Wednesday, May 30, 2012

ANAND THE GREAT


വിജയത്തില്‍ ആശ്വാസം-വിശ്വനാഥന്‍ ആനന്ദ്‌ ലോക കിരീടം നേടിയതിന്‌ ശേഷം പറഞ്ഞത്‌ ഈ വാക്കുകളാണ്‌. ഈ വാക്കുകളെ ഇഴകീറിയാല്‍ വേണമെങ്കില്‍ ഇതൊരു നെഗറ്റീവ്‌ അഭിപ്രായ പ്രകടനമല്ലേ എന്ന്‌ ചിന്തിക്കാം. ലോക കിരീടം നേടിയതിന്‌ ശേഷം ഇതായിരുന്നോ ആനന്ദ്‌ പറയേണ്ടത്‌... ലോകം കീഴടക്കിയ ആഹ്ലാദത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്നായിരുന്നില്ലേ പ്രതികരിക്കേണ്ടിയിരുന്നത്‌...? പക്ഷേ അതാണ്‌ ആനന്ദ്‌. അദ്ദേഹത്തിന്റെ മഹത്വം ആ മാന്യതയും ആ കുലീനതയും അഹങ്കാരമില്ലായ്‌മയുമാണ്‌. എത്ര കൂളായാണ്‌ ലോക ചാമ്പ്യന്‍ഷിപ്പിലെ ടൈബ്രേക്കറില്‍ ബോറിസ്‌ ഗെല്‍ഫാന്‍ഡിനെതിരെ ആനന്ദ്‌ കളിച്ചത്‌. ഗെല്‍ഫാന്‍ഡ്‌ തന്നെ പറഞ്ഞു ടൈം പ്രഷറാണ്‌ വില്ലനായതെന്ന്‌. ടൈബ്രേക്കര്‍ എന്ന്‌ പറയുമ്പോള്‍ നിശ്ചിത സമയത്തില്‍ നിശ്ചിത നീക്കങ്ങള്‍ നടത്തണം. സമ്മര്‍ദ്ദം ഉറപ്പാണവിടെ. നീക്കം പിഴച്ചാല്‍ പരാജയപ്പെടും. വേഗ സമയത്തില്‍ അതിവേഗം നീക്കം നടത്തുമ്പോള്‍ അവിടെ ബുദ്ധിയേക്കാള്‍ വേണ്ടത്‌ സമചിത്തതയാണ്‌. ആനന്ദ്‌ എന്ന താരത്തിന്‌ വേണ്ടുവോളമുള്ളത്‌ ഇതാണ്‌.
അഞ്ച്‌ തവണ ലോക പട്ടം.2007 മുതല്‍ 2012 വരെ ലോകകിരീടം നേടുക എന്നത്‌ എളുപ്പമല്ല. ഇസ്രാഈലില്‍ നിന്നള്ള പ്രതിയോഗിയെ മോസ്‌ക്കോ പോലെ ഒരു നഗരത്തില്‍ നേരിടുമ്പോള്‍ ഒരു സാഹചര്യവും ആനന്ദിന്‌ അനുകൂലമായിരുന്നില്ല. ഫുട്‌ബോളിലും ക്രിക്കറ്റിലും നമ്മളെല്ലാം പറയാറുണ്ട്‌ സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോള്‍, സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിക്കുമ്പോള്‍, പരിചിതമായ സാഹചര്യത്തെ നേരിടുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന്‌. ആനന്ദ്‌ കളിച്ചതെല്ലാം പുറത്താണ്‌. അദ്ദേഹത്തിന്‌ സ്‌പാനിഷ്‌ പൗരത്വമുണ്ട്‌. അവിടെ തന്നെയാണ്‌ താമസവും. ഇടക്ക്‌ ചെന്നൈയിലും ഇന്ത്യയിലും വരുന്നുവെന്ന്‌ മാത്രം.
ശരാശരി ഇന്ത്യക്കാരെക്കുറിച്ച്‌ ലോകത്തിന്റെ കാഴ്‌ച്ചപ്പാട്‌ സമ്മര്‍ദ്ദത്തില്‍ അടിപതറുന്ന അണ്‍ പ്രൊഫഷണലായവരെന്നാണ്‌. കായിക മേഖലയില്‍ നോക്കിയാല്‍ ഈ കാഴ്‌ച്ചപ്പാട്‌ സത്യമാണ്‌ താനും. നിര്‍ണായക ഘട്ടത്തില്‍ അടിപതറുന്നവരാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള നമ്മുടെ ലോകോത്തര താരങ്ങള്‍. നമ്മള്‍ അനാവശ്യമായി സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത്‌ ശാന്തമായ മനസ്സോടെ കാര്യങ്ങളെ കാണാന്‍ അറിയാത്തത്‌ കൊണ്ടാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ കാഴ്‌ച്ചകള്‍ തന്നെ നമ്മള്‍ കണ്ടതാണല്ലോ.... രാജ്യത്തിന്റെ പ്രിയപ്പെട്ട താരമായ ഷാറൂഖ്‌ ഖാനെ പോലുള്ളവര്‍ നടത്തുന്ന വഴിവിട്ട പെരുമാറ്റം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പൊട്ടിത്തെറിച്ച ഷാറൂഖിനെ പോലുള്ളവര്‍ ആനന്ദിനെയും അഭിനവ്‌ ബിന്ദ്രയെയുമെല്ലാം മാതൃകയാക്കണം.
ശ്രീശാന്ത്‌ എന്ന ക്രിക്കറ്റര്‍ക്ക്‌ ഒരു വിക്കറ്റ്‌ ലഭിച്ചാല്‍ അദ്ദേഹം നടത്തുന്ന അട്ടഹാസങ്ങളില്‍ പ്രകടമാവാറുള്ളത്‌ തറ നിലവാരമാണ്‌. 2008 ലെ ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബിന്ദ്ര ഷൂട്ടിംഗില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോല്‍ വലിയ ആഹ്ലാദ പ്രകടനങ്ങള്‍ക്ക്‌ നില്‍ക്കാതെ അദ്ദേഹം ആദ്യം ചെയ്‌തത്‌ ദേശീയ പതാകയെ സല്യൂട്ട്‌ ചെയ്യുകയായിരുന്നു. ഇന്നലെ ആനന്ദും അത്‌ തന്നെ ചെയ്‌തു. പിന്നെ മാധ്യമ പ്രവര്‍ത്തകരുമായി ദീര്‍ഘസമയം സംസാരിച്ചു. ആ സംസാരത്തിലാണ്‌ വിജയത്തിലെ ആശ്വാസം അദ്ദേഹം പ്രകടമാക്കിയത്‌.
ലോക കായിക വേദിയില്‍ ഇന്ത്യക്കുള്ള വിലാസമാണ്‌ ആനന്ദ്‌. ക്രിക്കറ്റിലെ ലോകകപ്പും ഹോക്കിയിലെ ഒളിംപിക്‌സ്‌ സ്വര്‍ണങ്ങളുമെല്ലാം നമ്മള്‍ മാത്രം പുകഴ്‌ത്തിപ്പാടുന്ന നേട്ടങ്ങളാണെങ്കില്‍ യൂറോപ്യരോട്‌ ചോദിച്ചാല്‍ അവര്‍ക്കറിയാവുന്ന ഇന്ത്യക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറല്ല-ആനന്ദാണ്‌. കാസ്‌പറോവും കാര്‍പ്പോവുമെല്ലാം ഭരിച്ച ലോക ചെസില്‍ ഒരു ഇന്ത്യക്കാരന്‍ ഉയര്‍ന്നുവന്നപ്പോള്‍ പൊതുവെ അഹങ്കാരികളായ യൂറോപ്യര്‍ക്ക്‌ അത്‌ സഹിക്കാനാവുമായിരുന്നില്ല. പക്ഷേ സ്വതസിദ്ധമായ ശാന്തതയില്‍ ആനന്ദ്‌ നടന്നുകയറി. ഓരോ ചവിട്ടുപടിയിലും അദ്ദേഹത്തെ സഹായിക്കാന്‍ നമ്മുടെ ഭരണക്കൂടമോ കായിക വകുപ്പോ ഉണ്ടായിരുന്നില്ല. നല്ല കുടുംബത്തില്‍ നിന്നാണ്‌ നല്ല താരം പിറക്കുന്നത്‌ എന്ന സത്യത്തിന്‌ അടിവരയിടുന്ന ഉദാഹരണമായി ആനന്ദും കുടുംബവും മാറുമ്പോള്‍ നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഒന്നോര്‍ക്കുക-മാന്യത കൈവിടാതിരിക്കുക. മാധ്യമ ബഹളത്തില്‍, ആരാധക പ്രളയത്തില്‍, വെള്ളിവെളിച്ചത്തിന്റെ തിളക്കത്തില്‍ ചെയ്യുന്ന കാര്യങ്ങളെ തിരിച്ചറിയുക.
ആനന്ദ്‌ എന്നും നമ്മുക്കിടയിലുള്ള താരമായിരുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന താരം. ഇന്ത്യക്കാരനാണ്‌ എന്നതില്‍ അഭിമാനിക്കുന്ന താരം. ആനന്ദിന്റെ നാട്ടുകാരനാണ്‌ എന്ന്‌ പറയുന്നതിലെ അഭിമാനം നമുക്കെല്ലാമുണ്ട്‌. ലോകം സാമ്പത്തികമായി കുതിക്കുമ്പോള്‍, ഹൈടെക്‌വത്‌കരണം സജീവമാവുമ്പോള്‍, അഹങ്കാരത്തോടെ നമുക്ക്‌ പറയാം-ലോകത്തിന്റെ ബുദ്ധികേന്ദ്രം ഒരു ഇന്ത്യക്കാരനാണ്‌. വെല്‍ഡണ്‍ ആനന്ദ്‌....
ചെസില്‍ ചിയര്‍ ഗേള്‍സില്ല, ബോളിവുഡോ ഹോളിവുഡോ ഇല്ല, മാഫിയയും ചാനല്‍ ബഹളവുമില്ല. നിശബ്ദതയുടെ പ്രതലത്തില്‍ ബുദ്ധിയുള്ളവരുടെ മാന്യമായ ഗെയിം. അവിടെ ഒരു ഇന്ത്യക്കാരന്‍ അജയ്യത തുടരുമ്പോള്‍ ഈ നേട്ടം തുല്യതകളില്ലാത്തതാണ്‌.

Tuesday, May 29, 2012

യൂറോ ആവേശം




യൂറോ ആവേശം
യൂറോപ്പില്‍ ആവേശത്തിന്റെ നാളുകള്‍ വരവായിരിക്കുന്നു. ലോക ചാമ്പ്യന്മാരായ സ്‌പെയിനും ശക്തരായ ഇംഗ്ലണ്ടും പോര്‍ച്ചുഗലും ഇറ്റലിയും ഫ്രാന്‍സുമെല്ലം ഉള്‍പ്പെടുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഇന്ന്‌ മുതല്‍

ചിത്രം-1
യൂറോ ഭാഗ്യചിഹ്നങ്ങള്‍

ചിത്രം-2
ഉക്രൈന്റെ ആസ്ഥാനമായ കീവിലെ ഒളിംപിക്‌ സ്റ്റേഡിയം. ഇതാണ്‌ ഉക്രൈനിലെ പ്രധാന മല്‍സരവേദി.

ചിത്രം-3
പോളണ്ടിന്റെ ആസ്ഥാനമായ വാഴ്‌സയിലെ പ്രധാന വേദിയായ നാഷണല്‍ സ്റ്റേഡിയം

Monday, May 28, 2012

നേട്ടം വട്ടപ്പൂജ്യം




നേട്ടം വട്ടപ്പൂജ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ അഞ്ചാം പതിപ്പ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കിരീടനേട്ടത്തോടെ സമാപിച്ചിരിക്കുന്നു. രണ്ട്‌ മാസം ദീര്‍ഘിച്ച കച്ചവട ക്രിക്കറ്റിലുടെ ഇന്ത്യ എന്ത്‌ നേടി എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമുണ്ട്‌-വട്ടപ്പൂജ്യം. ഐ.പി.എല്‍ എന്ന ആശയത്തിന്‌ രൂപം നല്‍കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഉന്നതര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ വരുന്നു. ദേശീയ ക്രിക്കറ്റിനെ രക്ഷിക്കാന്‍, യുവതാരങ്ങളെ കണ്ടെത്താന്‍, ക്രിക്കറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനാണ്‌ ഇത്തരത്തിലൊരു മേള എന്നായിരുന്നു. നാല്‌ എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ ആരും ഐ.പി.എല്ലിലൂടെ കടന്ന്‌ വന്നിട്ടില്ല. യൂസഫ്‌ പത്താന്‍, പോള്‍ വല്‍ത്താട്ടി, സ്വപനില്‍ അസനോദ്‌കര്‍ തുടങ്ങിയ ചില നാമങ്ങള്‍ മാത്രം. അഞ്ചാം പതിപ്പ്‌ കഴിഞ്ഞപ്പോള്‍ ഉയര്‍ത്തികാണിക്കാന്‍ ആരുമില്ല. ഫൈനലില്‍ മികവ്‌ പ്രകടിപ്പിച്ച മണീന്ദര്‍ ബിസ്‌ല, ഡല്‍ഹിസംഘത്തിലെ നമാന്‍ ഒജ അങ്ങനെ ചിലര്‍ മാത്രം. വിദേശ താരങ്ങളാണ്‌ അടിച്ചുതകര്‍ത്തത്‌. ക്രിസ്‌ ഗെയില്‍ എന്ന വിന്‍ഡീസുകാരന്‍ തന്റെ വ്യക്തിഗത മികവില്‍ ഒരിക്കല്‍ക്കൂടി അതിവേഗ ക്രിക്കറ്റിന്റെ ശക്തനായ വക്താവായി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോര്‍ (128) നേടിയതിന്‌ പുറമെ ടോപ്പ്‌ സ്‌ക്കോറര്‍പ്പട്ടവും (733) കൂടുതല്‍ സിക്‌സറുകളും (50) അദ്ദേഹത്തിന്റെ പേരില്‍ തന്നെ.
ഒരു ടീമും ദേശീയ താരങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കിയില്ല. പതിവ്‌ പോലെ വിദേശ താരങ്ങള്‍ മുന്‍നിരയിലേക്ക്‌ വന്നപ്പോള്‍ കൈയ്യടികള്‍ നേടിയത്‌ അവര്‍ തന്നെ. ഡല്‍ഹി സംഘത്തില്‍ ഡേവിഡ്‌ വാര്‍ണറും മഹേല ജയവര്‍ദ്ധനയും ചെന്നൈയുടെ മൈക്‌ ഹസിയും ഡ്വിന്‍ ബ്രാവോയും ഹില്‍ഫന്‍ഹസും ബംഗ്ലൂരിനായി കളിച്ചവരില്‍ ഗെയിലിനെ കൂടാതെ എബി ഡി വില്ലിയേഴ്‌സും, കൊല്‍ക്കത്തയുടെ നിരയില്‍ ജാക്‌ കാലിസും ബ്രെട്ട്‌ ലീയും ഡക്കാന്‍ നിരയില്‍ ഡാലെ സ്‌റ്റെയിനും പഞ്ചാബിന്റെ അണിയില്‍ അസ്‌ഹര്‍ മഹമൂദുമെല്ലാം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി
2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പും ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ചയും നമ്മുടെ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കപില്‍ദേവ്‌ കൊണ്ട്‌ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗുമെല്ലാമാണ്‌ ഐ.പി.എല്ലിന്റെ പിറവിക്ക്‌ കാരണമായത്‌. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ രക്ഷിക്കാനും പുത്തന്‍ താരങ്ങള്‍ക്ക്‌ അവസരം നല്‍കാനും കപില്‍ കൊണ്ടുവന്ന നീക്കത്തിന്റെ അപകടം മനസ്സിലാക്കിയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ബോളിവുഡിനെയും മാഫിയയെയും മോഡലുകളെയുമെല്ലാം നിരത്തി വന്‍ കച്ചവടത്തിന്‌ രൂപമിട്ടത്‌. കച്ചവടമെന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിക്കുന്നു എന്നതിന്‌ തെളിവാണ്‌ അഞ്ചാം പതിപ്പും. കഴിഞ്ഞ തവണ ലളിത്‌ മോഡി എന്ന കച്ചവടക്കാരന്റെ കുടിലബുദ്ധികള്‍ പിടിക്കപ്പെട്ടപ്പോള്‍ ഐ.പി.എല്ലിന്റെ വിശശ്വാസ്യത തകര്‍ന്നുവെന്നാണ്‌ കരുതപ്പെട്ടത്‌. ഇത്തവണ പക്ഷേ കാണികളുടെ കാര്യത്തിലും ടെലിവിഷന്‍ റേറ്റിംഗിലുമെല്ലാം ഐ.പി.എല്‍ മുന്നില്‍ തന്നെ വന്നു.
ഗൗതം ഗാംഭീറിന്റെ നായക മികവും രഹാനെയെന്ന രാജസ്ഥാന്‍ ഓപ്പണറുടെ മികവും ബിസ്‌ലയെ പോലുള്ളവരുടെ മിന്നലാട്ടങ്ങളും വേണമെങ്കില്‍ പോസീറ്റീവ്‌ അടയാളങ്ങളായി ചുണ്ടിക്കാട്ടാം. പക്ഷേ വിവാദങ്ങളുടെ വിളനിലമായാണ്‌ ഐ.പി.എല്‍ ഇത്തവണയും അവസാനിച്ചിരിക്കുന്നത്‌. കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ ഐ.പി.എല്‍ സംപ്രേഷണവകാശമുള്ള സോണി സെറ്റ്‌ മാകസില്‍ നിറയെ ഷാറുഖ്‌ഖാനായിരുന്നു. കൊല്‍ക്കത്തക്കായി വിയര്‍ത്ത താരങ്ങളെ കാണാനുണ്ടായിരുന്നില്ല. ഷാറൂഖിന്റെ അതിപ്രസരം കൊല്‍ക്കത്ത കളിച്ച മല്‍സരങ്ങളില്ലെല്ലാം പ്രകടമായിരുന്നു. ക്രിക്കറ്റ്‌ എന്ന ഗെയിമിന്റെ പ്രചാരണത്തെക്കാള്‍, താരങ്ങളുടെ കരുത്തിനേക്കാള്‍ വിപണന തന്ത്രത്തിന്റെ ഭാഗമായി ഷാറൂഖിനെയും ചിയര്‍ ഗേള്‍സിനെയും മോഡലുകളെയുമെല്ലാം മുന്‍നിരയില്‍ നിര്‍ത്തിയുള്ള കച്ചവടത്തില്‍ അകപ്പെട്ട ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ഓര്‍ക്കാനുതകുന്ന ഒരു നിമിഷവുമുണ്ടായിരുന്നില്ല.
ഷാറൂഖ്‌ മുംബൈ വാംഖഡെയില്‍ കാട്ടികൂട്ടിയ വിക്രിയകള്‍ വലിയ വാര്‍ത്തയായി. ഷാറൂഖിനെ വിലക്കിയ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ തീരുമാനവും ഷാറൂഖിന്റെ മറുപടിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഒരു താരത്തിന്റെ മികവിനെയും ആരും ചര്‍ച്ചാ ടേബിളിലെത്തിച്ചില്ല. കമന്റേറ്റര്‍മാര്‍ കോമാളികളെ പോലെ ക്രിക്കറ്റിന്റെ മാറിയ രൂപത്തിനൊപ്പം കളി പറയുന്നതിലും അവലോകനം നടത്തുന്നതിലും കാട്ടിയ മാറ്റങ്ങള്‍ ആരെയും ആകര്‍ഷിച്ചില്ല. സ്വന്തം ടീമിലെ താരങ്ങളുടെ പേരുകള്‍ പോലും ചില ക്യാപ്‌റ്റന്മാര്‍ക്ക്‌ അറിയുമായിരുന്നില്ല. രാഹുല്‍ ദ്രാവിഡും ഹര്‍ഭജന്‍ സിംഗും സ്വന്തം താരങ്ങളുടെ പേരിനായി തപ്പിതടഞ്ഞപ്പോള്‍ പൊട്ടന്‍ ക്യാപ്‌റ്റനായി മാറി വീരേന്ദര്‍ സേവാഗ്‌. ഡല്‍ഹി ഫൈനല്‍ കാണാതിരുന്നത്‌ സേവാഗിന്റെ ബുദ്ധി മോശത്തിലാണ്‌. കൊല്‍ക്കത്ത കിരീടം നേടിയതാവട്ടെ ഗാംഭീറിന്റെ തന്ത്രങ്ങളിലും
മഹേന്ദ്രസിംഗ്‌്‌ ധോണിക്ക്‌ പകരക്കാരനെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തേടുന്നുവെങ്കില്‍ തീര്‍ച്ചയായും ഗാംഭീറിനെ പരിഗണിക്കാം. അദ്ദേഹത്തിന്റെ ദേശീയ ടീം വൈസ്‌ ക്യാപ്‌റ്റന്‍സി എടുത്തുമാറ്റിയ നടപടി തെറ്റെന്ന്‌ ഇനിയെങ്കിലും കൃഷ്‌ണമാചാരി ശ്രീകാന്തും സംഘവും തിരിച്ചറിയണം. കിരീടം നേടിയതിന്‌ ശേഷം അദ്ദേഹം പ്രയോഗിച്ച വാക്കുകള്‍ ധോണിക്കുള്ള മുന്നറിയിപ്പ്‌ കൂടിയായിരുന്നു.
ഐ.പി.എല്‍ ചെയര്‍മാനായ രാജീവ്‌ ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞത്‌ അടുത്ത സീസണില്‍ മുഴുവന്‍ ദേശീയ താരങ്ങളെയും ലേലത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌. പ്രഖ്യാപനങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത നമ്മുടെ ക്രിക്കറ്റില്‍ ഈ പ്രഖ്യാപനത്തില്‍ പ്രത്യാശ പുലര്‍ത്താം.

Saturday, May 26, 2012

നന്ദി.............

നന്ദി.............

സെമിയിലെ തോല്‍വി-അതിന്‌ കാര്യകാരണങ്ങള്‍ നിരത്താം. പക്ഷേ കളിക്കാരെ കുറ്റപ്പെടുത്താനാവില്ല. ക്ലസ്റ്റര്‍ നാണക്കേടില്‍ നിന്ന്‌ അവര്‍ അവസാന നാലില്‍ വന്നല്ലോ എന്നത്‌ കപ്പിനോളം മികച്ച നേട്ടമാണ്‌. പ്രതീക്ഷകളൊന്നുമില്ലാതെ പതിവ്‌ പോലെ സെക്കന്‍ഡ്‌ ക്ലാസ്‌ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാതനകളുമായി യാത്രയായ ടീം പഞ്ചാബിനെയും മഹാരാഷ്ട്രയെയും ബംഗാളിനെയുമെല്ലാം വിറപ്പിച്ചത്‌ തന്നെ കിരീടമാണ്‌. എം.എം ജേക്കബിന്റെ സംഘത്തില്‍ ഒരു സൂപ്പര്‍ താരവുമുണ്ടായിരുന്നില്ല. ജോബി ജോസഫ്‌ എന്ന ഗോള്‍ക്കീപ്പറുടെ നേതൃത്ത്വത്തില്‍ ശരാശരിക്കാരായ ഒരു പിടി താരങ്ങള്‍. അവരുടെ ആത്മവിശ്വാസവും പോരാട്ടവീര്യവുമാണ്‌ ബാരാബതി സ്‌റ്റേഡിയത്തില്‍ കണ്ടത്‌. ഒറിയ മാര്‍ക്കറ്റിലെ പഴവും ഭക്ഷണങ്ങളും കഴിച്ച്‌, അപരിചിതമായ കാലാവസ്ഥയില്‍ അവര്‍ക്കുണ്ടായിരുന്ന ഏക ധനം ആത്മവിശ്വാസമായിരുന്നു. നാട്ടില്‍ ആര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. നമ്മുടെ ഫുട്‌ബോളിനെ ഭരിക്കുന്ന മേത്തറുടെ കേരളാ ഫുട്‌ബോള്‍ അസോസിയേഷനാവട്ടെ ഇതെല്ലാം വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്ന ഉപചാരം മാത്രം.
സെമിയിലെത്തിയ ടീമിനെ ഒന്നഭിനന്ദിക്കാന്‍, സെമിയില്‍ തോറ്റ്‌ ടീമിനെ ഒന്നാശ്വസിപ്പിക്കാന്‍ അധികാരികളാരുമുണ്ടായിരുന്നില്ല. അഭിനന്ദനവും അനുമോദനങ്ങളുമൊന്നുമല്ല ഇന്നത്തെ ഫാഷനെന്നാണ്‌ കെ.എഫ്‌.എ കരുതുന്നത്‌. കാലാകാലങ്ങളില്‍ സ്വന്തം കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ചങ്കൂറ്റമാണ്‌ കാലത്തിന്റെ ഫാഷന്‍. ഒഡിഷയിലെ തോല്‍വി ഒരു പറ്റം താരങ്ങള്‍ക്കും ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്കുമാണ്‌ നഷ്ടം. അധികാരികള്‍ക്ക്‌ തോല്‍വികള്‍ സുപരിചിതമാണ്‌. ഒരു വാര്‍ഷിക കലാപരിപാടി മാത്രം. അടുത്ത സീസണ്‍ പെട്ടെന്ന്‌ വരും. ഒരു കോച്ചിനെയും അല്‍പ്പം താരങ്ങളെയും കണ്ടെത്തി ഇതേ നാടകത്തിന്‌ അവരെ പറഞ്ഞയക്കണം. അത്‌ വലിയ ഭാരിച്ച ദൗത്യവുമല്ല. സെവന്‍സ്‌ ഫുട്‌ബോളിനെതിരെ കാടിളക്കി വന്ന കെ.എഫ്‌.എ ഇപ്പോള്‍ അതെല്ലാം അംഗീകരിച്ചിരിക്കുന്നു. സെവന്‍സില്‍ താരങ്ങള്‍ പങ്കെടുത്താല്‍ അവരെ വിറപ്പിക്കാനും ഷോകോസ്സ്‌ നോട്ടീസ്‌ നല്‍കാനുമെല്ലാം തിടുക്കം കാട്ടുന്നിലെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ്‌ സെവന്‍സ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യാനും കളിക്കാരെ പരിചയപ്പെടാനുമെല്ലാം മേത്തറെ പോലുള്ളവര്‍ കാണിക്കുന്നത്‌. മഹത്തായ ഒരു ഫുട്‌ബോള്‍ ലീഗ്‌ കൊച്ചിയില്‍ നടക്കുമെന്നും യൂറോപ്യന്‍ ക്ലബുകള്‍ വരുമെന്നുമെല്ലാം അദ്ദേഹം ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. പിന്നെ കേട്ടു ആ സംഘാടകര്‍ കെ.എഫ്‌.എക്കാരുടെ നിലപാടറിഞ്ഞ്‌ ഓടി മറഞ്ഞെന്ന്‌.
ഇതാണ്‌ നമ്മുടെ ഫുട്‌ബോള്‍. അധികാരികള്‍ ഒരു പറ്റം കൊള്ളക്കാര്‍. ആ കൊള്ളക്കാരുടെ പിടിയിലാണ്‌ താരങ്ങള്‍. ഒന്നും മിണ്ടാനും പറയാനും കഴിയാത്തവര്‍. ഫുട്‌ബോളഇനെ സ്‌നേഹിക്കുന്നവരും സംഘാടകരും കൊള്ളസംഘത്തിന്റെ ഏകാധിപത്യത്തില്‍ മനം മടുത്തവരാണ്‌. പക്ഷേ ഭരണക്കൂടം മിണ്ടാതിരിക്കുന്നു.

Thursday, May 24, 2012

കിരീടം മണക്കുന്നു

തേര്‍ഡ്‌ ഐ
കിരീടം മണക്കുന്നു

മലയാളിക്ക്‌്‌ ഒരു തരം നൊസ്‌റ്റാള്‍ജിയയാണ്‌ സന്തോഷ്‌ ട്രോഫി.... നമുക്ക്‌ തൊട്ടരികിലുള്ള ട്രോഫി പോലെ.... ദേശീയ ചാമ്പ്യന്‍ഷിപ്പാണെങ്കിലും സന്തോഷ്‌ ട്രോഫി എന്ന പേരിലെ സന്തോഷം പോലെ കേരളത്തിന്‌ എന്നും പ്രത്യേക അവകാശമുള്ള ചാമ്പ്യന്‍ഷിപ്പിലെ സെമിയില്‍ ഇന്ന്‌ സര്‍വീസസുമായി കളിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്നത്‌ ആ പഴയ പ്രതീക്ഷകള്‍ തന്നെ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാലക്കാട്ടുകാരനായ അബ്ദുള്‍ ഹക്കീം മുംബൈയിലെ മൈതാനത്ത്‌ തുള്ളിച്ചാടിയ ആ കിരീട ചിത്രമാണ്‌ മുന്നിലേക്ക്‌ വരുന്നത്‌. വീണ്ടും നല്ല നാളുകള്‍ വരുന്നത്‌ പോലെ. കൊച്ചു സംസ്ഥാനം വലിയ രാജ്യത്തിന്റെ സോക്കര്‍ ജേതാക്കളാവാന്‍ ഇനി രണ്ട്‌ മല്‍സരങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഒഡീഷയിലെ കാറ്റില്‍ നല്ല മലയാള ഗന്ധമാണ്‌ വരുന്നത്‌. ഇത്‌ വരെ കളിച്ച മല്‍സരങ്ങളില്ലെല്ലാം കേരളം പ്രകടിപ്പിച്ചത്‌ ടീം സ്‌പിരിറ്റാണ്‌. അതാണ്‌ പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നത്‌. വ്യക്തിഗത മികവാണ്‌ പലപ്പോഴും ടീമിനെ തുണച്ചിട്ടുള്ളതെങ്കില്‍ ഇത്തവണ അതില്ല. മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഹിമാചല്‍ പ്രദേശ്‌, ത്രിപുര തുടങ്ങിയ ടീമുകള്‍ക്കെതിരായ മല്‍സരത്തില്‍ കളിച്ചത്‌ ഒരാളായിരുന്നില്ല-പതിനൊന്ന്‌ പേരും ശാന്തനായ ഒരു പരിശീലകനും. വിജയിക്കുമ്പോള്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്ന സന്തോഷത്തില്‍ തന്നെ ആത്മാര്‍ത്ഥയുണ്ട്‌.
ജേക്കബിനെ എല്ലാവര്‍ക്കുമറിയാം. ജാഡകളില്ലാത്ത മനുഷ്യന്‍. എല്ലാവരയുടെയും തോളില്‍ കൈകളിട്ട്‌ എല്ലാവരിലുമൊരാളായി നടക്കുന്ന ഒരു കോച്ചുണ്ടെങ്കില്‍ തന്നെ താരങ്ങള്‍ക്ക്‌ പരിശീലകന്‍ വഴികാട്ടിക്കൊപ്പം പിതാവുമാകുന്നു. യൂറോപ്യന്‍ പരിശീലകരെ പോലെ കോട്ടും സൂട്ടുമിട്ട്‌ കര്‍ക്കശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പരിശീലകരില്‍ നിന്നും വിത്യസ്‌തനായി കളി നടക്കുമ്പോള്‍ കാഴ്‌ച്ചക്കാരന്റെ റോളില്‍ പിഴവുകള്‍ പഠിച്ച്‌ പരിഹരിക്കുന്ന ജേക്കബിനറിയാം കളിക്കളത്തില്‍ പ്ലാനുകള്‍ തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതും താരങ്ങളാണെന്ന്‌.
മഹാരാഷ്‌ട്രക്കെതിരായ ക്വാര്‍ട്ടര്‍ ലീഗില്‍ കേരളം കളിച്ചത്‌ സുന്ദരമായ സോക്കറാണ്‌. ജയം നിര്‍ബന്ധമായ മല്‍സരത്തില്‍ അനാവശ്യ തിടുക്കം കാട്ടിയില്ല. അവസരങ്ങള്‍ക്കായി കാത്തിരുന്നതുമില്ല. പന്തിനൊപ്പം സഞ്ചരിച്ച്‌ അവസരങ്ങളെ സൃഷ്ടിച്ച്‌ അതുപയോഗപ്പെടുത്തുന്ന സ്വന്തം ശൈലി. ആ ശൈലിയിലാണ്‌ കണ്ണനെ പോലുള്ളര്‍ മിന്നിയത്‌. നമ്മുടെ ഫുട്‌ബോളര്‍മാര്‍ കഠിനാദ്ധ്വാനികളാണ്‌. സ്വന്തം പൊസിഷന്‍ നിലനിര്‍ത്തി പന്തിനെ ക്ഷണിക്കുന്നതിന്‌ പകരം പൊസിഷന്‍ വിട്ട്‌ പന്തിനായി ഓടികളിക്കുന്നവര്‍.
ഇതേ ശൈലിക്കാരാണ്‌ ഇന്നത്തെ പ്രതിയോഗികളായ സര്‍വീസസ്‌. അതിലും മലയാളികള്‍ തന്നെ. കഠിനാദ്ധ്വാനികള്‍. മുന്‍ധാരണയില്ലാതെ കളിച്ചാല്‍ മതി. സെമിബെര്‍ത്ത്‌ കേരളത്തിന്‌ വലിയ നേട്ടമാണ്‌. ഈ മല്‍സരത്തില്‍ തോറ്റാലും ജേക്കബിനെയും ജോബിയെയും ആരും കുറ്റം പറയില്ല. കഴിഞ്ഞ രണ്ട്‌ തവണ ക്ലസ്‌റ്റര്‍ ലീഗില്‍ തന്നെ നാണകേടുമായി മടങ്ങിയ ടീമിന്‌ ഇത്തവണ അമിതമായ ആത്മവിശ്വാസമില്ല, സൂപ്പര്‍ താര ആശ്രയത്വമില്ല. എല്ലാവരും സൂപ്പര്‍ താരങ്ങളാണ്‌. എല്ലാവര്‍ക്കുമറിയാം കപ്പടിച്ചാല്‍ മെഗാ താരങ്ങളാവുമെന്ന്‌. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത്‌ വരെ പ്രകടിപ്പിക്കാത്ത ആലസ്യം ഇന്നുണ്ടാവരുത്‌. പ്രതിയോഗികളെ ബഹുമാനിക്കുമ്പോള്‍ തന്നെ പ്രബലരായി കളിക്കണം. കപ്പ്‌ കേരളത്തിലേക്കാണ്‌ വരുന്നത്‌.

കായിക സത്യങ്ങള്‍

കായിക സത്യങ്ങള്‍

കായിക വികസനമെന്ന പ്രഖ്യാപനങ്ങളില്‍ ഒരു ഭരണക്കൂടവും പിന്നോക്കം പോവാറില്ല. ജനാധിപത്യ രാജ്യങ്ങളഇലെ ഭരണാധികാരികലാണ്‌ സംസാരത്തില്‍ മുമ്പന്മാര്‍. സമൂഹത്തെ കെട്ടിപടുക്കുന്നതില്‍ യുവതക്കുള്ള പങ്കും യുവതയെ മുഖ്യധാരയിലേക്ക്‌ കൊണ്ട്‌ വരുന്നതില്‍ ഭരണക്കൂടത്തിന്‍രെ പങ്കുമെല്ലാം വാചകക്കസര്‍ത്തുക്കളിലെ പതിവ്‌ അധ്യായങ്ങളായി മാറുന്നതാണ്‌ കാലസഞ്ചാരത്തില്‍ കാണാനായത്‌. പ്രഖഅയാപനങഅങളഇല്‍ വിശഅവസിക്കാതെ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പരക്‌.യം പ്രകടിപ്പിക്കുന്ന പ്രൊഫഷണല്‍ ശഐലിയാണ്‌ ആധുനിക ഭരണക്കൂടങ്ങള്‍ സഞ്ചരിക്കുന്നത്‌. അവിടെയാണ്‌ മാറ്റവും. ഖത്തര്‍ എന്ന കൊച്ചുരാജദ്യം ലോക കായികഭൂപടഠത്തില്‍ വലിയ സ്ഥആനം നേടിയത്‌ സംഘആടനത്തിന്‍രെ പേരിലാണെങ്കില്‍ അവര്‍ അവിടെ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തിന്‌ നൂറഇല്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കണം. ഇന്ത്യയുമായി ഒരു താരതമ്യം ഇവിടെ കാര്യങ്ങളെ അറിയാന്‍ എളുപ്പമാണ്‌. 1982 ലെ ഏഷഅയന്‍ ഗെയിംസ്‌ മുതല്‍ ഇന്ത്യ പലവിധ വലിയ കായിക മാമാങ്കങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിച്ചു. ഏറഅറവും അവസാനത്തില്‍ 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വരെ. പക്ഷേ ഈ സംഘാടനത്തിവല്‍ ഇന്ത്യ ഒന്നും നേടിയില്ല. വേണമെങഅകില്‍ നെഹ്‌റു സ്‌റഅറേഡിയവും താല്‍ക്കത്തോര സ്വിമ്മിംഗ്‌ പൂളുമെല്ലാ ംചൂണ്ടിക്കാട്ടാമെങഅകില്‍ അടിസ്ഥആന വികസന കാര്യത്തില്‍ അന്നും ഇന്നും നമ്മളഅ# പിറകില്‍ തന്നെയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെ ലോകം സ്‌മരിക്കുന്നത്‌ ഒരിക്കലും ഇന്ത്യന്‍ സംഘാടനത്തിന്‍രെ പേരില്ലല്ല. സംഘാടനത്തിന്‍രെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌ പണ്ട്‌ കൊള്‌ലയടിച്ചതിന്‍രെ പേരിലാണ്‌ എന്നും ഡല്‍ഹി ഗെയിംസ്‌ അറിയപ്പെടുക.
സമംീപകാലത്തായി ഖത്തര്‍ നിരവധി രാജ്യാന്തര മാമാങ്കങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിച്ചു. ഏഷ്യന്‍ ഗെയിംസും ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍,ിപ്പും അറബ്‌ ഗെയിംസുമെല്ലാം അതില്‍ ഉളഅ#പ്പെടുന്നു. ഈ ഗെയിംസുകല്‍ വഴി ഖത്തര്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രമല്ല സ്വന്തം കായികവികസന ലക്ഷ്യത്തിലേക്ക്‌ അതിവേഗം അടുക്കുകയ.ും ചെയ്‌തു. ഖത്തറിന്‌ ഫണ്‌ുണ്ട്‌, ഫണ്ട്‌ ഉള്ളത്‌ കൊണ്ട്‌ കൊണ്ട്‌ മാത്രം വിസനമെത്തില്ല. ഡേല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ എത്ര കോടികളആണ്‌ ലെവഴികത്‌കപ്പെട്ടത്‌. തുടക്കത്തില്‍ 600 കോടിയായിരുന്നു ചെലവാക്കിയത്‌. പിന്നീട്‌ ഇതിന്‍രെ എത്രയോ ഇരട്ടികള്‍ ചെലവാക്കി.യ ഫലമോ-വിവാദങ്ങള്‍ മാത്രം.കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍രെ സ്‌മാരകം എന്താണെന്ന ചോദ്യത്തിന്‌ പലരും ചൂണ്ടിക്കാട്ടുന്നത്‌ തീഹാര്‍ ജയിലാണ്‌. സുരേഷഅ കല്‍മാഡി ഉള്‍പ്പെടെയുള്ളവര്‍ അവിടെയാണുള്ളത്‌.
ചൈനയെന്ന വലിയ രാജ്യം ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ കൈവരിച്ച നേട്ടം ചെരുതായിരുന്നില്ല. അമേരിക്കയും റഷഅയും ജര്‍മനിയുമെലവ്‌ലാം ഉള്‍പ്പെട്ട പടിഞ്‌#ാറഇന്‍രെ കായിക കരുത്തിനെ സ്വന്തം തട്ടകത്തില്‍ ചൈന നേരി്‌ടതും വിജയം വരിച്ചതും ്‌അടിസ്ഥാന വികസനമെന്ന യാത്ര വളരെ നേരത്തെ ആരംഭിച്ചതിാലും ആ നേട്ടം എലുപ്പത്തില്‍ വൈരിക്കാനായതിലുമാണ്‌.
