Monday, May 4, 2009

റഹ്‌മാനും പിന്നെ കമാലും.....



റഹ്‌മാനും പിന്നെ കമാലും.....
കോഴിക്കോട്ടെത്തിയ സംഗീത ചക്രവര്‍ത്തി ഏ.ആര്‍ റഹ്‌മാന്‍ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ സെക്രട്ടറി കമാല്‍ വരദൂരിനൊപ്പം

ആര്‍.പി ദി മാന്‍
മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ നടന്ന 20-20 പരമ്പരയില്‍ കളിച്ച ടീമില്‍ നിന്നും മുനാഫ്‌ പട്ടേല്‍, ദിനേശ്‌ കാര്‍ത്തിക്‌ എന്നിവര്‍ പുറത്തായപ്പോള്‍ ഐ.പി.എല്ലില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനായി മികവ്‌ പ്രകടിപ്പിക്കുന്ന ഉത്തര്‍ പ്രദേശ്‌ സീമര്‍ രുദ്ര പ്രതാപ്‌ സിംഗിന്‌്‌ അവസരം ലഭിച്ചു.
ഇന്ത്യന്‍ ടീം: എം.എസ്‌ ധോണി (ക്യാപ്‌റ്റന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന, യുവരാജ്‌ സിംഗ്‌, യൂസഫ്‌ പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, രോഹിത്‌ ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, ആര്‍.പി സിംഗ്‌, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഒജ.
നിലവിലെ ലോക ചാമ്പ്യന്മാരാണ്‌ ഇന്ത്യ. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരുന്ന ഐ.പി.എല്‍ ക്രിക്കറ്റിന്‌ മുന്നോടിയായി ഏപ്രില്‍ 24 ന്‌ കേപ്‌ടൗണില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറി എന്‍.ശ്രീനിവാസന്റെ സാന്നിദ്ധ്യത്തില്‍ ഒരുമിച്ചിപ്പോള്‍ തന്നെ ടീമിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അന്ന്‌ ടീമില്‍ ഇടമില്ലാതിരുന്ന ആര്‍.പി സിംഗിന്‌ ഐ.പി.എല്ലിലെ മികവാണ്‌ തുണയായത്‌. ഇതിനകം ഡക്കാന്‍ ചാര്‍ജേഴ്‌സിനായി ആറ്‌ മല്‍സരങ്ങളില്‍ നിന്ന്‌ പന്ത്രണ്ട്‌ വിക്കറ്റുകളാണ്‌ ആര്‍.പി സ്വന്തമാക്കിയിരിക്കുന്നത്‌. കഴിഞ്ഞ ലോകകപ്പ്‌ സംഘത്തില്‍ അംഗമായിരുന്ന ഉത്തര്‍ പ്രദേശുകാരന്‍ ഇടക്കാലകത്ത്‌ പരുക്കുമായി പുറത്തായിരുന്നു. ഈ കാലയളവില്‍ ടീമിലെത്തിയ ഇഷാന്ത്‌ ശര്‍മ്മയും പ്രവീണ്‍ കുമാറുമെല്ലാം കരുത്ത്‌ കാട്ടിയപ്പോള്‍ ആര്‍.പിക്ക്‌ തിരിച്ചുവരാന്‍ കഴിയാതെയായി. എന്നാല്‍ ഡക്കാന്‍ നിരയില്‍ നമ്പര്‍ വണ്‍ ബൗളറായി അദ്ദേഹം മാറിയപ്പോള്‍ ലോകകപ്പ്‌ സംഘത്തില്‍ സ്ഥാനമുറപ്പിച്ചിരുന്ന മുനാഫ്‌ പട്ടേല്‍ പുറത്തായി.
രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളറായ മുനാഫിന്‌ ഇത്‌ വരെ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിലും മുനാഫ്‌ പരാജയമായിരുന്നു. രണ്ടാഴ്‌ച്ച മാത്രം ദീര്‍ഘിക്കുന്ന ലോകകപ്പിനായി റിസര്‍വ്‌ വിക്കറ്റ്‌്‌ കീപ്പര്‍ വേണ്ടെന്ന സെലക്ടര്‍മാരുടെ തീരുമാനമാണ്‌ കാര്‍ത്തികിന്‌ തിരിച്ചടിയായത്‌. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന കാര്‍ത്തിക്‌ ടീമില്‍ അവസരം പ്രതീക്ഷിച്ചിരുന്നു.
ബാറ്റിംഗാണ്‌ ടീമിന്റെ കരുത്ത്‌. ഡല്‍ഹി ഓപ്പണര്‍മാരായ സേവാഗും ഗാംഭീറുമാണ്‌ ബാറ്റിംഗിന്‌ തുടക്കമിടുന്നത്‌. ഇരുവര്‍ക്കും ഐ.പി.എല്ലില്‍ സ്വന്തം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ഇത്‌ വരെ ഭേദപ്പെട്ട പ്രകടനം നടത്താനായിട്ടില്ല എന്നതാണ്‌ സെലക്ടര്‍മാരെ അലട്ടുന്നത്‌. ദക്ഷിണാഫ്രിക്കയിലെ ചെറിയ മൈതാനങ്ങളില്‍ വെടിക്കെട്ടുകാരനാവുമെന്ന്‌ കരുതിയ സേവാഗിന്‌ ഇത്‌ വരെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗാംഭീറിനും പതിവ്‌ ഫോമിലേക്ക്‌ ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പണര്‍മാര്‍ക്ക്‌ ശേഷം മുന്‍നിരയില്‍ വരുന്നത്‌ സുരേഷ്‌ റൈന, യുവരാജ്‌ സിംഗ്‌ എന്നിവരാണ്‌. ഇവരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ റൈന തകര്‍പ്പന്‍ ഫോമിലാണ്‌. യുവരാജ്‌ സിംഗാവട്ടെ അസ്ഥിരതയാണ്‌ തെളിയിക്കുന്നത്‌. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച പഞ്ചാബുകാരന്‌ ഇംഗ്ലീഷ്‌ സീമര്‍ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡിന്റെ ഓരോവറിലെ ആറ്‌ പന്തുകളും സിക്‌സറിന്‌ പറത്തി തെളിയിച്ച കരുത്ത്‌ പക്ഷേ ഐ.പി. എല്ലില്‍ കണ്ടിട്ടില്ല. മധ്യനിരയുടെ ആണിക്കല്ല്‌്‌ ധോണിയും യൂസഫ്‌ പത്താനും രോഹിത്‌ ശര്‍മ്മയും ജഡേജയും ഇര്‍ഫാന്‍ പത്താനുമാണ്‌. ധോണി ദക്ഷിണാഫ്രിക്കയില്‍ ബാറ്റ്‌സ്‌മാനായും നായകനായും നിറം മങ്ങിയിരിക്കയാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിന്‌ സമീപകാലത്ത്‌ ലഭിച്ച ഏറ്റവും മികച്ച വാഗ്‌ദാനമായി മാറിയ യൂസഫ്‌ ഏത്‌ ബൗളര്‍മാരും ഭയപ്പെടുന്ന വെടിക്കെട്ടുകാരനായി വളര്‍ന്നിരിക്കയാണ്‌. സിക്‌സര്‍ രാജാവായാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. ഐ.പി.എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സ്‌ വിജയം വരിച്ച എല്ലാ മല്‍സരങ്ങളിലും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌ യൂസഫായിരുന്നു. ടീമിലെ ഏക പെര്‍ഫെക്ട്‌ ഓള്‍റഔണ്ടറാണ്‌ ഇര്‍ഫാന്‍. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന ഇര്‍ഫാന്‍ ബാറ്റിംഗിലൊപ്പം ബൗളിംഗിലും മികവ്‌ തെളിയിക്കുന്നുണ്ട്‌. രോഹിത്‌ ശര്‍മ്മയാണ്‌ വിശ്വസ്‌തനായ മറ്റൊരു ബാറ്റ്‌സ്‌മാന്‍.
ബൗളിംഗ്‌ നിരയെ നയിക്കുന്നത്‌ സഹീര്‍ഖാനാണ്‌. സഹീര്‍-ഇഷാന്ത്‌ സഖ്യത്തിനൊപ്പം പ്രവീണ്‍, ഹര്‍ഭജന്‍, പ്രഗ്യാന്‍ ഒജ എന്നിവരുമുണ്ട്‌.

പാക്‌ ടീമില്‍ രണ്ട്‌ പുതുമുഖങ്ങള്‍
ലാഹോര്‍: 20-20 ലോകകപ്പ്‌ ക്രിക്കറ്റിനുള്ള പാക്കിസ്‌താന്‍ സംഘത്തില്‍ രണ്ട്‌ പുതുമുഖങ്ങള്‍. പേസര്‍ മുഹമ്മദ്‌ ആമീര്‍, ബാറ്റ്‌സ്‌മാന്‍ ഷഹബാദ്‌ ഹസന്‍ എന്നിവര്‍ക്കാണ്‌ പതിനഞ്ചംഗ ടീമില്‍ അവസരം നല്‍കിയത്‌. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ്‌ 17-കാരനായ മുഹമ്മദ്‌ ആമിറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. റാവല്‍പിണ്ടിക്കാരനായ ആമിര്‍ ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ 56 വിക്കറ്റുകളാണ്‌ ഈ സീസണില്‍ സ്വന്തമാക്കിയത്‌. ബംഗ്ലദേശ്‌ പര്യടനത്തിനുളള പാക്കിസ്‌താന്‍ ഏകദിന സംഘത്തില്‍ അംഗമായിരുന്നു ആമിര്‍. പക്ഷേ ഈ പരമ്പര പിന്നീട്‌ റദ്ദാക്കുകയായിരുന്നു. മലേഷ്യയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പിനുളള പാക്കിസ്‌താന്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും അസുഖം കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ വസീം അക്രം, മുഹമ്മദ്‌ തല്‍ഹ തുടങ്ങിയ വിഖ്യാതരുടെ ശിക്ഷണത്തില്‍ വളര്‍ന്ന ആമിറായിരിക്കും യൂനസ്‌ഖാന്റെ സംഘത്തിലെ തുരുപ്പ്‌ ചീട്ട്‌. 19 കാരനായ ഷഹബാസ്‌ ഹസന്‍ അടിപൊളി ബാറ്റ്‌സ്‌മാനാണ്‌. ഖായിദെ അസം ട്രോഫി ക്രിക്കറ്റില്‍ കറാച്ചിക്ക്‌ വേണ്ടി 607 റണ്‍സാണ്‌ സീസണില്‍ ഹസന്‍ കരസ്ഥമാക്കിയത്‌. ഏഴ്‌ ഏകദിനങ്ങളില്‍ പാക്കിസ്‌താന്‌ വേണ്ടി കളിച്ച ഹസന്‍ 250 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌.
പരുക്ക്‌ കാരണം തളര്‍ന്നിട്ടും പേസര്‍ ഷുഹൈബ്‌ അക്തറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിറം മങ്ങിയ പ്രകടനമാണ്‌ അക്തര്‍ നടത്തിയിരുന്നത്‌. ഒരു മല്‍സരത്തില്‍ പോലും പത്ത്‌ ഓവറുകള്‍ പന്തെറിയാന്‍ അക്തറിന്‌ കഴിഞ്ഞിരുന്നില്ല.
ടീം ഇതാണ്‌: യൂനസ്‌ ഖാന്‍ (ക്യാപ്‌റ്റന്‍), സല്‍മാന്‍ ഭട്ട്‌, അഹമ്മദ്‌ ഷഹബാസ്‌, ഷുഹൈബ്‌ മാലിക്‌, മിസ്‌ബാഹുല്‍ ഹഖ്‌, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍, ഫവാദ്‌ ആലം, ഷുഹൈബ്‌ അക്തര്‍, സുഹൈല്‍ തന്‍വീര്‍, ഉമര്‍ ഗുല്‍, മുഹമ്മദ്‌ ആമിര്‍, യാസിര്‍ അറഫാത്ത്‌, സയദ്‌ അജ്‌മല്‍, ഷഹബാസ്‌ ഹസന്‍.

ലങ്കന്‍ സംഘത്തില്‍ മാലിങ്ക
കൊളംബോ: ജൂണ്‍ അഞ്ചിന്‌ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പ്‌ 20-20 ക്രിക്കറ്റിനുളള ശ്രീലങ്കന്‍ സംഘത്തില്‍ പേസര്‍ ലാസിത്‌ മാലിങ്ക തിരിച്ചെത്തി. പതിനഞ്ചംഗ സംഘത്തില്‍ പുതുമുഖ ഓള്‍റൗണ്ടര്‍ അസ്രു ഉദാനക്കും 35 കാരനായ ബാറ്റ്‌സ്‌മാന്‍ ഇന്ദിക ഡി സറാമിനും സെലക്ടര്‍മാര്‍ അവസരം നല്‍കിയിട്ടുണ്ട്‌.
ടീം ഇതാണ്‌: കുമാര്‍ സങ്കക്കാര (ക്യാപ്‌റ്റന്‍), മുത്തയ്യ മുരളിധരന്‍,സനത്‌ ജയസൂര്യ, തിലകരത്‌നെ ദില്‍ഷാന്‍, മഹേല ജയവര്‍ദ്ധനെ, ചമര സില്‍വ, ആഞ്ചലോ മാത്യൂസ്‌, അജാന്ത മെന്‍ഡിസ്‌, നുവാന്‍ കുലശേഖര, തിലാന്‍ തുഷാര, ലാസിത്‌ മാലിങ്ക, ഇസ്രു ഉദാന, പര്‍വേസ്‌ മഹറൂഫ്‌, ജെഹാന്‍ മുബാറക്‌, ഇന്തിക ഡി സരാം.
കുമാര്‍ സങ്കക്കാര രാജ്യത്തെ നയിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പായിരിക്കും ലോകകപ്പ്‌. കഴിഞ്ഞ പാക്കിസ്‌താന്‍ പര്യടനത്തോടെ നായകപദവി വിട്ട മഹേല ജയവര്‍ദ്ധനെക്ക്‌ പകരമായാണ്‌ സങ്കക്കാരയെ കപ്പിത്താനാക്കി മാറ്റിയത്‌. ലാഹോറില്‍ നടന്ന വിവാദ സംഭവങ്ങള്‍ക്ക്‌ ശേഷം ലങ്കന്‍ ടീം രാജ്യാന്തര മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. കാല്‍മുട്ടില്‍ പരുക്കേറ്റ ലാസിത്‌ മാലിങ്ക 2009 ല്‍ ലങ്കക്കായി ഒരു മല്‍സരം മാത്രമാണ്‌ കളിച്ചത്‌. 2008 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു പരുക്ക്‌. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരുന്ന ഐ.പി.എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി മാലിങ്ക കളിക്കുന്നുണ്ട്‌. ആറ്‌ മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന്‌ വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്‌.
21 കാരനായ ഉദാന നാളെയുടെ സീമറാണ്‌. അനുഷ സമരനായകെക്ക്‌ കീഴിലാണ്‌ അദ്ദേഹം പരിശീലനം നേടുന്നത്‌. ചാമിന്ദ വാസിന്റെ പകരക്കാരന്‍ എന്ന വിശേഷണമാണ്‌ കോച്ച്‌ ഉദാനക്ക്‌ നല്‍കുന്നത്‌.

ഇല്ലെന്ന്‌ സച്ചിന്‍
മുംബൈ: ഇന്ത്യയുടെ ലോകകപ്പ്‌ 20-20 സംഘത്തെ തീരുമാനിക്കുന്നതിന്‌ മുമ്പ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാവന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ സൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സംസാരിച്ചിരുന്നു. ഐ.പി.എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ചാമ്പ്യന്‍ താരത്തെ ദേശീയ നിരയിലേക്ക്‌ കൊണ്ടുവരാനാണ്‌ ശ്രീകാന്ത്‌ ശ്രമിച്ചത്‌. എന്നാല്‍ നിലവിലെ ടീമിന്റെ സന്തുലിത തകര്‍ക്കാന്‍ താനില്ലെന്ന മറുപടിയാണ്‌ സച്ചിന്‍ നല്‍കിയത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ സച്ചിനും സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയുമൊന്നും കളിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യ കപ്പ്‌ സ്വന്തമാക്കിയിരുന്നു. ആ നേട്ടത്തിന്‌ ശേഷമാണ്‌ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ അവസരം ലഭിച്ചത്‌.
പ്രഥമ ലോകകപ്പില്‍ ടീമിന്‌ വിജയം സമ്മാനിച്ച സംഘത്തില്‍ നിന്നും ജൊഗീന്ദര്‍ ശര്‍മ്മ, ശ്രീശാന്ത്‌, റോബിന്‍ ഉത്തപ്പ തുടങ്ങിയവരാണ്‌ തഴയപ്പെട്ടത്‌. ജൊഗീന്ദര്‍ ലോകകപ്പിന്‌ ശേഷം നിറം മങ്ങിയിരുന്നു. ഉത്തപ്പക്കും ടീമിനായി കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീശാന്ത്‌ പരുക്ക്‌ കാരണം വിശ്രമത്തിലായിരുന്നു. സഹീര്‍ഖാനും പ്രഗ്യാന്‍ ഒജക്കുമെല്ലാം കഴിവ്‌ തെളിയിക്കാനുളള അവസരമാണ്‌ ഇത്തവണ കൈവന്നിരിക്കുന്നത്‌.

അഷറഫുല്‍ നയിക്കും
ധാക്ക: മുഹമ്മദ്‌ അഷറഫുല്‍ തന്നെയായിരിക്കും 20-20 ലോകകപ്പിനുളള ബംഗ്ലാദേശ്‌ സംഘത്തെ നയിക്കുക. ഷംസുര്‍ റഹ്‌മാന്‍, മിഥുന്‍ അലി എന്നീ രണ്ട്‌ പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഇന്നലെ സെലക്ടര്‍മാര്‍ പതിനഞ്ചാംഗ ടീമിനെ പ്രഖ്യാപിച്ചു. വിവാദ ബൗളിംഗ്‌ ആക്ഷനെ തുടര്‍ന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട അബ്ദുള്‍ റസാക്ക്‌ ടീമിലുണ്ട്‌. ടീം ഇതാണ്‌: മുഹമ്മദ്‌ അഷറഫുല്‍ (ക്യാപ്‌റ്റന്‍), മഷ്‌റഫെ മൊര്‍ത്തസ, തമീം ഇഖ്‌ബാല്‍, ജുനൈദ്‌ സിദ്ദിഖ്‌, റഖീബുല്‍ ഹസന്‍, ഷാക്കിബ്‌ അല്‍ ഹസന്‍, മുഷ്‌ഫിഖുര്‍ റഹീം, നയീം ഇസ്ലാം, അബ്ദുള്‍ റസാക്ക്‌, ഷഹദാത്ത്‌ ഹുസൈന്‍, സയദ്‌ റസല്‍, മഹമൂദ്ദുല്ല, റൂബല്‍ ഹുസൈന്‍, ഷംസുര്‍ റഹ്‌മാന്‍, മിഥുന്‍ അലി.

വമ്പന്മാര്‍ മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്‌ നീങ്ങുമ്പോള്‍ സ്‌പെയിനില്‍ ബാര്‍സിലോണയും ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ഇറ്റലിയില്‍ ഇന്റര്‍ മിലാനും കിരീടം ഉറപ്പാക്കുന്നു. ജര്‍മനിയിലും ഫ്രാന്‍സിലും പക്ഷേ ചിത്രം വ്യക്തമല്ല. സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിനെ തരിപ്പണമാക്കിയാണ്‌ ബാര്‍സ കിരീടം ഏകദേശം ഉറപ്പിച്ചത്‌. മാഞ്ചസ്റ്ററാവട്ടെ വ്യക്തമായ മാര്‍ജിനില്‍ മുന്നേറുന്നു. ഇന്റര്‍ മിലാന്‍ എതിരാളികള്‍ക്ക്‌ എത്തിപ്പിടിക്കാവുന്നതില്‍ നിന്നും വളരെ അകലെയാണ്‌. വിവിധ ലീഗുകളിലുടെ:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ തന്നെയായിരിക്കും ചാമ്പ്യന്മാര്‍. മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ വ്യക്തമായ രണ്ട്‌ ഗോള്‍ മാര്‍ജിനില്‍ വിജയിച്ചതോടെ ചാമ്പ്യന്മാര്‍ കപ്പ്‌ നിലനിര്‍ത്തുന്നതിന്റെ തൊട്ടരികിലാണ്‌. തൊട്ടടുത്ത എതിരാളികളായ ലിവര്‍പൂളുമായി മൂന്ന്‌ പോയന്റിന്റെ അകലത്തിലാണ്‌ മാഞ്ചസ്‌റ്റര്‍. ഇത്‌ കൂടാതെ ലിവറിനേക്കാളും ഒരു മല്‍സരം കുറച്ചാണ്‌ കളിച്ചിട്ടുള്ളതും. ലിവര്‍പൂള്‍ മാഞ്ചസ്റ്ററില്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്‌. ഈയാഴ്‌ച്ചത്തെ പോരാട്ടത്തില്‍ റാഫേല്‍ ബെനിറ്റസിന്റെ സംഘം മൂന്ന്‌ ഗോളിന്‌ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുളള ചെല്‍സി 3-1ന്‌ ഫുള്‍ഹാമിനെ വീഴ്‌ത്തി. നാലാമതുളള ആഴ്‌സനല്‍ മൂന്ന്‌ ഗോളിന്‌ പോര്‍ട്‌സ്‌മൗത്തിനെ വീഴ്‌ത്തിയിട്ടുണ്ട്‌. അവസാന പോയന്റ്‌ നില ഇപ്രകാരമാണ്‌: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-80, ലിവര്‍പൂള്‍-77, ചെല്‍സി-74.

സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുന്ന വിജയമാണ്‌ ബെര്‍ണബുവില്‍ ബാര്‍സിലോണ നേടിയത്‌. 80,000 ത്തിലധികം കാണികളെ സാക്ഷിയാക്കി ബാര്‍സ ആറ്‌ ഗോളുകളാണ്‌ റയലിന്റെ വലയില്‍ അടിച്ചുകയറ്റിയത്‌. നാല്‌ മല്‍സരങ്ങള്‍ മാത്രം ലീഗില്‍ അവശേഷിക്കവെ വ്യക്തമായ ഏഴ്‌ പോയന്റിന്റെ അകലത്തിലാണ്‌ ബാര്‍സ. വില്ലാ റയലിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി സെവിയെമൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എസ്‌പാനിയോളിന്‌ മുന്നില്‍ വലന്‍സിയ മൂന്ന്‌ ഗോളിന്‌ നിലംപൊത്തി. റയല്‍ ബെറ്റിസിനെതിരായ മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ്‌ രണ്ട്‌ ഗോള്‍ വിജയം നേടി. അവസാന പോയന്റ്‌ നില ഇങ്ങനെ : ബാര്‍സിലോണ-85, റയല്‍ മാഡ്രിഡ്‌-78, സെവിയെ -60.

ഇറ്റാലിയന്‍ ലീഗില്‍ രണ്ട്‌ ഗോളിന്‌ ലാസിയോയെ പരാജയപെടുത്തി ഇന്റര്‍ മിലാന്‍ ജൈത്രയാത്ര തുടരുകയാണ്‌. ഒരു ഗോള്‍ഡനേടുകയും രമ്‌ടാം ഗോളിന്‌ വഴിയൊരകുക്കുകയും സാള്‍ട്ടന്‍ ഇബ്രാഹീമവിച്ചാണ്‌ കളിയിലെ കേമന്‍. ഏ.സി മിലാന്‌ രണ്ട്‌ ഗോളിന്‌ കറ്റാനിയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്ത്‌ വന്നു.ലീസിനെതരായ മല്‍സരതതല്‍ 2-2 സമനില വഴങ്ങിയ യുവന്തസ്‌ വീണ്ടുംപിറകിലായി. അവസാന പോയന്‍ഡര്‌ നില ഇങ്ങനെ : ഇന്റര്‍ മിലാന്‍-77, ഏ.സി മിലാന്‍-70, യവന്തസ്‌-66.

ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ച്‌ വിജയകുതിപ്പിലേക്ക്‌ തിരിച്ചെത്തി. ഹോഫന്‍ഹൈമിനെതിരായ മല്‍സരത്തില്‍ നാല്‌ ഗോളിനാണ്‌ ബയേണ്‍ വിജയിച്ചത്‌. പക്ഷേ പോയന്റ്‌്‌ ടേബിളില്‍ വോള്‍ഫ്‌സ്‌ബര്‍ഗ്ഗാണ്‌ മുന്നില്‍. ടേബിള്‍ ഇപ്രകാരം: വോള്‍ഫ്‌സ്‌ ബര്‍ഗ്ഗ്‌-60, ബയേണ്‍ മ്യൂണിച്ച്‌-57. ഹെര്‍ത്താ ബെര്‍ലിന്‍-56.
ഫ്രഞ്ച്‌ ലീഗില്‍ 68 പോയന്റുമായി ബോറോഡോക്‌സും മാര്‍സലിയും ഒപ്പത്തിനൊപ്പമാണ്‌. നിലവിലെ ചാമ്പ്യന്മാരായ ലിയോണ്‍ 61 പോയന്റുമായി മൂന്നാമതാണ്‌.

വെല്ലുവിളി
ലണ്ടന്‍: ഇന്നത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ഫൈനല്‍ രണ്ടാം പാദം എമിറേറ്റ്‌സ്‌ സ്റ്റേഡിയത്തിലാണ്‌. സ്വന്തം മൈതാനത്ത്‌ കളി നടക്കുമ്പോള്‍ സമ്മര്‍ദ്ദം ആഴ്‌സനല്‍ സംഘത്തിനും. ആദ്യപാദ മല്‍സരത്തില്‍ ഒരു ഗോളിന്‌ തോറ്റ ആഴ്‌സനലിന്‌ ഇന്ന്‌ ജയിക്കണം. എങ്കില്‍ മാത്രമാണ്‌ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്തുള്ളു. വിജയിക്കുമെന്ന്‌ തന്നെയാണ്‌ ഗണ്ണേഴ്‌സ്‌ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ പറയുന്നത്‌. എന്നാല്‍ മാഞ്ചസ്റ്റര്‍ സംഘത്തിലേക്ക്‌ റിയോ ഫെര്‍ഡിനാന്‍ഡ്‌ തിരിച്ചുവന്നിട്ടുണ്ട്‌.

ക്രിക്കറ്റ്‌
ഈസ്റ്റ്‌ ലണ്ടന്‍: ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ തകര്‍പ്പന്‍ സ്‌ക്കോര്‍. 37 പന്തില്‍ നിന്നും ഒരു സിക്‌സറും ആറ്‌ ബൗണ്ടറികളുമായി ധോണി കളം വാണ ദിനത്തില്‍ മൂന്ന്‌ വിക്കറ്റിന്‌ 178 റണ്‍സാണ്‌ ചെന്നൈ നേടിയത്‌. എം.വിജയ്‌, മാത്യൂ ഹെയ്‌ഡന്‍ സഖ്യം നല്‍കിയ മികച്ച തുടക്കത്തില്‍ നിന്നായിരുന്നു ധോണി കത്തിക്കയിയത്‌. സുരേഷ്‌ റൈനയും കൂറ്റനടികള്‍ പായിച്ചു.
179 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക്‌ കളിച്ച ഡക്കാന്റെ തുടക്കം തകര്‍ച്ചയിലായിരുന്നു. ആദ്യ മൂന്ന്‌ പേര്‍ പൂജ്യരായി. നായകന്‍ ആദം ഗില്‍ക്രൈസ്റ്റ്‌ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. മോര്‍ക്കലിനായിരുന്നു വിക്കറ്റ്‌. ഗില്ലി പോവുമ്പോള്‍ സ്‌്‌കോര്‍ബോര്‍ഡ്‌ തുറന്നിരുന്നില്ല. അടുത്ത പന്തില്‍ ഹര്‍ഷല്‍ ഗിബ്‌സും വീണു. വിക്കറ്റ്‌ ത്യാഗിക്കായിരുന്നു. അപ്പോള്‍ ബോര്‍ഡില്‍ സമ്പാദ്യം ഒരു റണ്‍. ഇവിടെയും തീര്‍ന്നില്ല. മോര്‍ക്കലിന്റെ പന്തില്‍ വി.വി.എസ്‌ ലക്ഷ്‌മണും പൂജ്യം. ലക്ഷ്‌മണ്‍ പുറത്താവുമ്പോഴും സക്കോര്‍ബോര്‍ഡില്‍ ഒരു റണ്‍.
പിന്നെയാണ്‌ വെടിക്കെട്ട്‌ കണ്ടത്‌. വിന്‍ഡീസുകാരനായ ഡ്വിന്‍ സ്‌മിത്തും ഇന്ത്യക്കാരനായ രോഹിത്‌ ശര്‍മ്മയും ചേര്‍ന്ന്‌ മോര്‍ക്കലിനെയും ബാലാജിയെയുമെല്ലാം നിലംപരിശാക്കി. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ രോഹിത്‌ (21) പുറത്തായി.

No comments: