Saturday, March 14, 2009

POOR INDIA


ആശഅവാസവിജയം
ഓക്‌ലാന്‍ഡ്‌: മൂന്ന്‌ കൂറ്റന്‍ തോല്‍വികള്‍ നല്‍കിയ പാഠം ന്യൂസിലാന്‍ഡ്‌ ഉള്‍കൊണ്ടപ്പോള്‍ ജയങ്ങളുടെ ആലസ്യത്തില്‍ ഇന്ത്യ ബാറ്റിംഗ്‌ മറന്നു.. അഞ്ചാമത്തെയും അവസാനത്തേതുമായ ഏകദിനത്തിലെ ആധികാരിക വിജയത്തിലൂടെ അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ എങ്ങനെ പന്തെറിയണമെന്ന സത്യവും ആതിഥേയര്‍ മനസ്സിലാക്കി. എട്ട്‌ വിക്കറ്റിനാണ്‌്‌ ഡാനിയല്‍ വെട്ടോരിയും സംഘവും വിജയിച്ചത്‌. ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ 43 ഓവര്‍ പോരാട്ടത്തില്‍ സ്വന്തമാക്കിയത്‌ 149 റണ്‍സ്‌. ഇതാദ്യമായി എല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കും അവസരം ലഭിച്ചിട്ടും 150 പിന്നിടാനും ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനും ടീമിനായില്ല. മുപ്പത്തിയേഴാമത്‌ ഓവറില്‍ എല്ലാവരും പുറത്തായി. ന്യൂസിലാന്‍ഡാവട്ടെ കഴിഞ്ഞ മല്‍സരങ്ങളില്‍ ഇന്ത്യ പ്രകടിപ്പിച്ച ബാറ്റിംഗ്‌ അനായാസത പ്രകടിപ്പിച്ച്‌ 24-ാം ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്‌്‌ടത്തില്‍ അതിവേഗം ലക്ഷ്യത്തിലെത്തി. ഓള്‍റൗണ്ട്‌ മികവ്‌ പ്രകടിപ്പിച്ച കിവി താരം ജെസി റൈഡറാണ്‌ കളിയിലെ കേമന്‍. 29 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ റെയ്‌ഡര്‍ ഓപ്പണറായി 63 റണ്‍സും സ്വന്തമാക്കി.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. ഈഡന്‍പാര്‍ക്കില്‍ നിറഞ്ഞ്‌ കവിഞ്ഞ ക്രിക്കറ്റ്‌ പ്രേമികള്‍ സേവാഗിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട്‌ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കൈല്‍ മില്‍സും ഒബ്രിയാനും ജേക്കബ്‌ ഓരവും റൈഡറും കരുതലോടെയാണ്‌ പന്തെറിഞ്ഞത്‌. പിച്ചില്‍ നിന്നും ചെറിയ പിന്തുണയും ബൗളര്‍മാര്‍ക്ക്‌ ലഭിച്ചു. ഗാംഭീറാണ്‌ ആദ്യം പുറത്തായത്‌. കഴിഞ്ഞ മല്‍സരത്തില്‍ പ്രകടിപ്പിച്ച ആധികാരികതയൊന്നും ഡല്‍ഹിക്കാരനില്‍ കണ്ടില്ല. ഓഫ്‌ സൈഡിന്‌ പുറത്ത്‌ പോവുന്ന പന്തുകളില്‍ അപകടകരമായി ബാറ്റ്‌ വെക്കാന്‍ ധൈര്യം കാണിച്ച ഗാംഭീര്‍ പലവട്ടം രക്ഷപ്പെട്ടു. വ്യക്തിഗത സ്‌ക്കോര്‍ അഞ്ചില്‍ മില്‍സ്‌ എന്ന അതികായന്‍ ഓപ്പണറുടെ വിക്കറ്റ്‌ റാഞ്ചി. ഗാംഭീര്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ്‌. സേവാഗിനെ അതിവേഗം മടക്കിയയക്കുക എന്ന ലക്ഷ്യത്തിലായിരുന്നു കിവി ബൗളര്‍മാരെല്ലാം. ബൗളര്‍മാര്‍ക്കെല്ലാം അവര്‍ പറയുന്ന ഫീല്‍ഡിംഗ്‌ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ വെട്ടോരി മറന്നതുമില്ല. ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ സ്വന്തമാക്കിയ വീരു പതിവ്‌ പോലെ സ്വതന്ത്രനായിരുന്നു. ഗാംഭീറിന്‌ പകരമെത്തിയ സുരേഷ്‌ റൈനയെ ജേക്കബ്‌ ഓരം പുറത്താക്കിയത്‌ പക്ഷേ സേവാഗിനെ ബാധിച്ചു. മൂന്ന്‌ സിക്‌സറുകളും മൂന്ന്‌ ബൗണ്ടറികളുമായി 27 പന്തില്‍ 40 റണ്‍സ്‌ നേടിയ ഓപ്പണര്‍ ജേക്കബ്‌ ഓരത്തിന്റെ തന്ത്രത്തില്‍ വീണു. വേഗത കുറഞ്ഞ പന്തില്‍ വീരുവിന്റെ ഷോട്ട്‌ മക്കുലത്തിന്റെ കരങ്ങളിലായി.
സേവാഗ്‌ പോയതോടെ റണ്‍നിരക്ക്‌ ഗണ്യമായി കുറഞ്ഞു. അതിര്‍ത്തി ഷോട്ടുകള്‍ പിറന്നില്ല. കിവി ഫീല്‍ഡര്‍മാരാവട്ടെ എല്ലാ പഴുതുകളുമടച്ചു. പരമ്പരയില്‍ ഇതാദ്യമായി ബാറ്റിംഗ്‌ അവസരം ലഭിച്ച രോഹിത്‌ ശര്‍മ്മക്കും യുവരാജ്‌ സിംഗിനും ഇന്നിംഗ്‌സിന്‌ ജീവന്‍ നല്‍കേണ്ട ബാധ്യതയുണ്ടായിരുന്നു. യുവരാജിന്റെ തുടക്കം തന്നെ പിഴവിലായിരുന്നു. അതോടെ അദ്ദേഹത്തിന്റെ വിശ്വാസം തകര്‍ന്നു. റൈഡറുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌്‌ ക്യാച്ച്‌ നല്‍കി യുവി മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 88 റണ്‍സ്‌.
പ്രതിസന്ധി ഘട്ടങ്ങളില്‍ പൊരുതിനില്‍ക്കാറുളള നായകന്‍ ധോണിയും ശര്‍മ്മയും അതിജീവനത്തിന്റെ വഴികള്‍ തേടി. പക്ഷേ റണ്‍ നിരക്ക്‌്‌ കുറയുകയായിരുന്നു. 21 പന്തില്‍ 9 ണ്‍സ്‌ നേടിയ ധോണിക്ക്‌ റൈഡറുടെ വേഗമില്ലാത്ത പന്ത്‌ വിനയായി.
രോഹിതിന്‌ കൂട്ടായി പിന്നെയെത്തിയത്‌ യൂസഫ്‌ പത്താനായിരുന്നു. ചെറിയ മൈതാനതെ ഉപയോഗപ്പെടുത്താന്‍ പ്രാപ്‌തനായ താരം. കൂടുതല്‍ സമയം ബാറ്റിംഗിന്‌ ലഭിക്കുന്ന അവസരം യൂസഫ്‌ ഉപയോഗപ്പെടുത്തുമെന്നാണ്‌ കരുതിയത്‌. പക്ഷേ നാല്‌ പന്തുകള്‍ മാത്രം നേരിട്ട്‌ പൂജ്യനായി ബറോഡക്കാരന്‍ തിരിഞ്ഞുനടന്നു. 111 റണ്‍സായിരുന്നു അപ്പോള്‍ സ്‌ക്കോര്‍.
പിന്നെ മുറക്ക്‌ വിക്കറ്റുകള്‍ വീഴുകയായിരുന്നു. 116 ല്‍ ഹര്‍ഭജനും 131 ല്‍ സഹീര്‍ഖാനും 143 ല്‍ പ്രവീണ്‍ കുമാറും പുറത്തായപ്പോള്‍ രോഹിത്‌ മാത്രമായി.... ബാറ്റിംഗിന്‌ പേരുകേട്ട ടീം 36.3 ഓവറില്‍ കൂടാരം കയറി. ഇത്‌ വരെ നേടിയ തകര്‍പ്പന്‍ വിജയങ്ങളെ ഇല്ലാതാക്കുന്ന ദയനീയമായ ബാറ്റിംഗ്‌.
കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം യഥേഷ്ടം റണ്‍സ്‌ വഴങ്ങിയ കിവി ബൗളര്‍മാര്‍ ഇന്നലെ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയത്‌. റൈഡര്‍ക്ക്‌ മൂന്ന്‌ വിക്കറ്റ്‌ ലഭിച്ചപ്പോള്‍ ഒബ്രിയാനും ജേക്കബ്‌ ഓരമിനും രണ്ട്‌ വീതം വിക്കറ്റ്‌ ലഭിച്ചു. രാത്രി വെളിച്ചത്തിലായിരുന്നു കിവി ബാറ്റിംഗ്‌. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ തപ്പിതടഞ്ഞ ട്രാക്കില്‍ റൈഡര്‍ക്ക്‌ മുന്നില്‍ ഒരുവഴി മാത്രമായിരുന്നു-സേവാഗിന്റെ വഴി. അദ്ദേഹം നടത്തിയ കടന്നാക്രമണത്തില്‍ ഇഷാന്ത്‌ ശര്‍മ്മക്കും സഹീര്‍ഖാനും വിറച്ചു. മൂന്നാം ഓവറില്‍ തന്നെ ബ്രെന്‍ഡന്‍ മക്കുലത്തെ പ്രവീണ്‍ കുമാര്‍ പുറത്താക്കിയതിന്‌ ശേഷം മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ സാക്ഷിയാക്കി റൈഡര്‍ പന്തിനെ പ്രഹരിച്ചപ്പോല്‍ ഇഷാന്ത്‌ ശര്‍മ്മ 7.2 ഓവറില്‍ 63 റണ്‍സാണ്‌ വഴങ്ങിയത്‌. നാല്‌ ബൗളര്‍മാരെ മാത്രമാണ്‌ ധോണി പരീക്ഷിച്ചത്‌. എല്ലാവരും അടി വാങ്ങി.
ന്യൂസിലാന്‍ഡില്‍ ആദ്യമായി പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതിയുമായി ധോണി കപ്പില്‍ മുത്തമിട്ടപ്പോള്‍ ടെസ്‌റ്റ്‌ പരമ്പരയിലേക്കുളള ആത്മവിശ്വാസമാണ്‌ വെട്ടോരി സ്വന്തമാക്കിയത്‌. 18 മുതലാണ്‌ ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: ഗാംഭീര്‍-സി-മക്‌ലാഷന്‍-ബി-മില്‍സ്‌-5, സേവാഗ്‌-സി-മക്കുലം-ബി-ഓരം-40, റൈന-സി-സ്‌റ്റൈറിസ്‌-ബി-ഓരം-8, രോഹിത്‌ ശര്‍മ്മ-നോട്ടൗട്ട്‌-43, യുവരാജ്‌-സി-മക്‌ലാഷന്‍-ബി-റൈഡര്‍-11, ധോണി-ബി-റൈഡര്‍-9, യൂസഫ്‌-ബി-റൈഡര്‍-0, ഹര്‍ഭജന്‍-റണ്ണൗട്ട്‌-1, സഹീര്‍-റണ്ണൗട്ട്‌-5, പ്രവീണ്‍-സി-മക്‌ലാഷന്‍-ബി-ഒബ്രിയാന്‍-6, ഇഷാന്ത്‌-സി-ടെയ്‌ലര്‍-ബി-ഒബ്രിയാന്‍-3, എക്‌സ്‌ട്രാസ്‌-19, ആകെ 36.3 ഓവറില്‍ 149 ന്‌ എല്ലാവരും പുറത്ത്‌.