പടിഞ്ഞാറന്‍ രാജ്യങ്ങളഅ# ചൈനയെ എളുപ്പത്തില്‍ അധഇക്ഷേപിക്കാറുണ്ട്‌. പലവിധ കാരണങഅളഅ# നിരത്തിയുളഅള കുറ്റപ്പെടുത്തലുകലില്‍ പക്ഷേ ചൈനയെന്നരാജ്യം കുലുങ്ങാറില്ല. അവര്‍ സ്വന്തം ലക്ഷ്യത്തിലേക്ക്‌ ആത്മവിശഅവാസത്തിന്‍രെ പാതയിലുടെ സഞ്ചരിക്കുന്നു. ഗുവാഞ്ചു ഏഷ്യന്‍ ഗെയിംസ്‌ രിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ കണ്ട കാഴ്‌ച്ചകളഅ# വിസ്‌മയിപ്പിക്കുന്നതായിരുന്നു. സംഘാടനത്തിലും മല്‍സരങ്ങളിലും ആതിഥഏയത്വത്തിലുമെല്ലാം അവര്‍ ലോകത്തിന്‌ മുന്നില്‌ തല ഉയര്‍ത്തി നിന്നു. ചൈനയെ കണ്ട്‌ പഠിക്കണം എല്ലാവരും. ചൈനീസ്‌ ഭരണക്കൂടം ഉച്ചത്തില്‍ ഒന്നും പറയാറഇല്ല. പറഞഅഞാലും മാധഅയമ ലേകം അത്‌ കേള്‍ക്കാറില്ല. സ്വന്തമായി മികവ്‌ പ്രകടിപ്പിക്കാന്‍ കവിയുന്ന മേഖലകല്‍ തെരഞ്‌#ടെുത്ത്‌ അതില്‍ കഠിന്‌ പ്രയത്‌നം നടത്തിയാണ്‌ ശആസ്‌ത്രീയമായി ചൈന കുതിക്കുന്നത്‌. സ്‌പിര്‌ന#ര്‌ ഇനങ്ങളില്‍ യൂറഓപിനും അമേരികര്‌കക്കുമെല്ലാമുള്ള അധിശത്വം ചൈനക്കറിയാം. അതിനാല്‍ ആ മേഖലയിലേക്ക്‌ അവര്‍ വരുന്നില്ല. ദീര്‍ഘദൂബര മല്‍സരങ്ങളഇല്‍ ആഫഅരിക്കക്കാര്‍ പ്രകടചിപ്പിക്കുന്ന വീര്യവും ഫിറ്റ്‌നസും മനസ്സിലാക്കി ആ മേഖലയിലേക്കും ചൈന വരുന്നില്ല. ആയേധന തകലകളില്‍ പരമ്പരാഗതമായി ലഭിച്ചിട്ടുള്ള കരുത്ത്‌ പ്രകടിപ്പിച്ച്‌ ആ മേഖലയില്‍ ശ്രദ്ധിച്ചുള്ള സഞ്ചാരത്തില്‍ പരിശഈലകു താരങ്‌ഹളും വിജയിക്കുമ്പോള്‍ അവര്‍ക്ക്‌ അടിസ്ഥാസൗകര്യങ്ങളുടെ വഴഇ വെടടി ഭരണക്കൂബവും സ്വന്തം റഓള്‍ മനോഹരമാക്കുന്നു.
കായിക കലണ്ടരില്‍ മാറി വരുന്ന ഗെയിംസുകള്‍ക്കായി തട്ടിക്കൂട്ടി നടത്തുന്ന ഒരുക്കങ്ങളാണ്‌ ഇന്ത്യക്ക്‌ പലപ്പോവും വിനയായിട്ടുള്ളത്‌. ഒളിംപ്‌കിസ്‌ വരുമ്പോള്‍ ഇന്ത്യ പ്രതീക്ഷകളോടെ ഒരുങഅങും. പ്രതീക്ഷകല്‍ അസ്‌തമിച്ചാല്‍ എല്ലാം അസ്‌തമിക്കുന്നു. പിനെന ഏഷഅയന്‍ ഗെയിംസ്‌ വരുമ്പോല്‍ അതിനായുള്ള ഒരുക്കങ്ങള്‍. ഗുവാഞ്ചു ഏഷഅയന്‍ ഗെയിംസില്‍ ഇന്ത്യ പലര്‌ഡ#ക്കും പിറകിലായി. കബഡി പോലുള്ള ഇനങ്ങളില്‍ മാത്രമായിരുന്നു ഇന്ത്യക്ക്‌ വ്യക്തമായ ആധിപത്യം. ഹോക്കിയും ഫുട്‌ബോളുമെല്ലാം പ്രതിയോഗികളുടെ മേച്ചില്‍പ്പുറങ്ങായി. അത്‌ലറ്റിക്‌സിലും ഇന്ത്യ പിറകിലായി. ഇപ്പോള്‍ ഇതാ ലണ്ടന്‍ ളിംപിക്‌സിനായി ഒരുങ്ങുന്നു. ഒളിംപിക്‌സ്‌ കഴിയുമ്പോള്‍ അല്‍പ്പമദികം വിര്‍ശനങഅങളോടെ പ്രതീക്ഷക്കാലം അവസാനിക്കും.
അടിസ്ഥാന തലത്തിലെ വീഴഅച്ചകല്‍ നമ്മുടെ രാജ്യത്ത്‌ ഗുരുതരമാണ്‌. ജനപ്രിയ ഗെയിമായി വിശഏഷിപ്പിക്കപ്പെടുന്ന ഫുട്‌ബോളില്‍ സന്തോഷഅ ട്രോഫി പോലുള്ള ചാമ്പ്യന്‍ഷിപ്പുല്‍ പോലും കേരലം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ അന്‌.യമായി നില്‍ക്കുന്നു. എത്രയോ തവണ ദേശീയ ഫുട്‌ബോള്‍ കിരീടം ഉയര്‍ത്തിയ കേരളം ക്ലസ്‌റഅര്‍ ലീഗില്‍ തന്നെ പുറത്താവുന്നു. ഒരു കാലത്ത്‌ കേരളത്തിന്‍രെ സ്വന്തം ടൂര്‍ണമെന്‍രുകലായിരുന്ന സേട്ട്‌ നാഗ്‌ജിയും ചാക്കോളോ ട്രോഫിയിും മാമ്മന്‌ഡമാപിള്ള ട്രോഫിയും ശഅരീനാരായണ്‌ ഫുട്‌ബോളുമെല്ലാം കാലാന്തരത്തില്‍ അകാല ചരം പ്രാപിച്ചിരിക്കുന്നു. ഫുട്‌ബോള്‍ മൈതാനങ്ങളഅ# കാലിത്തൊഴുത്തുകലായിരിക്കുന്നു. ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എന്നാല്‍ അത്‌ കേരളമായിരുന്നു. ഇപ്പോള്‍ ദേശീയ ടീമില്‍ ഒരു മലയാളി പോലുമില്ല.