Friday, January 29, 2010

AGAIN ZAKEER

ഇന്ന്‌ കുട്ടി ഫൈനല്‍
ലിന്‍കോണ്‍ (ന്യൂസിലാന്‍ഡ്‌): അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം ഇന്ന്‌ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7-00 മണിക്ക്‌ ആരംഭിക്കുന്ന പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ തല്‍സമയ സംപ്രേഷണം സ്റ്റാര്‍ ക്രിക്കറ്റിലുണ്ട്‌. നിലവിലെ ജേതാക്കളായ ഇന്ത്യയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചവരാണ്‌ പാക്കിസ്‌താന്‍. സെമിയില്‍ വിന്‍ഡിസിനെയാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌. പാക്കിസ്‌താനാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ സാധ്യത കല്‍പ്പിക്കുന്നത്‌. ആദ്യ റൗണ്ടിലെ നിലവാരമില്ലാത്ത പ്രകടനം നടത്തിയവരാണ്‌ ഓസ്‌ട്രേലിയ. പക്ഷേ അവസരത്തിനൊത്തുയരാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ ഓസ്‌ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്‌.

ഈജിപ്‌ത്‌-ഘാന ഫൈനല്‍
ലണ്ടന്‍: ആഫ്രിക്കയിലെ ചാമ്പ്യന്‍ രാജ്യം ആരാണെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ഇനി അവശേഷിക്കുന്നത്‌ ഈജിപ്‌തും ഘാനയും. ഈജിപ്‌ത്‌ നിലവിലെ ജേതാക്കളാണ്‌. ഘാനയാവട്ടെ സമീരകാലത്ത്‌ ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ഏറ്റവും കരുത്തുള്ളവരും. അയല്‍ക്കാരായ അള്‍ജീരിയ ആവേശ പോരാട്ടത്തില്‍ നാല്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഈജിപ്‌ത്‌ കരുത്ത്‌ കാട്ടിയത്‌. ഘാനയാവട്ടെ ഒരു ഗോളിന്‌ മുന്‍ ചാമ്പ്യന്മാരായ നൈജീരിയയെ തോല്‍പ്പിച്ചു.

ടെന്നിസ്‌ ഉപേക്ഷിക്കാന്‍ സാനിയ ഒരുക്കമായിരുന്നില്ല
ഹൈദരാബാദ്‌: കഥകളും ഉപകഥകളും എയ്‌സ്‌ പോലെ അതിവേഗം പ്രചരിക്കുകയാണ്‌... സാനിയ മിര്‍സക്ക്‌ എന്താണ്‌ സംഭവിച്ചത്‌...? ഈ ചോദ്യത്തിന്‌ ഉത്തരം തേടുന്നവര്‍ക്ക്‌ മുന്നില്‍ ഹൈദരാബാദിലെ മിര്‍സാസിന്റെ ഗേറ്റ്‌ അടഞ്ഞ്‌ കിടക്കുകയാണ്‌. സാനിയയും പിതാവ്‌ ഇംറാന്‍ മിര്‍സയും ഫോണ്‍ എടുക്കുന്നില്ല. കുടുംബ സുഹൃത്തുക്കളാണ്‌ ചിലതെല്ലാം പറയുന്നത്‌. ഇതാ ഒരു സുഹൃത്തിന്റെ വിശദീകരണം:
വിവാഹത്തിന്‌ ശേഷം സാനിയ മല്‍സരം രംഗം വിടണമെന്നായിരുന്നു മുഹമ്മദ്‌ സൊഹറാബിന്റെ ആവശ്യം. ഈ ആവശ്യം സൊഹറാബിന്റെ പിതാവ്‌ ആദില്‍ മിര്‍സ സാനിയയുടെ പിതാവ്‌ ഇംറാന്‍ മിര്‍സയെ അറിയിച്ചു. ഇതിന്‌ മുമ്പ്‌ തന്നെ സൊഹറാബ്‌ സാനിയയോട്‌ ഈ കാര്യം പറഞ്ഞിരുന്നു. ടെന്നിസ്‌ രംഗത്ത്‌ തുടരാന്‍ തന്നെയാണ്‌ സാനിയ തീരുമാനിച്ചിരുന്നത്‌. പക്ഷേ സൊഹറാബ്‌ നിര്‍ബന്ധിച്ചപ്പോള്‍ സാനിയക്ക്‌ വിഷമമായി. അങ്ങനെയാണ്‌ വിവാഹത്തിന്‌ ശേഷം മല്‍സര രംഗത്ത്‌ താനുണ്ടാവില്ലെന്ന്‌ സാനിയ പറഞ്ഞത്‌. സൊഹറാബിന്റെ പിതാവ്‌ ആദില്‍ ഈയിടെയാണ്‌ സാനിയയുടെ പിതാവിനെ കണ്ടത്‌. വിവാഹത്തിന്‌ ശേഷം കളി പാടില്ല എന്നായിരുന്നു കര്‍ക്കശമായി ആദില്‍ പറഞ്ഞത്‌. മുസ്ലിം വിശ്വാസപ്രകാരം വിവാഹത്തിന്‌ ശേഷം ഭാര്യ ഭര്‍ത്താവിന്റെ അരികിലുണ്ടാവണമെന്നും ഭര്‍ത്താവിനെ പരിചരിക്കലാണ്‌ പ്രധാനമെന്നുമായിരുന്നു ആദിലിന്റെ വിശദീകരണം. എന്നാല്‍ ഇംറാന്‍ മിര്‍സക്ക്‌ ഇത്‌ സ്വീകാര്യമായിരുന്നില്ല. ലോകം അറിയപ്പെടുന്ന ടെന്നിസ്‌ താരമാണ്‌ സാനിയ. വിവാഹത്തിന്‌ ശേഷം കളി മതിയാക്കുക എന്നത്‌ സ്വീകാര്യമല്ല. അങ്ങനെയാണെങ്കില്‍ ഈ ബന്ധം മുന്നോട്ട്‌ പോവില്ലെന്നും അദ്ദേഹം പറഞ്ഞതായാണ്‌ കുടുംബ സുഹൃത്ത്‌ വ്യക്തമാക്കിയത്‌.
സാനിയയും സൊഹറാബും തമ്മില്‍ പലവട്ടം പിണങ്ങിയതായാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌. സാനിയ തിരക്കേറിയ ഒരു ടെന്നിസ്‌ താരം. വര്‍ഷത്തില്‍ എട്ടും ഒമ്പതും മാസം മല്‍സരവുമായി രാജ്യത്തിന്‌ പുറത്ത്‌ പോവേണ്ട കളിക്കാരി. സൊഹറാബാണെങ്കില്‍ ഒരു എം.ബി.എ കാരന്‍. ഈ രണ്ട്‌ പേരും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു.സാനിയയുടെ പ്രശ്‌സതിക്കൊപ്പം തനിക്ക്‌ ഉയരാന്‍ കഴിയില്ല എന്ന അപകര്‍ഷതാ ബോധത്തിലായിരുന്നു സൊഹറാബ്‌.
വിവാഹത്തിന്‌ ശേഷം മല്‍സരരംഗം വിടണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചെങ്കിലും സാനിയ വളരെ നിരാശയായിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസമായി ഈ പ്രശ്‌നമാണ്‌ സാനിയയെ അലട്ടിയത്‌. ആ നിരാശ അവരുടെ പ്രകടനങ്ങളിലും പ്രതിഫലിച്ചിരുന്നു. എന്തായാലും സാനിയയോ അല്ലെങ്കില്‍ ഇംറാനോ മനസ്സ്‌ തുറക്കുന്നത്‌ വരെ കഥകള്‍ പ്രചരിക്കും.... സാനിയ ഇപ്പോള്‍ മലേഷ്യയിലെ കൊലാലംപൂരില്‍ ഫെഡറേഷന്‍ കപ്പ്‌ ടെന്നിസില്‍ കളിക്കുകയാണ്‌. ഇംറാന്‍ ഹൈദരാബാദിലുണ്ട്‌.

ഇനി പകല്‍ മല്‍സരം മാത്രം
ന്യൂഡല്‍ഹി: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ ഇനിയുളള ഏഴ്‌ ഹോം മല്‍സരങ്ങള്‍ പകല്‍ വെളിച്ചത്തില്‍ മതിയെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ രാത്രി മല്‍സരങ്ങള്‍ രണ്ട്‌ തവണ തടസ്സപ്പെടുകയും ഇത്‌ വിവാദമാവുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പ്രസിഡണ്ട്‌ പ്രഫുല്‍ പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മല്‍സരങ്ങള്‍ പകല്‍ സമയത്ത്‌ നടത്താന്‍ നിര്‍ദ്ദേശിച്ചത്‌. ജെ.സി.ടി,എയര്‍ ഇന്ത്യ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളാണ്‌ ഫ്‌ളഡ്‌ലിറ്റിന്റെ പ്രശ്‌നത്തില്‍ തടസ്സപ്പെട്ടത്‌. ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ ജനറേറ്ററായിരുന്നു വില്ലന്‍. എയര്‍ ഇന്ത്യക്കെതിരെ ലൈറ്റുകള്‍ തെളിഞ്ഞതേയില്ല. ഇന്നലെ നടന്ന മല്‍സരത്തില്‍ എയര്‍ ഇന്ത്യയെ പരാജയപ്പെടുത്തി വിവ ഫെബ്രുവരി മൂന്നിന്‌ നടക്കുന്ന അടുത്ത മല്‍സരത്തിനായി മുംബൈയിലേക്ക്‌ തിരിക്കും. മുംബൈ എഫ്‌.സിയാണ്‌ പ്രതിയോഗികള്‍. അടുത്ത ഹോം മല്‍സരം മാര്‍ച്ച്‌ ആറിനാണ്‌ നടക്കുക.

കരുത്തനായി സക്കീര്‍
കോഴിക്കോട്‌: എം.പി സക്കീര്‍ എന്ന പ്ലേ മേക്കറുടെ കരുത്തിനെ അംഗീകരിക്കാത്തവരായി ആരുമില്ല... ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവയുടെ കോട്ട കാക്കുന്ന അരിക്കോട്ടുകാരന്‍ ഇന്നലെ എയര്‍ ഇന്ത്യക്കെതിരായ നേടിയ ഗോള്‍ അപാരമായിരുന്നു. മല്‍സരം 1-1 ല്‍ നില്‍ക്കവെയാണ്‌ അവസാനത്തില്‍ സ്വന്തം കരുത്തില്‍ സക്കീര്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗോള്‍ക്കീപ്പര്‍ ശരത്‌ നീട്ടി നല്‍കിയ പന്തുമായി കുതിച്ചു കയറിയ സക്കീര്‍ രണ്ട്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ പെനാല്‍ട്ടി ബോക്‌സിന്‌ ഏകദേശം പത്ത്‌ വാര അകലെ നിന്നും പായിച്ച ബുളറ്റ്‌ ഷോട്ട്‌ എയര്‍ ഇന്ത്യ ഗോള്‍ക്കീപ്പര്‍ കുനാല്‍ സാവന്തിന്റെ കരങ്ങളില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന സക്കീറിന്‌ വര്‍ദ്ധിതാവേശം പകരുന്നതായി ഈ ഗോള്‍. മനോഹരമായ ആ ഗോളിന്റെ മികവില്‍ മാന്‍ ഓഫ്‌ ദ മാച്ചിനെ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളായ മുന്‍ കേരളാ താരം കബീര്‍ദാസിനും സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌ കമാല്‍ വരദൂരിനും കാര്യങ്ങള്‍ എളുപ്പമായി.

ജയിച്ചെങ്കിലും നിരാശ ബാക്കി

ഇതിനകം കളിച്ച പതിനൊന്ന്‌ ഐ ലീഗ്‌ മല്‍സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ വാങ്ങിയിട്ടുണ്ട്‌ എയര്‍ ഇന്ത്യയുടെ ഗോള്‍ക്കീപ്പര്‍ കുനാല്‍ സാവന്ത്‌.... 47 കോര്‍ണര്‍ കിക്കുകള്‍ വഴങ്ങിയിട്ടുണ്ട്‌ ഉത്തം കുമാര്‍സിംഗ്‌ നേതൃത്ത്വം നല്‍കുന്ന ഡിഫന്‍സ്‌. ടീമിന്റെ പ്രധാന ദൗര്‍ബല്യം ഡിഫന്‍സാണെന്ന്‌ പലവട്ടം പറഞ്ഞിട്ടുണ്ട്‌്‌ എയര്‍ ഇന്ത്യയുടെ പരിശീലകന്‍ യൂസഫ്‌ അന്‍സാരി. അങ്ങനെയൊരു ടീമിനെതിരെ വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടിയിരുന്നു വിവ. പക്ഷേ സാധിച്ചില്ല. ഇനി ഇങ്ങനെയൊരു അവസരം ടീമിന്‌ ഇല്ല. ഇനി നടക്കാനിരിക്കുന്ന ഹോം മല്‍സരങ്ങളിലെ പ്രതിയോഗികള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെംപോയും മോഹന്‍ ബഗാനും മഹീന്ദ്ര യുനൈറ്റഡുമെല്ലാമാണ്‌. ഗോളടിക്കുന്ന കാര്യത്തിലെ ദാരിദ്ര്യം വിവ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ നേടാനായത്‌ പത്ത്‌ ഗോളുകള്‍ മാത്രമാണ്‌.
വ്യക്തമായ ആധിപത്യം ഉറപ്പിക്കേണ്ടതും, ആധികാരികമായി ജയിക്കേണ്ടതുമായ മല്‍സരത്തില്‍ വിവ വലിയ നിരാശയാണ്‌ സമ്മാനിച്ചത്‌. ഇന്നലെ ഒന്നാം പകുതിയില്‍ ടീമിലെ രണ്ട്‌ പ്രധാനികള്‍ തമ്മില്‍ പരസ്യമായി ഉരസിയതും പാസുകള്‍ നല്‍കാതിരുന്നതും ടീമിന്റെ ബാലാരിഷ്‌ടതക്കുളള തെളിവായിരുന്നു. റൂബന്‍ സന്യാവോയും ഷിബിന്‍ ലാലും പരസ്‌പരം ഉരസി. തുടര്‍ന്ന്‌ രണ്ട്‌ പേരും പന്ത്‌ കൈമാറാതെ കളിച്ചു. കോച്ച്‌ ശ്രീധരന്‍ കാര്യം മനസ്സിലാക്കി രണ്ടാം പകുതിയില്‍ ഷിബിന്‍ലാലിനെ കളിപ്പിച്ചില്ല. പ്രൊഫഷണലിസത്തെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ഇത്തരം ശീതസമരങ്ങള്‍ മൈതാനത്ത്‌ പ്രകടിപ്പിക്കുന്നത്‌ വെച്ചു പൊറുപ്പിക്കരുത്‌. ഷിബിന്‍ലാല്‍ ഒരു ഗോള്‍ നേടിയിരുന്നു. ഈ ഗോള്‍ എല്ലാ തരത്തിലും എയര്‍ ഇന്ത്യന്‍ ഡിഫന്‍സിന്റെ ആലസ്യത്തില്‍ നിന്നായിരുന്നു. വിവ വഴങ്ങിയ ഗോളിനും രസമുണ്ടായിരുന്നില്ല. സക്കീര്‍ നേടിയ ഗോളാണ്‌ മല്‍സരത്തിന്‌ ജീവനും ആസ്വാദനവും സമ്മാനിച്ചത്‌. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ്‌ സക്കീര്‍. ഓരോ മല്‍സരത്തിലും അദ്ദേഹം മെച്ചപ്പെട്ടുവരുന്നു. കോച്ച്‌ ശ്രീധരന്‍ പറഞ്ഞത്‌ സത്യമാണ്‌-സക്കീറിനെ പോലെ ശക്തനായ ഒരു മധ്യനിര താരം ഇന്ന്‌ ഇന്ത്യയില്ലില്ല.... ഇത്തരം താരങ്ങളെ പ്രയോജനപ്പെടുത്തിയാല്‍ വിവക്ക്‌ മുന്നേറാം..
k: zap1-29
ഷിബിന്‍ലാല്‍, സക്കീര്‍, വിവ....

സ്വന്തം ലേഖകന്‍
കോഴിക്കോട്‌: ക്യാപ്‌ടന്‍ എം.പി. സക്കീര്‍ നിറഞ്ഞുകളിഞ്ഞ ഐ.ലീഗ്‌ ഹോം മത്സരത്തില്‍ വിവ കേരളക്കു ജയം. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഉച്ചക്കു ശേഷം എയര്‍ ഇന്ത്യയുടെ പ്രതീക്ഷകളെ 2-1 നാണ്‌ വിവ നിലത്തിറക്കിയത്‌. 22-ാം മിനുട്ടില്‍ വി.കെ ഷിബിന്‍ലാലും 87-ാം മിനുട്ടില്‍ എം.പി. സക്കീറും ആതിഥേയര്‍ക്കു വേണ്ടി വലചലിപ്പിച്ചപ്പോള്‍ നൈജീരിയക്കാരന്‍ എന്‍.ഡി. ഒപാരയുടെ വകയായിരുന്നു വിമാനക്കമ്പനിക്കാരുടെ ഗോള്‍. നിരവധി ഗോളവസരങ്ങള്‍ പിറന്ന മത്സരത്തിന്റെ തുടക്കത്തില്‍ പിറകിലായിപ്പോയ എയര്‍ ഇന്ത്യ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചെങ്കിലും കളി അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ ഉജ്ജ്വലമായ ഗോളിലൂടെ സക്കീര്‍ വിവ കേരളക്ക്‌ വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ്‌ സമ്പാദ്യം 11 ആക്കി ഉയര്‍ത്തിയ വിവ ഐലീഗ്‌ ടേബിളില്‍ 10-ാം സ്ഥാനത്തേക്ക്‌ മുന്നേറി. വിവയുടെ മധ്യനിരയില്‍ അസാമാന്യ പ്രകടനം കാഴ്‌ചവെച്ച എം.പി. സക്കീര്‍ ആണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
ഫ്‌ളഡ്‌ലിറ്റ്‌ വിവാദത്തെ തുടര്‍ന്ന്‌ മാറ്റിവെക്കപ്പെട്ട മത്സരം കാണാന്‍ തരക്കേടില്ലാത്ത ജനക്കൂട്ടം ഇന്നലെ ഉച്ച തിരിഞ്ഞ്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഒന്നാം നമ്പര്‍ ഗോളി ശരത്തും സിറാജുദ്ദീനും വിവ കേരളയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. തുടക്കം മുതല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത വിവ എയര്‍ ഇന്ത്യയുടെ ഗോള്‍ മുഖം ആദ്യ മിനുട്ടുകളില്‍ തന്നെ മേധാവിത്വത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. മൂന്നാം മിനുട്ടില്‍ സക്കീറിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള റൂബന്‍ സന്യാവോയുടെ ഹെഡ്ഡര്‍ എയര്‍ ഇന്ത്യ ഗോളി കുനാല്‍ സവാനിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ്‌ബാറില്‍ തട്ടി മടങ്ങി. മധ്യനിരയില്‍ സക്കീറിനൊപ്പം സിറാജുദ്ദീനും പാട്രിക്‌ ശിശുപാലനും ഉണര്‍ന്നു കളിച്ചപ്പോള്‍ കളിയില്‍ ആതിഥേയരുടെ വ്യക്തമായ ആധിപത്യം കണ്ടു. 18-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു നിന്ന്‌ കെ. നൗഷാദ്‌ ഗോള്‍ ലക്ഷ്യമാക്കിയെടുത്ത ഷോട്ട്‌ ഉയരത്തില്‍ പറന്നുപോയി. മധ്യനിരയില്‍ നിന്ന്‌ മുന്നോട്ടു നീക്കിക്കിട്ടിയ ഒന്നുരണ്ട്‌ മികച്ച അവസരങ്ങള്‍ റൂബന്‍ സന്യാവോയുടെ "അലസത' മൂലം അതിനിടെ പാഴായിരുന്നു. 21-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന്‌ ഗോള്‍ മുഖത്തേക്ക്‌ മൈനസ്‌ പാസായെത്തിയ പന്ത്‌ പിടിച്ചെടുക്കാന്‍ എയര്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍ ഓടിയെത്തിയെങ്കിലും ബോക്‌സിനു പുറത്തിറങ്ങി ശരത്ത്‌ അപകടം അടിച്ചൊഴിവാക്കി. പ്രതിരോധക്കാരെ അങ്കലാപ്പിലാക്കി മുന്നേറിയ കര്‍മ ഗോള്‍മുഖത്തിനു പുറത്തുവെച്ച്‌ ഗോള്‍ ലക്ഷ്യമാക്കുന്നതിനു പകരം പന്ത്‌ പിറകിലേക്ക്‌ പാസ്‌ ചെയ്‌ത്‌ അവസരം നഷ്ടമാക്കി.

വലകുലുങ്ങി
നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 22-ാം മിനുട്ടില്‍ വിവ മുന്നിലെത്തി. വലതുവിംഗില്‍ നിന്നു ബോക്‌സിലേക്കു വന്ന പന്ത്‌ നിയന്ത്രിക്കുന്നതില്‍ എയര്‍ ഇന്ത്യ പ്രതിരോധത്തിനു പിഴച്ചപ്പോള്‍ വി.കെ. ഷിബിന്‍ലാല്‍ അവരം പാഴാക്കിയില്ല. ഷിബിന്‍ലാലിന്റെ അളന്നുമുറിച്ചുള്ള ഷോട്ട്‌ തടുക്കാനുള്ള കുനാല്‍ സവാനിയുടെ ശ്രമം ദുര്‍ബലമായിരുന്നു. (1-0).
ഗോള്‍ നേടിയതോടെ വിവയുടെ വീര്യം വര്‍ധിച്ചു. എം.പി. സക്കീര്‍ രണ്ടാം ബോക്‌സിന്റെ മൂലയില്‍ നിന്നു പായിച്ച ഗ്രൗണ്ടര്‍ ഇടത്തേക്കു ഡൈവ്‌ ചെയ്‌താണ്‌ ഗോളി തടുത്തത്‌. മറുപടിയാക്രമണത്തിലെ അപകടമൊഴിവാക്കാന്‍ ശരത്തിന്‌ ഒരിക്കല്‍ക്കൂടി ബോക്‌സ്‌ വിട്ട്‌ മുന്നോട്ടുകയറേണ്ടി വന്നു. 30-ാം മിനുട്ടില്‍ സക്കീറിന്റെ ശ്രമവും ഗോളാകാതെ പോയി.
മറുവശത്ത്‌ എയര്‍ ഇന്ത്യ പൂര്‍ണ്ണമായി പ്രതിരോധത്തിലായിരുന്നില്ല. യൂസുഫ്‌ ഇബ്‌റാഹീം തിജാനും പീറ്റര്‍ ഒഡാഫെയും നുബുഷി ഒപാരെയും പലവട്ടം വിവയുടെ ഗോള്‍ മുഖത്ത്‌ റെയ്‌ഡ്‌ നടത്തിയെങ്കിലും ബെല്ലോ റസാഖും ചാള്‍സ്‌ ഡിസയും കുലുങ്ങിയില്ല. പൂനെ എഫ്‌.സിക്കെതിരെ മൂന്നു ഗോള്‍ വഴങ്ങിയ ഷഹിന്‍ലാലിനു പകരം അവസരം ലഭിച്ച ഒന്നാം നമ്പര്‍ ശരത്തും ഫോമിലായിരുന്നു.
രണ്ടാം പകുതിയിലും വിവയുടെ ആധിപത്യമാണ്‌ തുടക്കത്തില്‍ കണ്ടത്‌. ഗോള്‍വരക്കു തൊട്ടുമുന്നില്‍ വെച്ച്‌ റൂബന്‌ ലഭിച്ച സുവര്‍ണാവസരം കുനാല്‍ സവാനിയുടെ കാലില്‍ തട്ടി ഗോളാവാതെ പോവുകയായിരുന്നു. ഇതിനു ലഭിച്ച കോര്‍ണര്‍ കിക്കും എയര്‍ ഇന്ത്യയുടെ ഗോള്‍മുഖത്ത്‌ അപകടഭീഷണിയുയര്‍ത്തിയെങ്കിലും വിവയെ ഭാഗ്യം തുണച്ചില്ല.

മറുപടി
ലീഡുയര്‍ത്താനുള്ള വ്യഗ്രതയില്‍ പ്രതിരോധക്കാര്‍ അലസത കാട്ടിയതാണ്‌ വിവ ഗോള്‍ വഴങ്ങാന്‍ കാരണമായത്‌. നൈജീരിയക്കാരനായ ഒപാര പ്രതിരോധക്കാരെ കബളിപ്പിച്ച്‌ ഗോളിലേക്കു പന്തുപായിച്ചപ്പോള്‍ ശരത്ത്‌ നിസ്സഹായനായി.
സമനില ഗോള്‍ വഴങ്ങിയതോടെ വിവ കേരള ആക്രമണത്തില്‍ നിന്നു പിന്മാറി. മധ്യനിരയില്‍ കളി നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്‌. എയര്‍ ഇന്ത്യയാകട്ടെ വിജയഗോളിനായുള്ള ശ്രമത്തിലുമായിരുന്നു. ഇരുവശത്തും നിരന്തരം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ഗോള്‍ വരുന്നതു കാണാന്‍ 87-ാം മിനുട്ടുവരെ കാത്തിരിക്കേണ്ടിവന്നു.
മുന്‍നിരയിലേക്ക്‌ ഉയര്‍ത്തിനല്‍കുന്ന പന്ത്‌ റൂബന്‍ സന്യാവോ നിരന്തരം പുറത്തേക്കടിച്ചു കളഞ്ഞപ്പോള്‍, മറ്റൊരു സ്‌ട്രൈക്കറായ കര്‍മ പോസ്‌റ്റിലേക്കു പന്തടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. സിറാജിനു പകരം അനീഷ്‌ കെ.പിയും കര്‍മക്കു പകരം പി. രാഹുലും എത്തിയതോടെ വിവയുടെ നീക്കങ്ങള്‍ ശക്തമായി. മുന്‍നിര താരങ്ങള്‍ പരാജയമാണെന്നു കണ്ട എം.പി. സക്കീര്‍ ഒറ്റക്ക്‌ നടത്തിയ മുന്നേറ്റമാണ്‌ ഗോളില്‍ കലാശിച്ചത്‌. ബോക്‌സിനു പുറത്തുവെച്ച്‌ പന്ത്‌ സ്വീകരിച്ച സക്കീര്‍ മൂന്നു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ്‌ നിലംപറ്റെ ഉതിര്‍ത്ത ഷോട്ട്‌ വലതുപോസ്‌റ്റിലുരുമ്മി വലയിലേക്കു നീങ്ങുന്ന കാഴ്‌ച അതിമനോഹരമായിരുന്നു. മത്സരത്തിലുടനീളം നിറഞ്ഞുകളിച്ച സക്കീര്‍ അര്‍ഹിച്ച ഗോളായിരുന്നു അത്‌.

മുന്‍നിര പ്രശ്‌നം
മുന്നേറ്റ നിരയില്‍ റൂബന്‍ സന്യാവോ അധ്വാനിച്ചു കളിക്കാന്‍ മടിക്കുന്നതാണ്‌ വിവ കേരളയുടെ ഗോള്‍ മാര്‍ജിന്‍ കുറയാന്‍ കാരണമായത്‌. വിദഗ്‌ധനായൊരു സ്‌ട്രൈക്കര്‍ക്ക്‌ ഗോളാക്കി മാറ്റാന്‍ കഴിയുന്ന അരഡസന്‍ അവസരങ്ങളെങ്കിലും റൂബന്‍ തുലച്ചു. അതേസമയം, എയര്‍ ഇന്ത്യ പ്രതിരോധക്കാര്‍ക്ക്‌ തലവേദനയുണ്ടാക്കുന്ന ചില നീക്കങ്ങളും ഘാനക്കാരനില്‍ നിന്നു കണ്ടു. പന്ത്‌ സ്വീകരിച്ച്‌ പെട്ടെന്ന്‌ ഗോളിലേക്കയക്കുന്നതിനു പകരം നിയന്ത്രിക്കാന്‍ സമയമെടുക്കുന്നതാണ്‌ റൂബന്റെ പരിമിതി. റൂബന്റെ ഈ സമീപനം വേഗതയോടെ കളിക്കുന്ന മറ്റുള്ളവരുടെ കളിയെയും ബാധിക്കുന്നു.
ഷഹിന്‍ലാലിനു പകരം ടീമിലെത്തിയ ശരത്‌ ഗോള്‍വലക്കു കീഴില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. യൂസുഫ്‌ ഇബ്രാഹീമിന്റെ ഗോളെന്നുറച്ച ഷോട്ട്‌ ഡൈവ്‌ ചെയ്‌തു രക്ഷിച്ച ശരത്‌, ഒന്നിലധികം തവണ ബോക്‌സ്‌ വിട്ടിറങ്ങി അപകടമൊഴിവാക്കുകയും ചെയ്‌തു.

പൂനെ എഫ്‌.സിക്കു നാലാം ജയം
പൂനെ: ഐലീഗില്‍ പൂനെ എഫ്‌.സി വിജയക്കുതിപ്പ്‌ തുടരുന്നു. ചിരാഗ്‌ യുനൈറ്റഡിനെ 2-1 നു തകര്‍ത്ത പൂനെക്കാര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ്‌ നേടിയിരിക്കുന്നത്‌. 40-ാം മിനുട്ടില്‍ ഷണ്‍മുഖം വെങ്കടേഷിലൂടെ പൂനെ എഫ്‌.സി മുന്നിലെത്തിയെങ്കിലും 52-ാം മിനുട്ടില്‍ ജോസിമര്‍ മാര്‍ട്ടിന്‍സ്‌ സമനില പിടിച്ചു. 79-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ദുഹോ പിയറെയാണ്‌ വിജയം കുറിച്ചത്‌. ജയത്തോടെ പൂനെ എട്ടാം സ്ഥാനത്തേക്കു മുന്നേറി.

സാക്കെറോണി യുവന്റസ്‌ കോച്ച്‌
മിലാന്‍: ഇറ്റാലിയന്‍ സീരി എയിലെ യുവന്റസിനു പുതിയ കോച്ച്‌. ആല്‍ബര്‍ട്ടോ സാക്കെറോണിയുടെ ഈ വര്‍ഷം ജൂണ്‍ വരെ കോച്ചായി നിയമിച്ചതായി ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ വ്യക്തമാക്കി. ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ യുവന്റസില്‍ എത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ പുതിയ കോച്ചിന്റെ നിയമനം.
സീറോ ഫെരേരയുടെ കീഴില്‍ ടീം മോശം ഫോം തുടര്‍ന്നതോടെയാണ്‌ പുതിയ കോച്ചിനെ നിയമിക്കാന്‍ യുവെ അധികൃതര്‍ തീരുമാനിച്ചത്‌.

ഫെഡറര്‍ - മുറേ ഫൈനല്‍
മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സെമിഫൈനലില്‍ ജോ വില്‍ഫ്രഡ്‌ സോംഗയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ്‌ ഫെഡറര്‍ തന്റെ 22-ാം ഗ്രാന്റ്‌സ്ലാം ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്‌. സ്‌കോര്‍: 6-2, 6-3, 6-2. ബ്രിട്ടന്റെ ആന്‍ഡി മുറേയാണ്‌ ഫൈനലില്‍ ഫെഡററുടെ എതിരാളി.
കഴിഞ്ഞ വര്‍ഷത്തെ "സൂപ്പര്‍ ഫൈനലി'ല്‍ റാഫേല്‍ നദാലിനോട്‌ പരാജയപ്പെട്ട ഫെഡറര്‍ക്ക്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം തവണയും സ്വന്തമാക്കാനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഫെഡറര്‍ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ മുറേക്ക്‌ കഴിയില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. 2008-ലെ യു.എസ്‌ ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ 76 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയ ആദ്യ ബ്രിട്ടീഷ്‌ താരമായ മുറേ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലായിരിക്കും. ഓസ്‌്‌ട്രേലിയന്‍ കിരീടം മുമ്പും സ്വന്തമാക്കിയിട്ടുള്ള തന്നേക്കാള്‍, അത്തരം നേട്ടങ്ങളില്ലാത്ത മുറേക്കായിരിക്കും മത്സരത്തില്‍ സമ്മര്‍ദ്ദമെന്നും മുറേ വെല്ലുവിളിയാകുമെന്ന്‌ കരുതുന്നില്ലെന്നും ഫെഡറര്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ വിഭാഗം ഫൈനലില്‍ സറീനാ വില്യംസും ജസ്റ്റിന്‍ ഹെനിനും ഇന്ന്‌ ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ താരമായ സറീനക്കാണ്‌ പ്രവചനങ്ങളില്‍ മുന്‍തൂക്കമെങ്കിലും മുന്‍ ഒന്നാം നമ്പറായ ഹെനിന്‍ ഇടവേളക്കു ശേഷമാണ്‌ വിജയവഴിയില്‍ തിരിച്ചെത്തുന്നത്‌. തന്റെ സ്വപ്‌നം തുടരുന്നു എന്നാണ്‌ ഫൈനല്‍ പ്രവേശത്തെപ്പറ്റി ഹെനിന്‍ അഭിപ്രായപ്പെട്ടത്‌.

Thursday, January 28, 2010

SANIAS BREAK POINT


ബ്രേക്ക്‌ പോയന്റ്‌
ഹൈദരാബാദ്‌: പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു...! സാനിയ മിര്‍സയും ബാല്യകാല കളിക്കൂട്ടുകാരന്‍ മുഹമ്മദ്‌ സൊഹറാബ്‌ മിര്‍സയും തമ്മിലുള്ള ബന്ധം അതിവേഗം അവസാനിച്ചിരിക്കുന്നു. ആറ്‌ മാസം മുമ്പ്‌ ഹൈദരാബാദില്‍ വെച്ച്‌ ലോകത്തെ സാക്ഷിയാക്കി മോതിരം കൈമാറിയവര്‍ വഴി പിരിയുന്നതായി പ്രഖ്യാപിച്ചത്‌ സാനിയയുടെ പിതാവ്‌ ഇമ്രാന്‍ മിര്‍സ. ചില പത്രപ്രവര്‍ത്തകര്‍ക്ക്‌ അയച്ച എസ്‌.എം. സന്ദേശമാണ്‌ വാര്‍ത്തക്ക്‌ അടിസ്ഥാനം. ഇംറാന്‍ തന്നെയാണ്‌ എസ്‌.എം.എസ്‌ അയച്ചത്‌. കൂടുതല്‍ സ്ഥീരീകരണത്തിന്‌ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടിയില്ല. സാനിയ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്‌. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ നിന്നും പുറത്തായ സൂപ്പര്‍ താരം മെല്‍ബണില്‍ നിന്നും കൊലാംലപൂരില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ഏഷ്യാ ഒഷ്യാന ഗ്രൂപ്പ്‌ 2 മല്‍സരങ്ങള്‍ക്കായി തിരിക്കും. അവരുടെ മൊബൈല്‍ ഫോണ്‍ പക്ഷേ നിശ്ചലമാണ്‌.
എന്താണ്‌ വളരെ പെട്ടെന്നുള്ള സാനിയയുടെ മനം മാറ്റത്തിന്‌ കാരണമെന്ന്‌ അവരുടെ അടുത്ത സുഹൃത്തുകള്‍ക്കും നിശ്ചയമില്ല. ടെന്നിസ്‌ ലോകത്തിന്റെ ഉന്നതിയില്‍ നില്‍ക്കവെ സാനിയ വിവാഹ തീരുമാനമെടുത്തത്‌ പലരെയും അമ്പരിപ്പിച്ചിരുന്നു. വിവാഹത്തിന്‌ ശേഷം താന്‍ കളി മതിയാക്കുമെന്ന്‌ ഈയിടെ സാനിയ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ എന്നായിരിക്കും വിവാഹമെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. 23 കാരനായ സൊഹറാബ്‌ ഈ കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഹൈദരാബാദിലെ ധനാഢ്യ കുടുംബത്തില്‍ അംഗമായ സൊഹറാബ്‌ ഇപ്പോള്‍ ബ്രിട്ടനില്‍ എം.ബി എ ചെയ്യുകയാണ്‌. ഹൈദരാബാദിലെ സെന്റ്‌ മേരീസ്‌ കോളജില്‍ പഠിക്കുമ്പോഴാണ്‌ രണ്ട്‌ പേരും കണ്ട്‌്‌ുമുട്ടിയത്‌. ഈ ബന്ധമാണ്‌ മോതിര കൈമാറ്റത്തില്‍ എത്തിയത്‌. പരസ്‌പരം ഒത്തൊരുമിച്ച്‌ മുന്നോട്ട്‌ പോവാന്‍ കഴിയില്ലെന്നാണത്രെ സാനിയയുടെ നിലപാട്‌. ഈ നിലപാടിനെ മാതാപിതാക്കള്‍ അംഗീകരിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇതേ സാനിയ കുറച്ച്‌ ദിവസം മുമ്പ്‌ പറഞ്ഞത്‌ സൊഹറാബ്‌ പഠനത്തിരക്കിലാണെന്നും അവനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കാറില്ലെന്നുമാണ്‌.
രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ സാനിയ എന്ന താരം മിന്നലായി വന്നിട്ട്‌ അഞ്ച്‌ വര്‍ഷമാവുന്നു. ഇന്ത്യന്‍ വനിതാ ടെന്നിസിന്‌ പുതിയ കരുത്തായി മാറിയ സാനിയ ആദ്യ രാജ്യാന്തര സീസണില്‍ തന്നെ പല വമ്പന്മാരെയും തകര്‍ത്താണ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌. എന്നാല്‍ രണ്ടാം സീസണ്‍ മുതല്‍ പരുക്കുമായി മല്ലടിക്കേണ്ടി വന്ന താരത്തിന്‌ ലോക റാങ്കിംഗിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ദുബായ്‌ ഓപ്പണ്‍ ടെന്നിസില്‍ ലോകോത്തര താരങ്ങളെ കടത്തിവെട്ടി സാനിയ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം ചേര്‍ന്ന്‌ സ്വര്‍ണ്ണം രാജ്യത്തിന്‌ സമ്മാനിച്ചതോടെ കാണികളുടെ പ്രിയപ്പെട്ട താരമായി മാറി. 2009 ജൂലൈയില്‍ സാനിയയുടെ വിവാഹം നിശ്ചയിച്ചത്‌ പലര്‍ക്കും അല്‍ഭുത വാര്‍ത്തയായിരുന്നു. രാജ്യത്തിന്‌ അകത്തും പുറത്തും ധാരാളം ആരാധകരുളള സാനിയയുടെ വിവാഹം തടസ്സപ്പെടുത്താന്‍ പോലും ശ്രമം നടന്നിരുന്നു.
വിവാഹത്തില്‍ നിന്നും പിന്മാറാനുളള തീരുമാനം രണ്ട്‌ കുടുംബവും ചേര്‍ന്നാണ്‌ കൈകൊണ്ടതെന്നാണ്‌ ഇംറാന്‍ മിര്‍സ പറയുന്നത്‌. സാനിയയുടെ വിഷമതകള്‍ സൊഹറാബിന്റെ കുടുംബത്തിന്‌ മനസ്സിലായതായും അദ്ദേഹം പറയുന്നു. ഹൈദരാബാദിലെ ഏറ്റവും വലിയ ബേക്കറി വ്യവസായത്തിന്റെ ഉടമയാണ്‌ സൊഹാറാബിന്റെ പിതാവ്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ രംഗത്തും ഇവരുടെ കമ്പനി പ്രശസ്‌തമാണ്‌. വിവാഹ മോതിര കൈമാറ്റ ദിവസം 20 ലക്ഷം രൂപ വില വരുന്ന ദുപ്പട്ടയാണ്‌ സൊഹറാബ്‌ സാനിയക്ക്‌ സമ്മാനിച്ചത്‌. ഈ വസ്‌ത്രം ധരിച്ചാണ്‌ സാനിയ വന്നതും. സൊഹറാബിന്‌ പത്ത്‌ ലക്ഷത്തിന്റെ മോതിരം സാനിയയും കൈമാറി. ജൂലൈ പത്തിന്‌ നടന്ന മോതിര കൈമാറ്റ ചടങ്ങില്‍ ഇരുവരും മിന്നിയപ്പോള്‍ വാര്‍ത്താ മാധ്യമലോകത്ത്‌ ഇത്‌ ചലനങ്ങളുണ്ടാക്കിയിരുന്നു.
രണ്ട്‌ വര്‍ഷത്തിന്‌ ശേഷമായിരിക്കും വിവാഹമെന്ന്‌ അന്ന്‌ സൊഹറാബും സാനിയയും പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍, സാനിയയുടെ മല്‍സരങ്ങളെയും ആത്മവിശ്വാസത്തെയും അത്‌ ബാധിക്കുമോ എന്ന സംശംയം ഇന്ത്യന്‍ ടെന്നിസ്‌ പ്രേമികള്‍ക്കുണ്ട്‌. ഇന്നാണ്‌ മലേഷ്യയില്‍ ഫെഡറേഷന്‍ കപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ പുറത്തായിരുന്നു. ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലും അവര്‍ക്ക്‌ ഏറെ ദൂരം മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല.

കൈഫ്‌ പുറത്ത്‌ തന്നെ
മുംബൈ: കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ഒരിക്കല്‍ക്കൂടി മുഹമ്മദ്‌ കൈഫ്‌ എന്ന മധ്യനിര ബാറ്റ്‌സ്‌മാന്‌ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ പരുക്കേറ്റ രാഹുല്‍ ദ്രാവിഡ്‌, യുവരാജ്‌ സിംഗ്‌ എന്നിവര്‍ക്ക്‌ പകരക്കാരായി ശ്രീകാന്തിന്റെ സെലക്ഷന്‍ പാനല്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ തമിഴ്‌നാട്ടുകാരനായ എസ്‌.ബദരിനാഥിനെയും കര്‍ണ്ണാടകയുടെ ഫാസ്‌റ്റ്‌ ബൗളര്‍ അഭിമന്യു മിഥുനെയും ബംഗാള്‍ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും. ബംഗ്ലാദേശ്‌ പര്യടനത്തിനിടെ ദ്രാവിഡിനും യുവരാജിനും ലക്ഷ്‌മണിനും സച്ചിനുമെല്ലാം പരുക്കേറ്റിരുന്നു. ഇവരില്‍ ലക്ഷ്‌മണും സച്ചിനും പുതിയ ടീമിലുണ്ട്‌. ഇരുവരും പരുക്കില്‍ നിന്ന്‌ മുക്തരായി വരുകയാണ്‌.
ധാക്കയില്‍ നടന്ന രണ്ടാം ടെസ്‌റ്റിനിടെ താടിയെല്ലിന്‌ പരുക്കേറ്റ ദ്രാവിഡിന്‌ പകരം വിശ്വസ്‌നതായ കൈഫ്‌ വരുമെന്നാണ്‌ കരുതപ്പെട്ടത്‌. ദുലിപ്‌ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യമേഖലക്ക്‌ വേണ്ടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ കൈഫ്‌ സെമിയില്‍ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ മികവ്‌ കണ്ടില്ലെന്ന്‌ നടിച്ചാണ്‌ ശ്രീകാന്തും സംഘവും കൈഫിനെ തഴഞ്ഞിരിക്കുന്നത്‌. വര്‍ഷങ്ങളോളം ഇന്ത്യന്‍ സംഘത്തില്‍ അംഗമായിട്ടും 12 ടെസ്‌റ്റുകളില്‍ മാത്രമാണ്‌ ഇത്‌ വരെ കൈഫിന്‌ അവസരം ലഭിച്ചത്‌.
ആഭ്യന്തര ക്രിക്കറ്റില്‍ വ്യക്തമായ വിലാസക്കാരനാണ്‌ ബദരീനാഥ്‌. പക്ഷേ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നാട്ടുകാരന്‍ എന്നതാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ആനുകൂല്യം. പരുക്കേറ്റ കേരളാ സീമര്‍ ശ്രീശാന്തിന്‌ പകരമാണ്‌ മിഥുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചിറ്റഗോംഗ്‌ ടെസ്‌റ്റിലെ അലക്ഷ്യ ഷോട്ടിന്റെ പേരിലാണ്‌ ദിനേശ്‌ കാര്‍ത്തിക്‌ പുറത്തായത്‌. ഈ സ്ഥാനമാണ്‌ സാഹക്ക്‌ ലഭിച്ചിരിക്കുന്നത്‌.
അടുത്ത മാസം ആറിന്‌ നാഗ്‌പ്പൂരിലാണ്‌ ആദ്യ ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ഈ മല്‍സരത്തിനുളള ടീമിനെയാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പരുക്കേറ്റ താരങ്ങളുടെ ആരോഗ്യം പരിഗണിച്ചായിരിക്കും രണ്ടാം ടെസ്‌റ്റിനുളള ടീമിനെ തെരഞ്ഞെടുക്കുകയെന്ന്‌ ശ്രീകാന്ത്‌ വ്യക്തമാക്കി. രണ്ടാം ടെസ്‌റ്റിലും ദ്രാവിഡിനും യുവരാജിനും കളിക്കാന്‍ കഴിയില്ല എന്നാണ്‌ ടീം മാനേജ്‌മെന്റ്‌്‌ വ്യക്തതമാക്കിയിരിക്കുന്നത്‌. മൂന്നാഴ്‌ച്ചത്തെ വിശ്രമമാണ്‌ ദ്രാവിഡിന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്‌ കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ലെന്ന്‌ ശ്രീകാന്ത്‌ അറിയിച്ചു.
കൈഫിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിവകിനെ ഒരു തരത്തിലും അംഗീകരിക്കാത്ത നടപടി വിമര്‍ശന വിധേയമാവില്ലേ എന്ന ചോദ്യത്തിന്‌ എല്ലാവരെയും പരിഗണിക്കുമെന്ന്‌ മാത്രമായിരുന്നു പ്രതികരണം. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ സാഹയെ ഉള്‍പ്പെടുത്തിയത്‌ ധോണിയുടെ ആരോഗ്യം പരിഗണിച്ചാണ്‌. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റില്‍ പരുക്ക്‌ കാരണം അവസാന നിമിഷത്തില്‍ നായകന്‌ പിന്മാറേണ്ടി വന്നിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ്‌ സാഹയെ ഉള്‍പ്പെടുത്തിയത്‌. 2009-10 രഞ്‌ജി സീസണില്‍ 318 റണ്‍സ്‌ നേടിയ സാഹ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ താരമാണ്‌. പരുക്കില്‍ നിന്ന്‌ മുക്തനായി വരുകയാണെന്നും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും ശ്രീശാന്ത്‌ പറഞ്ഞു. പരിശീലന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്‌.
ഇന്ത്യന്‍ ടീം ഇതാണ്‌: എം.എസ്‌ ധോണി (നായകന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, എസ്‌.ബദരീനാഥ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒജ, ഇഷാന്ത്‌ ശര്‍മ്മ, എം.വിജയ്‌, സുദിപ്‌ ത്യാഗി,അഭിമന്യു മിഥുന്‍, വൃദിമാന്‍ സാഹ.
ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവന്‍: അഭിനവ്‌ മുകുന്ദ്‌, പാര്‍ത്ഥീവ്‌ പട്ടേല്‍, അജിന്‍ രഹാനെ, രോഹിത്‌ ശര്‍മ്മ (ക്യാപ്‌റ്റന്‍), മനീഷ്‌ പാണ്ഡെ, ചേതേശ്വര്‍ പൂജാര, അഭിഷേക്‌ നായര്‍, പിയൂഷ്‌ ചാവ്‌ല, ആര്‍, അശ്വിന്‍, ആര്‍.വിനയ്‌ കുമാര്‍, അഭിമന്യു മിഥുന്‍, ശിഖര്‍ ധവാന്‍, ഉമേഷ്‌ യാദവ്‌, മന്‍പ്രീത്‌ ഗോണി


കാല്‍പ്പന്തിനെ ഇത്രമാത്രം ഇഷ്ടപ്പെടുന്ന മറ്റൊരു ജനതയില്ല... അവരോട്‌ ഈ ചതി പാടില്ലായിരുന്നു.. ബസ്സിന്‌ പണം നല്‍കിയും, സ്വന്തമായി വാഹനം വാടകക്ക്‌ വിളിച്ചുമെല്ലാം വരുന്നവരുടെ മനസ്സില്‍ കാല്‍പ്പന്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ മാത്രമാണുള്ളത്‌. അവര്‍ക്ക്‌ മുന്നില്‍ കളിവിളക്കുകള്‍ ഒരിക്കല്‍ കൂടി കണ്ണടച്ചതിന്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ വ്യക്തമായ മറുപടി നല്‍കണം. ജെ.സി.ടി മില്‍സിനെതിരായ മല്‍സരത്തില്‍ വെളിച്ചം തടസ്സമായപ്പോള്‍ കോര്‍പ്പറേഷന്‍ സംഘാടകരായ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനെയാണ്‌ കുറ്റം പറഞ്ഞത്‌. പാവം സംഘാടകര്‍, കോഴിക്കോട്‌ കളി നടക്കണമല്ലോ എന്ന സത്യചിന്തയില്‍ കോര്‍പ്പറേഷനെതിരെ മൗനം പാലിച്ചു. ഇപ്പോള്‍ വീണ്ടും വിളക്ക്‌ ചതിച്ചപ്പോള്‍ ഉത്തരം പറയാനുള്ള ബാധ്യത കോര്‍പ്പറേഷനുണ്ട്‌. കോടികള്‍ ചെലവാക്കിയാണ്‌ കളി വിളക്കുകല്‍ തെളിയിച്ചത്‌. വിളക്കിന്റെ കരാര്‍ നല്‍കിയത്‌ മുതല്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഭരണക്കൂടം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. വിളക്ക്‌ തെളിയട്ടെ എന്ന സദ്ദുദ്ദേശത്തില്‍ കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ പോലും വലിയ സ്ഥലം നല്‍കിയിരുന്നില്ല. പക്ഷേ ഫള്‌ഡലിറ്റ്‌ ടവറുകളുടെ ദയനീയത നേരില്‍ കണ്ടപ്പോഴാണ്‌ സത്യം വ്യക്തമായത്‌. ആര്‍ക്കോ വേണ്ടി കാട്ടിക്കൂട്ടിയത്‌ മാത്രമായിരുന്നില്ലേ ഈ വിളക്കുകള്‍... ടവറിലെ വയറിംഗ്‌ ദയനീയമാണ്‌... നിറയെ കൂറെ സ്യുച്ച്‌ ബോര്‍ഡുകള്‍-അതും പഴഞ്ചന്‍... ടവര്‍ സെന്ററിനുള്ളില്‍ രാത്രി പ്രവേശിക്കണമെങ്കില്‍ മെഴുക്‌ തിരിയെങ്കിലും വേണം. അതിനുള്ളില്‍ വെളിച്ചമില്ല. ഇന്നലെ സംഘാടകര്‍ പുതിയ ടോര്‍ച്ചുമായാണ്‌ ടവര്‍ സെന്ററില്‍ കയറിയത്‌. പുതിയ ഫ്‌ളഡ്‌ലൈറ്റുകള്‍ ജനറേറ്ററിന്റെ സപ്പോര്‍ട്ടിലും തെളിയാതെ വന്നെങ്കില്‍ അതിന്‌ കാര്യമായ പിഴവുണ്ട്‌. ആ പിഴവാണ്‌ പരിശോധിക്കപ്പെടേണ്ടത്‌... കോര്‍പ്പറേഷന്‍ വെറുതെ രാഷട്രീയം പറഞ്ഞിട്ടോ, സംഘാടകരെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. കോഴിക്കോട്‌ കളിവിളക്കില്‍ ഫുട്‌ബോള്‍ നടത്തപ്പെടണം. കളി വിളക്ക്‌ തെളിയിക്കേണ്ട ഉത്തരവാദിത്ത്വം കോര്‍പ്പറേഷനാണ്‌-സംഘാടകര്‍ക്കല്ല.
ഇന്നലെ കാണികള്‍ മണിക്കൂറുകളാണ്‌ ക്ഷമിച്ചുനിന്നത്‌... സംഘാടകരും കഠിനപ്രയത്‌നം നടത്തി. എന്നിട്ടും ലൈറ്റുകള്‍ തെളിഞ്ഞില്ല. സാങ്കേതിക തകരാറിനേക്കാള്‍ കാര്യക്ഷമതയിലാണ്‌ പ്രശ്‌നം. ഇത്‌ പുതിയ ടവറുകളും പുതിയ ബള്‍ബുകളുമാണ്‌... അതാണ്‌ കത്താതിരുന്നത്‌. അപ്പോള്‍ പ്രശ്‌നം സാങ്കേതികത്തിനപ്പുറം മറ്റ്‌ ചിലതാണ്‌...... പ്രിയപ്പെട്ട മേയര്‍-താങ്കള്‍ ഫ്‌ളഡ്‌ലൈറ്റുകളെക്കുറിച്ച്‌ പല വേദികളിലും വളരെ മനോഹരമായി സംസാരിച്ചിട്ടുണ്ട്‌. ആ സംസാരത്തിന്‌ എന്തെങ്കിലും കാര്യം വേണമെങ്കില്‍ താങ്കള്‍ ആ ടവര്‍ സെന്ററുകള്‍ ഒന്ന്‌ പരിശോധിക്കുക... കെ.ഡി.എഫ്‌.എ ക്കാരെ കൊലക്കയറിലേറ്റുന്നതിന്‌ മുമ്പ്‌ സ്വന്തം ഭാഗത്ത്‌ സത്യവും നീതിയുമുണ്ടോ എന്ന്‌ താങ്കളൊന്ന്‌ പരിശോധിക്കുക...

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ ഫൈനലില്‍ പ്രവേശിച്ചു. ക്രൊയേഷ്യക്കാരനായ മാരിന്‍ സിലിക്കിനെതിരെ ആദ്യസെറ്റ്‌ നഷ്ടപ്പെട്ട ശേഷം മുറേ ശക്തമായി തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍: 3-6, 6-4, 6-4, 6-2.
വനിതാ വിഭാഗത്തിന്റെ ഫൈനലില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസും ബെല്‍ജിയത്തിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ ജസ്റ്റിന്‍ ഹെനിനുമാണ്‌ ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ചൈനീസ്‌ എതിരാളികളെയാണ്‌ ഇരുവരും വീഴ്‌ത്തിയത്‌. ആദ്യസെമിയില്‍ ചൈനയുടെ സീഡ്‌ ചെയ്യപ്പെടാത്ത ഴംഗ്‌ ജിയെ ഹെനിന്‍ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ചൈനക്കാരിയായ ലീ നയുടെ കടുത്ത വെല്ലുവിളി മറികടന്നാണ്‌ വീനസ്‌ എത്തിയത്‌. പതിനാലാം തവണയാണ്‌ ഹെനിനും സെറീനയും തമ്മില്‍ ഏറ്റുമുട്ടുന്നത്‌. ഇതിനു മുമ്പ്‌ സെറീന ഏഴു തവണ ജയിച്ചപ്പോള്‍ ഹെനിന്‍ ആറു വിജയം നേടി.

Wednesday, January 27, 2010

SINKING SINKING SHIP

തകര്‍ന്ന കപ്പല്‍
മിര്‍പ്പൂര്‍: ഇതാണ്‌ ബംഗ്ലാദേശ്‌... ചിലപ്പോള്‍ ഒരു നാള്‍ കടുവകളാവും. അടുത്ത ദിവസം പൂച്ചകളായി സ്വയം തരം താഴും. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയവരാണ്‌ ആതിഥേയര്‍. പക്ഷേ ഇന്നലെ 14 റണ്‍സ്‌ മാത്രം നേടുന്നതിനിടെ ആറ്‌ വിക്കറ്റുകള്‍ നഷ്‌ടമാക്കി അവര്‍ വന്‍ പരാജയം ചോദിച്ചുവാങ്ങി. ഇന്നിംഗ്‌സ്‌ തോല്‍വിയില്‍ നിന്ന്‌ ടീം രക്ഷപ്പെട്ടത്‌ കേവലം ഒരു റണ്ണിനാണ്‌. തട്ടുതകര്‍പ്പന്‍ ബൗളിംഗിലുടെ കടുവകളെ വിറപ്പിച്ച സഹീര്‍ഖാനാണ്‌ കളിയിലെയും പരമ്പരയിലെയും കേമന്‍. മൂന്ന്‌ വിക്കറ്റിന്‌ 290 റണ്‍സ്‌ എന്ന ശക്തമായ നിലയിലാണ്‌ കടുവകള്‍ തുടങ്ങിയത്‌. ഇന്ത്യന്‍ ക്യാമ്പില്‍ അലസോരം സൃഷ്ടിക്കാന്‍ മാത്രമുള്ള കരുത്ത്‌ ഈ സ്‌ക്കോറിനുണ്ടായിരുന്നു. മധ്യനിര ബാറ്റ്‌സ്‌മാന്മാര്‍ ഒന്ന്‌ പൊരുതിയാല്‍ ഒരു സമനില പ്രതീക്ഷയും ഉയരുമായിരുന്നു. പക്ഷേ ഒരു ഓവറില്‍ മാത്രം സഹീറിന്‌ മൂന്ന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ നടത്തിയ ആത്‌മഹത്യയില്‍ ബംഗ്ലാദേശ്‌ ഒന്നും പഠിച്ചിട്ടില്ല എന്ന സത്യം ഒരിക്കല്‍കൂടി പകല്‍ പോലെ വ്യക്തമായി. ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീമിന്റെ രണ്ട്‌്‌ മിന്നല്‍ ഷോട്ടുകളില്‍ മാത്രമാണ്‌ ഇന്നിംഗ്‌സ്‌ തോല്‍വി എന്ന ദയനീയത അകന്നത്‌. അവസാന സ്‌ക്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 544 ഡിക്ലയേര്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ്‌ വിക്കറ്റ്‌ പോവാതെ രണ്ട്‌ റണ്‍. ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌ 233, രണ്ടാം ഇന്നിംഗ്‌സ്‌ 312.
നല്ല തുടക്കമാണ്‌ ഇന്നലെയും ബംഗ്ലാദേശിന്‌ ലഭിച്ചത്‌. മുന്‍ നായകനും ടീമിലെ സീനിയര്‍ ബാറ്റ്‌സ്‌മാനുമായ മുഹമ്മദ്‌ അഷറഫുല്‍ സഹീറിനെ ബൗണ്ടറിയടിച്ചാണ്‌ ആരംഭിച്ചത്‌. നൈറ്റ്‌ വാച്ച്‌മാനായിരുന്ന ഷാക്കിബ്‌ അല്‍ ഹസന്‍ ഇഷാന്ത്‌ ശര്‍മ്മയുടെ ഇന്‍സ്വിംഗറിനെയും അതിര്‍ത്തിയിലേക്ക്‌ പായിച്ചപ്പോള്‍ കാണികള്‍ക്ക്‌ ഉല്‍സാഹമായി. സഹീറിന്റെ പന്തില്‍ മറ്റൊരു ബൗണ്ടറിയും പ്രഗ്യാന്‍ ഒജയുടെ പന്തില്‍ സിക്‌സറും പറത്തിയ ഷാക്കിബ്‌ ധോണിക്ക്‌ തലവേദനയായി. ഹര്‍ഭജന്റെ വരവോടെയാണ്‌ ഈ കുട്ടുകെട്ട്‌ തകര്‍ന്നത്‌. അത്‌ വരെ വിശ്വസ്‌തനായ ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാനെ പോലെ ക്ഷമയോടെ കളിച്ച അഷറഫുലിന്‌ പ്രഗ്യാന്‍ ഒജയുടെ വരവ്‌ ആവേശമേകിയതിനൊപ്പം കൂറ്റന്‍ ഷോട്ടിനുളള ശ്രമത്തില്‍ അദ്ദേഹം പുറത്താവുകയും ചെയ്‌തു.
വാലറ്റത്തിന്റെ ആഗമനമായപ്പോള്‍ സഹീര്‍ തിരിച്ചെത്തി. ഒരു ഓവറില്‍ മാത്രം മൂന്ന്‌ വിക്കറ്റ്‌. 26 പന്തിന്‌ നേരിട്ട മുഷ്‌ഫിഖുര്‍ രണ്ട്‌്‌ ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌ കമ്മിയകറ്റി. അപ്പോള്‍ തന്നെ റൂബല്‍ ഹുസൈന്റെ വിക്കറ്റുമായി സഹീര്‍ ഇന്നിംഗ്‌സിന്‌ അന്ത്യമിടുകയും ചെയ്‌തു. സംഭവബഹുലമായിരുന്നു സഹീറിന്റെ ആ അവസാന ഓവര്‍. ബംഗ്ലാദേശ്‌ നിരയിലെ വിശ്വസ്‌ത ബാറ്റ്‌സ്‌മാനായി മാറികൊണ്ടിരിക്കുന്ന മഹമൂദുല്ലയെ ഇന്‍സ്വിംഗറിലാണ്‌ സഹീര്‍ കബളിപ്പിച്ചത്‌. ബാറ്റിലുരസി പറന്ന പന്ത്‌ രണ്ടാം സ്ലിപ്പില്‍ അതിമനോഹരമായാണ്‌ മുരളി വിജയ്‌ പിടിച്ചത്‌. ഒരേ ഒരു പന്ത്‌ മാത്രമാണ്‌ ഷൈഫുല്‍ ഇസ്ലാം നേരിട്ടത്‌. നാല്‌ പന്ത്‌ നേരിട്ട അവസാന ബാറ്റ്‌സ്‌മാനും ഇന്‍സ്വിംഗറില്‍ വീണു.
ബൗളര്‍മാരുടെ മികവിലാണ്‌ ടീം വിജയിച്ചതെന്ന്‌ മല്‍സരശേഷം സംസാരിക്കവെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി വ്യക്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ്‌സ്‌മാന്മാര്‍ മികവു കാട്ടി. പക്ഷേ തുടര്‍ന്നുളള ദിവസങ്ങളില്‍ പ്രതികൂല സാഹചര്യത്തിലും സഹീറും പ്രഗ്യാന്‍ ഒജയും മനോഹരമായാണ്‌ ബൗള്‍ ചെയ്‌തെന്ന്‌ നായകന്‍ അഭിപ്രായപ്പെട്ടു. പരമ്പരയിലെ മികച്ച പ്രകടനം പുതിയ വര്‍ഷത്തില്‍ ഉണര്‍വേകുമെന്നാണ്‌ രണ്ട്‌ ഇന്നിംഗ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ നേടിയ സഹീര്‍ഖാന്‍ അഭിപ്രായപ്പെട്ടത്‌. പരമ്പര 2-0 ത്തിന്‌ നേടിയതോടെ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഇന്ത്യക്കായി.

ഗ്രൂപ്പ്‌ കളി നടക്കുന്നുണ്ട്‌
മിര്‍പ്പൂര്‍: ഇന്ത്യ പത്ത്‌ വിക്കറ്റ്‌ വിജയം കൈവരിച്ച ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ സീമര്‍ സഹീര്‍ഖാനാണ്‌. പക്ഷേ മല്‍സരത്തിന്‌ ശേഷം സംസാരിച്ച നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജക്ക്‌ സ്‌പെഷ്യല്‍ മാര്‍ക്ക്‌ നല്‍കിയത്‌ ഇന്ത്യന്‍ ക്യാമ്പിലെ ഗ്രൂപ്പിസത്തിന്‌ മറ്റൊരു തെളിവാകുന്നു. സഹീറാണ്‌ കളിയിലെയും പരമ്പരയിലെയും കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. പക്ഷേ ധോണിയുടെ മാര്‍ക്ക്‌ ലഭിച്ചത്‌ ഒജക്കാണ്‌. ഒന്നാം ടെസ്‌റ്റില്‍ ഒജ കളിച്ചിരുന്നില്ല. അമിത്‌ മിശ്രയായിരുന്നു വിരേന്ദര്‍ സേവാഗ്‌ നയിച്ച സംഘത്തിലെ പ്രധാന സ്‌പിന്നര്‍. രണ്ട്‌ ഇന്നിംഗ്‌സിലുമായി ഏഴ്‌ വിക്കറ്റും രണ്ടാം ഇന്നിംഗ്‌സില്‍ നൈറ്റ്‌ വാച്ച്‌മാനായി വന്ന്‌ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ മിശ്രക്ക്‌ രണ്ടാം ടെസ്‌റ്റില്‍ അവസരമുണ്ടായിരുന്നില്ല. സേവാഗില്‍ നിന്നും ധോണി നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ മിശ്രക്ക്‌ പകരം ഒജ ടീമിലെ പ്രധാന സ്‌പിന്നറായി വന്നു. മിശ്രയെ മാറ്റിയ സംഭവം വിവാദമായെങ്കിലും ധോണി ഇത്‌ വരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ സമ്മാനദാന വേളയില്‍ അദ്ദേഹം ഒജക്ക്‌ മാര്‍ക്കിട്ടത്‌ വ്യക്തമായ സൂചനയാണ്‌. ഇന്നലെ കളിക്കിടെ സബ്‌സ്റ്റിറ്റിയൂട്ട്‌ ഫീല്‍ഡറായി വന്ന മിശ്ര എളുപ്പമുള്ള ഒരു ക്യാച്ച്‌ നിലത്തിട്ടതും വരികള്‍ക്കിടയില്‍ ചിലര്‍ വായിക്കുന്നുണ്ട്‌. നിര്‍ഭാഗ്യവാനായ ബൗളര്‍ ഹര്‍ഭജനായിരുന്നു.

പരുക്കാണ്‌ ഇന്ത്യ
മിര്‍പ്പൂര്‍: ശക്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിന്റെ ഒരുക്കത്തിലാണിപ്പോള്‍. പക്ഷേ ഇന്ത്യ പരുക്കിന്റെ പിടിയിലും. ബംഗ്ലാദേശിനെതിരായ പരമ്പര പൂര്‍ത്തിയാക്കി ഇന്ത്യ വരുന്നത്‌ പരുക്കേറ്റവരുമായിട്ടാണ്‌. നാല്‌ പ്രമുഖരാണ്‌ പരുക്കുമായി ഈ പരമ്പരയില്‍ മടങ്ങിയത്‌. വി.വി.എസ്‌ ലക്ഷ്‌മണും ശ്രീശാന്തും ഒന്നാം ടെസ്റ്റിന്‌ ശേഷം മടങ്ങി. രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിനും യുവരാജ്‌ സിംഗിനും പരുക്കേറ്റു. ഇന്നലെ സച്ചിന്‍ ടെണ്ടുല്‍ക്കറും പരുക്കേറ്റവരുടെ പട്ടികയില്‍ അംഗമായി. അഞ്ച്‌ പേര്‍ക്കാണ്‌ പരുക്ക്‌ കാര്യമായിരിക്കുന്നത്‌. ഇവരെല്ലാം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കുമോ എന്ന്‌ വ്യക്തമല്ല. സച്ചിന്റെ പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ അറിയിച്ചത്‌. താടിയെല്ലിന്‌ പരുക്കേറ്റ ദ്രാവിഡ്‌ ഇപ്പോഴും ചികില്‍സയില്‍ തന്നെ. ശ്രീശാന്തിന്‌ ഫെബ്രുവരി മധ്യത്തില്‍ മാത്രമാണ്‌ കളിക്കളത്തിലേക്ക്‌ വരുക. യുവരാജിന്റെ കാര്യത്തിലും സംശയമുണ്ട്‌. ഈയിടെ മാത്രമാണ്‌ പരുക്കില്‍ നിന്ന്‌ മോചിതനായി അദ്ദേഹമെത്തിയത്‌. നാളെയാണ്‌ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്‌.

വിവ ഗോളടിക്കണം
പൂനെ എഫ്‌.സി യോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റ നിരാശ വിവക്കുണ്ടാവും... പക്ഷേ നിരാശക്ക്‌ ഫുട്‌ബോളില്‍ സ്ഥാമനമില്ല. വിജയിക്കണം. വിജയിക്കാന്‍ ഗോളുമടിക്കണം. പൂനെ എഫ്‌.സിക്കാര്‍ വിവക്കെതിരെ വ്യക്തമായ മൂന്ന്‌ മുന്നേറ്റങ്ങളാണ്‌ നടത്തിയത്‌. അത്‌ മൂന്നും ഗോളുകളായി മാറി. ആ മല്‍സരത്തില്‍ വിവക്ക്‌ ലഭിച്ചത്‌ നാല്‌ തുറന്ന അവസരങ്ങളാണ്‌. നാലും പാഴായി. ഇവിടെയാണ്‌ വിവ മാറേണ്ടത്‌. അവസരങ്ങളെ ഉപയോഗപ്പെടുത്തണം. ഇന്നത്തെ പ്രതിയോഗികള്‍ എയര്‍ ഇന്ത്യയാണ്‌. പോയന്റ്‌്‌ ടേബിളില്‍ പിറകില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യക്കെതിരെ വിജയിച്ചാല്‍ മാത്രം പോര- വലിയ ഗോള്‍ ശരാശരി സ്വന്തമാക്കുകയും വേണം. കാരണം ഇത്തരം ഒരവസരം ഇനി വിവക്കില്ല. ഇനിയുള്ള ഹോം മല്‍സരങ്ങളെ പ്രതിയോഗികളെല്ലാം കരുത്തരാണ്‌. മോഹന്‍ ബഗാനും മഹീന്ദ്രയും ഡെംപോയുമെല്ലാം ഇങ്ങോട്ട്‌ വരുന്നുണ്ട്‌. അവര്‍ക്കെതിരെ വിജയിക്കുക എന്നത്‌ തല്‍ക്കാലം ചിന്തിക്കാനാവില്ല.
പത്ത്‌ മല്‍സരങ്ങളാണ്‌ വിവയും എയര്‍ ഇന്ത്യയും പൂര്‍ത്തിയാക്കിയത്‌. രണ്ട്‌ ടീമുകള്‍ക്കിമിപ്പോള്‍ എട്ട്‌ പോയന്റാണുളളത്‌. ഗോള്‍ ശരാശരിയിലെ നേരിയ ആനുകൂല്യത്തില്‍ ടേബിളില്‍ വിവ പതിനൊന്നിലും എയര്‍ ഇന്ത്യ 12 ലും നില്‍ക്കുന്നു. രണ്ട്‌ വിജയങ്ങളും ആറ്‌ തതോല്‍വികളും സമ്പാദിച്ച രണ്ട്‌ ടീമുകളില്‍ കരുത്തര്‍ വിവയാണ്‌. സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിന്റെ ആനുകൂല്യവും അവര്‍ക്കുണ്ട്‌. പക്ഷേ അനുകൂല സാഹചര്യത്തിലും ഗോളടിക്കാന്‍ കഴിയാതെ കുഴങ്ങുന്ന വിവയെയാണ്‌ കഴിഞ്ഞ മല്‍സരങ്ങളില്‍ കണ്ടത്‌. ജെ.സി.ടിക്കെതിരായ മല്‍സരത്തില്‍ ഒരു ഗോളിന്റെ വിജയമാണ്‌ ടീമിന്‌ ലഭിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ നേടാനായ ഈ ഗോള്‍ സംരക്ഷിക്കാന്‍ അവസാനം വരെ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നിരുന്നു ടീമിന്‌. പൂനെ എഫ്‌.സിക്കെതിരായ മല്‍സരത്തിലാവട്ടെ തുടക്കത്തിലെ പത്ത്‌ മിനുട്ട്‌ മാത്രമായിരുന്നു വിവ ചിത്രത്തില്‍. ആദ്യ ഗോള്‍ വീണതോടെ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാല്‍ പതറി. ആ പതര്‍ച്ച പ്രതിരോധത്തില്‍ പ്രകടമായി. അങ്ങനെയാണ്‌ രണ്ടാം ഗോള്‍ വന്നത്‌. മൂന്നാം ഗോളിലും പ്രതിഫലിച്ചത്‌ പ്രതിരോധത്തിന്റെ ആലസ്യമായിരുന്നു. നൈജീരിയിക്കാരന്‍ ബെല്ലോ റസാക്കിന്‌ കീഴിലുള്ള പ്രതിരോധമായിരുന്നു ടീമിന്റെ കരുത്ത്‌. പക്ഷേ പൂനെയുടെ മുന്‍നിരയിലെ ജപ്പാന്‍കാരനും ഉസ്‌ബെക്കുകാരനും മനോഹരമായ നീക്കത്തിനൊപ്പം അതിവേഗ സോക്കറും കാഴ്‌ച്ചവെച്ചപ്പോള്‍ റസാക്ക്‌ മാത്രമല്ല പിന്‍നിരയിലെ എല്ലാവരും പതറി. മധ്യനിരയില്‍ സാധാരണ പ്ലേമേക്കറുടെ റോള്‍ ഭംഗിയാക്കാറുണ്ട്‌ നായകന്‍ എം.പി സക്കീര്‍. പക്ഷേ അദ്ദേഹവും പൂനെക്ക്‌ മുന്നില്‍ നിറം മങ്ങി.
എയര്‍ ഇന്ത്യയുടെ സംഘത്തില്‍ അത്ര കരുത്തരില്ല, അതിവേഗക്കാരുമില്ല. ശരാശരിക്കാര്‍ മാത്രമാണവര്‍. ഈ ആനുകൂല്യത്തെയാണ്‌ വിവ ഉപയോഗപ്പെടുത്തേണ്ടത്‌. റൂബന്‍ സന്യാവോ എന്ന മുന്‍നിരക്കാരന്‌ വേഗതയും ശാരീരിക കരുത്തുമുണ്ട്‌. പക്ഷേ ലക്ഷ്യ ബോധമില്ല. പലപ്പോഴും അദ്ദേഹം ഫുട്‌ബോളിന്‌ നിരക്കാത്ത സെല്‍ഫ്‌ ഗെയിമിന്റെ വക്താവായി മാറുന്നുണ്ട്‌. തനിക്ക്‌ അനുയോജ്യനായ പങ്കാളിയില്ലാത്തതിന്റെ പേരിലാണ്‌ റൂബന്‍ പന്തുമായി സ്വയം കുതിക്കുന്നത്‌. സിറാജുദ്ദീനെ പോലുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിനാവണം. സബിത്ത്‌ തിരിച്ചുവരുന്നതോടെ മുന്‍നിരയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത്‌ വരെ കാത്തിരുന്നാല്‍ ടീമിന്‌ പലതും നഷ്ടമാവും. വിജയം നല്‍കുക ആത്മവിശ്വാസമാണ്‌. ഈ വിശ്വാസത്തില്‍ അടുത്ത മല്‍സരങ്ങളെ പ്രതീക്ഷയടെ നേരിടാനാവും. എന്നാല്‍ പ്രതീക്ഷ അമിത പ്രതീക്ഷയാവരുത്‌. ജെ.സി.ടിയെ തോല്‍പ്പിച്ചത്‌ വഴി വിവക്ക്‌ ഉണര്‍വുണ്ടായിരുന്നു. പൂനെയെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന അതിമോഹമായി ഈ ഉണര്‍വ്‌ മാറി. അവിടെയാണ്‌ പിഴച്ചത്‌. ഗോളടിക്കാന്‍ കഴിയണം. വിവ ഗോളടിച്ചാല്‍ പിന്തുണയുമായി കാണികളുണ്ടാവും. ഗോളടിക്കാന്‍ മറന്നാല്‍ കാണികളുടെ പിന്തുണയും കുറയും.

പ്രശ്‌്‌നക്കടലില്‍ ദക്ഷിണാഫ്രിക്ക വരുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ആദ്യം കോച്ച്‌ മിക്കി ആര്‍തര്‍ രാജി നല്‍കി-അത്‌ തിങ്കളാഴ്‌ച്ചയായിരുന്നു. ചൊവാഴ്‌ച്ച സെലക്ഷന്‍ കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചുവിട്ടു-അത്‌ ചൊവ്വാഴ്‌ച്ച. ഇന്നലെ, അതായത്‌ ബുധനാഴ്‌ച്ച പുതിയ താല്‍കാലിക സെലക്ഷന്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇന്ന്‌ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലേക്ക്‌ വരുന്നു....
പ്രശ്‌ന സങ്കീര്‍ണ്ണമാണിപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌. 2009 ലെ ടീമിന്റെ മോശം പ്രകടനമാണ്‌ എല്ലാ തീരുമാനങ്ങള്‍ക്കും പിറകില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പ്രതീക്ഷിച്ച റിസല്‍ട്ട്‌ നല്‍കാന്‍ കോച്ച്‌ മിക്കി ആര്‍തര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെടും എന്ന ഘട്ടത്തിലാണ്‌ രാജി നല്‍കിയത്‌. തന്റെ ലക്ഷ്യവും ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യവും രണ്ടായത്‌ കൊണ്ടാണ്‌ രാജിയെന്ന്‌ ആര്‍തര്‍ പറയുന്നു. എന്നാല്‍ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയുടെ തലവനായ ജെറാര്‍ഡ്‌ മജോള വ്യക്തമാക്കുന്നത്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സമീപകാല പ്രശ്‌നങ്ങള്‍ക്ക്‌ അന്ത്യമിടാനാണ്‌ പുതിയ നീക്കങ്ങളെന്നാണ്‌. മൈക്‌ പ്രോക്ടര്‍ ചെയര്‍മാനായ സെലക്‌ഷന്‍ പാനലിനെ പിരിച്ചുവിട്ടത്‌ മുന്നറിയിപ്പൊന്നുമില്ലാതെയാണ്‌. പുതിയ താല്‍കാലിക പാനലിനെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. അതിന്റെ തലവന്‍ മജോള തന്നെയാണ്‌. ടീമിന്റെ ഹൈ പെര്‍ഫോര്‍മന്‍സ്‌ മാനേജര്‍ കോറി വാന്‍ സെല്‍, മുന്‍ ക്യാപ്‌റ്റന്‍ കെപ്ലര്‍ വെസല്‍സ്‌ എന്നിവരാണ്‌ പാനലിലെ മറ്റ്‌ അംഗങ്ങള്‍. ടീമിന്റെ താല്‍കാലിക പരിശീലകന്റെ കുപ്പായവും കോറി വാന്‍ സെലിനാണ്‌.

സറഈന സെമിയില്‍
വീനസ്‌ വീണു
മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ വിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയായ സറീന വില്ല്യംസ്‌ സെമിയില്‍ കടന്നപ്പോല്‍ ചേച്ചി വീനസ്‌ വില്ല്യംസ്‌ ക്വാര്‍ട്ടറഇല്‍ വീണു. വിക്ടോറിയ അസറങ്കെക്കതിരായ മല്‍സരത്തില്‍ ആദ്യ സെറ്റ്‌ നഷ്ടമായിടത്ത്‌ നിന്നും രാജകീയ തിരിച്ചുവരവാണ്‌ സറഈന നടത്തിയത്‌. ആദ്യ സെറ്റ്‌ 4-6 ന്‌ നഷഅ.മായ സറീന രണ്ടാം സെറ്റില്‍ സ്വതസിദ്ധമായ ശഐലിയില്‍ തിരിച്ചെത്തി. ടബ്രോക്കറിലേക്ക്‌ ദീര്‍ഗിച്ച സെറ്റില്‌ #7-6 നായിരുന്നു വിജയം. മൂന്നാം സെറ്റഅ അനായ.ാസം 6-2 ല്‍ അമേരിക്കന്‍ താരം സ്വന്തമാക്കി. വീനസ്‌ തോറ്റത്‌ പതിനാറആം സീഡ്‌ ലി നാക്ക്‌ മുന്നിലാണ്‌. സ്‌ക്കോര്‍ 2-6, 7-6, (7-4),7-5. പുരുഷ വിഭആഗത്തില്‍ സൂപ്പര്‍ താരവും ഒന്നാം സീഡുമായ റോജര്‍ ഫഎഡ്‌ററ്‌# സെമിയിലെതതിയിട്ടുണ്ട്‌.
കേരളം റണ്ണര്‍ അപ്പ്‌
മഡ്‌ഗാവ്‌: രാമചന്ദ്ര റആവു ട്രോഫിക്ക്‌ വേണ്ടിയുളഅ ദേശീയ ്‌ണ്ടര്‍ 23 ക്രിക്കറ്റഇലസ്‌ കേരളത്തിന്‌ രണ്ടാം സ്ഥആനം. കര്‍ണ്മാടചക കിരീടം സ്വന്തമാക്കിയ ചാമ്പ്യന്‍,ിപ്പില്‍ മികച്ച പ്രകടനവുമായാണ്‌ കേരലം രണ്ടാം സ്ഥആനം നേടിയത്‌. തമിഴ്‌നാട്‌, ഗോവ തുടങ്ങിയ ശക്തരാ പ്രതിയോഗികളഎയാണ്‌ കോരലം തോല്‍പ്പിച്ചത്‌. ഇതാദ്യമായാണ്‌ ദേശീയ തല ചാമ്പ്യന്‍ഷിപ്പില്‍ കേരലം രണ്ടാമത്‌ വരുന്നത്‌.
പാക്‌ താരങ്ങള്‍ക്ക്‌ അവസരമുണ്ടെന്ന്‌

Saturday, January 23, 2010

VIVA RARING TO GO

വിജയവഴിയില്‍ വിവ
കോഴിക്കോട്‌: മറ്റൊരു രാത്രി മല്‍സരത്തിനായി കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഒരുങ്ങിയിരിക്കുന്നു.... ഇന്ന്‌ വിവ കേരളയും പൂനെ എഫ്‌.സിയും തമ്മിലുളള ഐ ലീഗ്‌ മല്‍സരത്തിന്‌ ഫ്‌ളഡ്‌ലിറ്റുകള്‍ പണിമുടക്കാതിരിക്കാന്‍ സംഘാടകര്‍ രംഗത്ത്‌ വന്ന സാഹചര്യത്തില്‍ രാത്രി വെളിച്ചത്തില്‍ കാണികള്‍ക്ക്‌ മറ്റൊരു സോക്കര്‍ വിരുന്ന്‌ ആസ്വദിക്കാം. ജെ.സി.ടി മില്‍സ്‌ ഫഗ്വാരയുമായി കഴിഞ്ഞ ശനിയാഴ്‌ച്ച നടക്കേണ്ടിയിരുന്ന മല്‍സരം ഫ്‌ളഡ്‌ലിറ്റുകള്‍ പണിമുടക്കിയത്‌ കാരണം കാണികള്‍ മൈതാനം കയ്യേറിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ ഉറപ്പിക്കണമെന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഫ്‌ളഡ്‌ലൈറ്റുകളുടെയും ജനറേറ്റുകളുടെയും കാര്യക്ഷമത ഉറപ്പു വരുത്തിയതായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.ഹരിദാസന്‍ അറിയിച്ചു.
കഴിഞ്ഞ മല്‍സരത്തിലെ വിജയത്തിന്റെ ആവേശത്തിലാണ്‌ വിവ കോച്ച്‌ ഏ.എം ശ്രീധരന്‍. മനോഹരമായ ഫുട്‌ബോളാണ്‌ ജെ.സി.ടിക്കെതിരെ പകല്‍ വെളിച്ചത്തില്‍ തന്റെ ടീം കാഴ്‌ച്ചവെച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷേ പ്രശ്‌നം മുന്‍നിരയിലുണ്ട്‌. അവിടെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആര്‍ക്കുമാവുന്നില്ല. പരുക്ക്‌ കാരണം ചികില്‍സയില്‍ കഴിയുന്ന സാബിത്ത്‌ വന്നാല്‍ റൂബന്‍ സന്യാവോക്കൊപ്പം അദ്ദേഹത്തെ അണിനിരത്തി ക്യാപ്‌റ്റന്‍ സക്കീര്‍ മധ്യനിരയില്‍ നിന്നും നല്‍കുന്ന പന്തുകളെ ഉപയോഗപ്പെടുത്തി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനാവുമെന്നാണ്‌ അദ്ദേഹം കണക്ക്‌കൂട്ടുന്നത്‌. കഴിഞ്ഞ കുറച്ച്‌ മല്‍സരങ്ങളായി ടീം എന്ന നിലയില്‍ പ്രകടിപ്പിക്കാനാവുന്ന ഒത്തിണക്കമാണ്‌ സക്കീര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഫെഡറേഷന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ പോലും പരാജയപ്പെട്ടില്ല. അവിടെയും ടീമിന്‌ പ്രശ്‌നമായത്‌ മുന്‍നിരയാണ്‌. ജെ.സി.ടി. ഈസ്‌റ്റ്‌്‌ ബംഗാള്‍ തുടങ്ങിയ പ്രബലര്‍ക്കെതിരെ നല്ല ഫുട്‌ബോളാണ്‌ കാഴ്‌ച്ചവെച്ചത്‌. ഷില്ലോംഗില്‍ കളിച്ച്‌ ലാജോംഗിനെ സമനിലയില്‍ തളക്കുകയും ചെയ്‌തു. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്‍നിരക്ക്‌ കഴിഞ്ഞാല്‍ വലിയ മാര്‍ജിനില്‍ തന്നെ ഡെറിക്‌ പെരേരയുടെ പൂനെ സംഘത്തെ തോല്‍പ്പിക്കാമെന്നാണ്‌ സക്കീര്‍ പറയുന്നത്‌.
വിവക്ക്‌ മാര്‍ക്ക്‌ നല്‍കിയാണ്‌ പെരേര സംസാരിക്കുന്നത്‌. കഴിഞ്ഞ മല്‍സരത്തില്‍ മഡ്‌ഗാവില്‍ സാല്‍ഗോക്കറിനെ തകര്‍ക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും വിവയെ പോലെ യുവസംഘത്തെ അവരുടെ മൈതാനത്ത്‌ തോല്‍പ്പിക്കുക എന്നത്‌ എളുപ്പമുളള ജോലിയില്ലെന്നാണ്‌ കോച്ച്‌ പറയുന്നത്‌. പൂനെ സംഘത്തില്‍ യുവതാരങ്ങളാണ്‌ കളിക്കുന്നത്‌. ഫുട്‌ബോള്‍ മേല്‍വിലാസക്കാര്‍ കുറവാണെങ്കിലും ഇതിനകം ഐ ലീഗില്‍ നേടാനായ രണ്ട്‌ വിജയങ്ങളുടെ സംഘബലം ടീമിനുണ്ട്‌.
ഇന്ന്‌ രാവിലെ 11 മുതല്‍ കെ.ഡി. എഫ്‌.എ ആസ്ഥാനത്ത്‌ നിന്ന്‌ ടിക്കറ്റുകള്‍ ലഭിക്കും. മല്‍സരം 6-30 ന്‌ ആരംഭിക്കും.

ഹൂട്ടണ്‍ വന്നേക്കും
കോഴിക്കോട്‌: ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പ്‌ അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്നത്തെ ഐ ലീഗ്‌ മല്‍സരത്തിന്റെ ആവേശം നുകരാന്‍ ഇന്ത്യന്‍ കോച്ച്‌ ഡേവ്‌ ഹൂട്ടണ്‍ വരുമെന്ന്‌ സ്ഥീരികിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൂട്ടണ്‍ തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക്‌ എത്തുമെന്ന പറഞ്ഞിട്ടുണ്ടെങ്കിലും അന്തിമവിവരം ഇന്ന്‌ മാത്രമേ വ്യക്തമാവു എന്നാണ്‌ സംഘാടകര്‍ അറിയിച്ചത്‌. ഹൂട്ടണ്‍ വരുന്ന പക്ഷം വിവ ക്യാപ്‌റ്റന്‍ സക്കീര്‍ ഉള്‍പ്പെടെയുളളവര്‍ക്ക്‌ കനകാവസരമാണ്‌ കൈവരുക. സാഫ്‌ കപ്പിനുളള ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ നിന്നും തലനാരിഴക്കാണ്‌ സക്കീര്‍ പുറത്തായത്‌. ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ വിളി പ്രതീക്ഷിക്കുന്ന സക്കീറിന്‌ ഇതിനകം പല വമ്പന്‍ ക്ലബുകളും നോട്ടമിട്ടിട്ടുണ്ട്‌.

ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌
വി.രാജഗോപാല്‍ വീണ്ടു പാനലില്‍
കോഴിക്കോട്‌: മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പ്രശ്‌സത സ്‌പോര്‍ട്‌സ്‌ ലേഖകനുമായ വി.രാജഗോപാല്‍ വീണ്ടും ലോറസ്‌ ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌ പാനലില്‍. ലോക തലത്തില്‍ മികവ്‌ പ്രകടിപ്പിച്ച കായിക താരങ്ങളെ തെരഞ്ഞെടുക്കാനുളള ലോറസ്‌ പാനലിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയില്‍ നിന്നുളള ഏക മാധ്യമ പ്രതിനിധിയാണ്‌ രാജഗോപാല്‍. അമേരിക്കയുടെ വിഖ്യാത താരം എഡ്വിന്‍ മോസസ്‌ ചെയര്‍മാനായുള്ള കമ്മിറ്റി 2009 ജനുവരി ഒന്ന്‌ മുതല്‍ ഡിസംബര്‍ 31 വരെയുളള പ്രകടനങ്ങളാണ്‌ വിലയിരുത്തുക. ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്‌മാന്‍, സ്‌പോര്‍ട്‌സ്‌ വുമണ്‍, മികച്ച ടീം തുടങ്ങിയ ആറ്‌ വിഭാഗങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. അഞ്ച്‌ ഒളിംപിക്‌സുകളും നാല്‌ ഏഷ്യന്‍ ഗെയിംസുകളും ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായിക മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള രാജഗോപാല്‍ ലോറസ്‌ അവാര്‍ഡ്‌ പാനലില്‍ തുടക്കം മുതലുണ്ട്‌. ജനുവരി 26 നാണ്‌ മീഡിയ പാനലിന്റെ വോട്ടിംഗ്‌.

ഇന്ത്യക്ക്‌ പാക്‌ മറുപടി
ലിന്‍കോണ്‍ (ന്യൂസിലാന്‍ഡ്‌): ഇതാ ഇന്ത്യക്കൊരു പാക്കിസ്‌താന്‍ മറുപടി.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ നിന്നും പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിനിര്‍ത്തിയ നടപടിയിലുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കവെ പാക്കിസ്‌താന്റെ കൊച്ചു കുട്ടികളാണ്‌ ഇന്ത്യന്‍ ടീമിനെ വെളളം കുടിപ്പിച്ച്‌ പുറത്താക്കിയത്‌. അണ്ടര്‍ 19 ലോകകപ്പിലെ അത്യാവേശ പോരാട്ടത്തില്‍ പാക്കിസ്‌താന്‌ മുന്നില്‍ രണ്ട്‌ വിക്കറ്റിന്‌ പരാജയപ്പെട്ട നിലവിലെ ജേതാക്കളായ ഇന്ത്യ പുറത്താവുകയും ചെയ്‌തു.
ഐ.പി.എല്‍ അവഗണനക്ക്‌ ഇന്ത്യക്ക്‌ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന്‌ പാക്കിസ്‌താന്‍ ഭരണക്കൂടവും പ്രശ്‌നത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിനെ സമീപിക്കുമെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും വ്യക്തമാക്കിയതിന്‌ പിറകെയാണ്‌ കുട്ടി ക്രിക്കറ്റര്‍മാര്‍ അരങ്ങ്‌ തകര്‍ത്തത്‌. പ്രതികൂല കാലാവസ്ഥയില്‍ ഒലിച്ചുപോവുമെന്ന്‌ കരുതപ്പെട്ട മല്‍സരം 25 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഇന്ത്യന്‍ കുട്ടികളാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. 40 റണ്‍സ്‌ നേടിയ മന്ദീപിന്റെ മികവില്‍ ഒമ്പത്‌ വിക്കറ്റിന്‌ 114 റണ്‍സാണ്‌ ടീം നേടിയത്‌. ഇന്ത്യയുടെ ചെറിയ സ്‌ക്കോര്‍ പാക്കിസ്‌താന്‍ എളുപ്പത്തില്‍ പിന്തുടരുമെന്നാണ്‌ കരുതിയത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്‌ടമായ അവര്‍ ഒരു വിധം എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 117 റണ്‍സ്‌ നേടി വിജയം സ്വന്തമാക്കി. 27 റണ്‍സ്‌ മാത്രം നല്‍കി ഇന്ത്യയുടെ നാല്‌ വിക്കറ്റുകള്‍ പിഴുത ഫയാസ്‌ ബട്ടാണ്‌ കളിയിലെ കേമന്‍.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ അയല്‍ക്കാരുടെ തകര്‍പ്പന്‍ അങ്കം കാണാന്‍ സാമാന്യം നല്ല ജനക്കൂട്ടമുണ്ടായിരുന്നു. കാണികള്‍ പ്രതീക്ഷിച്ചത്‌ പോലെ മല്‍സരം അവസാന ഓവര്‍ വരെ ആവേശം വിതറി. 2006 ലെ അണ്ടര്‍ 19 ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യയും പാക്കിസ്‌താനും ഏറ്റുമുട്ടിയപ്പോള്‍ കാണാനായ വീറും വാശിയും പോലെ രണ്ട്‌ ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ വീരോചിത പ്രകടനം നടത്തിയ ഇന്ത്യക്ക്‌ കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വി ക്ഷീണമായിരുന്നു. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിച്ച ടീമുകളില്‍ മെച്ചപ്പെട്ട പ്രകടനം പാക്കിസ്‌താന്റേതായിരുന്നു. ഫയാസിന്റെ ബൗളിംഗിനൊപ്പം വാലറ്റത്തില്‍ അഹ്‌സാന്‍ അലി, റമീസ്‌ അസീസ്‌ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായപ്പോള്‍ മറക്കാനാവാത്ത വിജയമാണ്‌ പാക്കിസ്‌താന്‍ നേടിയത്‌.
പാക്കിസ്‌താന്റെ വിജയം നാട്ടില്‍ ജനങ്ങള്‍ ആഘോഷമാക്കി. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ഇല്ലാതാക്കുന്ന ഇന്ത്യയുടെ നടപടിക്കുളള ആദ്യ ആഘാതമാണ്‌ ഇതെന്ന്‌ ആരാധകര്‍ പറയുന്നത്‌.

അച്ചന്റെ മകന്‌ കന്നി മല്‍സരത്തില്‍ പൂജ്യം
പൂനെ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ പിതാവിന്റെ ശക്തനായ പുത്രന്‍ അര്‍ജുന്‌ മല്‍സര ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ കഴിഞ്ഞില്ല. പിതാവ്‌ ബംഗ്ലാദേശില്‍ രാജ്യത്തിനായി പൊരുതുമ്പോള്‍ ഇവിടെ അണ്ടര്‍ 13 ക്രിക്കറ്റില്‍ കളിച്ച അര്‍ജുന്‌ ആദ്യ മല്‍സരത്തില്‍ പൂജ്യനാവേണ്ടി വന്നു. കാഡന്‍സ്‌ ട്രോഫി അണ്ടര്‍ 13 ക്രിക്കറ്റില്‍ എം.ഐ.ജി ക്ലബിന്‌ വേണ്ടിയാണ്‌ അര്‍ജുന്‍ ബാറ്റേന്തിയത്‌. വെംഗ്‌സാര്‍ക്കര്‍ അക്കാദമിക്കെതിരെയായിരുന്നു കന്നി മല്‍സരം. ഓപ്പണറുടെ കുപ്പായത്തില്‍ കളിച്ച കൊച്ചു സച്ചിന്‍ അതിവേഗം പുറത്തായി. ആദ്യമായി മല്‍സര ക്രിക്കറ്റില്‍ പോരാടുന്നതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു അര്‍ജുനെന്ന്‌ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയഷന്‍ തലവനും ടൂര്‍ണ്ണമെന്റിന്റെ സംഘാടകനുമായ അജയ്‌ ഷിര്‍ക്കെ പറഞ്ഞു. ഈ മല്‍സരം അര്‍ജുന്‌ പുതിയ അനുഭവമായിരിക്കും. കൊച്ചു താരമെന്ന നിലയില്‍ നല്ല പാഠങ്ങള്‍ അര്‍ജുന്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനറി -ഫാസ്റ്റ്‌
ധാക്ക: ബംഗ്ലാദേശ്‌ എന്ന ഓര്‍ഡിനറി ബസ്സും, ഇന്ത്യ എന്ന ഫാസ്റ്റ്‌ ബസ്സും..... ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ മുതല്‍ നടക്കുന്ന ഓര്‍ഡിനറി-ഫാസ്‌റ്റ്‌ അങ്കത്തില്‍ ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. ഓര്‍ഡിനറിയെ തോല്‍പ്പിച്ച ചരിത്രമാണ്‌ എന്നും ഫാസ്റ്റിന്‌....
ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരെ ഓര്‍ഡിനറി പരാമര്‍ശം നടത്തി പുലിവാല്‌ പിടിച്ച വിരേന്ദര്‍ സോവാഗിനെ പോലെ പ്രതിയോഗികളെ അവമതിക്കാന്‍ എം.എസ്‌ ധോണിയെന്ന നായകന്‍ ഒരുക്കമല്ല. കടുവകളെ ഭയമുണ്ടെന്നാണ്‌ ധോണി ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ വ്യക്തമാക്കിയത്‌. ഇന്ത്യയുടെ കരുത്തിനെ ബഹുമാനിക്കുന്നതായി ബംഗ്ലാ നായകന്‍ ഷാക്കിബ്‌ അല്‍ ഹസനും വ്യക്തമാക്കിയതോടെ വാക്കുകളില്‍ മാന്യത കൈവന്നിട്ടുണ്ട്‌.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം വിജയമാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ഭാരിച്ച ദൗത്യത്തില്‍ ഇന്ത്യക്ക്‌ ജയം നിര്‍ബന്ധമാണ്‌. ഓസ്‌ട്രേലിയയെ പോലെ കരുത്തരായവര്‍ തൊട്ടു പിറകില്‍ നില്‍ക്കവെ കാര്യങ്ങള്‍ ധോണിക്കും സംഘത്തിനും എളുപ്പമല്ല . രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ സംഘത്തില്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍, എസ്‌.ശ്രീശാന്ത്‌ എന്നിവരില്ല. രണ്ട്‌ പേരും ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റവരാണ്‌. ക്യാച്ച്‌ ചെയ്യുന്നതിനിടെ വിരല്‍ മുറിഞ്ഞ ലക്ഷ്‌മണ്‍ പത്ത്‌ സ്റ്റിച്ചുമായി മടങ്ങി. ശ്രീശാന്തിനും വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ പകരം ബാറ്റിംഗ്‌ നിരയിലേക്ക്‌ ദിനേശ്‌ കാര്‍ത്തിക്കും ബൗളിംഗ്‌ സംഘത്തിലേക്ക്‌ ഹര്‍ഭജന്‍സിംഗും വരും. ടീമില്‍ കാര്യമായ മറ്റ്‌ മാറ്റങ്ങളില്ല. ബാറ്റിംഗിന്‌ പൂര്‍ണ്ണമായും അനുകൂലമാണ്‌ പിച്ച്‌. ആദ്യം ബാറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ വലിയ സ്‌ക്കോര്‍ നേടാനും അത്‌ വഴി മല്‍സരത്തില്‍ പിടിമുറുക്കാനുമാവും. നിയോ ക്രിക്കറ്റില്‍ മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ തല്‍സമയം.

ശ്രീശാന്തിന്‌ വിശ്രമം
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റിനിടെ പേശീവലിവ്‌ അനുഭവപ്പെട്ട ഫാസ്റ്റ്‌ ബൗളര്‍ എസ്‌.ശ്രിശാന്തിന്‌ ഒരു മാസത്തെ വിശ്രമം. ഇന്നലെ ധാക്കയില്‍ നിന്നും ശ്രീശാന്ത്‌ നാട്ടിലേക്ക്‌ മടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ നടക്കാനിരിക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മാത്രമായിരിക്കും ഇനി ശ്രീശാന്തിന്‌ അവസരം. കൈവിരലിന്‌ പരുക്കേറ്റ വി.വി.എസ്‌ ലക്ഷ്‌മണും പുറത്തായി. ബംഗ്ലാദേശ്‌ വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീമിനെ പരിഹസിച്ച പ്രശ്‌നത്തില്‍ ശ്രീശാന്ത്‌ പ്രതിയാണ്‌.

തിരിച്ചടിക്കുമെന്ന്‌ പാക്കിസ്‌താന്‍
സിഡ്‌നി: ആവേശകരമായ ആദ്യ ഏകദിനത്തിന്‌ ശേഷം ഇന്ന്‌ രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയയും പാക്കിസ്‌താനും മുഖാമുഖം. കാമറൂണ്‍ വൈറ്റിന്റെ സെഞ്ച്വറിയില്‍ ആദ്യ മല്‍സരത്തില്‍ വിജയിച്ച ഓസ്‌ട്രേലിയക്ക്‌ കന്നത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാക്കിസ്‌താന്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഓസ്‌ട്രേലിയന്‍ സംഘത്തിലുണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ മല്‍സരത്തില്‍ മുഹമ്മദ്‌ ആമിറിന്റെ ബൗളിംഗില്‍ പരുക്കേറ്റ ക്ലാര്‍ക്ക്‌ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല. ബ്രിസ്‌ബെനില്‍ നടന്ന ആദ്യ മല്‍സരം ആസ്വദിക്കാന്‍ കൂടുതല്‍ കാണികള്‍ എത്താത്തതിന്റെ നിരാശയിലാണ്‌ ഓസീസ്‌ നായകന്‍ റിക്കി പോണ്ടിംഗ്‌. സിഡ്‌നിയില്‍ കൂടുതല്‍ പേര്‍ കളി കാണാനുണ്ടാവുമെന്നാണ്‌ നായകന്‍ കരുതുന്നത്‌. ഫോമിലുള്ള ഷാഹിദ്‌ അഫ്രീദിയിലാണ്‌ പാക്കിസ്‌താന്റെ പ്രതീക്ഷ. 26 പന്തില്‍ നിന്നും ബ്രിസ്‌ബെനില്‍ അദ്ദേഹം നേടിയത്‌ 48 റണ്‍സാണ്‌. ഗാബയിലെ വലിയ മൈതാനത്തിന്‌ മുകളിലൂടെ മൂന്ന്‌ തവണയാണ്‌ അഫ്രീദി പന്ത്‌ ഗ്യാലറിയിലെത്തിച്ചത്‌. പക്ഷേ ബൗളിംഗില്‍ അദ്ദേഹത്തിന്‌ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. പത്ത്‌ ഓവറില്‍ 66 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ മാത്രമാണ്‌ നേടാനായത്‌.

സറഈന്‌ മുന്നോട്ട്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ാേപ്പണ്‍ വനിതാ സിംഗില്‍സ്‌ കിരീടം നിലനിര്‍ത്താനുളഅള ലക്ഷ്യത്തില്‍ അമേരിക്കന്‍ സൂപ്പര്‍ താരം സറഈന വില്ല്യംസ്‌ മുന്നോട്ടച്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ കാര്‍ല സോറസ്‌ നോവാരോയെ 6-0, 60-3 ന്‌ തകര്‍ത്ത്‌ സറീന്‌ പ്രി ക്വാര്‍ട്ടറഇലെത്തി. സ്‌പാനിഷഅപ്രതിയോഗിക്കെതിരായ മല്‍സരം കേവലം 80 മിനുട്ടിലാണ്‌ സറഈന പൂര്‍ത്തിയാക്കിയത്‌. സാം സറ്റോസറആണ്‌ അചടുത്ത മല്‍സരത്തില്‍ സറീനയുടെ പ്രതിയോഗി. ചേച്ചി വീനസ്‌ വില്ല്യംസ്‌ 6-1, 7-6 (7-4) എന്ന സ്‌ക്കോറിന്‌ കാസി ഡലാഗയെ പരാജയപ്പെടുത്തി. സീഡ്‌ ചെയ്‌ത താരങ്ങളായ. കരോലിന വസനസെകി, വിക്ടോറിയ അസറെങ്ക, വീര വോനരൊവ എന്നിവരെല്ലാ ം മൂന്നാം റൈൗണ്ട്‌ പിന്നിട്ടു.

Thursday, January 21, 2010

INDIA WON

ഇന്ത്യക്ക്‌ വിജയം
ചിറ്റഗോംഗ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ആ സ്ഥാനത്തെ ന്യായീകരിച്ച്‌ കൊണ്ട്‌ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റില്‍ 113 റണ്‍സിന്റെ വിജയം നേടി. വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം ഏകദിന ശൈലിയില്‍ സെഞ്ച്വറി നേടിയിട്ടും 411 റണ്‍സ്‌ എന്ന വലിയ വിജയലക്ഷ്യത്തിലേക്ക്‌ അടുക്കാനോ, ഇന്ത്യയെ വെല്ലുവിളിക്കാനോ ബംഗ്ലാദേശിന്‌ കഴിഞ്ഞില്ല. പ്രതികൂലമായ കാലാവസ്ഥയിലും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ്‌ തകര്‍ച്ചയിലും അല്‍പ്പം പിറകിലായ ഇന്ത്യ അവസാന രണ്ട്‌ ദിവസങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒരു ബംഗ്ലാദേശുകാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ മുഷ്‌ഫിഖുര്‍ റഹീമിന്‌ പിന്തുണ നല്‍കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ മല്‍സരം ആവേശകരമാവുമായിരുന്നു. പക്ഷേ സഹീര്‍ഖാന്റെ അതിവേഗതയിലും അമിത്‌ മിശ്രയുടെ സ്‌പിന്നിലും ഇന്ത്യക്ക്‌ ഇടവേളകളില്‍ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ബൗളര്‍മാരില്‍ വലിയ നിരാശ സമ്മാനിച്ചത്‌ മലയാളി സീമര്‍ എസ്‌.ശ്രീശാന്താണ്‌. ക്ലബ്‌ ബൗളര്‍മാരെ നേരിടുന്നത്‌ പോലെയാണ്‌ ശ്രീശാന്തിനെ ബംഗ്ലാ ബാറ്റ്‌സ്‌മാന്മാര്‍ നേരിട്ടത്‌. അവസാനം ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ശ്രീശാന്ത്‌ മടങ്ങുകയും ചെയ്‌തു.
നാലാം ദിവസം തന്നെ തോല്‍വി മുന്നില്‍ കണ്ടിരുന്നു കടുവകള്‍. അവസാന ദിവസത്തില്‍ അവരുടെ പ്രതീക്ഷയത്രയും കാലാവസ്ഥയിലായിരുന്നു. മൂടല്‍മഞ്ഞിലും വെളിച്ചക്കുറവിലും നിരവധി ഓവറുകള്‍ നഷ്ടമായ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ പക്ഷേ ആകാശം ക്രിക്കറ്റിന്‌ അനുകൂലമായിരുന്നു.
മുന്‍ നായകന്‍ മുഹമ്മദ്‌ അഷറഫുലിലായിരുന്നു ബംഗ്ലാദേശ്‌ സമനില നോക്കിക്കണ്ടത്‌. പക്ഷേ നാലാം ദിവസം തന്നെ പലവട്ടം പരിഭ്രാന്തി പ്രകടിപ്പിച്ച അഷറഫുലിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ തമീം ഇഖ്‌ബാല്‍ സഹീറിനെയും ഇഷാന്ത്‌ ശര്‍മ്മയെയും ബഹുമാനിച്ചു. പക്ഷേ ശ്രീശാന്തും മിശ്രയും വന്നപ്പോള്‍ അദ്ദേഹം ആക്രമണകാരിയായി. അര്‍ദ്ധസെഞ്ച്വറിക്ക്‌ ശേഷം തമീം പുറത്തായതോടെ വീണ്ടും ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയായിരുന്നു. അതിനിടെയാണ്‌ മുഷ്‌ഫിഖുര്‍ തകര്‍ത്താടിയത്‌. റഖിബുല്‍ ഹസന്‍ അല്‍പ്പസമയം പ്രതിരോധ ക്രിക്കറ്റിന്റെ ശക്തനായ വക്താവായി. പക്ഷേ ഇഷാന്ത്‌ പഴയ ഫോമിലേക്ക്‌ വന്നപ്പോള്‍ അദ്ദേഹത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നായകന്‍ ഷക്കീബ്‌ അല്‍ ഹസനും മഹമൂദ്ദുല്ലയും പിടിച്ചുകളിക്കാന്‍ കരുത്തുള്ളവരായിരുന്നു. മിശ്രയുടെ മികച്ച ഒരു ഗൂഗ്ലിയില്‍ നായകന്‍ വീണപ്പോള്‍ മഹമൂദ്ദുല്ലയും സഹീര്‍ഖാനും തമ്മിലുളള പോരാട്ടം ഗ്യാലറിക്ക്‌ ആവേശമേകി. രണ്ട്‌ പേരും വിട്ടുകൊടുത്തില്ല. ബൗണ്‍സറുകളും യോര്‍ക്കറുകളലും പിന്നെ പരസ്‌പര വാചക കസ്സര്‍ത്തുമായപ്പോള്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. അവസാനം സഹീര്‍ തന്നെ വിജയിച്ചു. വാലറ്റത്തില്‍ മുഷ്‌ഫിഖിന്‌ പിന്തുണ നല്‍കാന്‍ ആരുമില്ലാതായി. 114 പന്തില്‍ നിന്ന്‌ 101 റണ്‍സ്‌ നേടി ഏറ്റവും അവസാനമാണ്‌ വിക്കറ്റ്‌ കീപ്പര്‍ പുറത്തായത്‌. 17 നിറമുളള ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ തകര്‍ന്ന ഘട്ടത്തില്‍ പക്വതയുടെ അപൂര്‍വതയുമായി സെഞ്ച്വറി സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ്‌ 24 ന്‌ ധാക്കയില്‍ ആരംഭിക്കും.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 243, രണ്ടാം ഇന്നിംഗ്‌സ്‌ എട്ട്‌ വിക്കറ്റിന്‌ 413 ഡിക്ലയേര്‍ഡ്‌. ബംഗ്ലാദേശ്‌ 242, രണ്ടാം ഇന്നിംഗ്‌സ്‌: തമീം-സി-ദ്രാവിഡ്‌-ബി-സേവാഗ്‌-52, ഇംറുല്‍ ഖൈസ്‌-സി-കാര്‍ത്തിക്‌-ബി-സഹീര്‍-1, ഷഹരിയാര്‍ -സി-സേവാഗ്‌-ബി-ഇഷാന്ത്‌-21, അഷറഫുല്‍-സി-ദ്രാവിഡ്‌-ബി-ഇഷാന്ത്‌-27, റഖീബുല്‍ ഹസന്‍-എല്‍.ബി.ഡബ്ല്യൂ-ബി-ഇഷാന്ത്‌-13, ഷാക്കിബ്‌ അല്‍ ഹസന്‍-സി-സേവാഗ്‌-ബി-മിശ്ര-17, മുഷ്‌ഫിഖുര്‍ റഹീം-സി-സബ്‌-ബി-മിശ്ര-101, മഹമൂദ്ദുല്ല-സി-കാര്‍ത്തിക്‌-ബി-സഹീര്‍-20, ഷഹദാത്ത്‌ ഹുസൈന്‍-ബി-മിശ്ര-24, സൈഫുള്‍ ഇസ്ലാം-സി ആന്‍ഡ്‌ ബി-മിശ്ര-8, റൂബല്‍ ഹുസൈന്‍-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌-13, ആകെ 75.2 ഓവറില്‍ 301. വിക്കറ്റ്‌ പതനം: 1-8 (ഖൈസ്‌), 2-47 (ഷഹരിയാര്‍), 3-79 (അഷറഫുല്‍), 4-97 (റഖീബ്‌), 5-135 (തമീം), 6-145 (ഷക്കീബ്‌), 7-170 (മഹമൂദ്ദുല്ല), 8-230 (ഷഹദാത്ത്‌), 9-258 (സൈഫുല്‍ ഇസ്ലാം), 10-301 (മുഷ്‌ഫിഖുര്‍ റഹീം). ബൗളിംഗ്‌: സഹീര്‍ 20-5-90-2, ശ്രീശാന്ത്‌ 12.2-0-53-0, ഇഷാന്ത്‌ 15-4-48-3, മിശ്ര 22.2-3-92-4, സേവാഗ്‌ 4-1-7-1, യുവരാജ്‌ 1.4-1-4-0.


രാഷ്ട്രീയക്കളി
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചത്‌ പോലെ തന്നെ കളി രാഷ്‌ട്രീയമാവുന്നു... ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാര അകറ്റിയ സംഭവത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ പാക്കിസ്‌താന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത ദിവസം ഇന്ത്യയിലേക്ക്‌ വരാനിരുന്ന പാര്‍ലമെന്ററി സംഘത്തിന്റെ യാത്ര വിലക്കിയാണ്‌ പാക്കിസ്‌താന്‍ ആദ്യ പന്ത്‌ പായിച്ചിരിക്കുന്നത്‌. ഇന്ത്യയുടെ നടപടിക്ക്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിരിക്കുന്നു. എന്നാല്‍ ഐ.പി.എല്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ ഭരണക്കൂടത്തിനെതിരെ പാക്കിസ്‌താന്‍ സര്‍ക്കാര്‍ സംസാരിക്കുന്നതില്‍ കഴമ്പില്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ വ്യക്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളാണ്‌ താരങ്ങളെ ലേലത്തില്‍ വിളിച്ചെടുത്തത്‌. ഇത്‌ സര്‍ക്കാര്‍ കാര്യമല്ല. അത്‌ മനസ്സിലാക്കി വേണം പാക്കിസ്‌താന്‍ ഭരണക്കൂടം പ്രതികരിക്കേണ്ടതെന്ന്‌ ശക്തമായ ഭാഷയില്‍ കൃഷ്‌ണ അറിയിച്ചിട്ടുണ്ട്‌.
ഷാഹിദ്‌ അഫ്രീദി ഉള്‍പ്പെടെ 11 പാക്കിസ്‌താന്‍ താരങ്ങള്‍ ലേലത്തിനുണ്ടായിട്ടും അവരില്‍ ആരെയും പരിഗണിക്കാതിരുന്നത്‌്‌ വേദനാജനകമാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ട്‌ പറഞ്ഞു. ഐ.പി.എല്ലിന്റെ മൂന്നാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുമെന്നാണ്‌ താന്‍ കരുതിയതെന്ന്‌ അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ താരങ്ങള്‍ ഐ.പി.എല്ലിന്റെ ആദ്യപതിപ്പില്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. രാജസ്ഥാന്‍ റോയല്‍സിന്‌ ആദ്യ ഐ.പി.എല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌ പാക്കിസ്‌താന്‍കാരനായ സീമര്‍ തന്‍വീര്‍ സുഹൈലായിരുന്നു. രണ്ടാം ഐ.പി.എല്ലില്‍ രാഷ്‌ട്രീയ കാരണത്താലാണ്‌ പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിയത്‌. മുംബൈ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ പാക്‌ താരങ്ങളുടെ സുരക്ഷ പ്രശ്‌നമായിരുന്നു. എന്നാല്‍ മൂന്നാം പതിപ്പില്‍ നിര്‍ബന്ധമായും പാക്കിസ്‌താന്‍ താരങ്ങള്‍ വേണമെന്ന്‌ ആദ്യം വ്യക്തമാക്കിയ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി അവസാനത്തിലാണ്‌ വാക്ക്‌ മാറ്റിയത്‌. പാക്കിസ്‌താന്‍ താരങ്ങളെ വിളിച്ചെടുത്താല്‍ അത്‌ ടീമുകലെ ബാധിക്കുമോ എന്ന ഭയമാണ്‌ ഫ്രാഞ്ചൈസികള്‍ പ്രകടിപ്പിച്ചത്‌. ഇതോടെ പാക്‌ താരങ്ങള്‍ക്ക്‌ നേരെയുളള വാതില്‍ എല്ലാവരും കൊട്ടിയടച്ചു. ഓസ്‌ട്രേലിയന്‍ താരങ്ങളിലും ടീമുകള്‍ താല്‍പ്പര്യമെടുത്തിരുന്നില്ല.
പാക്കിസ്‌താന്‍ താരങ്ങളെ ഐ.പി.എല്‍ ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ രേഖകളെല്ലാം പി.സി.ബി നല്‍കിയിരുന്നു. ഇതും പ്രയോജനപ്പെടുത്തിയില്ലെന്നാണ്‌ ഭട്ട്‌ കുറ്റപ്പെടുത്തുന്നത്‌. ഐ.പി.എല്‍ സ്വാകാര്യ സംരഭമാണ്‌ എന്നത്‌ സത്യം. എന്നാല്‍ അധികാരികള്‍ പാക്കിസ്‌താന്‍ താരങ്ങളോട്‌ താല്‍പ്പര്യമില്ല എന്ന്‌ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തന്റെ കുട്ടികളോട്‌ അപേക്ഷിക്കേണ്ടതില്ലെന്ന്‌ പറയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ലോക 20-20 ചാമ്പ്യന്മാരായ ഒരു ടീമിലെ ഒരൊറ്റ താരത്തെയും ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയില്ല എന്നത്‌ വേദാനജനകമാണെന്നാണ്‌ പാക്കിസ്‌താന്റെ മുന്‍ ക്യാപ്‌റ്റന്മാരായ ഇമ്രാന്‍ഖാനും റമീസ്‌ രാജയുമെല്ലാം പറഞ്ഞത്‌. പാക്കിസതാന്‍ ക്രിക്കറ്റര്‍മാരുടെ മികവ്‌ പലവട്ടം നേരില്‍ കണ്ടവരാണ്‌ ഇന്ത്യക്കാര്‍. അവര്‍ക്ക്‌ ക്രിക്കറ്റിന്റെ സമ്മോഹന മൂഹൂര്‍ത്തങ്ങളാണ്‌ രാഷ്‌ട്രീയ തീരുമാനം വഴി നഷ്‌ടമായിരിക്കുന്നതെന്ന്‌ റമീസ്‌ കുറ്റപ്പെടുത്തി. അതിനിടെ പാക്കിസ്‌താനില്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ ജനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്‌. കറാച്ചിയിലും ലാഹോറിലും ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയുടെ കോലം കത്തിച്ചു.
ഇന്ത്യ പാക്കിസ്‌താന്‍ താരങ്ങളെ അകറ്റിയ സാഹചര്യത്തില്‍ ഇന്ത്യയെും അകറ്റിനിര്‍ത്താനാണ്‌ ഔദ്യോഗിക തലത്തില്‍ തന്നെ പാക്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ബോളിവുഡ്‌ സിനിമാ ലോകത്ത്‌ പോലും ഇത്‌ ബാധിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇന്ത്യന്‍ മെഗാ താരങ്ങളാണ്‌ പാക്കിസ്‌താനികളുടെയും പ്രിയപ്പെട്ട നായകര്‍. എന്നാല്‍ ഇന്ത്യ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാരെ അപമാനിച്ച സാഹചര്യത്തില്‍ വിട്ടുവീഴ്‌ച്ച വേണ്ടെന്നാണ്‌ പല ഉന്നതരും പറയുന്നത്‌. പാക്കിസ്‌താന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്‌ പറഞ്ഞത്‌ പാക്കിസ്‌താന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ്‌.

ലക്ഷ്‌മണ്‍ മടങ്ങി
ചിറ്റഗോംഗ്‌: ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തതിന്‌ പിറകെ ബാറ്റ്‌സ്‌മാന്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ നാട്ടിലേക്ക്‌ മടങ്ങി. മല്‍സരത്തിന്റെ നാലാം ദിവസം ക്യാച്ചിംഗിനിടെ വിരലിന്‌ പറ്റിയ പരുക്ക്‌ കാരണമാണ്‌ രണ്ടാം ടെസ്റ്റില്‍ കളിക്കാതെ വി.വി.എസ്‌ മടങ്ങുന്നത്‌. പകരക്കാരായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ടീം മാനേജര്‍ അര്‍ഷദ്‌ അയ്യൂബ്‌ അറിയിച്ചു. നാലാം ദിവസം രണ്ട്‌ ക്യാച്ചുകള്‍ ലക്ഷ്‌മണ്‍ നഷ്ടമാക്കിയിരുന്നു. അതേ സമയം പരുക്കില്‍ നിന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗും പൂര്‍ണ്ണ മുക്തരായി. ഇരുവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു. ഇന്നലെ വിരലിന്‌ പരുക്കേറ്റ ശ്രീശാന്തിന്റെ കാര്യത്തില്‍ സംശയമുണ്ട്‌. എന്നാല്‍ ശ്രീശാന്തിന്റെ പരുക്കിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ്‌ അയ്യൂബ്‌ പറഞ്ഞത്‌.

ഇന്ത്യക്ക്‌ തോല്‍വി
നാളെ പാക്കിസ്‌താനുമായി
വെല്ലിംഗ്‌ടണ്‍:അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും തിരിച്ചടി. ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിവസം അപ്രതീക്ഷിത കരുത്തുമായി കളിച്ച ഇംഗ്ലണ്ട്‌ ഗ്രൂപ്പ്‌ എ യില്‍ ജേതാക്കളായെങ്കിലും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകളെ തോല്‍വി ബാധിച്ചില്ല. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ലിഗിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്‌താനുമായി കളിക്കും.

പൂനെ എഫ്‌.സിയെത്തി
കോഴിക്കോട്‌: പത്ത്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 പോയന്റുമായി ടേബിളില്‍ എട്ടാം സ്ഥാനത്തുളള ഇന്ത്യന്‍ ഫുട്‌ബോളിലെ നവ ശക്തി പൂനെ എഫ്‌.സി ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാനെത്തി. ഞായറാഴ്‌ച്ചയാണ്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മല്‍സരം. ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നും എട്ട്‌ പോയന്റ്‌്‌ സമ്പാദിച്ച്‌ പതിനൊന്നാം സ്ഥാനത്താണ്‌ വിവയിപ്പോള്‍. കഴിഞ്ഞ മല്‍സരത്തില്‍ സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ അവരുടെ തട്ടകത്ത്‌ വെച്ച്‌ 3-1ന്‌ തകര്‍ത്തവരാണ്‌ പൂനെ. രണ്ട്‌ വിജയവും രണ്ട്‌ തോല്‍വിയും ആറ്‌ സമനിലകളുമാണ്‌ ടീമിന്റെ സമ്പാദ്യം.

തകര്‍പ്പന്‍ വില്ല
ലണ്ടന്‍: തകര്‍പ്പന്‍ പോരാട്ടത്തില്‍ ബ്ലാക്‌ ബേര്‍ണ്‍ റോവേഴ്‌സിനെ ടൈബ്രേക്കറില്‍ 6-4ന്‌ പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളിന്റെ അവസാന പോരാട്ടത്തിന്‌ യോഗ്യത നേടി. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ലീഡ്‌ നേടിയ വില്ല ഇന്നലെ തുടക്കത്തില്‍ പിറകിലായിരുന്നു. പക്ഷേ ആക്രമണ ഫുട്‌ബോളിന്റെ വന്യമായ കരുത്തില്‍ അവര്‍ നിശ്ചിത സമയത്ത്‌ തിരിച്ചടിച്ചപ്പോള്‍ മല്‍സരം 2-2 ലായി. ടൈബ്രേക്കറില്‍ വില്ല സ്വന്തം ഷോട്ടുകളെല്ലാം വലയിലെത്തിച്ചപ്പോള്‍ ബ്ലാക്‌ബേര്‍ണിന്‌ പിഴച്ചു.

ഗണ്ണേഴ്‌സ്‌ മുന്നില്‍
ലണ്‌ചന്‍: ബോള്‍ട്ടണ്‍ റോവേഴ്‌സിനെ 4-2ന്‌ വീഴ്‌ത്തിയ ആഴ്‌സനല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളിന്റെ തലപ്പത്ത്‌. 22 മല്‍സരങ്ങളില്‍ നിന്ന്‌ 48 പോയന്റാണ്‌ ടീമിന്റെ സമ്പാദ്യം. ഇത്രയും പോയന്റ്‌ 21 മല്‍സരങ്ങള്‍ കളിച്ച ചെല്‍സിക്കുണ്ട്‌. പക്ഷേ ഗോള്‍ ശരാശരിയില്‍ അവര്‍ പിറകിലാണ്‌. 22 കളികള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 47 പോയന്റുമായി മൂന്നാമതാണ്‌. ഇന്നലെ ലിവര്‍പൂള്‍ രണ്ട്‌ ഗോളിന്‌ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച്‌ 37 പോയന്റുമായി ആറാം സ്ഥാനത്തേക്ക്‌ വന്നു

ഫെഡ്‌റര്‍ മുന്നോട്ട്‌
മെല്‍ബണ്‍: ആദ്യ മല്‍സരത്തില്‍ ഒരു സെറ്റ്‌ നഷ്ടമായി ആരാധകര്‍ക്ക്‌ അല്‍പ്പം വേദന സമ്മാനിച്ച സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സ്വതസിദ്ധമായ ഫോമിലേക്ക്‌ തിരിച്ചുവരുന്നു. രണ്ടാം റൗണ്ടില്‍ റോഡ്‌ ലീവര്‍ അറീനയില്‍ അദ്ദേഹത്തിന്റെ ആധികാരികതക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞത്‌ വിക്ടര്‍ ഹാന്‍ഡസു. സ്‌ക്കോര്‍ 6-2, 6-3, 6-2. മൂന്ന്‌ തവണ ഇവിടെ കിരീടം സ്വന്തമാക്കിയിട്ടുള്ള ഫെഡ്‌റര്‍ 52 വിന്നറുകളാണ്‌ ഇന്നലെ റുമേനിയയില്‍ നിന്നുള്ള പ്രതിയോഗിക്ക്‌ നേരെ പായിച്ചത്‌. മറ്റൊരു മല്‍സരത്തില്‍ 2008 ലെ ചാമ്പ്യന്‍ നോവാക്‌ ജോകോവിച്ച്‌ നാല്‌ സെറ്റ്‌ പോരാട്ടത്തില്‍ മാര്‍കോ ചിദുനെലിയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 3-6, 6-1, 6-1, 6-3. ആറാം സീഡ്‌ നിക്കോളായി ഡെവിഡെങ്കോ മികച്ച പ്രകടനവുമായാണ്‌ ഉക്രൈനില്‍ നിന്നുള്ള ഇലിയ മാര്‍ചെങ്കോയെ വീഴ്‌ത്തിയത്‌. സ്‌ക്കോര്‍ 6-3, 6-3, 6-0. ഉക്രൈന്റെ തന്നെ ഇവാന്‍ സെര്‍ജോവിനെ 6-1, 6-2, 6-2 എന്ന സ്‌ക്കോറിന്‌ തോല്‍പ്പിച്ച്‌ ഒമ്പതാം സീഡ്‌ ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോയും മൂന്നാം റൗണ്ടിലെത്തി.

Tuesday, January 19, 2010

HENTRY ESCAPED

ഹെന്‍ട്രി രക്ഷപ്പെട്ടു
സൂറിച്ച്‌: തിയറി ഹെന്‍ട്രി രക്ഷപ്പെട്ടിരിക്കുന്നു....! ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ്‌ ഫുട്‌ബോളില്‍ ഫ്രാന്‍സിനെ നയിച്ച്‌ അദ്ദേഹത്തിന്‌ കളികാം. പ്ലേ ഓഫ്‌ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ കളിക്കുമ്പോള്‍ കൈ കൊണ്ട്‌ ഗോളിലേക്ക്‌ പന്ത്‌ നല്‍കിയ കുറ്റത്തിന്‌ പിടിക്കപ്പെട്ടിരുന്ന ഹെന്‍ട്രി ഫിഫ അച്ചടക്കസമിതിയുടെ കാരുണ്യത്തിലായിരുന്നു ഇത്‌ വരെ. എന്നാല്‍ ഇന്നലെ ചേര്‍ന്ന അച്ചടക്കസമിതി ഹെന്‍ട്രിക്കെതിരെ ശിക്ഷണ നടപടി വേണ്ടെന്നാണ്‌ തീരുമാനിച്ചത്‌. ഹെന്‍ട്രിക്കെതിരെ അയര്‍ലാന്‍ഡ്‌ ഉന്നയിച്ച കേസിന്‌ നിയമപിന്‍ബലമില്ലെന്ന പശ്ചാത്തലത്തിലാണ്‌ കേസ്‌ ഫിഫ അച്ചടക്കസമിതി തള്ളുന്നത്‌. നിയമപ്രകാരം ഫിഫക്ക്‌ ഒരു താരത്തിനെതിരെ ശിക്ഷ നല്‍കണമെങ്കില്‍ ആ താരം ബോധപൂര്‍വ്വം ഗോളിലേക്ക്‌ പോവുന്ന പന്തിനെ തടയണം. അത്തരം സാഹചര്യത്തില്‍ നടപടി ഉറപ്പാണ്‌. എന്നാല്‍ ഹെന്‍ട്രിയുടെ കാര്യത്തില്‍ അത്‌ സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൈകളിലുരസിയ പന്തില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. ഫിഫ നിയമപ്രകാരം പന്തിനെ അബദ്ധത്തില്‍ ടച്ച്‌ ചെയ്യുന്നത്‌ വലിയ തെറ്റല്ല. ബോധപൂര്‍വ്വം ഗോളിലേക്ക്‌ പോവുന്ന പന്തിനെ തടഞ്ഞാലാണ്‌ ശിക്ഷ. ഈ സാഹചര്യത്തില്‍ നടപടി ഉചിതമായിരിക്കില്ലെന്ന്‌ ഇന്നലെ പ്രസ്‌താവനയില്‍ ഫിഫ വ്യക്തമാക്കി.
ലോകകപ്പ്‌ പ്ലേ ഓഫിലെ ഏറ്റവും ആവേശകരമായ മല്‍സരത്തിനിടെയാണ്‌ വിവാദ സംഭവം അരങ്ങേറിയത്‌. അയര്‍ലാന്‍ഡിനെതിരെ ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ലീഡ്‌ നേടിയ ഫ്രാന്‍സ്‌ സ്വന്തം മൈതാനത്ത്‌ നടന്ന രണ്ടാം പാദത്തില്‍ തുടക്കത്തില്‍ തന്നെ പിറകിലായിരുന്നു. നിശ്ചിത സമയത്ത്‌ ഒരു ഗോളിന്‌ അയര്‍ലാന്‍ഡ്‌ മുന്നിട്ട്‌ നിന്നിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇരുപാദത്തിലുമായി മല്‍സരം 1-1 ലായി. അധികസമയത്താണ്‌ വിവാദ ഗോള്‍ വന്നത്‌. ഗോള്‍മുഖത്ത്‌ കാത്തുനിന്നിരുന്ന ഹെന്‍ട്രിയുടെ അരികിലേക്ക്‌ വന്ന പന്തിനെ കൈ കൊണ്ട്‌ തട്ടിയാണ്‌ അദ്ദേഹം വില്ല്യം ഗല്ലാസിന്‌ മറിച്ചത്‌. ഗല്ലാസ്‌ പന്ത്‌ തട്ടി ഗോളാക്കി മാറ്റുകയും ചെയ്‌തു. സംഭവത്തില്‍ മല്‍സരത്തിന്‌ ശേഷം ഹെന്‍ട്രി മാപ്പ്‌ ചോദിച്ചിരുന്നു. എന്നാല്‍ മല്‍സരഫലം റദ്ദ്‌ ചെയ്‌ത്‌ പുതിയ മല്‍സരം നടത്തണമെന്നായിരുന്നു അയര്‍ലാന്‍ഡിന്റെ ആവശ്യം. ഇതിനോട്‌ ഫിഫ യോജിച്ചില്ല.
ഫിഫയുടെ പുതിയ തീരുമാനത്തില്‍ അയര്‍ലാന്‍ഡ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. തെറ്റ്‌ പരസ്യമായി സമ്മതിച്ച ഒരു താരത്തിനെതിരെ ഒരു നടപടിയും ഫിഫ കൈകൊണ്ടില്ലെന്ന്‌ മാത്രമല്ല, അദ്ദേഹത്തെ ലോകകപ്പില്‍ കളിക്കാന്‍ അനുവദിച്ചത്‌ ആശ്ചര്യജനകമാണെന്ന്‌ അവര്‍ പറഞ്ഞു.

പുറത്തായ മാലിക്ക്‌ രോഷം
ലണ്ടന്‍: ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ മാലി പുറത്തായി. ഗ്രൂപ്പ്‌ എ യിലെ ചിലരുടെ താല്‍പ്പര്യമാണ്‌ തങ്ങളുടെ പുറത്താവലിന്‌ പിറകിലെന്ന്‌ ആരോപിച്ച്‌ ആഫ്രിക്കന്‍ ഫുട്‌ബോള്‍ അധികാരികള്‍ക്ക്‌ പരാതി നല്‍കിയാണ്‌ മാലി മടങ്ങിയത്‌. അവസാന ഗ്രൂപ്പ്‌ പോരാട്ടത്തിലവര്‍ 3-1 ന്‌ മലാവിയെ തോല്‍പ്പിച്ചിരുന്നു. പക്ഷേ ഈ ഗ്രൂപ്പില്‍ നിന്ന്‌ ആതിഥേയരായ അംഗോളയും അള്‍ജീരിയയുമാണ്‌ യോഗ്യത നേടിയത്‌. ഇരുവരും തമ്മില്‍ നടന്ന അവസാന ഗ്രൂപ്പ്‌ മല്‍സരം ഗോള്‍രഹിത സമനിലയിലാണ്‌ കലാശിച്ചത്‌. ഇത്‌ ഒത്തുകളിയാണെന്നാണ്‌ മാലി പറയുന്നത്‌. അംഗോള നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പില്‍ നിന്നും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാലിക്കായിരുന്നു സാധ്യത. പക്ഷേ അംഗോള-അള്‍ജിരിയ മല്‍സരം സമനിലയില്‍ വന്നപ്പോള്‍ പോയന്റ്‌്‌ ടേബിളില്‍ അള്‍ജീരിയയും മാലിയും ഒപ്പത്തിനൊപ്പമായി. ഇതോടെ രണ്ട്‌ പേരും തമ്മില്‍ നടന്ന മല്‍സരഫലം പരിഗണിച്ചു. അവിടെയാണ്‌ മാലി പുറത്തായത്‌. ഈ ഗ്രൂപ്പില്‍ 14 ന്‌ നടന്ന മല്‍സരത്തില്‍ അള്‍ജീരിയ ഒരു ഗോളിന്‌ മാലിയെ പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരഫലമാണ്‌ നിര്‍ണ്ണായകമായത്‌.
എ ഗ്രൂപ്പില്‍ നിന്ന്‌ മാലിക്ക്‌ പുറമെ മലാവിയാണ്‌ പുറത്തായ മറ്റൊരു ടീം. അംഗോള മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ പോയന്റുമായി ഗ്രൂപ്പ്‌ ചാമ്പ്യന്മാരായപ്പോള്‍ അള്‍ജിരിയ നാല്‌ പോയന്റും മെച്ചപ്പെട്ട ശരാശരിയുമായി കടന്നു കയറി. ഗ്രൂപ്പ്‌ ബിയില്‍ നിന്ന്‌ ഐവറി കോസ്‌റ്റ്‌ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ഒരു പോയന്റുള്ള ബുര്‍ക്കിനോഫാസോ, ഘാന എന്നിവര്‍ തമ്മിലുള്ള മല്‍സരഫലമായിരിക്കും ഗ്രൂപ്പിലെ രണ്ടാം ക്വാര്‍ട്ടറുകാരെ തീരുമാനിക്കുക. സി ഗ്രൂപ്പില്‍ ഇന്ന്‌ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്‌.


കളിയല്ലേ പ്രധാനം
കുട്ടി ക്രിക്കറ്റില്‍ കളിക്കുന്നവരിലെ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തിന്‌ നിഷ്‌പ്രയാസം നല്‍കാനാവുന്ന ഉത്തരമാണ്‌ ഷാഹിദ്‌ അഫ്രീദി.... പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിലും ഈ പത്താനിയില്ല. അതിവേഗ ക്രിക്കറ്റിന്റെ ശക്തനായ വക്താവ്‌ പ്രഥമ ഐ.പി.എല്ലില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കുപ്പായത്തില്‍ കളിച്ചിരുന്നു. പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാനാവാത്ത അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി.എല്ലില്‍ കണ്ടില്ല. ഇന്ത്യയും പാക്കിസ്‌താനും തമ്മിലുളള രാഷ്ട്രീയ ബന്ധം മുംബൈ ആക്രമണത്തിന്‌ ശേഷം മോശമായതിനെ തുടര്‍ന്നാണ്‌ രണ്ടാം ഐ.പി.എല്ലില്‍ പാക്‌ താരങ്ങളെ കാണാതിരുന്നത്‌. മൂന്നാം ഐ.പി.എല്ലില്‍ പാക്‌ താരങ്ങളുടെ സാന്നിദ്ധ്യം ഈയിടെ ലളിത്‌ മോഡി എന്ന ചെയര്‍മാന്‍ ഉറപ്പ്‌ നല്‍കിയിരുന്നു. പക്ഷേ ഇന്നലെ ലേലം നടന്നപ്പോള്‍ അഫ്രീദി ഉള്‍പ്പെടെയുള്ള പാക്‌ താരങ്ങളെ ആരും വിളിച്ചെടുത്തില്ല. രണ്ടേ രണ്ട്‌ ഓസ്‌ട്രേലിയക്കാരെയാണ്‌ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയത്‌. പാക്കിസ്‌താനെ പോലെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയും ഇന്ത്യയിലെ ചില സംഘടനകള്‍ ശബ്ദിച്ച സാഹചര്യത്തിലാണ്‌ ഇവിടെയും നിയന്ത്രണം വന്നത്‌.
ക്രിക്കറ്റിന്റെ ആസ്വാദനപരതയില്‍ നല്ല തീരുമാനമല്ല ഇത്‌. പാക്‌ താരങ്ങളെ സ്വന്തം ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത്‌ ചിലരുടെയെങ്കിലും രോഷത്തിന്‌ കാരണമാവുമോ എന്ന ഭയം എല്ലാ ടീമുകള്‍ക്കുമുണ്ടായിരുന്നു. ആ ഭയം അടിച്ചേല്‍പ്പിക്കാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ശ്രമിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ തലത്തിലും പാക്‌ താരങ്ങള്‍ക്കെതിരെ നീക്കം നടന്നതിന്‌ സൂചനകളുണ്ട്‌. പ്രീമിയര്‍ ലീഗ്‌ എന്ന്‌ പറയുമ്പോള്‍ എല്ലാവരുടെയും കളി ആസ്വദിക്കാനാണ്‌ അവസരമുണ്ടാവേണ്ടത്‌. നിലവില്‍ 20-20 ലോകകപ്പ്‌ ജേതാക്കളാണ്‌ പാക്കിസ്‌താന്‍. അഫ്രീദിയെ കൂടാതെ മിസ്‌ബാഹുല്‍ ഹഖ്‌, ഉമര്‍ അക്‌മല്‍, ഷുഹൈബ്‌ മാലിക്‌, ഉമര്‍ ഗുല്‍, മുഹമ്മദ്‌ യൂസഫ്‌ തുടങ്ങി നിരവധി തട്ടുതകര്‍പ്പന്‍ കളിക്കാരുണ്ട്‌. ഇവരൊന്നും മൂന്നാം സീസണില്‍ കളിക്കുന്നില്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തിലുളള പ്രതിഷേധം പ്രകടിപ്പിച്ച്‌ ശിവസേനക്കാര്‍ രംഗത്ത്‌ വന്നത്‌ കൊണ്ടാണ്‌ ഓസീസ്‌ താരങ്ങളുടെ പിറകില്‍ പോവുന്നതില്‍ ടീമുകള്‍ വലിഞ്ഞത്‌.
ഇന്ത്യ-പാക്കിസ്‌താന്‍ അയല്‍പക്ക ബന്ധത്തില്‍ പുതിയ ക്രിക്കറ്റ്‌ സംഭവങ്ങള്‍ തീര്‍ച്ചയായും അലസോരം സൃഷ്‌ടിക്കും. അയല്‍ക്കാര്‍ ആതിഥേയത്വം വഹിക്കേണ്ട അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ നിന്ന്‌ പാക്കിസ്‌താനെ അകറ്റിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ വ്യക്തമായ പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ്‌ പുതിയ സംഭവ വികാസങ്ങള്‍. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങള്‍ ക്രിക്കറ്റ്‌ പോലെ ജനകീയമായ ഒരു ഗെയിമിന്‌ ഭൂഷണമല്ല. എല്ലാ കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ പാക്‌ താരങ്ങളെ അകറ്റുന്നത്‌ എന്തിന്റെ പേരിലാണെങ്കിലും ഒരു ലോകോത്തര ചാമ്പ്യന്‍ഷിപ്പ്‌ എന്ന ഖ്യാതി ഐ.പി.എല്ലിന്‌ തീര്‍ച്ചയായും നഷ്ടമാക്കും.

ഇന്നലെ ലേലത്തില്‍ വിവിധ ടീമുകളിലെത്തിയ താരങ്ങള്‍ ഇവരാണ്‌. ബ്രാക്കറ്റില്‍ ടീം.
1-കിരണ്‍ പൊലാര്‍ഡ്‌ (മുംബൈ ഇന്ത്യന്‍സ്‌), 2-ഷെയിന്‍ ബോണ്ട്‌ (കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌), 3-കെമാര്‍ റോച്ച്‌ (ഡക്കാന്‍ ചാര്‍ജേഴ്‌സ്‌), 4-വെയിനെ പാര്‍നല്‍ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌), 5-മുഹമ്മദ്‌ കൈഫ്‌ (പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍), 6-യോന്‍ മോര്‍ഗന്‍ (ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌), ഡാമിയന്‍ മാര്‍ട്ടിന്‍ (രാജസ്ഥാന്‍ റോയല്‍സ്‌), ജസ്‌റ്റിന്‍ കെംപ്‌ (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌), തിസാര പെരേര (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌), ആദം വോഗ്‌സ്‌ (രാജസ്ഥാന്‍ റോയല്‍സ്‌), യൂസഫ്‌ അബ്ദുല്ല (പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍)

ബിന്ദ്ര ലോകകപ്പിനില്ല
ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണ്ണം സമ്മാനിച്ച ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്ര അടുത്ത രണ്ട്‌ ഷൂട്ടിംഗ്‌ ലോകകപ്പിനുമില്ല. ലോകകപ്പ്‌ ട്രയല്‍സില്‍ ബിന്ദ്ര പങ്കെടുത്തില്ല എന്ന കുറ്റത്തിലാണ്‌ പുറത്താക്കല്‍. ഇന്നലെ ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ ബിന്ദ്രയുടെ പിതാവുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തിന്‌ ഒളിംപിക്‌ സ്വര്‍ണ്ണം സമ്മാനിച്ച തന്റെ മകനെ നിഷ്‌കരുണം തഴയുന്നത്‌ നിരാശാജനകമാണെന്ന്‌ പിതാവ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം പറഞ്ഞു. ട്രയല്‍സില്‍ പങ്കെടുക്കാത്തതിനാല്‍ ബിന്ദ്രയുടെ കരുത്ത്‌ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ്‌ പുറത്താക്കലിന്‌ കാരണമായി നല്‍കിയിരിക്കുന്ന വിശദീകരണം.

സാനിയ പുറത്ത്‌്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക്‌ മടക്കടിക്കറ്റ്‌. ഇരുപത്തിയേഴാം സീഡുകാരി അരാവന്നി റേസക്ക്‌ മുന്നിലാണ്‌ സാനിയ അടിയറവ്‌ പറഞ്ഞത്‌. സ്‌ക്കോര്‍ 6-4,6-2. ഫ്രഞ്ച്‌ താരത്തിനെതിരെ ഒരിക്കല്‍ പോലും ഉണര്‍ന്നു കളിക്കാന്‍ കഴിയാതിരുന്ന സാനിയ പലപ്പോഴും ഡബിള്‍ഫാള്‍ട്ടുകളുമായി എതിരാളിക്ക്‌ തുറന്ന അവസരവും നല്‍കി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡ്‌ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ ആദ്യ സെറ്റ്‌ നഷ്‌ടമായിട്ടും തിരിച്ചുവരവ്‌ നടത്തി ഇഗോര്‍ ആന്ദ്രേവിനെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 4-6, 6-2,7-6 (7-2),6-0. മൂന്നാം സീഡ്‌ നോവാദ്‌ ജോകോവിച്ച്‌, നിക്കോളായി ഡെവിഡെങ്കോ എന്നിവര്‍ ആദ്യ റൗണ്ട്‌ മല്‍സരം ജയിച്ചപ്പോള്‍ റോബിന്‍ സോഡര്‍ലിംഗ്‌ പുറത്തായി. വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രിയായ സറീന വില്ല്യംസ്‌ പോളണ്ടിന്റെ ഉര്‍സുല റാഡ്വാന്‍സാങ്കയെ തോല്‍പ്പിച്ചു. 6-2, 6-1.

ഇന്ത്യക്ക്‌ മേല്‍കൈ
ചിറ്റഗോംഗ്‌്‌:ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്റെ ലീഡ്‌ സ്വന്തമാക്കിയ ഇന്ത്യക്ക്‌ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റില്‍ മേല്‍കൈ. മല്‍സരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന്‌ 122 റണ്‍സ്‌ സമ്പാദിച്ച ഇന്ത്യക്കിപ്പോള്‍ 123 റണ്‍സിന്റെ ആകെ ലീഡുണ്ട്‌. 69 റണ്‍സ്‌ നേടിയ മഹമൂദ്ദുല്ലയുടെയും 44 റണ്‍സ്‌ നേടിയ മുഷ്‌ഫിഖുര്‍ റഹിമിന്റെയും മികവില്‍ ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്‌ നേടുമെന്ന്‌ കരുതിയിരുന്നു. എന്നാല്‍ വാലറ്റത്തിലെ നാല്‌ പേര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ എളുപ്പത്തില്‍ വിക്കറ്റ്‌ നല്‍കിയപ്പോള്‍ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ എന്ന അവരുടെ സ്വപ്‌നം വെറുതെയായി.

Monday, January 18, 2010

VIVAS HIGH HOPE

മുന്‍നിരയില്‍ ഒരാള്‍ കൂടി വേണം
തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
കേരളത്തിന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളാണിപ്പോള്‍ വിവ കേരളയെ മുന്നോട്ട്‌ നയിക്കുന്നത്‌. ഐ ലീഗ്‌ ഫുട്‌ബോളില്‍ രണ്ടാം വിജയം നേടിയ ടീമിന്‌ പുതിയ വര്‍ഷം പുരോഗതിയുടേതാണ്‌. ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം നടത്തി മൂന്ന്‌ സമനിലകള്‍ നേടിയത്‌ ആശാവഹമായിരുന്നു. അതിന്‌ ശേഷം ഷില്ലോംഗില്‍ കൊടും തണുപ്പില്‍ ലാജോംഗ്‌ എഫ്‌.സി യെ സമനിലയില്‍ തളച്ചാണ്‌ വിവ കോഴിക്കോട്‌ ഹോം മല്‍സരങ്ങളുടെ രണ്ടാം ഘട്ടത്തിനെത്തിയത്‌. ജെ.സി.ടി മില്‍സിനെ ഒരു ഗോളിന്‌ തോല്‍പ്പിക്കാനായതോടെ ടീമിന്‌ വിജയത്തിന്റെ ആവേശവുമായിരിക്കുന്നു. സമീപകാലത്തെ ടീമിന്റെ ഈ നേട്ടങ്ങളില്‍ മാനേജ്‌മെന്റിന്‌ കാര്യമായ പങ്കുണ്ട്‌. ടീമിലെ എല്ലാവര്‍ക്കും ആരോഗ്യ-മാനസിക പിന്തുണ നല്‍കിയതാണ്‌ പ്രധാനം. കോഴിക്കോട്ട്‌ നടന്ന ആദ്യഘട്ട ഹോം മല്‍സരങ്ങള്‍ക്ക്‌ ശേഷം രണ്ട്‌്‌ മാസത്തോളം ടീം കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു. ഈ കാലയളവാണ്‌ മാനേജ്‌മെന്റ്‌ ഉപയോഗപ്പെടുത്തിയത്‌. ടീമിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്‌ത്രിയമായ മാര്‍ഗ്ഗങ്ങളാണ്‌ മാനേജ്‌മെന്റ്‌്‌ സ്വീകരിച്ചത്‌. സാധാരണ പ്രൊഫഷണല്‍ രംഗത്ത്‌ കാണുന്നത്‌ പോലെ ടീം ഡോക്ടറില്‍ നിന്നും എല്ലാ താരങ്ങളുടെയും ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചു. ഫിസിയോയില്‍ നിന്നും താരങ്ങളുടെ സമീപനം മനസ്സിലാക്കി. ഉദാഹരണത്തിന്‌ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലിന്‌ എല്ലാ മല്‍സരങ്ങളിലും പ്രശ്‌നം വീട്ടില്‍ നിന്നും വരുന്ന മൊബൈല്‍ കോളുകളാണെന്ന്‌ തിരിച്ചറിഞ്ഞു. മല്‍സരത്തിന്‌ തൊട്ട്‌ മുമ്പ്‌ പോലും ഗോള്‍ക്കീപ്പര്‍ വീട്ടിലേക്ക്‌ വിളിക്കും. അതോടെ മാനസിക സംഘര്‍ഷമായി. ടെന്‍ഷനില്‍ പിഴക്കും. ഷാഹിനെ സൈക്കോളജിസ്‌റ്റിന്‌ അരികില്‍ കൊണ്ടുപോയപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. അതോടെ ആ പ്രശ്‌നം അവസാനിച്ചു. മല്‍സരത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ തന്നെ മൊബൈല്‍ ഫോണുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയ്‌തത്‌ പോലെ മാനസികമായ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ മുന്‍ഗണന നല്‍കി. പരിശീലനവും വിശ്രമവുമെല്ലാം നിര്‍ബന്ധമാക്കി. ഒരു വിജവും ഒരു തോല്‍വിയും സമ്മാനിക്കുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി വിജയവഴിയില്‍ സഞ്ചരിക്കാനുളള പ്രചോദനമെന്നോണം ടീമിന്റെ, താരങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ എം.ഭാസ്‌ക്കരന്‍ ചെയര്‍മാനും ലിയാഖത്ത്‌ അലി സെക്രട്ടറിയുമായുളള വിവ മാനേജ്‌മെന്റ്‌്‌ താല്‍പ്പര്യമെടുത്തു. ഫെഡറേഷന്‍ കപ്പില്‍ ഗോഹട്ടിയിലെ പ്രതികൂല കാലാവസ്ഥയിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിനെ സഹായിച്ചത്‌ ഇത്തരം അടിസ്ഥാന വിഷയങ്ങളെ മനസ്സിലാക്കിയുളള സമീപനമായിരുന്നു. ജെ.സി.ടിയെയാണ്‌ ആദ്യം വിവ തളച്ചത്‌. പിന്നെ ബൈജൂംഗ്‌ ബൂട്ടിയ കളിച്ച ഈസ്റ്റ്‌ ബംഗാളിനെയും പിടിച്ചുകെട്ടി. ലാജോംഗിനെതിരായ എവേ മല്‍സരം ഒരു തലത്തിലും അനൂകൂലമായിരുന്നില്ല. ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഇക്വഡോറിലെ സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തിലുള്ള ലാപാസില്‍ കളിക്കുന്നതില്‍ കാണിക്കുന്ന വിമുഖത പോലെയാണ്‌ ഐ ലീഗിലെ ടീമുകള്‍ക്ക്‌ ഷില്ലോംഗില്‍ കളിക്കുന്നത്‌. ഈ വേദിയിലാണ്‌ തുടക്കത്തില്‍ നേടിയ ഗോളില്‍ ഏതാണ്ട്‌ അവസാനം വരെ വിവ ലീഡ്‌ ചെയ്‌തത്‌.
ഈ നേട്ടങ്ങളാണ്‌ ജെ.സി.ടിക്കെതിരെ കോഴിക്കോട്ട്‌ മികച്ച പ്രകടനം നടത്താന്‍ ടീമിനെ സഹായിച്ചത്‌. ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാല്‍ തുടക്കം മുതല്‍ ആവേശത്തിലായിരുന്നു. നല്ല രണ്ട്‌ സേവുകള്‍ തുടക്കത്തില്‍ നടത്തിയപ്പോള്‍ അദ്ദേഹത്തിന്‌ ആത്മവിശ്വാസമായി. ഷാഹിന്‍ലാലിന്‌ കമ്മ്യൂണിക്കേഷന്‍ കരുത്തില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിക്കണം. പിന്‍നിരയില്‍ ബെല്ലോ റസാക്ക്‌ എന്ന കറുത്ത താരത്തിന്റെ കരുത്ത്‌ ഒരിക്കല്‍ക്കൂടി പ്രകടമായി. മധ്യനിരയില്‍ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞത്‌ പോലെ നായകന്‍ എം.പി സക്കീര്‍ ശരിക്കുമൊരു സ്റ്റീവന്‍ ജെറാര്‍ഡാണ്‌. എത്രയെത്ര മനോഹരമായ പാസുകളാണ്‌ സക്കീര്‍ നല്‍കുന്നത്‌. അത്‌ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും പത്താം നമ്പറുകാരന്‍ റൂബന്‍ സന്യാവോക്ക്‌ കഴിയുന്നില്ല. റൂബന്‍ നേടിയ ആദ്യ ഗോള്‍ സുന്ദരമായിരുന്നു. ആ ഗോളിന്റെ സൗന്ദര്യം സക്കീര്‍ നല്‍കിയ പാസായിരുന്നു. റൂബനെ കേന്ദ്രീകരിച്ച്‌ പതിനാറോളം പാസുകളാണ്‌ മല്‍സരത്തില്‍ സക്കീര്‍ നല്‍കിയത്‌. റൂബനെ സഹായിക്കാന്‍ ശക്തനായ ഒരു മുന്‍നിരക്കാരനുണ്ടെങ്കില്‍ തീര്‍ച്ചയായും വിവക്ക്‌ ശനിയെ അകറ്റാനാവും. ഇപ്പോള്‍ പരുക്കില്‍ കഴിയുന്ന സബിത്ത്‌ തിരിച്ചുവരുമ്പോള്‍ റൂബന്‌ അത്‌ കരുത്താവും.
ഏത്‌ മല്‍സരത്തിലും വിജയവും പോയന്റുമാണ്‌ പ്രധാനം. നല്ല ഫുട്‌ബോളിന്‌ അംഗീകാരം ലഭിക്കും-പോയന്റുണ്ടാവില്ല. വിവയുടെ അടുത്ത രണ്ട്‌ മല്‍സരങ്ങളും ജയിക്കാന്‍ കഴിയുന്നതാണ്‌. പൂനെ എഫ്‌.സി അത്ര കരുത്തരല്ല. എയര്‍ ഇന്ത്യയെയും തോല്‍പ്പിക്കാനാവും. ഈ രണ്ട്‌ മല്‍സരങ്ങള്‍ ജയിച്ചാല്‍ ടേബിളില്‍ വിവ ഉയരങ്ങളിലെത്തും. ടീമിന്‌ ഉണര്‍വ്‌ പകരാന്‍ ഈ വിജയങ്ങളും പോയന്റും സഹായിക്കും.

ഹൊബാര്‍ട്ടിലും പാക്‌ ദുരന്തം
ഹൊബാര്‍ട്ട്‌: അര മണിക്കൂര്‍ പെയ്‌ത മഴയിലും ഖുറം മന്‍സൂറിന്റെ (77) പൊരുതിയുളള അര്‍ദ്ധസെഞ്ച്വറിക്കും പാക്കിസ്‌താനെ തുണക്കാനായില്ല. മൂന്നാം ടെസ്റ്റില്‍ 231 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ പരമ്പര 3-0 ത്തിന്‌ തൂത്തൂവാരി. മെല്‍ബണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ പൊരുതിത്തോറ്റ പാക്കിസ്‌താന്‍ സിഡ്‌്‌നിയില്‍ വിജയത്തിന്റെ വക്കിലെത്തിയ ശേഷം കലമുടച്ചിരുന്നു. ഇവിടെയാവട്ടെ ആദ്യദിവസം മുതല്‍ തകര്‍ന്ന ടീമിന്‌ ഒരു ഘട്ടത്തില്‍ പോലും റിക്കി പോണ്ടിംഗിന്റെ സംഘത്തിന്‌ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്ന്‌ മല്‍സരങ്ങളിലും ടീം തകര്‍ന്നത്തോടെ മുഹമ്മദ്‌ യൂസഫ്‌ എന്ന നായകന്റെ ഭാവി തുലാസിലായിട്ടുണ്ട്‌. യൂനസ്‌ഖാന്‌ പകരമാണ്‌ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനെ നയിക്കാന്‍ യൂസഫിന്‌ അവസരം നല്‍കിയത്‌.
തോല്‍വി ഒഴിവാക്കാന്‍ പാക്കിസ്‌താന്‌ കഴിയണമെങ്കില്‍ മഴ മേഘങ്ങള്‍ കാരുണ്യത്തോടെ കനിയണമായിരുന്നു. ഇന്നലെ കാലാവസ്ഥാ റിപ്പോര്‍ട്ട്‌ പാക്കിസ്‌താന്‌ പ്രതീക്ഷയും സമ്മാനിച്ചിരുന്നു. എന്നാല്‍ ലഞ്ചിന്‌ ശേഷം അല്‍പ്പസമയം മാത്രമാണ്‌ മഴ തടസ്സമായി നിന്നത്‌. അതിനിടെ തന്നെ വിലപ്പെട്ട വിക്കറ്റുകള്‍ പലതും പാക്കിസ്‌താന്‌ നഷ്‌ടമായിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഷെയിന്‍ വോാണിന്റെ പിന്‍ഗാമിയായി മാറുന്ന നതാന്‍ ഹൗറിറ്റ്‌സ്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഇതേ മികവുമായി പീറ്റര്‍ സിഡിലും കരുത്ത്‌ കാട്ടി.
ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ പന്ത്രണ്ടാമത്തെ തുടര്‍ച്ചയായ വിജയമാണിത്‌. ഏഴാം വിക്കറ്റില്‍ ഖുറം മന്‍സൂറും വാലറ്റക്കാരന്‍ മുഹമ്മദ്‌ ആമിറും ചേര്‍ന്ന്‌ 239 പന്തില്‍ നിന്നും നേടിയ 77 റണ്‍സ്‌ മാത്രമാണ്‌ ഓസ്‌ട്രേലിയക്ക്‌ ചെറിയ തലവേദന സമ്മാനിച്ചത്‌. എന്നാല്‍ ഖൂറമിനെ ഹൗറിറ്റ്‌സ്‌ പുറത്താക്കിയതോടെ മല്‍സരം ചടങ്ങായി മാറി. ഇന്നലെ പാക്കിസ്‌താന്‍ ബാറ്റിംഗ്‌ ആരംഭിച്ചപ്പോള്‍ മുന്‍ നായകന്‍ ഷുഹൈബ്‌ മാലിക്കിലായിരുന്നു പ്രതീക്ഷകള്‍. പക്ഷേ വ്യക്തിഗത സ്‌ക്കോര്‍ 19 ല്‍ അദ്ദേഹം പുറത്തായി. വലിയ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ മുഹമ്മദ്‌ യൂസഫ്‌. ടീമിന്റെ പ്രശ്‌നങ്ങളും നായകനെന്ന നിലയില്‍ തനിക്കെതിരായ വിമര്‍ശനങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. 23 ല്‍ അദ്ദേഹം പുറത്തായത്‌ പാക്കിസ്‌താന്‌ വന്‍ ആഘാതമായി. ഉമര്‍ അക്‌മല്‍ എന്ന പുതിയ വിശ്വസ്‌തനെ പിടികുടുന്നതില്‍ വാട്ട്‌സണ്‍ വജയിച്ചപ്പോള്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌ എന്ന പുതിയ വിക്കറ്റ്‌ കീപ്പര്‍ സ്‌ക്കോര്‍ബോര്‍ഡിലേക്ക്‌ അഞ്ച്‌ റണ്‍ മാത്രമാണ്‌ നല്‍കിയത്‌. അതേ സമയം ബാറ്റിംഗില്‍ വലിയ വിലാസമില്ലാത്ത മുഹമ്മദ്‌ ആമിര്‍ എന്ന സീമര്‍ 147 പന്തുകളാണ്‌ നേരിട്ടത്‌. നാല്‌ ബൗണ്ടറികളും അദ്ദേഹം പായിച്ചു. വാലറ്റത്തില്‍ ഉമര്‍ ഗുല്‍, മുഹമ്മദ്‌ ആസിഫ്‌ എന്നിവര്‍ പൂജ്യരായി. ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ റിക്കി പോണ്ടിംഗാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ കേമനായി ഷെയിന്‍ വാട്ട്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇരു ടീമുകളും തമ്മിലുള്ള നാല്‌ മല്‍സര ഏകദിന പരമ്പര ഈയാഴ്‌ച്ച ആരംഭിക്കും.

സച്ചിന്‍ ഷോ
ചിറ്റഗോംഗ്‌: മൂടല്‍മഞ്ഞില്‍ തട്ടി മുടങ്ങുന്ന ഇന്ത്യ-ബംഗ്ലാദേശ്‌ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിവസം കളി നടന്നത്‌ 24.5 ഓവറുകള്‍ മാത്രം. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 243 റണ്‍സിന്‌ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ 59 റണ്‍സ്‌ നേടുന്നതിനിടെ കടുവകള്‍ക്ക്‌ മുന്‍നിരയിലെ മൂന്ന്‌ പേരെ നഷ്ടമായിട്ടുണ്ട്‌. നാല്‍പ്പത്തിനാലാമത്‌ ടെസ്റ്റ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറാണ്‌ രണ്ട്‌ ദിവസത്തെയും താരം. ആദ്യ ദിവസത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്‌ നേരിട്ട അതേ ആഘാതമാണ്‌ ബംഗ്ലാദേശിനെയും ബാധിച്ചത്‌. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പതിനഞ്ചാം ഓവര്‍ ആരംഭിച്ചതിന്‌ ശേഷം ആറ്‌ റണ്‍സിനിടെ ഇന്ത്യക്ക്‌ നഷ്ടമായത്‌ മൂന്ന്‌ വിക്കറ്റുകളായിരുന്നു. ബംഗ്ലാദേശിനാവട്ടെ അഞ്ച്‌ റണ്‍സ്‌ നേടുന്നതിനിടെയാണ്‌ മൂന്ന്‌ പേരെ നഷ്‌ടമായത്‌. സഹീര്‍ഖാന്‍ 32 റണ്‍സ്‌ നല്‍കി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ഒരു വിക്കറ്റ്‌ ഇഷാന്ത്‌ ശര്‍മ്മക്കായിരുന്നു.
കനത്ത മൂടല്‍മഞ്ഞ്‌ കാരണം ഇന്നലെ ഒരു മണിക്കൂര്‍ വൈകിയാണ്‌ കളിയാരംഭിച്ചത്‌. ഉച്ചതിരിഞ്ഞ്‌ മൂടല്‍മഞ്ഞ്‌ നേരത്തെ വന്നതിനാല്‍ കളി നേരത്തെ നിര്‍ത്തുകയും ചെയ്‌തു. ആകെ 24.5 ഓവര്‍ മാത്രമാണ്‌ കളി നടന്നത്‌. ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ മികവ്‌ പ്രകടിപ്പിച്ച തമീം ഇഖ്‌ബാല്‍, ഇംറുല്‍ ഖൈസ്‌ എന്നിവര്‍ നല്ല തുടക്കമാണ്‌ ബംഗ്ലാദേശിന്‌ നല്‍കിയത്‌. ആദ്യ എട്ട്‌ ഓവറില്‍ സ്‌ക്കോര്‍ 38 കടന്നിരുന്നു. ഈ ഘട്ടത്തിലാണ്‌ തകര്‍പ്പന്‍ ഇന്‍സ്വിംഗറില്‍ സഹീര്‍ ഖൈസിനെ വീഴ്‌ത്തി. ഷഹരിയാര്‍ നഫീസിന്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിഞ്ഞില്ല. അടുത്തോ ഓവറില്‍ തമീമിനെ വിക്കറ്റ്‌ കീപ്പറുടെ കരങ്ങളിലെത്തിക്കുന്നതിലും സഹീര്‍ വിജയിച്ചു.
ഇന്ത്യന്‍ സ്‌ക്കോറിന്‌ മാന്യത നല്‍കിയത്‌ 164 പന്തില്‍ നിന്നും പുറത്താവാതെ 105 റണ്‍സ്‌ നേടിയ സച്ചിനാണ്‌. വാലറ്റക്കാരെ കൂട്ടുപിടിച്ചാണ്‌ സച്ചിന്‍ കളിച്ചത്‌. അവരെ ബാറ്റിംഗ്‌ എന്‍ഡില്‍ നിന്നും അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയം നേടിയാണ്‌ സച്ചിന്‍ മൂന്നക്കം പിന്നിട്ടത്‌. സെഞ്ച്വറി പിറക്കുമ്പോള്‍ മറുഭാഗത്ത്‌ ശ്രീശാന്തായിരുന്നു.
സ്‌ക്കോര്‍ ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-റഹീം-ബി-ഷഹദാത്ത്‌-23, സേവാഗ്‌-സി-തമീം-ബി-ഷാക്കിബ്‌-52, ദ്രാവിഡ്‌-ബി-ഷഹദാത്ത്‌-4, സച്ചിന്‍ -നോട്ടൗട്ട്‌-105, ലക്ഷ്‌മണ്‍-സ്‌റ്റംമ്പ്‌ഡ്‌ റഹീം-ബി-ഷാക്കിബ്‌-7, യുവരാജ്‌-സി-റൂബല്‍-ബി-ഷാക്കിബ്‌-12, കാര്‍ത്തിക്‌-സി-റഖീബ്‌-ബി-ഷഹദാത്ത്‌-0, മിശ്ര-എല്‍.ബി.ഡബ്ല്യ-ബി-ഷഹദാത്ത്‌-14, സഹീര്‍-സി-റഖീബ്‌-ബി-ഷാക്കിബ്‌-11, ഇഷാന്ത്‌-സി-മുഷ്‌ഫിഖുര്‍-ബി-ഷഹദാത്ത്‌-1, ശ്രീശാന്ത്‌-സി-ഇംറുല്‍ ഖൈസ്‌-ബി-ഷാക്കിബ്‌-1, എക്‌സ്‌ട്രാസ്‌-13, ആകെ 70.5 ഓവറില്‍ 243. വിക്കറ്റ്‌ പതനം: 1-79 (സേവാഗ്‌), 2-79 (ഗാംഭീര്‍), 3-85 (ദ്രാവിഡ്‌), 4-107 (ലക്ഷ്‌മണ്‍), 5-149 (യുവി), 6-150 (കാര്‍ത്തിക്‌), 7-182 (മിശ്ര), 8-209 (സഹീര്‍), 9-230 (ഇഷാന്ത്‌), 10-243 (ശ്രീശാന്ത്‌). ബൗളിംഗ്‌: സൈഫുള്‍ ഇസ്ലാം 9-1-41-0, ഷഹദാത്ത്‌ ഹുസൈന്‍ 18-2-71-5, റൂബല്‍ 10-0-40-0, ഷാക്കിബ്‌ 29.5-10-62-5, മഹമൂദ്ദുല്ല 3-0-17-0, മുഹമ്മദ്‌ അഷറഫുല്‍ 1-0-5-0.
ബംഗ്ലാദേശ്‌ ഒന്നാം ഇന്നിംഗ്‌സ്‌: തമീം -ബി-സഹീര്‍-31, ഇംറുല്‍ ഖൈസ്‌-എല്‍.ബി.ഡബ്ല്യ-ബി-സഹീര്‍-23, ഷഹരിയാര്‍ നഫീസ്‌-സി-ലക്ഷ്‌മണ്‍-ബി-ഇഷാന്ത്‌-4, അഷറഫുല്‍-നോട്ടൗട്ട്‌-0, റഖീബ്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌ 0, ആകെ 17 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 59. വിക്കറ്റ്‌ പതനം: 1-53 (ഖൈസ്‌), 2-58 (ഷഹരിയാര്‍), 3-058 (തമീം). ബൗളിംഗ്‌: സഹീര്‍ 9-1-32-2, ശ്രീശാന്ത്‌ 3-0-13-0, ഇഷാന്ത്‌ 5-1-14-1.

ബിന്ദ്രയെ പുറത്താക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ സൂപ്പര്‍ താരം അഭിനവ്‌ ബിന്ദ്രക്കെതിരെ ശക്തമായ നീക്കത്തിന്‌. കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ സംഘത്തില്‍ ബിന്ദ്രയെ ഉള്‍പ്പെടുത്താതിരിക്കാന്‍ ഉന്നതതലത്തില്‍ തീരുമാനമെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌. അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനുളള ട്രയല്‍സില്‍ ബിന്ദ്ര പങ്കെടുത്തിട്ടില്ല എന്ന കുറ്റം ചുമത്തിയാണ്‌ ഒളിംപിക്‌ ജേതാവിനെതിരെ പടയൊരുക്കം നടത്തുന്നത്‌. കഴിഞ്ഞ അഞ്ച്‌ മാസമായി ബിന്ദ്ര ജര്‍മനിയില്‍ പരിശീലനത്തിലാണ്‌. സ്വന്തം ചെലവില്‍ ഉന്നത പരിശീലനം നേടിയ ബിന്ദ്രയോട്‌ അടിയന്തിരമായി ഇന്ത്യയിലെത്തി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ റൈഫിള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ബിന്ദ്ര ഇവിടെയെത്തിയപ്പോള്‍ ട്രയല്‍സ്‌ മാറ്റിവെക്കുകയായിരുന്നു അധികൃതര്‍. ഇതില്‍ ക്ഷുഭിതനായ ബിന്ദ്ര ഷൂട്ടിംഗ്‌ തന്നെ നിര്‍ത്താന്‍ ആലോചിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്ത താരത്തെ ഒരു തരത്തിലും ടീമില്‍ എടുക്കില്ലെന്ന നിലപാടിലാണ്‌ അസോസിയേഷന്‍.

മറഡോണ ദക്ഷിണാഫ്രിക്കയില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: രണ്ട്‌ മാസത്തെ വിലക്ക്‌ കാലാവധി കഴിഞ്ഞ ഡിയാഗോ മറഡോണയെന്ന അര്‍ജന്റീനിയന്‍ കോച്ച്‌ ലോകകപ്പ്‌ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്നലെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിലെത്തി. അര്‍ജന്റീനിയന്‍ ടീമിന്‌ താമസസൗകര്യം ഒരുക്കുന്ന വിക്ടോറിയ സര്‍വകലാശാലയിലും കലാശാലയിലെ പരിശീലന മൈതാനവും മറഡോണ പരിശോധിച്ചു. ലോകക്‌പ്പ്‌ പ്ലേ ഓഫ്‌ മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ മോശമായി പെരുമാറിയതിന്‌ രണ്ട്‌ മാസത്തെ ഫിഫ വിലക്ക്‌ ലഭിച്ച മറഡോണ ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ മാന്യനായിരുന്നു.

ഹോക്കി താരങ്ങള്‍ക്ക്‌ പണം നല്‍കി
പൂനെ: സുരേഷ്‌ കല്‍മാഡി വാക്ക്‌ പാലിച്ചു. കൂട്ടിന്‌ ധന്‍രാജ്‌ പിള്ളയും. ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക്‌ പറഞ്ഞ പ്രകാരം കല്‍മാഡി പണം നല്‍കി. ഒരു കോടിയാണ്‌ ഇന്നലെ വിതരണം ചെയ്‌തത്‌. ഹോക്കി ഇന്ത്യ തലവന്‍ അശോക്‌ മാട്ടു രാജിവെച്ച കാര്യം മറന്നെത്തിയാണ്‌ കല്‍മാഡി വാക്ക്‌ പാലിച്ചത്‌. തങ്ങള്‍ക്ക്‌ അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും നല്‍കാത്ത അധികൃതര്‍ക്കെതിരെ പ്രക്ഷോഭമാര്‍ഗ്ഗം സ്വീകരിച്ച ഹോക്കി താരങ്ങള്‍ രണ്ടാഴ്‌ച്ചയോളം ദേശിയ പരിശീലന ക്യാമ്പില്‍ നിന്നും വിട്ടിരുന്നു. അവസാനം കല്‍മാഡിയെത്തിയാണ്‌ പ്രശ്‌നം അവസാനിപ്പിച്ചത്‌.

എസീന്‍ പുറത്ത്‌
ലണ്ടന്‍: ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പില്‍ ഘാനയുടെ മധ്യനിരക്കാരന്‍ മൈക്കല്‍ എസീന്‌ ഇനി കളിക്കാനാവില്ല. കാല്‍മുട്ടിലെ പരുക്കിനെത്തുടര്‍ന്ന്‌ അദ്ദേഹം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചെല്‍സിക്കായി കളിക്കുന്ന എസിന്റെ പരുക്ക്‌ ഘാനക്ക്‌ കനത്ത തിരിച്ചടിയാണ്‌.

ആദ്യദിനം സൂപ്പര്‍ അട്ടിമറി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ആദ്യദിനത്തില്‍ തന്നെ തകര്‍പ്പന്‍ അട്ടിമറി. മുഖ്യധാരാ താരങ്ങള്‍ രക്ഷപ്പെട്ട ദിനത്തില്‍ തോല്‍വിയുടെ കയ്‌പ്പൂനീര്‍ കുടിച്ചത്‌ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവ. അധികമാരുമറിയാത്ത റഷ്യക്കാരി മരിയ കിരിലെങ്കോയാണ്‌ സൂപ്പര്‍ താരത്തെ 7-6, (7-4), 3-6, 6-4 എന്ന സ്‌ക്കോറിന്‌ മറിച്ചിട്ടത്‌. 2008 ല്‍ ഇവിടെ കിരീടം സ്വന്തമാക്കിയ ഷറപ്പോവ പരുക്ക്‌ കാരണം കഴിഞ്ഞ സീസണില്‍ സജീവമായിരുന്നില്ല. അതിനാല്‍ റാങ്കിംഗില്‍ അവര്‍ ഇവിടെ പതിനാലാം സ്ഥാനത്തായിരുന്നു. ജസ്റ്റിന്‍ ഹെന്നിന്‍ 6-4, 6-3 എന്ന സ്‌ക്കോറിന്‌ കിര്‍സ്‌റ്റണ്‍ ഫെല്‍കിന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സീഡ്‌ ദിനാര സാഫിന, സെത്‌ലാന കൂസനസോവ, കിം ക്ലൈസ്‌റ്റേഴ്‌സ്‌ എന്നിവരെല്ലാം വിജയിച്ചു.

Saturday, January 16, 2010

LAL IN CRICKET

കേരളത്തിലേക്ക്‌ ഐ.പി.എല്‍ വരുമ്പോള്‍
1015 കോടി....! കേട്ടാല്‍ ഞെട്ടുന്ന തുക... പക്ഷേ ക്രിക്കറ്റിന്റെ കോടിപുകയില്‍ ഈ കോടിപുക വലിയ സംഭവമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ടീമിനെ ഇറക്കാന്‍ വേണ്ട അടിസ്ഥാന സാമ്പത്തിക യോഗ്യത മേല്‍പ്പറഞ്ഞ തുകയാണ്‌. ഈ കോടികളുണ്ടെങ്കിലും നമ്മുടെ ക്രിക്കറ്റില്‍ ഒരു കളി കളിക്കാമെന്നതിനുറപ്പില്ല. എന്തായാലും മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ക്രിക്കറ്റിലേക്ക്‌ ഒരു കൈ നോക്കാന്‍ തീരുമാനിച്ചിരിക്കയാണ്‌. കൂട്ടിന്‌ അദ്ദേഹത്തിന്റെ സഹപാഠി പ്രിയദര്‍ശനും സെവന്‍ ആര്‍ട്‌സ്‌ ഉടമ വിജയകുമാറുമെല്ലാമുണ്ട്‌. പ്രിയദര്‍ശന്റെ ബോളിവുഡ്‌ ബന്ധത്തില്‍ ചില സൂപ്പര്‍ താരങ്ങളെയും അണിനിരത്തി 2011 ലെ ഐ.പി.എല്ലില്‍ കേരളത്തില്‍ നിന്നും ഒരു ടീമിനെ രംഗത്തിറക്കുക എന്നതാണ്‌ ലാലിന്റെ ലക്ഷ്യം.
കേരളാ അത്‌ലറ്റിക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി കായികാരങ്ങേറ്റം കുറിച്ച ലാല്‍ അഭിനയകലക്ക്‌ പുറമെ വ്യവസായത്തിലും മികവ്‌ തെളിയിച്ച സാഹചര്യത്തിലാണ്‌ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ പ്രിയനുള്‍പ്പെടെയുളളവര്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. നിലവില്‍ എട്ട്‌ ടീമുകളാണ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്‌. 2011 ല്‍ നാല്‌ ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐ.പി.എല്‍ വിപൂലികരണമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്‌.
പുതിയ ടീമുകളെ രംഗത്തിറക്കാന്‍ വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്‌. ഐ.പി.എല്ലിന്റെ വലിയ വിജയത്തോടെ നിലവിലെ ടീമുകളുടെ ഉടമകള്‍ക്ക്‌ ലഭിക്കുന്ന ജനകീയതയാണ്‌ ടീമുകളുമായി രംഗത്തിറങ്ങാന്‍ വന്‍കിടക്കാരെ പ്രേരിപ്പിക്കുന്നത്‌. ഷാറുഖ്‌ ഖാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പ്രീതി സിന്റയുടെ പഞ്ചാബ്‌ കിംഗ്‌സും ശില്‍പ്പാ ഷെട്ടിക്ക്‌്‌ ഉടമസ്ഥാവകാശമുളള രാജസ്ഥാന്‍ റോയല്‍സുമെല്ലാം വിജയിക്കുന്ന ടീമുകളായതോടെ ബോളിവുഡില്‍ ഐ.പി.എല്‍ ഹരമായി മാറിയിട്ടുണ്ട്‌. അമീര്‍ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ദീര്‍ കപൂര്‍ എന്നിവര്‍ ഐ.പി.എല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇവരെ ഉപയോഗപ്പെടുത്താനാണ്‌ പ്രിയദര്‍ശന്‍ ശ്രമിക്കുന്നത്‌. ബോളിവുഡിലെ മുഖ്യധാരാ സംവിധായകരില്‍ ഒരാളാണ്‌ പ്രിയനിപ്പോള്‍. സൂപ്പര്‍താരങ്ങളുമായി അദ്ദേഹത്തിന്‌ വ്യക്തിപരമായ ബന്ധമുണ്ട്‌.
കേരളത്തില്‍ നിന്ന്‌ ടീമിനെ ഇറക്കുമ്പോള്‍ അത്‌ കേരളാ ക്രിക്കറ്റിന്‌ ഗുണം ചെയ്യുമെന്നതാണ്‌ മോഹന്‍ലാലിനെ ഈ വഴിയില്‍ പ്രേരിപ്പിച്ചത്‌. നിലവില്‍ എസ്‌.ശ്രീശാന്ത്‌ മാത്രമാണ്‌ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മലയാളി. അദ്ദേഹത്തെ കൂടാതെ പ്രതിഭ തെളിയിച്ച പലതാരങ്ങളും ഇവിടെയുണ്ട്‌. എന്നാല്‍ പ്രീമിയര്‍ ലീഗിന്റെ ധാരയിലേക്ക്‌ ആര്‍ക്കും അവസരം ലഭിക്കുന്നില്ല. ഈ പോരായ്‌മ മറികടക്കാന്‍ കേരളത്തില്‍ നിന്നും ഒരു ടീമുണ്ടായാല്‍ കഴിയും. നാല്‌ കേരളീയരെ നിര്‍ബന്ധമായും ടീമിലെടുക്കേണ്ടി വരും. 2011 ആവുമ്പോഴേക്കും കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ കൊച്ചിയിലെ ഇടപ്പള്ളിയില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാനും സാധ്യതയുണ്ട്‌. അങ്ങനെ വരുമ്പോള്‍ ഗ്രൗണ്ടിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല എന്ന സത്യം തിരിച്ചറിഞ്ഞ്‌ പ്രിയന്‍ ശക്തമായി നീങ്ങുകയാണിപ്പോള്‍. വന്‍ സ്രാവുകളുടെ ക്രിക്കറ്റ്‌ തട്ടകത്ത്‌ ചെറുമീനുകള്‍ക്ക്‌ കാര്യമില്ല. വന്‍ സ്രാവായി മാറാന്‍ പണം മാത്രമല്ല പ്രശസ്‌തരുടെ പിന്തുണയും വേണമെന്ന്‌ മനസ്സിലാക്കിയാണ്‌ അദ്ദേഹമിപ്പോള്‍ നീങ്ങുന്നത്‌. അടുത്ത മാസമാണ്‌ പുതിയ ടീമുകളുടെ ലേലം. കേരളത്തില്‍ നിന്നും ടീമിന്‌ അംഗീകാരം ലഭിച്ചാല്‍ മൈതാനം പ്രശ്‌നമായിരിക്കില്ലെന്ന്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡിയെ രേഖാ മൂലം അറിയിച്ചിട്ടുണ്ട്‌.