വിക്കറ്റ്‌ പതനം: 1-30 (ഗാംഭീര്‍), 2-65 (റൈന), 3-69 (സേവാഗ്‌), 4-88 (യുവരാജ്‌), 5-110 (ധോണി), 6-111 (യൂസഫ്‌), 7-116 (ഹര്‍ഭജന്‍), 8-131 (സഹീര്‍), 9-143 (പ്രവീണ്‍), 10-149 (ഇഷാന്ത്‌). ബൗളിംഗ്‌: മില്‍സ്‌ 7-0-27-1, ഒബ്രിയാന്‍ 7.3-0-43-2, ഓരം 9-0-22-2, റൈഡര്‍ 9-0-29-3, വെട്ടോരി 4-0-19-0.
ന്യൂസിലാന്‍ഡ്‌: റൈഡര്‍ -ബി-ഇഷാന്ത്‌-63, മക്കുലം-ബീ-പ്രവീണ്‍-2, ഗുപ്‌ടില്‍-നോട്ടൗട്ട്‌-57, ടെയ്‌ലര്‍-നോട്ടൗട്ട്‌-28, എക്‌സ്‌ട്രാസ്‌-1, ആകെ 23.2 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 151. വിക്കറ്റ്‌ പതനം: 1-9 (മക്കുലം), 2-93 (റൈഡര്‍). ബൗളിംഗ്‌: പ്രവീണ്‍ 4-0-22-1, സഹീര്‍ 8-1-51-0, ഇഷാന്ത്‌ 7.2-1-63-1, ഹര്‍ഭജന്‍ 4-0-15-0

വനിതാ നേട്ടം
സിഡ്‌നി: ഐ.സി.സി വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌ സൂപ്പര്‍ സിക്‌സിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ 16 റണ്‍സിന്‌ പരാജയപ്പെടുത്തി. അഞ്‌ജൂം ചോപ്രയുടെ ബാറ്റിംഗ്‌ മികവില്‍ (76) ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 234 റണ്‍സ്‌ നേടിയപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 218 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. നോര്‍ത്ത്‌ സിഡ്‌നി ഓവലില്‍ നടന്ന മല്‍സരത്തിലെ തോല്‍വിയോടെ ഓസ്‌ട്രേലിയയുടെ മുന്നോട്ടുള്ള പാത ദുഷ്‌ക്കരമായി. ഇപ്പോള്‍ രണ്ട്‌ പോയന്റ്‌ മാത്രമാണ്‌ ഓസീസിനുള്ളത്‌. ആറ്‌ പോയന്റുമായി ഇംഗ്ലണ്ടും നാല്‌ പോയന്റ്‌്‌ വീതം സ്വന്തമാക്കി ഇന്ത്യയും ന്യൂസിലാന്‍ഡും പിറകിലുണ്ട്‌. അടുത്ത രണ്ട്‌ സൂപ്പര്‍ സിക്‌സ്‌ മല്‍സരങ്ങളിലും വിജയം നേടിയാല്‍ മാത്രമാണ്‌ ഓസീസിന്‌ പ്രതീക്ഷ.
ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ മല്‍സരങ്ങളില്ല. സൂപ്പര്‍ സിക്‌സില്‍ ഏറ്റവുമധികം പോയന്റുകള്‍ സ്വന്തമാക്കുന്ന രണ്ട്‌ ടീമുകള്‍ തമ്മിലാണ്‌ അടുത്ത ഞായറാഴ്‌ച്ചയിലെ ഫൈനല്‍. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന ഏഴ്‌ ഓവറില്‍ പിറന്ന 73 റണ്‍സാണ്‌ മല്‍സരത്തില്‍ നിര്‍ണ്ണായകമായത്‌. മറ്റൊരു മല്‍സരത്തില്‍ പാക്കിസ്‌താന്‍ നാല്‌ വിക്കറ്റിന്‌ വിന്‍ഡീസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഒമ്പത്‌്‌ വിക്കറ്റിന്‌ 132 റണ്‍സ്‌ നേടിയപ്പോള്‍ പാക്കിസ്‌താന്‍ അര്‍മാന്‍ഖാന്റെ മികവില്‍ ആറ്‌ വിക്കറ്റിന്‌ 134 റണ്‍സ്‌ സ്വന്തമാക്കി.

ഞാനുണ്ട്‌
ലണ്ടന്‍: 2012 ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ താന്‍ മല്‍സരത്തിനുണ്ടാവുമെന്ന്‌ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ്‌ വ്യക്തമാക്കി. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എട്ട്‌ സ്വര്‍ണ്ണവുമായി ചരിത്രത്തിലേക്ക്‌ നീന്തിയ ഫെല്‍പ്‌സിനെ കഴിഞ്ഞ മാസം വിവാദ സാഹചര്യത്തില്‍ കണ്ടിരുന്നു. മരിഞ്ചുവാന വലിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോ വന്‍വിവാദമായപ്പോള്‍ മല്‍സരരംഗത്ത്‌ നിന്ന്‌ വിരമിക്കാന്‍ പോലും ഫെല്‍പ്‌സ്‌ ആലോചിച്ചിരുന്നു. വേദനാജനകമായ ആ ചിത്രം കണ്ടപ്പോള്‍ കളി തന്നെ അവസാനിപ്പിക്കാന്‍ തോന്നി. പക്ഷേ ഇപ്പോള്‍ ഞാന്‍ മാറി ചിന്തിക്കുന്നു. അടുത്ത നാല്‌ വര്‍ഷം കൂടി എനിക്ക്‌ മല്‍സരിക്കാനാവും. ഈ വര്‍ഷം ജൂലൈയില്‍ റോമില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഫെല്‍പ്‌സ്‌ പങ്കെടുക്കും.
ഇല്ല ഞാന്‍
ലണ്ടന്‍: ചെല്‍സിയുടെ പരിശീലകനായി താന്‍ ഈ സീസണില്‍ മാത്രമാണുണ്ടാവുകയെന്ന്‌ ഗസ്‌ ഹിഡിങ്ക്‌. ലുയിസ്‌ ഫിലിപ്പ്‌ സ്‌്‌ക്കോളാരി പുറത്താക്കപ്പെട്ടതിന്‌ ശേഷം താല്‍കാലികമായി ടീമിന്റെ കോച്ചായ ഹിഡിങ്ക്‌ ഇപ്പോള്‍ റഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ കൂടിയാണ്‌. ചെല്‍സി സംഘത്തിലെ സീനിയര്‍ താരങ്ങളായ മൈക്കല്‍ ബലാക്കും പീറ്റര്‍ ചെക്കുമെല്ലാം ഹിഡിങ്ക്‌ അടുത്ത സീസണിലും തുടരണമെന്ന വാദക്കാരാണ്‌. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന്‌ ഹിഡിങ്ക്‌ ആവര്‍ത്തിക്കുകയാണ്‌. മെയ്‌ 30 വരെയാണ്‌ കാലാവധി. അത്‌ കഴിഞ്ഞാല്‍ ഞാന്‍ ദേശീയ ഡ്യൂട്ടിക്കായി മടങ്ങുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിഡിങ്കിന്‌ കീഴില്‍ മികച്ച പ്രകടനമാണ്‌ ചെല്‍സി നടത്തുന്നത്‌. ആദ്യ ആറ്‌ മല്‍സരങ്ങളില്‍ ജയിച്ച അവര്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കി. ഹിഡിങ്കിന്റെ ശിക്ഷണത്തില്‍ കളിച്ചാണ്‌ ചെല്‍സി എഫ്‌.എ കപ്പ്‌ സെമിയിലെത്തിയതും പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്‌ പിറകില്‍ രണ്ടാം സ്ഥാനത്ത്‌ വന്നതും.

No comments: