ഐലീഗ് സാല്‍ഗോക്കറിന്
ലുധിയാന: 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ലീഗ് കിരീടത്തില്‍ ഗോവന്‍ ടീം സാല്‍ഗോക്കര്‍ വീണ്ടും മുത്തമിട്ടു. ലീഗില്‍ തങ്ങളുടെ അവസാന മത്സരം കളിച്ച സാല്‍ഗോക്കര്‍ പഞ്ചാബിന്റെ ജെ.സി.ടി എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയതോടെ കിരീടമുറപ്പിച്ചു. തൊട്ടുപിന്നില്‍ 50 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്ന ഗോവയുടെ തന്നെ പ്രതിനിധികള്‍ ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്ക്‌് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും ആറു പോയിന്റിന്റെ മുന്‍തൂക്കമുള്ള സാല്‍ഗോക്കറിനെ മറികടക്കാനാകില്ല. കൊല്‍ക്കത്തയുടെ ശക്തികളായ ഈസ്‌റ്റ് ബംഗാള്‍ (48) നിലവില്‍ മൂന്നാം സ്ഥാനത്താണ്. മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു കൊല്‍ക്കത്തന്‍ ടീം ഈസ്‌റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കളിയുടെ തുടക്കത്തിലും ഒടുക്കത്തിലുമായി ഓരോ ഗോളുകള്‍ നേടിയാണ് സാല്‍ഗോക്കര്‍ കിരീടമുറപ്പിച്ചത്. ലുധിയാനയിലെ നാനാക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12-ാം മിനുട്ടില്‍ ഡേവ്‌സണ്‍ ഫെര്‍ണാണ്ടസാണ് ഗോവക്കാരുടെ കുതിപ്പിന് ഗോളിലൂടെ ആക്കം നല്‍കിയത്. കളി സ്വന്തം മൈതാനത്തായിരുന്നെങ്കിലും മികച്ച ഫോമിലുള്ള സാല്‍ഗോക്കറിനെ തടഞ്ഞു നിര്‍ത്താന്‍ ജെ.സി.ടി പാടുപെട്ടു. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ ക്ഷാമം കണ്ടു. എങ്കിലും 86-ാം മിനുട്ടില്‍ പന്ത് വലയിലെത്തിച്ച് ജപ്പാന്റെ റ്യൂ സ്യൂക്ക സാല്‍ഗോക്കറുകാരുടെ വിജയത്തിന് കൂടുതല്‍ നിറംപകര്‍ന്നു.
'57 വര്‍ഷത്തിനു ശേഷം ഫ്രഞ്ച് കിരീടം വീണ്ടും സ്വന്തമാക്കിയ ലില്ലിയോട് താരതമ്യം ചെയ്യുമ്പോള്‍
1998-99ല്‍ മൂന്നാം ദേശീയ ലീഗില്‍ കിരീടം ചൂടിയ ടീമാണ് സാല്‍ഗോക്കര്‍. ആശങ്കകളോടെയായിരുന്നു കിക്കോഫ്. ജെ.സി.ടി തരംതാഴ്‌ത്തല്‍ ഭീഷണിയിലായിരുന്നു. ഡെംപോയോട് കളിക്കുന്ന എയര്‍ ഇന്ത്യ സമനിലയോ ജയമോ നേടുകയും ജെ.സി.ടി തോല്‍ക്കുകയും ചെയ്‌താല്‍ അടുത്ത സീസണില്‍ ജെ.സി.ടി ലീഗിന് പുറത്താകുമായിരുന്നു. മറുഭാഗത്ത് സാല്‍ഗോക്കര്‍ തോല്‍ക്കുകയും ഡെംപോ, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകളിലൊന്ന് അവസാന രണ്ടു കളികള്‍ വിജയിക്കുകയും ചെയ്‌താല്‍ സാല്‍ഗോക്കറിന് കിരീടം നഷ്ടമാകും. എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ജെ.സി.ടിയും സാല്‍ഗോക്കറിനും ആഹ്ലാദം. ജെ.സി.ടി തോറ്റെങ്കില്‍ എയര്‍ ഇന്ത്യ തരിപ്പണമാകുകയായിരുന്നു. ഏകപക്ഷീയമായ 14 ഗോളുകള്‍ക്കാണ് ഡെംപോ അവരെ തകര്‍ത്തത്. പക്ഷേ സാല്‍ഗോക്കര്‍ ജയിച്ചതോടെ ഗോള്‍ മഴ ഡെംപോയുടെ രക്ഷക്കെത്തിയില്ല.
പോയിന്റ് നില
ടീം മത്സരം പോയിന്റ്
സാല്‍ഗോക്കര്‍ 26 56
ഡെംപോ 25 50
ചര്‍ച്ചില്‍ ബ്രദേഴ്‌സ് 25 50
ഈസ്‌റ്റ് ബംഗാള്‍ 25 48
മോഹന്‍ ബഗാന്‍ 26 34
മുംബൈ എഫ്.സി 26 34
................................................
(അവസാന സ്ഥാനക്കാര്‍)
എയര്‍ ഇന്ത്യ 26 24
സൈനയുടെ നോട്ടം
ഒളിംപിക്‌സില്‍
ബീജിംഗ്: ബീജിംഗ് ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പരാജയപ്പെട്ടത് തന്റെ കരുത്ത് കൂട്ടിയെന്ന് ഇന്ത്യയുടെ വനിതാ ബാഡ്‌മിന്റെണ്‍ താരം സൈന നേവാള്‍. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടാമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ അതു സഹായിക്കുമെന്നും സൈന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് സുദിര്‍മാന്‍ കപ്പില്‍ പങ്കെടുത്ത സൈന, 2008ല്‍ ബീജിംഗില്‍ തനിക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി.
ഞാനാകെ നിരാശയായി. ടൂര്‍ണമെന്റ് ജയിക്കാന്‍ ഏറെ ആശിച്ചിരുന്നു. പ്രായക്കുറവുണ്ടായിരുന്നെങ്കിലും ഫൈനലിലെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ക്വാര്‍ട്ടര്‍ കളിക്കുമ്പോള്‍ സത്യത്തില്‍ സെമിഫൈനലിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. എങ്കിലും ആ പരജായം എന്നെ കൂടുതല്‍ ശക്തയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ എന്റെ സ്വപ്‌നം ലണ്ടന്‍ ഒളിംപിക്‌സ് വിജയിക്കുക എന്നതാണ്. ഞാന്‍ ശരിയായ ദിശയിലാണെന്നാണെന്റെ തോന്നല്‍ എങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട്. ചൈന ഡെയ്‌ലിയോട് സൈന പറഞ്ഞു.
'കോര്‍ട്ടിലെ കുഞ്ഞുടുപ്പ്'
ഫെഡറേഷന്‍ അയയുന്നു
ഖിങ്‌ദാവോ: വനിതാ ബാഡ്‌മിന്റെണ്‍ താരങ്ങള്‍ കുട്ടിപ്പാവാട ധരിച്ച് കളിക്കണമെന്നത് നിയമമാക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ബാഡ്‌്‌മിന്റണ്‍ ഫെഡറേഷന്‍ അയയുന്നു. പുതിയ തീരുമാനത്തെ പല വനിതാ താരങ്ങളും അശ്ലീലമായി കണ്ടതിനെ തുടര്‍ന്ന് ഇക്കാര്യം നിയമമാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ് ലോക ബാഡ്‌മിന്റെണ്‍ ഫെഡറേഷന്‍ (ബി.ഡബ്ലിയു.എഫ്). തീരുമാനം പുനരാലോചിക്കാനുള്ള നീക്കത്തെ ഇന്ത്യന്‍ ഷട്ടില്‍ താരങ്ങളും അധികാരികളും സ്വാഗതം ചെയ്‌തു.
സാധാരണ വസ്‌ത്രധാരണം തന്നെ ബാഡ്‌മിന്റണില്‍ നിയമമാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിശകലനങ്ങള്‍ക്ക് ഫെഡറേഷന്‍ ഒരുങ്ങിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്നലെ അറിയിപ്പുണ്ടായി. ഫെഡറേഷനിലെ വനിതാ താരങ്ങള്‍ നല്‍കിയ ശുപാര്‍ശയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് വീണ്ടുമാലോചിക്കാന്‍ ഫെഡറേഷനെ നിര്‍ബന്ധിച്ചിരിക്കുന്നത്.
നേരത്തേ തീരുമാനിച്ചതു പ്രകാരം മെയ്-1 മുതലായിരുന്നു കുഞ്ഞുടുപ്പ് നിയമം പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍-1നും നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ കായിക താര സമിതിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഫെഡറേഷന് ശുപാര്‍ശ നല്‍കിയതെന്ന് ബാഡ്‌മിന്റണ്‍ സമിതിയിലെ വനിതകള്‍ പറഞ്ഞു. മുന്‍ ലോക ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ നോറ പെറിക്കാണ് വനിതാ താരങ്ങളുടെ നേതൃത്വം.
ചില കളിക്കാര്‍ ഫെഡറേഷന്‍ നേതൃത്വത്തിന്റെ അശ്ലീല സ്വാഭാവമുള്ള നീക്കത്തെ കുറ്റപ്പെടുത്തി. എന്നാല്‍ വനിതാ ബാഡ്‌മിന്റണ് തുല്യമാനം നല്‍കാനും കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും വേണ്ടിയാണ് 'കുട്ടിപ്പാവാട' നിയമം കൊണ്ടുവരാന്‍ ആലോചിച്ചതെന്ന് അധികാരികള്‍ മറുപടി പറഞ്ഞു. മുമ്പ് തന്നെ ചില താരങ്ങള്‍ വളരെ ചെറിയ വസ്‌ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും കളത്തിലെ നീക്കങ്ങള്‍ കൂടുതല്‍ സുഖപ്രദമാക്കാന്‍ ഇതുപകരിക്കുമെന്നതിനാലാണ് അവരത് ചെയ്‌തെന്നും ഫെഡറേഷന്‍ ന്യായീകരിച്ചു.
ഐ.പി.എല്‍ ഇലവന്‍
ബാറ്റ്‌സ്‌മാന്‍മാര്‍
1. ക്രിസ് ഗെയ്‌ല്‍ (ബാംഗ്ലൂര്‍)- മത്സരം 12, റണ്‍സ് 608, ശരാശരി 67.55, സെഞ്ച്വറി-രണ്ട്, ഫിഫ്‌ടി മൂന്ന്, വിക്കറ്റ് എട്ട്, ഇക്കോണമി 6.77
2 .സച്ചിന്‍ തെണ്ടുല്‍ക്കര്‍ (മുംബൈ)- മത്സരം 16, റണ്‍സ് 553, ശരാശരി 42.53, സെഞ്ച്വറി-1, ഫിഫ്‌ടി-രണ്ട്
3. ഷോണ്‍ മാര്‍ഷ് (പഞ്ചാബ്)- മത്സരം 14, റണ്‍സ് 504, ശരാശരി 42, ഫിഫ്‌ടി നാല്
4. വിരാട് കോഹ്‌്‌ലി (ബാംഗ്ലൂര്‍)- മത്സരം 16, റണ്‍സ് 557, ശരാശരി 46.41, ഫിഫ്‌ടി നാല്
5. എസ്. ബദരീനാഥ് (ചെന്നൈ)- മത്സരം 16, റണ്‍സ് 396, ശരാശരി 56.57, ഫിഫ്‌ടി അഞ്ച്
6. എം.എസ് ധോണി (ചെന്നൈ)- മത്സരം 16, റണ്‍സ് 392, ശരാശരി 43.55, ഫിഫ്‌ടി രണ്ട്
ബൗളര്‍മാര്‍
7. രാഹുല്‍ ശര്‍മ (പൂനെ)- മത്സരം 14, വിക്കറ്റ് 16, ശരാശരി 17.06, ഇക്കോണമി 5.46
8. ലസിത് മലിംഗ (മുംബൈ)- മത്സരം 16, വിക്കറ്റ് 28, ശരാശരി 13.39, ഇക്കോണമി 5.95
9. ഇഖ്‌ബാല്‍ അബ്ദുല്ല (കൊല്‍ക്കത്ത)- മത്സരം 15, വിക്കറ്റ് 16, ശരാശരി 19.6, ഇക്കോണമി 6.10
10 ആര്‍.അശ്വിന്‍ (ചെന്നൈ)- മത്സരം 16, വിക്കറ്റ് 20, ശരാശരി 19.40, ഇക്കോണമി 6.15
11 ഡഗ് ബോളിംഗര്‍ (ചെന്നൈ)- മത്സരം 13, വിക്കറ്റ് 17, ശരാശരി 19.35, ഇക്കോണമി 7
ഗെയ്‌ലിനെ പരിഗണിച്ചില്ല
സെന്റ്‌ജോണ്‍സ്: ഐ.പി.എല്ലിലെ തരംഗം ക്രിസ് ഗെയ്‌ലിനെ ഇന്ത്യക്കെതിരായ ഏകദിന, ടി20 മത്സരങ്ങളില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി. ജൂണ്‍ നാലിന് ഏകദിന മത്സരങ്ങളോടെ പരമ്പര ആരംഭിക്കും.
ക്രിസ് ഗെയ്‌ലിനെ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചിട്ടില്ല. ടീം മാനേജ്‌മെന്റ്, സെലക്ഷന്‍ സമിതി, എന്നിവര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയത്. ബോര്‍ഡ് അറിയിച്ചു.
ജമെയ്‌ക്കയില്‍ റേഡിയോ ഇന്റര്‍വ്യൂവില്‍ ഗെയ്‌ല്‍ നടത്തിയ പ്രസ്‌താവനയെ തുടര്‍ന്നാണ് സെലക്ഷന്‍ സമിതി അദ്ദേഹവുമായി ചര്‍ച്ച നടത്തിയതെന്നും പ്രസ്‌താവനയില്‍ പറയുന്നു.നേരത്തേ പാകിസ്‌താനുമായുള്ള പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗെയ്‌ല്‍ ബോര്‍ഡിനെതിരെ വാക് പോരാട്ടവുമായി രംഗത്തു വന്നിരുന്നു.
മൂന്നു ദിവസം മുമ്പ് അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 608 റണ്‍സുമായി പരമ്പരയുടെ സുവര്‍ണ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു 31കാരന്‍ ഗെയ്‌ല്‍. എന്നാല്‍ മാരക ഫോമില്‍ നില്‍ക്കുമ്പോഴും ബോര്‍ഡുമായി ഉടക്കിയതിന്റെ പേരില്‍ ഡാരന്‍ സമ്മി നയിക്കുന്ന സംഘത്തില്‍ കളിയുടെ രണ്ടു രൂപങ്ങളില്‍ നിന്നും ഗെയ്‌ല്‍ തഴയപ്പെടുകയായിരുന്നു. ഗെയ്‌ലിനു പുറമെ വെടിക്കെട്ടിനു പേരുകേട്ട കീറന്‍ പൊള്ളാര്‍ഡ്, ഡ്വയ്‌ന്‍ ബ്രാവോ എന്നിവരേയും 20 ഓവര്‍ മത്സരത്തിന് പരിഗണിച്ചില്ല. ടീമിന്റെ അവസാന ടി20 മത്സരത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതെ ഐ.പി.എല്ലില്‍ കളിച്ചതിന്റെ ശിക്ഷയെന്നോണമാണ് ഈ തീരുമാനം. പേസ് ബൗളര്‍ കെമറോഷിന് പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ നിന്നും ട്രിനിഡാഡില്‍ നടക്കുന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു.
ടീം (ടി20): ഡാരന്‍ സമ്മി (നായകന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, ആന്ദ്രേ $െച്ചര്‍ (വിക്കറ്റ് കീപ്പര്‍), ഡാരന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്, ഡന്‍സ ഹയാത്ത്, ക്രിസ്റ്റഫര്‍ ബാണ്‍വെല്‍, ആന്ദ്രേ റസ്സല്‍, ആഷ്‌ലി നഴ്‌സ്, ദേവേന്ദ്ര ബിഷൂ, രവി രാംപോള്‍, ക്രിഷ്‌മാര്‍ സാന്തോകീ
(ഏകദിനം): ഡാരന്‍ സമ്മി (നായകന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്, കിര്‍ക് എഡ്വാര്‍ഡ്‌സ്, ഡാരന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്, രാംനരേഷ് സര്‍വന്‍, ഡ്വയ്‌ന്‍ ബ്രാവോ, കീറന്‍ പൊള്ളാര്‍ഡ്, കാള്‍ട്ടണ്‍ ബോ (വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസ്സല്‍, ആന്തോണി മാര്‍ട്ടിന്‍, ദേവേന്ദ്ര ബിഷൂ, രവി രാംപോള്‍.
ഫിഫ ബ്ലാറ്ററിനൊപ്പം
ഹമ്മാമിന് സസ്‌പെന്‍ഷന്‍
സൂറിച്ച്: ചൂടുപിടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ മുഹമ്മദ് ബിന്‍ ഹമ്മാമിനേയും ജാക് വാര്‍ണറേയും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍കാലികമായി പുറത്താക്കി. ഫിഫ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഇരുവരും നാളെ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനായി കൃത്രിമത്വം കാണിച്ചതായുള്ള ആരോപണങ്ങള്‍ ബലപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അതേസമയം, സംഭവങ്ങള്‍ അന്വേഷിച്ച ഫിഫയുടെ സതാചാര സമിതി നിലവിലെ പ്രസിഡണ്ട് സെപ് ബ്ലാറ്ററെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഇതോടെ നാലാം തവണയും ഫിഫയുടെ പ്രസിഡണ്ടായി തെരഞ്ഞടെുക്കപ്പെടാനുള്ള ബ്ലാറ്ററുടെ വഴികള്‍ പൂര്‍ണമായും തെളിഞ്ഞു.
സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തില്‍ ഖത്തറുകാരനും ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനുമായ ഹമ്മാമിനേയും, ട്രിനിഡാഡുകാരനും ഫിഫാ വൈസ് പ്രസിഡണ്ടുമായ വാര്‍ണറേയും പൂര്‍ണമായ ചോദ്യം ചെയ്യലിന് വിധേയരാക്കാന്‍ ഫിഫ തീരുമാനിച്ചു. കുറ്റക്കാരെന്നു കണ്ടെത്തുകയാണെങ്കില്‍ ഫിഫയില്‍ നിന്ന് പുറത്താക്കുകയും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരോധിക്കുകയും ചെയ്യും.
പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറുന്ന വിവരം ഞായറാഴ്‌ച ഹമ്മാം അറിയിച്ചിരുന്നു. രണ്ടു വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന മത്സരത്തിന്റെ പേരില്‍ ഫിഫ എന്ന മഹത്തായ സംഘടനക്ക് കളങ്കം വരുന്നു എന്നതിനാലാണ് താന്‍ പിന്മാറുന്നതെന്ന് തന്റേയും ബ്ലാറ്ററിന്റേയും ഇടയില്‍ നിലനില്‍ക്കുന്ന ശീതസമരത്തെ സൂചിപ്പിച്ച് അദ്ദേഹം പറയുകയും ചെയ്‌തു. ഹമ്മാമിന് വോട്ട് നേടാന്‍ വേണ്ടി ഹമ്മാമും വാര്‍ണറും കൈക്കൂലി നല്‍കിയതിന് തെളിവുകള്‍ ലഭിച്ചെന്ന് സംഭവം അന്വേഷിച്ച എതിക്‌സ് കമ്മിറ്റി പറഞ്ഞു. മെയ് 10-11ന് ട്രിനിഡാഡില്‍ ചേര്‍ന്ന ഒരു കരീബിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗത്തില്‍ പ്രതിനിധികള്‍ക്ക് ഇരുവരും 4,000 ഡോളര്‍ നല്‍കിയതിന് തെളിവുകള്‍ ലഭിച്ചതായി പ്രത്യേക കമ്മിറ്റി അവകാശപ്പെട്ടു.
പ്രതികാരം സാധിച്ചില്ല
എവ്‌റ നിരാശന്‍
ലണ്ടന്‍: രണ്ടുവര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ബാര്‍സലോണയോട് തോറ്റതിന് കണക്കുതീര്‍ക്കാനുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സ്വപ്‌നം സഫലമാവാത്തതില്‍ ഡിഫന്‍ഡര്‍ പാട്രിസ് എവ്‌റക്ക് നിരാശ. തന്റെ സഹതാരങ്ങള്‍ ബാര്‍സയെ പേടിച്ചിട്ടില്ലായിരുന്നെന്നും എന്നാല്‍ തോല്‍വി അങ്ങേയറ്റത്തെ നിരാശയാണ് സമ്മാനിച്ചതെന്നും എവ്‌റ പറഞ്ഞു.
തോല്‍വിയെക്കുറിച്ച് വികാര ഭരിതനായാണ് താരം പ്രതികരിച്ചത്. 'മാഞ്ചസ്റ്ററിന്‌് മരണമില്ല. ഞങ്ങള്‍ക്ക് പേടിയില്ല. എനിക്ക് ഫൈനലിലേക്ക് തിരിച്ചുപോകണം. എന്നിട്ട് ബാര്‍സലോണയെ ഒരിക്കല്‍ കൂടി നേരിടണം.' ഫ്രഞ്ച്‌താരം വികാരം കൊണ്ടു. മാഞ്ചസ്‌റ്ററിന് നല്ല സീസണായിരുന്നു ഇത്. എന്നാല്‍ മഹത്തരമായ ഒരു സീസണായിരുന്നില്ല. കാരണം ശനിയാഴ്‌ച രാത്രി വിജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എങ്കിലും ലീഗില്‍ വിജയം നേടാനായി. അടുത്ത വര്‍ഷവും ലീഗ് കിരീടം ഞങ്ങള്‍ സ്വന്തമാക്കും. ചാമ്പ്യന്‍സ് ലീഗിലും വിജയം വരിക്കും'
2009ല്‍ റോമില്‍ വെച്ചുനടന്ന ഫൈനലില്‍ മാഞ്ചസ്റ്ററിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോ|ിച്ചാണ് ബാര്‍സ കിരീടം ചൂടിയത്. ഇത്തവണ മത്സരം ഇംഗ്ലണ്ടിലെ വെംബ്ലിയിലായിട്ടും എവ്‌റക്കും കൂട്ടര്‍ക്കും സ്‌പാനിഷ് വമ്പന്മാരെ കീഴടക്കാനായില്ല.
ഹിന്ദുസ്ഥാന്‍ എയ്‌റോ 25 21
No comments:
Post a Comment