Tuesday, May 10, 2011

MS VOTE




ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വന്തമായി ഇരിപ്പിടം സമ്പാദിച്ചിരിക്കുന്നു മഹേന്ദ്രസിംഗ്‌ ധോണി. 2007 ല്‍ ടി-20 ലോകകപ്പ്‌, 2010 ല്‍ ഐ.പി.എല്‍ കിരീടം, 2011 ല്‍ ഏകദിന ലോകകപ്പ്‌- നേട്ടങ്ങളുടെ ഹിമാലയത്തില്‍ റാഞ്ചിക്കാരന്‍ മോഹിക്കുന്നത്‌ തുടര്‍ച്ചയായ രണ്ടാം ഐ.പി.എല്‍ നേട്ടമാണ്‌. വിത്യസ്‌തനായ നായകനായി, സ്വന്തം താരങ്ങളുടെ യഥാര്‍ത്ഥ ലീഡറായി എം.എസ്‌ എന്ന രണ്ട്‌ വാക്കില്‍ അദ്ദേഹം നിറഞ്ഞ്‌ നില്‍ക്കുന്നു. ചെന്നൈയില്‍ നിന്ന്‌ എം.എസ്‌ കമാല്‍ വരദൂരുമായി ടെലഫോണില്‍ സംസാരിച്ചപ്പോള്‍:
പീക്കിംഗ്‌ അറ്റ്‌ ദി റൈറ്റ്‌ ടൈം-ചെന്നൈയെ സംബന്ധിച്ച്‌ ഇത്‌ ശരിയല്ലേ
സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണ്‌ പ്രധാനം. ഐ.പി.എല്‍ മല്‍സരങ്ങളില്‍ യാത്രയാണ്‌ വലിയ പ്രശ്‌നം. നിരന്തരം യാത്ര. ഒരു വേദിയില്‍ നിന്ന്‌ മറ്റൊരു വേദിയിലേക്ക്‌. കളിക്കളത്തില്‍ എല്ലാവര്‍ക്കും എപ്പോഴും അതിമാനുഷ പ്രകടനം നടത്താനാവില്ല. ചെന്നൈ സംഘത്തില്‍ ഞങ്ങളെല്ലാം കൂറെ കാലമായി ഒരുമിച്ച്‌ കളിക്കുന്നു. മൈക്‌ ഹസി, റൈന, മുരളി വിജയ്‌, ബദരിനാഥ്‌ എന്നിവരെല്ലാം സ്ഥിരമായി ഒരുമിച്ച്‌ കളിക്കുന്നു. അവരോട്‌ കളിയെക്കുറിച്ച്‌ പറയേണ്ടതില്ല. ബൗളിംഗ്‌ മേഖലയിലും സ്ഥിരതയെക്കുറിച്ച്‌ പറയാനാവില്ല. പക്ഷേ മോര്‍ക്കലുള്‍പ്പെടെയുള്ളവര്‍, സ്‌പിന്നര്‍മാരും സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുന്നു. അതിനെ വേണമെങ്കില്‍ പീക്കിംഗ്‌ അറ്റ്‌ ദി റൈറ്റ്‌ ടൈം എന്ന്‌ പറയാം.
അടുത്ത മല്‍സരങ്ങള്‍
കപ്പ്‌ നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ ശക്തമായി ഞാന്‍ പറയില്ല. കാരണം എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്‌. മുംബൈയും കൊല്‍ക്കത്തയും നന്നായി കളിക്കുന്നു. ടി-20 മല്‍സരത്തില്‍ ഒരു വ്യക്തിക്ക്‌, ഒരു ഓവറിന്‌ മല്‍സര ഗതിയെ നിര്‍ണ്ണയിക്കാനാവും. ചെന്നൈയെ സംബന്ധിച്ച്‌ അവസാന നാലിലെ സ്ഥാനം ഉറപ്പിക്കണം. അടുത്ത മല്‍സരങ്ങളില്‍ ആലസ്യം പ്രകടിപ്പിക്കില്ല. വിജയ പാതയില്‍ തന്നെ മുന്നേറണം.
പ്രതിയോഗികളില്‍ പ്രധാനികള്‍
ഞാന്‍ പറഞ്ഞല്ലോ ഒരു വ്യക്തിക്ക്‌ കളിയെ വ്യക്തമായി സ്വാധീനിക്കാം. എല്ലാ ടീമുകളിലും തനിച്ച്‌ ടീമിനെ ജയിപ്പിക്കാന്‍ കരുത്തുള്ള നിരവധി പേരുണ്ട്‌. മുംബൈ, ബാംഗ്ലൂര്‍ എന്നിവരിലാണ്‌ വിജയത്തെ വ്യക്തമായി സ്വാധീനിക്കാന്‍ കരുത്തുളള കൂടുതല്‍ പേരുള്ളത്‌. ചെന്നൈ സംഘത്തില്‍ നല്ല താരങ്ങളുണ്ട്‌. അവര്‍ ടീമെന്ന നിലയില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്‌.

No comments: