യ. ഇന്‍ഡ്യയുടെ മിക്കവാറും എല്ലാ ക്യാപ്റ്റന്മാരും സമ്മര്‍ദ്ദം താങ്ങാനാവാതെ, ക്യാപ്റ്റനായിരുന്ന കാലയളവുകളില്‍ കരിയറിലെ എറ്റവും മോശം ഫോമിലായിരുന്നു, സച്ചിന് ഉള്‍പ്പെടെ. പക്ഷേ ധോണിയുടെ ബാറ്റിങ്ങിന് സമ്മര്‍ദ്ദത്തിന്റെ ഒരു പ്രശ്നവുമില്ല, കൂടുതല്‍ നന്നായിട്ടേ ഉള്ളൂ. ഏതു ടീമും ക്യാപ്റ്റന്‍ വിരണ്ടാല്‍ ടീം മൊത്തത്തില്‍ വിരളുന്നതായാണ് കണ്ടിട്ടുള്ളത്. കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്‍ഡ്യ ജയിച്ച പെര്‍ത്തിലെ മത്സരത്തിലെ വഴിത്തിരിവ് എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ വിറപ്പിക്കുകയും, പിന്നെ വിക്കറ്റെടുക്കുകയും ചെയ്ത ഇശാന്ത് ശര്‍മ്മയുടെ ബോളിങ്ങ് സ്പെല്‍. ആ പതര്‍ച്ച ഓസ്ടേലിയന്‍ ടീം ആ മത്സരത്തിലുടനീളം പ്രകടപ്പിക്കുകയും ചെയ്തു. <BR/>ക്രിക്കറ്റ് മത്സരം യഥാര്‍ത്തില്‍ കളിക്കാരുടെ മനസ്സിലാണ് നടക്കുന്നത്, കൂടുതല്‍ മാനസികാധിപത്യം പുലര്‍ത്തുന്ന ടീം വിജയിക്കുന്നതായാണ് കാണുന്നത്. സമ്മര്‍ദ്ദം മൂത്ത് നഖം കടിക്കുന്ന സച്ചിന് എന്ന ക്യാപ്റ്റ ന് സഹകളിക്കാരിലും സമ്മര്‍ദ്ദം നിറക്കുകയാണ് ചെയ്യുന്നത്. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും ധോണിയുടെ മുഖത്തോ, ബാറ്റിങ്ങിലെ അതു പ്രകടമല്ല. എതിരാളിയുടെ ചങ്കിടിപ്പു കൂട്ടാനും പിഴവു വരുത്താനും അതു ധാരാളം(എതിര് ടീം ഓസ്ട്രേലിയ ആണെങ്കില്‍ പോലും). ഭാഗ്യം കൊണ്ടു മാത്രം ചിലപ്പോള്‍ ഒരു കളി ജയിച്ചേക്കാം, പക്ഷേ തുടര്‍ച്ചയായി ചക്ക വീണ് മുയല് ചാവില്ല. അല്ലെങ്കിലും 320, 190 രണ്സിനും ഉള്ള ജയങ്ങളെ വെറും ഭാഗ്യമായി കണക്കാക്കാമോ. <BR/>പിന്നെ പോണ്ടിങ്ങ് നാഗ്പൂര്‍ ടെസ്റ്റില്‍ 6 വിക്കറ്റ് വീണ ശേഷം സ്പിന്നര്‍മാരെ കൊണ്ട് എറിയിപ്പിച്ചത് ഓവര്‍ റേറ്റ് കൂടാന്‍ വേണ്ടി മാത്രം ചെയ്ത ഒരു മണ്ടന്‍ തീരുമാനമല്ല. തൊട്ടുമുന്‍പു വീണ ഗാഗുലിയുടെയും, ലക്ഷമണിന്റെയും വിക്കറ്റുകള്‍ ക്രേസ എന്ന സ്പിന്നര്‍ക്കായിരുന്നു എന്നോര്‍ക്കണം. പിന്നെ ധോണി സ്പിന്നനേക്കാര് നന്നായി പേസിനെ നേരിടുന്ന ആളുമാണ്. ആ ടെസ്റ്റിലെ രണ്ടിന്നുഗ്സുകളിലും ധോണിയുടെ വിക്കറ്റ് ക്രേസക്കു തന്നെ ആയിരുന്നു താനും.Rajin Kumarhttps://www.blogger.com/profile/05471259455022145807noreply@blogger.com