Friday, June 22, 2012
Last BUs......
ചടപട..... ഇതാണ് ഇന്ത്യന്‍ ശൈലി.... എല്ലാ കാര്യത്തിലും അവസാന നിമിഷത്തെ ആശങ്കയും അനിശ്ചിതത്വവും. ലണ്ടന്‍ ഒളിംപിക്‌സ് ടെന്നിസില്‍ കളിക്കുന്നവരുടെ പേരു വിവരങ്ങള്‍ സംഘാടക സമിതി തയ്യാറാക്കുമ്പോള്‍ ഇന്ത്യ അല്‍പ്പസമയം കൂടി ചോദിച്ചിരിക്കുന്നു. തമ്മില്‍ തല്ല് നടക്കുന്ന ടെന്നിസ് സംഘത്തില്‍ ആരെല്ലാം കളിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ലണ്ടന്‍ ഒളിംപിക് പാര്‍ക്കിലെ ട്രാക്കില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരെ കണ്ടെത്താനുള്ള അവസാന ആഭ്യന്തര ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ ഹൈദരാബാദിലെ ഗച്ചിബൗള്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. 26 വരെ ദീര്‍ഘിക്കുന്ന നാല് ദിവസത്തെ അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ മയൂഖാ ജോണി ,രണ്‍ജിത് മഹേശ്വരി എന്നിവരൊഴികെ എല്ലാവരും പങ്കെടുക്കുന്നുണ്ട്. ഒളിംപിക് ടിക്കറ്റ് ഇതിനകം നേടിയ ടിന്റു ലൂക, സുധ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും ടെന്‍ഷനിലാണ്. യോഗ്യതാ സമയവും ദൂരവും ഉയരവും പിന്നിട്ട് ലണ്ടന്‍ ടിക്കറ്റ് നേടണം. ഈ അവസരം കളഞ്ഞാല്‍ പിന്നെയുള്ളത് കസാക്കിസ്‌താനില്‍ നടക്കുന്ന ഏഷ്യന്‍ ഓള്‍ സ്‌റ്റാര്‍ മീറ്റ് മാത്രം. ഹൈദരാബാദില്‍ നിരാശപ്പെടുത്തിയാല്‍ ഏഷ്യന്‍ മീറ്റിനുള്ള എന്‍ട്രിയും എളുപ്പമല്ല.
ഒളിംപിക് ട്രാക്കില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ കുറവാണെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍. യോഗ്യത നേടുകയെന്നതാണ് അവര്‍ക്ക് സ്വര്‍ണതുല്യം.
ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ ഒളിംപ്യനാവാം. മെഡല്‍ സ്വന്തമാക്കണമെന്നില്ല. മെഡല്‍ നേടിയാലോ വലിയ താരമാവാം. കൂറെ പണം നേടാം. ഇത്തവണ ഒരു കാര്യത്തില്‍ താരങ്ങള്‍ക്ക് ആരെയും കുറ്റം പറയാനാവില്ല. ഗച്ചിബൗളിലെ ബാലയോഗി സ്‌റ്റേഡിയം രാജ്യത്തെ മികച്ച മൈതാനമാണ്. എല്ലാ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌റ്റേഡിയം. സിന്തറ്റിക് ട്രാക്കില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് തിളങ്ങാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരം.
തിരിച്ചുവരവിന് ശ്രമിക്കുന്ന അഞ്‌ജു ബോബി ജോര്‍ജിനെ പോലുള്ളവര്‍ക്ക് ഈ കളിമുറ്റം വലിയ ആശ്വാസമേകും. 2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെങ്കലം സ്വന്തമാക്കിയ അഞ്‌ജുവിനും കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജ്ജിനും ഒളിംപിക് പ്രതീക്ഷകളുണ്ട്. പി.ടി ഉഷ കാണിച്ചവഴിയിലാണ് ഈ താരദമ്പതികളുടെ സഞ്ചാരം. കുടുംബവും കുട്ടികളുമായി സതീര്‍ത്ഥ്യരെല്ലാം മല്‍സരരംഗം വിട്ടപ്പോള്‍ ഉഷ കളത്തില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ പരിശീലകയുടെ റോളില്‍ ടിന്റു ലൂക്കയെ ഒളിംപിക് മെഡല്‍ അണിയിക്കാനുള്ള ശ്രമത്തിലും. അജ്ഞു മാതാവായതിന് ശേഷം വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ കളത്തിലേക്ക് തിരിച്ചുവന്നത് ലണ്ടന്‍ ടിക്കറ്റ് നേടാനാവുമെന്ന പ്രതീക്ഷയിലും. ടിക്കറ്റാണ് അജ്ഞുവിന് മുഖ്യം-മെഡല്ലല്ല. 6.70 മീറ്റര്‍ പിന്നിടാന്‍ നിലവിലുള്ള ഫോമില്‍ അജ്ഞുവിന് കഴിയുമെന്നാണ് ബോബി പറയുന്നത്. അന്തര്‍ സംസ്ഥാന മീറ്റില്‍ നല്ല തുടക്കമിടുക, അതിന് ശേഷം യൂറോപ്പില്‍ നടക്കുന്ന രണ്ടോ മൂന്നോ ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ് തെളിയിച്ച് യോഗ്യതാ ദൂരം പിന്നിടുക എന്ന പ്ലാനില്‍ നീങ്ങുകയാണ് ഇവര്‍. വനിതകളുടെ ലോംഗ്‌ജംമ്പില്‍ ഒളിംപിക് ബി മാര്‍ക്ക് 6.65 മീറ്ററാണ്. ഏ മാര്‍ക്കാവട്ടെ 6.75 മീറ്ററും. മയൂഖാ ജോണി ഇതിനകം ബി മാര്‍ക്കിന് അരികില്‍ വന്നിട്ടുണ്ട്. ജര്‍മനിയിലെ മീറ്റില്‍ 6.60 മീറ്ററാണ് മയുഖ പിന്നിട്ടത്. ഈ ദൂരം പിന്നിടാന്‍ അജ്ഞുവിന് പ്രയാസമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വനിതാ ലോംഗ്‌ജംമ്പ് ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് വരെ വന്നിരുന്ന അജ്ഞു അവസാനമായി മല്‍സരിച്ചത് നാല് വര്‍ഷം മുമ്പ് ബെയ്‌ജിംഗ് ഒളിംപിക്‌്‌സിലായിരുന്നു. അവിടെ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസിലും നിരാശപ്പെടുത്തിയ ശേഷമാണ് കളം വിട്ടത്. ഏതന്‍സ് ഒളിംപിക്‌സില്‍ പിന്നിട്ട 6.83 മീറ്ററാണ് അജ്ഞുവിന്റെ മികച്ച ദൂരം.
അഭിനവ് ബിന്ദ്ര (10 മീറ്റര്‍ ഷൂട്ടിംഗ്), രജ്ഞന്‍ സോഥി (ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗ്), വീര്‍ധവാല്‍ ഖാണ്ഡെ, സന്ദീപ് സെജ്‌വാള്‍ (ഇരുവരും നീന്തല്‍), ലക്ഷമിറാം ബോബയാല ദേവി, ദീപിക കുമാരി, ചികര്‍വാലു സ്വാറാ (മൂവരും ആര്‍ച്ചറി), ടിന്റു ലൂക്ക (800 മീറ്റര്‍), സൗമ്യജിത് ഘോഷ്, അങ്കിത ദാസ് (ഇരുവരും ടേബിള്‍ ടെന്നിസ്), ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), രണ്‍ജിത് മഹേശ്വരി (ട്രിപ്പിള്‍) എന്നിവരാണ് ഇതിനകം വ്യക്തിഗത ഇനത്തില്‍ ലണ്ടന്‍ ടിക്കറ്റ് ഉറപ്പാക്കിയ ഇന്ത്യന്‍ താരങ്ങള്‍. വനിതകളുടെഡിസ്‌ക്കസ് ത്രോ, ലോംഗ് ജംമ്പ്, റിലേ, പുരുഷന്മാരകുടെ ഡിസ്‌ക്കസ് ത്രോ, മാരത്തോണ്‍ തുടങ്ങിയ ഇനങ്ങളിലും ടിക്കറ്റിന് സാധഅയതയുണ്ട്. ബോകേസിംഗ്, ഗുസ്‌തി, ഹോക്കി, ടെന്നിസ്, ബാഡ്‌മിന്റണ്‍,ഷൂട്ടിംഗ്, ആര്‍ച്ചറി ടീം ഇനങ്ങളിലും നമ്മളഅ# പങഅകെടുക്കുന്നു.
മേല്‍പ്പറഞ്ഞ താരങ്ങള്‍ക്കെല്ലാം ഒളിംപിക്‌സ് എന്നാല്‍ ഇപ്പോള്‍ ആശങഅകയാണ്. ആത്മവിശഅവാതതോടെ മല്‍സരിക്കാനുള്ള ഉന്നത വേദിയില്‍ ആശങ്കയില്‍ മല്‍സരിച്ചാലുള്ള അവസ്ഥ എന്താവും...? ഒളിംപിക്‌സില്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആരായിരിക്കും ദേശീയ പതാക യേന്തുക എന്ന കാര്യത്തില്‍ പോലും എല്ലാ രാജ്യക്കാരും തീരുമാനമെടുത്തിരിക്കുന്നു. സ്‌പെയിനിന് വേണ്ടി റഫആല്‍ നദാലും റഷഅയക്കായി രയി ഷറപ്പോവയുമെല്ലാം കൊടി പിടിക്കുമ്പോള്‍ ഈ വിഷയത്തിലും നമ്മളഅ# ഇരുച്‌ില്‍ തന്നെ. ആരെല്ലാമാണ് ലണ്ടനില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നുറപ്പില്ലാത്തതിനാല്‍ ഈ കാര്യത്തിലും തീരുമാനം രാഷഅട്രീയമാവും. ആരാണോ ഒലിംപിക് അസോസിയേഷനെ സുഖിപ്പിക്കുന്നവര്‍ അവര്‍ പതാകയേന്തും.
Subscribe to:
Post Comments (Atom)
No comments:
Post a Comment