Saturday, June 4, 2011
CHINEES REVOLUTION
ഫ്രഞ്ചു മണ്ണില്‍ ചൈനീസ് വിപ്ലവം
പാരീസ്: യൂറോപ്പിന്റെ സാമൂഹ്യക്രമം തിരുത്തിക്കുറിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണില്‍ ശനിയാഴ്‌ച വൈകീട്ട്‌്‌് ഇന്ത്യന്‍ സമയം 8.00ന്‌്‌് പിറന്നത് ചൈനീസ് വിപ്ലവം. നിലവിലെ ജേത്രി ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഷിയാവോണിനെ ഒരു സെറ്റ് പോലും നേടാനനുവദിക്കാതെ കിരീടത്തിലേക്ക്‌് എയ്‌സ് പായിച്ച ചൈനക്കാരി ലീ നാ ഇനി ചരിത്രത്തില്‍. ഗ്രാന്റ്‌സ്ലാം സിംഗിള്‍സ് കിരീടത്തില്‍ ആദ്യമായി മുത്തമിടുന്ന ഏഷ്യന്‍ വനിതാ താരമാണ് ലീ. വനിതാ ടെന്നീസിന്റെ പുതുയുഗപ്പിറവിയെന്നുള്ള വിശേഷണങ്ങളെ ന്യായീകരിക്കുന്നതാണ് രണ്ടുവട്ടം തുടരെ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുകയും ഏഷ്യയുടെ ആദ്യ മേജര്‍ ടെന്നീസ് വിജയിയാവുകയും ചെയ്‌ത ലീ. സ്‌കോര്‍: 6-4, 7-6 (7/0).
ഒരു വര്‍ഷം മുമ്പ് ഇതേവേദിയില്‍ ഇതേ സ്‌കോറിന് ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ മറിച്ചിട്ടത്‌് ഇന്നലത്തെ പരാജിത ഷിയാവോണായിരുന്നു. അന്ന്‌് ഗ്രാന്റ്‌സ്ലാം കൈയിലേന്തുന്ന ആദ്യ ഇറ്റലിക്കാരി എന്ന ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.
മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവയെ ലീ സെമിഫൈനലില്‍ കീഴടക്കിയതോടെ ഏഷ്യന്‍ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ആരാധകരെ നിരാശരാക്കാതെ കളിമണ്‍ കോര്‍ട്ട് കീഴടക്കാന്‍ ലീക്കായി. വുഹാനില്‍ നിന്നുള്ള 29കാിക്കു മുമ്പില്‍ രണ്ടാം സെറ്റില്‍ ഷിയാവോണ്‍ നടത്തിയ പോരാട്ടം ലക്ഷ്യം കണ്ടില്ല. ടൈ ബ്രേക്കറിലേക്ക്‌്‌് നീങ്ങിയെങ്കിലും 7-0 ന്‌് ലീ ടൈ ബ്രേക്കര്‍ തൂത്തുവാരി.
മത്സരത്തിനു മുമ്പു തന്നെ ആത്മവിശ്വാസത്തിലായിരുന്നു ഏഷ്യക്കാരി. കിരീടം നേടാനായാ്‌ല്‍ ചൈനയില്‍ ടെന്നീസിന്റെ വളര്‍ച്ചക്ക് തനിക്ക് പ്രചോദനമാകാന്‍ കഴിയുമെന്ന് മത്സരത്തിനു മുമ്പു തന്നെ ലീ പറഞ്ഞിരുന്നു. ഇറ്റലിയുടെ ഏക ഗ്രാന്റ്‌സ്ലാം വിജയിയെന്ന പദവി ഒരു വര്‍ഷം മുമ്പ് ഇവിടെ നേടിയെടുത്ത ഷിയാവോണിന് ഇത്തവണ പക്ഷേ കാലുറപ്പിക്കാനായില്ല.
ടോപ് സ്‌പിന്നിലൂടെ എതിരാളിയെ വശംകെടുത്താനുള്ള തന്ത്രമായിരുന്നു ഷിയാവോണിന്റേത്. അതേസമയം കളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയും കരുത്തുറ്റ ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന അത്‌ലറ്റിക് ടെന്നീസാണ് ലീ കാഴ്‌ചവെച്ചത്. പൊതുവെ നിരാശയായി കാണപ്പെട്ട ഷിയാവോണിന് ഫൈനലി്‌ന്റെ സമ്മര്‍ദ്ദം അതിജയിക്കാനായില്ല.
'ഞാന്‍ 4-2ന്‌് മുന്നിലായിരുന്നു. ഷിയാവോണ്‍ തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കീഴടങ്ങാതെ മുന്നോട്ടു കുതിച്ചു. എന്റെ കളിയില്‍ ചൈനക്കാര്‍ അമ്പരന്നിരിക്കുമെന്നെനിക്കറിയാം. ഞാന്‍ വികാര പ്രക്ഷുബ്ധയായിരുന്നു. എന്നാല്‍ എന്റെ എതിരാളിക്കു മുമ്പില്‍ ഞാനത് പുറത്തുകാട്ടിയില്ല.' മത്സര ശേഷം ലീ പറഞ്ഞു. കായിക, കായികേതര ശക്തിയാകാനുള്ള ചൈനയുടെ കുതിപ്പിന്റെ മറ്റൊരു ഉദാഹരണമാണ് ലീ നാ.
യൂറോ യോഗ്യതാ റൗണ്ട്‌്‌്
ഇറ്റലിക്കും ജര്‍മനിക്കും ജയം
ഫ്രാന്‍സിനെ ബെലാറസ് തളച്ചു
(ചിത്രം. എസ്.പി ഇറ്റലി. എസ്‌തോണിയക്കെതിരെ ഇറ്റലിയുടെ രണ്ടാം ഗോള്‍നേടിയ ആന്റോണിയോ കസാനോയെ റിക്കാര്‍ഡോ മോണ്ടോലിവോ (ഇടത്ത്‌്), ഗ്വിസപ്പെ റോസ്‌ി എന്നിവര്‍ അഭിനന്ദിക്കുന്നു)
റോം: യൂറോ 2012 യോഗ്യതാ മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി ടീമുകള്‍ക്ക് ജയം. ഇറ്റലി മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌് എസ്‌തോണിയയേയും ജര്‍മനി 1-2ന്‌്‌്‌്‌് ഓസ്‌ട്രിയയേയും പരാജയപ്പെടുത്തി. മറ്റൊരു മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ബെലാറസ്‌് ഒരു ഗോള്‍ സമനിലയില്‍ കുരുക്കി. ക്രൊയേഷ്യ ജോര്‍ജ്ജിയയേയും സ്വീഡന്‍ മൊള്‍ദോവയേയും തോ|ിച്ചു.
മൊഡേണയിലെ ആല്‍ബര്‍ട്ടോ ബ്രാഗ്ലിയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇറ്റലി യൂറോയിലെ കുതിപ്പ്‌് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഗ്വിസപ്പെ റോസി, ആന്റോണിയോ കസ്സാനോ, ജിയാംപാവലോ എന്നിവരാണ് അസൂറികള്‍ക്ക് യോഗ്യതാ റൗണ്ടിലെ ആറുകളികളില്‍ അഞ്ചാം ജയമൊരുക്കിയത്. ആന്ദ്രേ പിര്‍ലോ, ആല്‍ബര്‍ട്ടോ അക്വിലാനി, റിക്കാര്‍ഡോ മോണ്‍ടോളിവോ എന്നിവരുടെ മികവില്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ച ഇറ്റലി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.
21-ാം മിനുട്ടില്‍ റോസിയാണ് മുന്‍ ചാമ്പ്യന്‍മാരുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കും മുമ്പ് കസ്സാനോ ലീഡ് ഇരട്ടിയാക്കി. 68-ാം മിനുട്ടിലായിരുന്നു പാവലോയുടെ ഗോള്‍. ഗ്രൂപ്പ് സിയില്‍ കളിക്കുന്ന ഇറ്റലി 16 പോയിന്റുമായി ഒന്നാമതാണ്. സ്ലോവേനിയ (11) രണ്ടാം സ്ഥാനത്തും സെര്‍ബിയ (എട്ട്‌്) മൂന്നാം സ്ഥാനത്തുമാണ്.
എ ഗ്രൂപ്പില്‍ ജര്‍മനി പരാജയമില്ലാതെ കുതിക്കുകയാണ്. മരിയോ ഗോമസിന്റെ ഇരട്ട ഗോളാണ് എവേ മൈതാനത്ത്‌് ശക്തരായ ഓസ്‌ട്രിയയെ തോ|ിക്കാന്‍ ജര്‍മനിയയെ സഹായിച്ചത്. ആദ്യ പകുതി തീരും മുമ്പ് ഗോമസിലൂടെ ജര്‍മനി ലീഡ് നേടിയെങ്കിലും ഇടവേളക്കു ശേഷം അഞ്ചു മിനുട്ടിനകം ഓസ്‌ട്രിയ ഒപ്പമെത്തി. ലോംഗ് വിസിലിനു തൊട്ടുമുമ്പായിരുന്നു ഗോമസിന്റെ രണ്ടാം ഗോള്‍. ഗ്രൂപ്പില്‍ ആറു മത്സരങ്ങളില്‍ 18 പോയിന്റുള്ള ജര്‍മനിക്കു പിന്നില്‍ ഏഴു മത്സരം കളിച്ച ബെല്‍ജിയവും (11) തൊട്ടുപിന്നില്‍ തുര്‍ക്കിയും (ആറുകളിയില്‍ 10 പോയിന്റ്) നിലകൊള്ളുന്നു. ബെല്‍ജിയത്തെ പിന്നിലാക്കാനുള്ള അവസരം ഇന്നലെ തുര്‍ക്കിക്ക് മുതലെടുക്കാനായില്ല. എങ്കിലും എവേമത്സരത്തില്‍ 1-1 സമനില നേടി വിലപ്പെട്ട ഒരു പോയിന്റ് നേടാന്‍ അവര്‍ക്കായി. മൗറിസ് ഒഗുംയിമിയുടെ ഗോളിന് ബുറാക് യില്‍മാസിലൂടെ തുര്‍ക്കി മറുപടിനല്‍കി.
ബാര്‍സലോണാ താരം എറിക് അബിദാലിന്റെ സെല്‍ഫ് ഗോളാണ് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബെലാറാസിനെതിരെ ഫ്രാന്‍സിന് തിരിച്ചടിയായത്. ചെല്‍സിയുടെ $ോറന്റ് മലൂദയാണ് ഫ്രഞ്ചുകാരെ രക്ഷപ്പെടുത്തിയത്. 20-ാം മിനുട്ടില്‍ അബിദാലിന്റെ സെല്‍ഫ്‌് ഗോള്‍പിറന്ന്‌് രണ്ടു മിനുട്ട് കഴിഞ്ഞ്‌്‌് മലൂദ സ്‌കോര്‍ ചെയ്‌തു. സെപ്‌തംബറിനു ശേഷം യോഗ്യതാ മത്സരങ്ങളില്‍ ആദ്യമായാണ് ഫ്രാന്‍സ് ഗോള്‍ വഴങ്ങുന്നത്‌്‌്. ഫ്രാന്‍സിന് ആറു കളിയില്‍ നിന്ന്‌് നാലു വിജയവും ഓരോ തോല്‍വിയും സമനിലയുമായി 13 പോയിന്റുണ്ട്‌്. രണ്ടാം സ്ഥാനത്തിന് കടുത്ത മത്സരം നടക്കുന്ന ഗ്രൂപ്പില്‍ ബെലാറസ്, റൊമാനിയ ടീമുകള്‍ക്ക്‌് യഥാക്രമം ഒമ്പത്, എട്ട് പോയിന്റാണുള്ളത്. അഞ്ചു മത്സരങ്ങള്‍ കളിച്ച അല്‍ബേനിയക്ക്‌് ഏഴു പോയിന്റുണ്ട്‌്.
മത്സര ഫലം
സാന്‍മറീനോ 0-1 ഫിന്‍ലാന്‍ഡ്
മൊള്‍ദോവ 1-4 സ്വീഡന്‍
ഓസ്‌ട്രിയ 1-2 ജര്‍മനി
ബെല്‍ജിയം 1-1 തുര്‍ക്കി
ഇറ്റലി 3-0 എസ്‌തോണിയ
ബെലാറസ്‌് 1-1 ഫ്രാന്‍സ്‌്
ക്രൊയേഷ്യ 2-1 ജോര്‍ജ്ജിയ
കസാഖ്‌സ്‌താന്‍ 2-1 അസൈര്‍ബൈജാന്‍
ലെയ്‌ഞ്ചസ്റ്റെയ്‌ന്‍ 2-0 ലിത്വാനിയ
ഫറോവ ഐലന്‍ഡ്‌സ് 0-2 സ്ലോവേനിയ
റൊമാനിയ 3-0 ബോസ്‌നിയ
ആര്‍സനല്‍, സ്‌പേഴ്‌സ്, സിറ്റി പിന്നില്‍
ഹിഗ്വയ്‌ന്‍ എങ്ങോട്ടുമില്ല
മാഡ്രിഡ്: സ്‌പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നു പിന്നില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍. ആര്‍സനല്‍, ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവക്കു പുറമെ ഇറ്റലായിന്‍ സീരി എയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മുന്‍ ചാമ്പ്യന്‍മാര്‍ യുവന്റസും 23കാരനെ കരാര്‍ ചെയ്യാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഹിഗ്വയ്‌ന്‍ റയല്‍ വിട്ട് എങ്ങോട്ടും പോകുന്നില്ലെന്ന് താരത്തിന്റെ പിതാവ് അറിയിച്ചു.
എന്റെ മകനില്‍ താല്‍പര്യമുള്ള ഒട്ടേറെ ക്ലബുകളുണ്ടെന്നത് അവനുള്ള ബഹുമതിയാണ്. എന്നാല്‍ ഗോണ്‍സാലോ റയലില്‍ തന്നെ തുടരും. പിതാവ് ജോര്‍ജ്ജ് ഹിഗ്വയ്‌ന്‍ പറഞ്ഞു. നാലു മാസം പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നു ഹിഗ്വയ്‌ന്‍ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന് 13 ഗോള്‍ നേടിയിട്ടുണ്ട്.
കളിമണ്ണില്‍ ഇന്ന് ക്ലാസിക്
നദാല്‍ ജയിച്ചാല്‍ ബ്യോണ്‍ ബോര്‍ഗിനൊപ്പം
ഫെഡറര്‍ ജയിച്ചാല്‍ നദാലിന് റാങ്ക് നഷ്ടമാകും
പാരീസ്: ഗ്രാന്റ്‌സ്ലാം ടെന്നീസ് കലാശവേദിയില്‍ വീണ്ടും അഴകും കരുത്തും മാറ്റുരയ്‌ക്കുന്നു. റോളണ്ട് ഗാരോസിലെ പൊടിമണ്ണില്‍ മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ പുരുഷനുമായ റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലെ ഏകാധിപതി റാഫേല്‍ നദാലിനെ നേരിടുമ്പോള്‍ ടെന്നീസിലെ എല്‍ക്ലാസിക്കോ അങ്കത്തിനാണ് ലോകം കാത്തിരിക്കുന്നത്. മത്സരം വൈകീട്ട്‌് 6.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.
16 ഗ്രാന്റ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി എതിരാളികളില്ലാതെ മുന്നില്‍ നില്‍ക്കുന്ന ഫെഡറര്‍ ഒറ്റതവണയാണ് റോളണ്ട്‌് ഗാരോസില്‍ വിജയിച്ചത്. അതേസമയം നദാല്‍ തന്റെ ആറാം ഫ്രഞ്ച് ഓപണിലേക്കാണ് റാക്കറ്റേന്തുന്നത്. ജയിച്ചാല്‍ ഇതിഹാസതാരം ബ്യോണ്‍ ബോര്‍ഗിനൊപ്പം. ജയിക്കുന്നത് ഫെഡററാണെങ്കില്‍ നദാലിന്റെ ഒന്നാം റാങ്ക് തെറിക്കും. അങ്ങനെ വന്നാല്‍ തന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്ത നദാലിനോടുള്ള മധുര പ്രതികാരമായിരിക്കും നിലവില്‍ മൂന്നാംസ്ഥാനത്തുള്ള ഫെഡറര്‍ക്ക്.
നദാല്‍-ഫെഡറര്‍ പോരാട്ടത്തിന്റെ 25-ാം എപ്പിസോഡാണ് പാരീസിലേത്. ഇവിടെ മാത്രം നാലു ഫൈനലുകളില്‍ അവര്‍ അങ്കംവെട്ടി. വിജയങ്ങള്‍ പക്ഷേ കളിമണ്‍ രാജകുമാരന്‍ നദാലിനൊപ്പം നിന്നു. അവസാനത്തേത്‌് 6-1, 6-3, 6-0 എന്ന സ്‌കോറിന് ഏകപക്ഷീയമായിരുന്നു. ഈ വര്‍ഷം ഇരുവരും രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ രണ്ടുവിജയവും നദാലിനായിരുന്നു. മൊത്തം കണക്കില്‍ 16-8 എന്ന നിലയില്‍ ഫെഡററേക്കാള്‍ ഇരട്ടിവിജയം നേടിയ സ്‌്‌പാനിഷ് താരം എതിരാളിക്കുമേല്‍ മേല്‍ക്കോയ്‌്‌മ കാണിച്ചു. അതേസമയം കളിക്കളത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഈ ആധികാരികത പ്രകടമായില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ നദാലിന്റെ വഴിക്കാണ്. എന്നാല്‍ നദാലിന്‌്‌്‌്‌്‌്‌്‌് പുതിയ വെല്ലുവിളിയായി മാറിയ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കാനായതിലൂടെ ഫെഡറര്‍ പഴയ കരുത്തിന്റെ നിഴലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
സെമിഫൈനലില്‍ ബ്രിട്ടന്റെ അഞ്ചാം സീഡ് താരം ആന്‍ഡിമുറെയെ റാഫേല്‍ നദാല്‍ പ്രവീഴ്‌ത്തിയതോടെ ഫൈനലില്‍ ഒരു ഉശിരന്‍ അങ്കം ഉറപ്പിക്കപ്പെട്ടിരുന്നു. രണ്ടാം സെമിഫൈനലില്‍ വിജയിക്കുന്നത് റോജര്‍ ഫെഡററായാലും നൊവാക് ദ്യോകോവിച്ചായാലും ഫൈനലില്‍ തീപ്പൊരി മത്സരം കാണാം. സീസണില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ദ്യോകോവിച്ച് 2011ല്‍ മാത്രം ഇതിനകം ആറു ഫൈനലുകള്‍ ജയിച്ചു കഴിഞ്ഞിരുന്നു. ഫ്രഞ്ചിലും വെന്നിക്കൊടി പാറിക്കാനായാല്‍ ദ്യോകോവിച്ചിനെ കാത്തിരുന്നത് നദാലിന്റെ ഒന്നാം നമ്പര്‍ പദവിയായിരുന്നു. അതേസമയം ജയിക്കുന്നത് ഫെഡററാണെങ്കില്‍ 21-ാം നൂറ്റാണ്ടിലെ ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങും.
എന്നാല്‍ നാലു സെറ്റ് പോരാട്ടത്തിനൊടുവില്‍ ദ്യോകോവിച്ചിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് (7-6 (5), 6-3, 3-6, 7-6 (5)) തന്റെ പ്രതാപകാലം നഷ്ടമായിട്ടില്ലെന്ന് സ്വിസ് താരം എതിരാളികളെ ഓര്‍മിപ്പിച്ചു. 'റാഫാ, നൊവാക് പിന്നെ മറ്റുചിലരും എന്റെ കുതിപ്പ് തടഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എന്റെ വഴിക്കാണ്' മത്സര ശേഷം ഫെഡറര്‍ പറഞ്ഞു.
29കാരന്‍ ഫെഡറര്‍ ഇപ്പോഴും കരുത്തനാണ്. മുഖ്യാധാരയില്‍ നിന്ന് മങ്ങിപ്പോകുന്നതിനിടെ ഫ്രഞ്ചില്‍ അദ്ദേഹം നടത്തിയ തിരിച്ചുവരവ് അതിനു തെളിവാണ്. പ്രാഥമിക റൗണ്ടില്‍ ലോപസിനോട് ടൈബ്രേക്കര്‍ വഴങ്ങിയ സ്വിസ് താരം പിന്നീട് നാലാം റൗണ്ടില്‍ വാവ്രിങ്കക്കു മുന്നില്‍ മാത്രമാണ് (7-5) പരീക്ഷിക്കപ്പെട്ടത്. മോണ്‍ഫില്‍സിനോടും ഒരു സെറ്റില്‍ ടൈബ്രേക്കര്‍ കളിച്ചു. സെമിയില്‍ ദ്യോകോവിച്ചുമായി നടന്ന കണ്ണഞ്ചും അങ്കത്തില്‍ സെര്‍് താരത്തിന്റെ സ്വപ്‌നമാണ് ഫെഡ് എക്‌സ്‌പ്രസ് തകര്‍ത്തത്. ടൈബ്രേക്കറില്‍ തീരുമാനമായ ആദ്യസെറ്റില്‍ ഫെഡറര്‍ ജയിച്ചപ്പോള്‍ സീസണില്‍ ദ്യോകോവിച്ചിന് ആദ്യമായി ആദ്യസെറ്റ്‌് നഷ്ടമാകുകയായിരുന്നു. തോല്‍വിയില്ലാ കുതിപ്പില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാമെന്നുള്ള അദ്ദേഹത്തിന്റെ മോഹവും തകര്‍ന്നു.
ഞെട്ടലോടെയായിരുന്നു ടൂര്‍ണമെന്റില്‍ നദാലിന്റെ തുടക്കം. ജോണ്‍ ഇസ്‌നറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാല്‍ കീഴടക്കിയത്. പാരീസില്‍ ആദ്യമായാണ് ആദ്യ റൗണ്ടില്‍ നദാല്‍ അഞ്ചു സെറ്റ് കളിക്കുന്നത്‌്. രണ്ടാം മത്സരത്തിലും നദാല്‍ വെല്ലുവിളിക്കപ്പെട്ടു പിന്നീട് കാര്യങ്ങള്‍ സ്‌പാനിഷ് താരത്തിന്റെ വഴിക്കായിരുന്നു.
ഫൈനലിലേക്കുള്ള വഴി
ഘട്ടം, എതിരാളി, വിജയം
ഫെഡറര്‍
1-ാം റൗണ്ട് ഫെലിസിയാനോ ലോപസ് 3സെറ്റില്‍
2-ാം റൗണ്ട്‌് മാക്‌സിമെ ടെക്‌സീറ 3സെറ്റില്‍
3-ാം റൗണ്ട്‌്‌്‌്‌്‌്‌് ജാകോ ടിപ്‌സാരെവിക് 3സെറ്റില്‍
4-ാം റൗണ്ട്‌് സ്റ്റാനിസ്ലാവ വാവ്രിങ്ക 3സെറ്റില്‍
ക്വാര്‍ട്ടര്‍ ഗയേല്‍ മോണ്‍ഫില്‍സ് 3സെറ്റില്‍
സെമി നൊവാക് ദ്യോകോവിച്ച്‌് 4സെറ്റില്‍
നദാല്‍
1-ാം റൗണ്ട് ജോണ്‍ ഇസ്‌നര്‍ 5സെറ്റില്‍
2-ാം റൗണ്ട് പാബ്ലോ അന്ദുയാര്‍ 3സെറ്റില്‍
3-ാം റൗണ്ട് ആന്റോണിയോ വെയ്‌്‌ക്‌് 3സെറ്റില്‍
4-ാം റൗണ്ട്‌് ഇവാന്‍ ലുബിസിച്ച് 3സെറ്റില്‍
ക്വാര്‍ട്ടര്‍ റോബിന്‍ സോഡര്‍ലിങ് 3സെറ്റില്‍
സെമി ആന്‍ഡി മുറേ 3സെറ്റില്‍
ദക്ഷിണാഫ്രിക്കയെ
പരിശീലിപ്പിക്കാന്‍ കേഴ്‌സ്റ്റണ്‍
ജോഹന്നാസ്‌ബര്‍ഗ്: ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഗാരി കേഴ്‌സ്റ്റണ്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. മുന്‍ സഹതാരം അലന്‍ ഡൊണാള്‍ഡാണ് കേഴ്‌സ്‌റ്റന്റെ പേര് നിര്‍ദേശിച്ചത്. ക്രിക്കറ്റ് സൗത്താഫ്രിക്ക ഇക്കാര്യത്തില്‍ തിങ്കളാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ഏകദിന ലോക ചാമ്പ്യന്മാരാക്കുകയും ടെസ്റ്റില്‍ ഒന്നാം റാങ്കിലേക്ക് നയിക്കുകയും ചെയ്‌ത കേഴ്‌സ്റ്റണ്‍ ശേഷകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.
കോപ്പാ അമേരിക്ക
പിസാറോ എത്തി, പാറ്റോ എത്തും
ലിമ: ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി പെറു സ്‌്‌ട്രൈക്കര്‍ ക്ലോഡിയോ പിസാറോ ടീമില്‍ തിരിച്ചെത്തി. ഹാട്രിക്‌്‌് കിരീടം തേടുന്ന ബ്രസീല്‍ നിരയില്‍ തോളെല്ലിനു പരിക്കേറ്റ മുന്‍നിരക്കാരന്‍ അലക്‌സാണ്ടര്‍ പാറ്റോ മത്സരങ്ങള്‍ക്കു മുമ്പ് തിരിച്ചെത്തുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു.
മൂന്നര വര്‍ഷത്തിനു ശേഷമാണ് പിസാറോ ടീമിലെത്തുന്നത്. താന്‍ കോപ്പ അമേരിക്കക്ക് കാത്തു നില്‍ക്കുകയാണെന്ന്‌് താരം പറഞ്ഞു. 'ഞാന്‍ ടൂര്‍ണമെന്റിനെ ഉറ്റുനോക്കുകയാണ്‌്. ദേശീയ ടീ്‌മുമായി ചേരാനായതില്‍ വലിയ സന്തോഷമുണ്ട്‌്‌്. പരിക്കിന്റെ പിടിയിലായിരുന്ന യുവാന്‍ മാന്വല്‍ വര്‍ഗാസ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ്, കാര്‍ലോസ് സംബ്രാനോ, പൗലോ ഗ്വറേറോ എന്നിവരും പരിശീലനങ്ങള്‍ക്കായി തിങ്കളാഴ്‌ച ടീമിനൊപ്പം ചേരും. ജപ്പാനിലുള്ള പെറൂവിയന്‍ സംഘം തിങ്കളാഴ്‌ച നാട്ടിലെത്തും. വിദേശ ലീഗുകളില്‍ കളിക്കുന്നവര്‍ മാത്രം അന്നുച്ചയ്‌ക്ക്‌്‌് പരിശീലനം നടത്തും.
ഇറ്റാലിയന്‍ സീരി.എ അവസാന മത്സരങ്ങള്‍ക്കിടെയാണ് എ.സി മിലാന്‍ താരം പാറ്റോക്ക് പരിക്കേറ്റതെന്ന് ഡോക്ടര്‍ ജോസ് ലൂയിസ് റൂങ്കോ പറഞ്ഞു. എന്നാല്‍ കോപ്പയില്‍ പാറ്റോ കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലതു കാല്‍തുടയില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ പൗലോ ഹെന്‍റിക്വെ ഗാന്‍സോയും മത്സരങ്ങള്‍ക്കു മുമ്പ് സുഖം പ്രാപിക്കുമെന്ന് റൂങ്കോ പറഞ്ഞു.
വിജയത്തുടക്കം
പോര്‍ട്ട്‌്‌ഓഫ് സ്‌പെയ്‌ന്‍: വെസ്‌്‌റ്റിന്‍ഡീസ് പര്യടനം ഇന്ത്യ ജയത്തോടെ തുടങ്ങി. ട്രിനിഡാഡില്‍ നടന്ന പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ 16 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. 16 പന്തില്‍ 34 റണ്‍െസെടുത്ത്‌പുറത്താകാതെ നിന്ന ബാണ്‍വെല്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ക്യാപ്‌റ്റന്‍ പട്ടത്തില്‍ കന്നിയങ്കത്തിനിറങ്ങിയ സുരേഷ് റെയ്‌നക്ക് വിജയത്തോടെ തുടങ്ങാനായി. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ബദരീനാഥായിരുന്നു (37 പന്തില്‍ 43) ടോപ് സ്‌കോറര്‍. നാലു വിക്കറ്റെടുത്ത വിന്‍ഡീസ് നായകന്‍ ഡാരന്‍ സമ്മിയാണ് ആതിഥേയരുടെ പോരാട്ടം ഏറ്റെടുത്തത്. പാര്‍ത്ഥീവ് പട്ടേല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌്‌ലി എന്നീ ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു പുറമെ ക്യാപ്‌റ്റന്‍ റെയ്‌നയും സമ്മിയുടെ ഇരയായി. വിന്‍ഡീസ് ബാറ്റിംഗില്‍ ഡാരന്‍ ബ്രാവോ 49 റണ്‍സെടുത്തു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ബദരീനാഥിനു പുറമെ പാര്‍ത്ഥീവ് പട്ടേല്‍ (26), രോഹിത് ശര്‍മ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടത്തിയ യൂസുഫ് പത്താനും (പുറത്തകാതെ ആറു പന്തില്‍ 15), ഹര്‍ഭജന്‍ സിംഗുമാണ് (പുറത്താകാതെ ഏഴു പന്തില്‍ 15) ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. രോഹിത്, പത്താന്‍ എന്നിവര്‍ രണ്ടും പട്ടല്‍, ഹര്‍ഭജന്‍ എന്നിവര്‍ ഒന്നും സിക്‌സര്‍ നേടി.
പിന്തുടരാനിറങ്ങിയ വിന്‍ഡീസീന് ആറാം ഓവറില്‍ പ്രഹരമേറ്റു. ലിന്‍ഡല്‍ സിമ്മണ്‍സിനെ പുറത്താക്കി ആര്‍.അശ്വിനാണ് സന്ദര്‍ശകരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നത്. അര്‍ദ്ധശതകത്തിലേക്ക്‌് നീങ്ങുകയായിരുന്ന ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ഹര്‍ഭജനാണ് ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്.വെസ്റ്റിന്‍ഡ്യന്‍ മണ്ണില്‍ ഇന്ത്യ വെല്ലുവിളി നേരിട്ടേക്കും എന്നു തോന്നിക്കുന്നതായിരുന്നു ഉദ്‌ഘാടന മത്സരം. ലോകകപ്പിലും ഐ.പി.എല്ലിലും മിന്നിത്തെളിഞ്ഞ ഇന്ത്യന്‍ വെടിക്കെട്ടുകള്‍ക്ക് പതിവു ക്രൗര്യം പുറത്തെടുക്കാനായില്ല. പാര്‍ത്ഥീവ് പട്ടേലും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുടക്കമിട്ടത്.
പതിഞ്ഞ തുടക്കത്തിനു ശേഷം മൂന്നാം ഓവറിലെ അവസാന പന്തില്‍ ധവാനെ ഡാരന്‍ സമ്മി $െച്ചറിന്റെ കൈകളിലെത്തിച്ചു. ഐ.പി.എല്ലിന്റെ താരങ്ങളിലൊരാളായ വിരാട് കോഹ്‌്‌ലി 14 റണ്‍സെടുത്ത്‌് മടങ്ങിയതോടെ ടീം നിരാശയിലായി. എന്നാല്‍ ചാമ്പ്യന്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്‌മാന്‍ എസ്.ബദരീനാഥ് രക്ഷാ പ്രവര്‍ത്തനമേറ്റെടുത്തു. അഞ്ചു ബൗണ്ടറികളും ബദരീനാഥ്‌്‌് നേടി.
ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അയലത്തെങ്ങുമില്ലായിരുന്നു ക്യാപ്‌റ്റന്‍ റെയ്‌ന. ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത നായകനെ സമ്മി തിരിച്ചയച്ചു. രോഹിത് ശര്‍മയെ ബാണ്‍വെല്‍ ബൗള്‍ഡാക്കി.
Subscribe to:
Post Comments (Atom)
1 comment:
തുടര്‍ച്ചയായി മൂന്നാം വട്ടവും കോപ്പയില്‍ മുത്തമിടാന്‍ പോകുന്ന ബ്രസീല്‍ ടീമിന് ആശംസകള്‍..
Post a Comment