ഒക്ടോബറില്‍ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ്‌
കൊച്ചി: മല്‍സര നടത്തിപ്പിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ മുന്‍വെച്ച ഉപാധികളില്‍ ഇളവു വരുത്തിയതോടെ കൊച്ചിയിലേക്ക്‌ വീണ്ടും രാജ്യാന്തര ക്രിക്കറ്റ്‌ വരുന്നു. സ്വന്തം മൈതാനങ്ങളുളള സംസ്ഥാന അസോസിയേഷനുകള്‍ക്ക്‌ മാത്രം രാജ്യാന്തര മല്‍സരം അനുവദിക്കു എന്ന ബി.സി.സി.ഐ നിലപാട്‌ കാരണം കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കേരളത്തില്‍ മല്‍സരങ്ങളില്ല. സ്വന്തം മൈതാനത്തിന്‌ പകരം പാട്ടത്തിനെടുക്കുന്ന മൈതാനത്ത്‌ മല്‍സരം അനുവദിക്കാമെന്നാണ്‌ ഇപ്പോള്‍ ബി.സി.സി.ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാണ്‌ കേരളാ ക്രിക്കറ്റ്‌ അസോസിയഷന്റെ നീക്കം. കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ ഇത്‌ വരെ രാജ്യാന്തര മല്‍സരങ്ങള്‍ നടന്നത്‌. ഗ്രെയിറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌്‌ അതോരിറ്റിയാണ്‌ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഉടമകള്‍. ഇവരുമായി ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കെ.സി.എ സെക്രട്ടറി ടി.സി മാത്യൂ പറഞ്ഞു. കൊച്ചിയില്‍ ഇത്‌ വരെ നടന്ന എല്ലാ മല്‍സരങ്ങളും വന്‍ വിജയമായിരുന്നു. ഓസ്‌ട്രേലിയയും പാക്കിസ്‌താനും സിംബാബ്‌വെയുമെല്ലാം കൊച്ചിയില്‍ കളിച്ചിരുന്നു. വരുന്ന ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന്‌ വരുന്നുണ്ട്‌. ഈ പരമ്പരയിലെ ഒരു മല്‍സരം കൊച്ചിക്ക്‌ ലഭിക്കാന്‍ വ്യക്തമായ സാധ്യതയുണ്ടെന്ന്‌ ടി.സി മാത്യൂ പറഞ്ഞു. ഓസീസ്‌ പര്യടനം ലഭിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ്‌ ടീമിന്റെ പ്രര്യടന വേളയില്‍ ഒരു മല്‍സരം ലഭിച്ചേക്കും. കേരളത്തില്‍ കൂറെ കാലമായി മല്‍സരം നടക്കാത്ത സാഹചര്യത്തില്‍ കൊച്ചിക്ക്‌ മുന്‍ഗണനാപ്പട്ടികയില്‍ അംഗത്വമുണ്ടാവുമെന്നാണ്‌ കെ.സി.എ കരുതുന്നത്‌.

ബിന്ദ്രക്ക്‌ മടുത്തു
ന്യൂഡല്‍ഹി: രാജ്യത്തിന്‌ ഒളിംപിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം സമ്മാനിച്ച അഭിനവ്‌ ബിന്ദ്രക്കും ഇന്ത്യന്‍ കായികരംഗത്തെ ചരടുവികളില്‍ മനം മടുത്തിരിക്കുന്നു.... കളിച്ചതിന്‌ പണം ലഭിക്കാന്‍ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ സമരം നടത്തിയതിന്‌ പിറകെ ബിന്ദ്രയുടെ നീരസം ഇന്ത്യന്‍ കായികരംഗത്ത്‌ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്ന ചിന്തകള്‍ക്ക്‌ ശക്തി പകരുന്നു. ദേശീയ റൈഫിള്‍ അസോസിയേഷന്റെ തലതിരിഞ്ഞ നയങ്ങളില്‍ രോഷം പ്രകടിപ്പിക്കുന്ന ബിന്ദ്ര താന്‍ മല്‍സര രംഗം വിടുന്നതിനെക്കുറിച്ച്‌ ഗൗരവതരമായി ആലോചിക്കുകയാണെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. കാര്യം നിസാരമാണ്‌. ബിന്ദ്രയുടെ ഉന്നത പരിശീലനവും അദ്ദേഹത്തിന്റെ ഉയരങ്ങളിലെ വാസവുമൊന്നും റൈഫിള്‍ അസോസിയേഷനിലെ ചിലര്‍ക്ക്‌ പിടിക്കുന്നില്ല. ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിസും ചൈനയിലെ ഗുംഗ്‌ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസും മുന്‍നിര്‍ത്തി ബിന്ദ്രയിപ്പോള്‍ ജര്‍മനിയില്‍ പരിശീലനത്തിലാണ്‌. രണ്ട്‌ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ താല്‍പ്പര്യമുളള ബിന്ദ്ര ജര്‍മ്മനിയില്‍ പരിശീലനം നടത്തവെയാണ്‌ റൈഫിള്‍ അസോസിയേഷന്‍ അദ്ദേഹത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. ഉടന്‍ ഇന്ത്യയിലെത്തണമെന്നും ഇവിടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണമെന്നുമാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച നിര്‍ദ്ദേശം. അങ്ങനെ ഡല്‍ഹിയിലെത്തിയപ്പോഴാണ്‌ ബിന്ദ്രയറിയുന്നത്‌ സെലക്ഷന്‍ ട്രയല്‍സ്‌ മാറ്റിവെച്ചിട്ടുണ്ടെന്ന്‌.
തന്റെ പരിശീലനത്തിന്‌ ഔദ്യോഗിക സഹായം വേണ്ടെന്ന്‌ പലവട്ടം ബിന്ദ്ര ഉന്നതവൃത്തങ്ങളെ അറിയിച്ചതാണ്‌. സ്വന്തം നിലക്ക്‌ പരിശീലനം നടത്തും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ സമയത്ത്‌ സ്വന്തം നിലക്കാണ്‌ പരിശീലനം നടത്തിയത്‌. അതിനാല്‍ തന്റെ പരിശീലന കാര്യത്തില്‍ വേവലാതി വേണ്ടെന്ന്‌ അദ്ദേഹം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിച്ചതാണ്‌. എന്നാല്‍ ഇത്‌ കാര്യമാക്കാതെയാണ്‌ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തട്‌ റൈഫിള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്‌. ഇവിടെയെത്തിയപ്പോഴാവട്ടെ കാര്യങ്ങളെല്ലാം കുഴഞ്ഞ്‌ മറിഞ്ഞ്‌ കിടക്കുകയാണ്‌. അധികാരികളുടെ സമീപനം ഇതാണെങ്കില്‍ ശക്തമായ തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാവുമെന്ന്‌ ബിന്ദ്ര ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയെ അറിയിച്ചിട്ടുണ്ട്‌.

ആദ്യ ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം
ചിറ്റഗോംഗ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിന്ന്‌ എട്ടാമന്മാരായ ബംഗ്ലാദേശുമായി പോരിനിറങ്ങുന്നു. റാങ്കിംഗിലെ സ്ഥാനം നിലനിര്‍ത്താന്‍ വിജയങ്ങള്‍ നിര്‍ബന്ധമായ ടീം ഇന്ത്യക്ക്‌ അനുകൂലമാണ്‌ കാര്യങ്ങളെല്ലാം. ത്രിരാഷ്‌ട്ര പരമ്പരയില്‍ കപ്പ്‌ നഷ്ടമായെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വരവോടെ ടീം ഉണര്‍ന്നിട്ടുണ്ട്‌. ചിറ്റഗോംഗിലെ പിച്ച്‌ തുടക്കത്തില്‍ സീമര്‍മാരെ തുണക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പിച്ചിലെ പച്ചപ്പും തണുപ്പേറിയ കാലാവസ്ഥയും ഉപയോഗപ്പെടുത്താന്‍ പുതിയ പന്തെടുക്കുന്ന ബൗളര്‍മാര്‍ക്കാവും. ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുന്നത്‌ സഹീര്‍ഖാന്‍ തന്നെയാണ്‌. ഏകദിന പരമ്പരയില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ സഹീറിന്‌ കഴിഞ്ഞിരുന്നില്ല. ഒരു മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ചായെങ്കിലും അദ്ദേഹത്തിന്‌ ടെസ്റ്റില്‍ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. തിരിച്ചുവരവ്‌ ഗംഭീരമാക്കിയ ശ്രീശാന്ത്‌, ആശിഷ്‌ നെഹ്‌റ എന്നിവരാണ്‌ സീം ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ്‌ പ്രമുഖര്‍, ഹര്‍ഭജന്‍സിംഗിനൊപ്പം സ്‌പിന്‍ കരുത്തായി അമിത്‌ മിശ്രയുണ്ട്‌. ബംഗ്ലാ ബൗളിംഗിന്‌ സാധാരണ ഗതിയില്‍ നല്ല തുടക്കം നല്‍കാറുളള അവരുടെ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ പരുക്ക്‌ കാരണം ഇന്ന്‌ കളിക്കുമോ എന്ന്‌ വ്യക്തമല്ല. ഷാക്കിബ്‌ ഹസനായിരിക്കും മൊര്‍ത്തസ കളിക്കാത്തപക്ഷം ടീമിനെ നയിക്കുക. ബാറ്റിംഗില്‍ അനുഭവ സമ്പന്നനായ മുഹമ്മദ്‌ അഷറഫുല്‍, തമീം ഇഖ്‌ബാല്‍ എന്നിവരും ബൗളിംഗില്‍ സയദ്‌ റസല്‍ എന്നിവരുമാണ്‌ ടീമിന്റെ കരുത്ത്‌. മല്‍സരം രാവിലെ ഒമ്പത്‌ മുതല്‍ നിയോ ക്രിക്കറ്റില്‍.

ഓസീസ്‌ പിടിമുറുക്കി
ഹൊബാര്‍ട്ട്‌: മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയത്തിലേക്ക്‌. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 277 റണ്‍സിന്റെ ലീഡുണ്ട്‌ ആതിഥേയര്‍ക്ക്‌. ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്‌താനെ 301 ല്‍ ഒതുക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയിട്ടുണ്ട്‌. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 59 റണ്‍സാണ്‌ അവര്‍ നേടിയിരിക്കുന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഡബിള്‍ സെഞ്ച്വറിയില്‍ 519 റണ്‍സ്‌ നേടിയ ഓസ്‌ട്രേലിയ മല്‍സരം ഉറപ്പിച്ച മട്ടിലാണ്‌ കളിക്കുന്നത്‌. സല്‍മാന്‍ ഭട്ടിന്റെ സെഞ്ച്വറി മാത്രമായിരുന്നു പാക്‌ ഇന്നിംഗ്‌സിലെ സവിശേഷത. മൂന്നാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയ സല്‍മാന്‌ പക്ഷേ തന്റെ നായകനെയും ഉമര്‍ അക്‌മലിനെയും റണ്ണൗട്ടാക്കിയതിന്റെ പാപഭാരമുണ്ട്‌. രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണെയാണ്‌ ഓസ്‌ട്രേലിയക്ക്‌ നഷ്‌ടമായത്‌. 33 റണ്‍സുമായി സൈമണ്‍ കാറ്റിച്ചും 25 റണ്‍സുമായി റിക്കി പോണ്ടിംഗും ക്രീസിലുണ്ട്‌.

ഇംഗ്ലണ്ട്‌ പതറുന്നു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: നിര്‍ണ്ണായകമായ വിജയത്തിനായി ദക്ഷിണാഫ്രിക്ക പോരാട്ടം ശക്തമാക്കി. അവസാന ടെസ്‌റ്റില്‍ വിജയം നിര്‍ബന്ധമായ ഗ്രയീം സ്‌മിത്തിന്റെ സംഘം മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ ലക്ഷ്യം വെച്ച്‌ മുന്നേറുകയാണ്‌. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ്‌ 180 ല്‍ ഒതുക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ അഞ്ച്‌ വിക്കറ്റിന്‌ 324 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

Wednesday, January 13, 2010

IN JCT

ജെ.സി.ടിയെത്തി, ജയിക്കാന്‍
കോഴിക്കോട്‌: ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്ന്‌ പത്ത്‌ പോയന്റുമായി എട്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ജഗണ്‍ജിത്ത്‌ കോട്ടണ്‍ മില്‍സിന്റെ ലക്ഷ്യത്തില്‍ മൂന്ന്‌ പോയന്റും തകര്‍പ്പന്‍ വിജയവും. പക്ഷേ മുഖ്യതാരങ്ങളുടെ പരുക്കില്‍ വേവലാതിയില്‍ നില്‍ക്കുന്ന ടീമിന്‌ പ്രിയപ്പെട്ട മൈതാനമായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാന്‍ ഇന്നലെ ഇവിടെയെത്തിയ പഞ്ചാബി സംഘത്തിന്റെ പരിശീലകന്‍ പര്‍മീന്ദര്‍ സിംഗിന്റെ മുഖത്തും സംസാരത്തിലും വേവലാതി പ്രകടമാണ്‌. വളരെ വര്‍ഷങ്ങളായി കോഴിക്കോട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കളിച്ചിട്ടുളള പര്‍മീന്ദറിന്‌ മലബാറിന്റെ ഫുട്‌ബോള്‍ പ്രിയത അറിയാം. നല്ല ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ്‌ മലബാറുകാര്‍. മികച്ച ഫുട്‌ബോളാണ്‌ കാഴ്‌ച്ചവെക്കുന്നതില്‍ കാണികളുടെ പിന്‍ബലത്തില്‍ മികച്ച വിജയം സ്വന്തമാക്കാമെന്നാണ്‌ തന്റെ യുവനിരക്ക്‌ കോച്ച്‌ നല്‍കുന്ന നിര്‍ദ്ദേശവും. ടീമിന്റെ മുന്‍നിരക്കാരായ നാല്‌ പേര്‍ കോഴിക്കോട്ട്‌ കളിക്കുന്നില്ല. ഐ ലീഗ്‌ ഫുട്‌ബോളിനിടെ ഗോവയില്‍ വെച്ച്‌ ബൈക്കപകടത്തില്‍ പരുക്കേറ്റ ബാല്‍ജിത്‌ സിംഗ്‌ സെയ്‌നി, സുനില്‍ കുമാര്‍ എന്നിവര്‍ ഇപ്പോഴും ചികില്‍സയിലാണ്‌. കാല്‍മുട്ടിലെ വേദന കാരണം ജഗ്‌പ്രീത്‌ സിംഗ്‌ പുറത്താണ്‌. കണങ്കാലിലെ വേദനയില്‍ അമന്‍പ്രീത്‌ സിംഗും കളിക്കുന്നില്ല. ടീമിന്റെ ഈ ക്രീം പുറത്തിരിക്കുമ്പോള്‍ വിജയം എളുപ്പമായിരിക്കില്ല. പക്ഷേ നായകനും ഗോള്‍ക്കീപ്പറുമായ കന്‍വല്‍ജിത്‌ സിംഗും ടീമിലെ ഏക വിദേശിയായ മധ്യനിരക്കാരന്‍ പച്ചോനിയും ദാല്‍ജിത്‌ സിംഗ്‌, ഗുരീന്ദര്‍ സിംഗ്‌, ബല്‍വന്ത്‌ സിംഗ്‌, ബാല്‍ദീപ്‌ സിംഗ്‌, ജസ്‌പാല്‍ സിംഗ്‌ എന്നിവരെല്ലാം ഫോമിലാണെന്ന്‌ കോച്ച്‌ പറയുന്നു. ഇവരുടെ മികവിലായിരിക്കും ടീമിന്റെ മുന്നേറ്റം. ഈയിടെ ആസാമില്‍ നടന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ വിവയുമായി കളിച്ചിരുന്നു. സമനിലയില്‍ അവസാനിച്ച ആ മല്‍സരത്തില്‍ നിന്നും വിവയുടെ കരുത്ത്‌ പര്‍മീന്ദര്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
ക്യാപ്‌റ്റനും ആത്മവിശ്വാസത്തിലാണ്‌. ഐ ലീഗില്‍ ഇത്‌ വരെ കഴിവിനൊത്ത മികച്ച വിജയം ടീമിന്‌ ലഭിച്ചിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഘട്ടം മുതല്‍ അതിന്‌ മാറ്റമുണ്ടാവുമെന്ന്‌ ക്യാപ്‌റ്റന്‍ ഉറപ്പ്‌ നല്‍കുന്നു. രണ്ട്‌ വിജയങ്ങള്‍ മാത്രമാണ്‌ നിലവില്‍ ജെ.സി.ടിയുടെ സമ്പാദ്യം. നാല്‌ സമനിലകളും മൂന്ന്‌ തോല്‍വികളുമാണ്‌ ടീമിന്റെ പട്ടികയിലുള്ളത്‌. അതേ സമയം വിവ എട്ട്‌ കളികളില്‍ നിന്നും അഞ്ച്‌ പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ്‌. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. ജെ.സി.ടി നാളെ പരിശീലനത്തിനിറങ്ങും. മല്‍സരം ശനിയാഴ്‌ച്ചയാണ്‌.

ക്രിക്കറ്റ്‌
ധാക്ക: അവസാന കടമ്പയില്‍ എന്നും കലമുടക്കാറുള്ള ഇന്ത്യ ഇന്നലെയും പതിവ്‌ തെറ്റിച്ചില്ല. പക്ഷേ സുരേഷ റൈനയുടെ സെഞ്ച്വറി ടീമിന്റെ മാനം കാത്തു. 106 റണ്‍സ്‌ നേടിയ ഉത്തര്‍ പ്രദേശുകാരനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ സംഭാവനക്കാര്‍ കുറവായിരുന്നു. നായകന്‍ ധോണിയടക്കം എല്ലാവരും ഉല്‍സവ മൂഡിലായിരുന്നു. വരുക, വെറുതെ പന്തിന്‌ ബാറ്റ്‌ വെക്കുക-മടങ്ങുക... ഇതായിരുന്നു കാഴ്‌ച്ച. ഒരു ഫൈനലാണ്‌ തങ്ങള്‍ കളിക്കുന്നതെന്ന്‌ പലരുമങ്ങ്‌ മറന്നു. ഗൗരവ സമീപനം ഒരു ഭാഗത്ത്‌ നിന്നുമുണ്ടായില്ല. പിച്ച്‌ ബാറ്റിംഗിന്‌്‌ അനുകൂലമായിരുന്നില്ല. അതിവേഗം റണ്‍സ്‌ നേടാനും പ്രയാസമായിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കാതെ പവര്‍ പ്ലേ ഓറുകളില്‍ പന്തിനെ നിലം തൊടിക്കാതെ പറപ്പിക്കുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 47 റണ്‍സായിരുന്നു. ആ സ്‌ക്കോര്‍ തന്നെ നല്‍കിയത്‌ ലക്കും ലഗാനുമില്ലാത്തെ ഷോട്ടുകളിലുടെ വിരേന്ദര്‍ സേവാഗ്‌. നാല്‌ വിക്കറ്റ്‌ പോയിട്ടും തന്റെ പതിവിന്‌ മുടക്കമില്ലാതെ അദ്ദേഹം വീണ്ടും പന്തിനെ പ്രഹരിച്ചപ്പോള്‍ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര ബുദ്ധി പ്രയോഗിച്ചു. പവര്‍ പ്ലേ ഓവറുകളില്‍ നിന്നും പിന്മാറി അദ്ദേഹം സേവാഗിനെ പിടികൂടാന്‍ തന്ത്രമൊരുക്കി. ഇതില്‍ ഇന്ത്യന്‍ താരം വീഴുകയും ചെയ്‌തു. ഈ ഘട്ടത്തില്‍ ഇന്ത്യ മുന്നില്‍ കണ്ടത്‌ ദുരന്തമായിരുന്നു. പക്ഷേ ഭാഗ്യത്തിന്‌ റൈന കരുത്ത്‌ കാട്ടി. ഒപ്പം രവീന്ദു ജഡേജയും. ഈ കൂട്ടുകെട്ട്‌ അല്‍പ്പസമയം പിടിച്ചുനിന്നപ്പോള്‍ റണ്‍നിരക്കിന്‌ മാറ്റമുണ്ടായി. നാല്‍പ്പത്തിയാറാം ഓവറില്‍ 106 റണ്‍സില്‍ റൈന പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ നാല്‍പ്പത്തിയാറാം ഓവറില്‍ അന്ത്യവുമായി.
ബാറ്റിംഗിന്‌ പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി ബൗളിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും സമീപനത്തിലുമെല്ലാം ലങ്ക മാറ്റം വരുത്തി. പുതിയ പന്തില്‍ വെലിഗിഡാരയും കുലശേഖരയും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കിയപ്പോള്‍ ഫീല്‍ഡിംഗില്‍ ദില്‍ഷാന്‍ ടീമിന്‌ മാതൃകയായി. ഇന്ത്യന്‍ മുന്‍നിര ലക്ഷ്യമില്ലാതെ കളിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും തിളങ്ങാന്‍ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ ലഭിച്ചു. ആദ്യാ ഓവറില്‍ തന്നെ ഗാംഭീര്‍ പുറത്തായി. കുലശേഖരയുടെ പന്തിനെ പാഡ്‌ കൊണ്ട്‌ ചെറുത്തതാണ്‌ പിഴച്ചത്‌. മികച്ച ഫോമിലുള്ള വിരാത്‌ കോഹ്‌ലിക്ക്‌്‌ ചെറിയ പിഴവ്‌ പറ്റി-വെലിഗിഡാരയെ നിസാരനായി കണ്ടു. അദ്ദേഹത്തിന്റെ വൈഡ്‌ പന്തില്‍ വെറുതെ ബാറ്റ്‌ വെച്ച്‌ കോഹ്‌ലി വിക്കറ്റ്‌ കീപ്പര്‍ സങ്കക്കാരക്ക്‌ എളുപ്പമുളള ക്യാച്ച്‌ സമ്മാനിച്ചു. വളരെ നേരത്തെ തന്നെ ഇന്നിംഗ്‌സ്‌ തുടങ്ങാനെത്തിയ യുവരാജ്‌ സിംഗ്‌ സെക്കന്‍ഡ്‌ സ്ലിപ്പില്‍ തിലാന സമവീരക്ക്‌ ക്യാച്ച്‌ നല്‍കി. ഇവിടെയും വിജയം വെലിഗിഡാരക്കായിരുന്നു. ഇന്നലെ ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ്‌ പിന്നിട്ട സേവാഗ്‌ വിക്കറ്റുകള്‍ നിലംപതിക്കുന്നതിനിടെയും തകര്‍പ്പന്‍ ഷോട്ടുകളുമായി സ്‌ക്കോര്‍ബോര്‍ഡ്‌ നീക്കി. യുവരാജിന്‌ പകരമെത്തിയ നായകന്‍ ധോണി അമിത ആത്മവിശ്വാസവുമായി വൈഡ്‌ പന്തില്‍ ബാറ്റ്‌ വെച്ച്‌ സങ്കക്കാരക്ക്‌ ഏകദിന ക്രിക്കറ്റില്‍ മൂന്നൂറാമത്‌ ക്യാച്ച്‌ നല്‍കി. സേവാഗ്‌ അപകടം വിതറുമെന്ന്‌ മനസ്സിലാക്കി ഈ ഘട്ടത്തില്‍ പവര്‍ പ്ലേ പിന്‍വലിച്ചു. ഈ കെണിയില്‍ സേവാഗും വീണതോടെ ഇന്ത്യ അപകടമുറ്റത്തായി. ആദ്യ 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 76 റണ്‍സായിരുന്നു. ഇവിടെ നിന്നാണ്‌ റൈനയും ജഡേജയും ഒരുമിച്ചത്‌. 106 റണ്‍സാണ്‌ ഈ സഖ്യം പടുത്തുയര്‍ത്തിയത്‌. തുടക്കത്തില്‍ മന്ദഗതിയില്‍ മുന്നേറിയ സഖ്യം അവസാനത്തിലാണ്‌ ശക്തി പ്രാപിച്ചത്‌. ഗ്യാപ്പുകളില്‍ പന്ത്‌ തട്ടി എളുപ്പത്തില്‍ റൈന റണ്‍സ്‌ നേടിയപ്പോള്‍ ജഡേജ പിന്തുണ നല്‍കുന്ന കാര്യത്തിലാണ്‌ ജാഗ്രത പാലിച്ചത്‌. മുപ്പത്തിയഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 166 റണ്‍സായിരുന്നു. ടീം ടോട്ടല്‍ 250 കടക്കുമെന്ന തോന്നിയ ഈ നിമിഷത്തില്‍ ജഡേജയെ (38) ദില്‍ഷാന്‍ കുരുക്കി. ഹര്‍ഭജനും സഹീറും വേഗം പുറത്തായെങ്കിലും റൈന മൂന്നക്കം കടന്നത്‌ ഭാഗ്യമായി.

ഈജിപ്‌ത്‌ കരുത്ത്‌ കാട്ടി
കന്‍ഡാബി (അംഗോള): തുടക്കത്തില്‍ തന്നെ ഒരു ഗോളിന്‌ പിറകിലായിരുന്നു ഈജിപ്‌ത്‌... പക്ഷേ മനോവീര്യം കൈവിടാതെ അവര്‍ മനോഹരമായി കളിച്ചപ്പോള്‍ നേടാനായത്‌ മൂന്ന്‌ ഗോളുകള്‍. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പിലെ നിലവിലെ ജേതാക്കളായ ഈജിപ്‌ത്‌ മറികടന്നത്‌ കരുത്തരായ നൈജീരിയയെ. സ്‌ക്കോര്‍ലൈന്‍ 1-3. ഇത്തവണ സ്വന്തം വന്‍കരയില്‍ നടക്കുന്ന ലോകകപ്പിന്‌ അവസരം നഷ്‌ടമായ ഈജിപ്‌ത്‌ ആ നിരാശ പക്ഷേ പ്രകടിപ്പിച്ചില്ല. ധൈര്യസമേം കളിച്ചാണ്‌ അവര്‍ വിജയം വരിച്ചത്‌. ചിനേഡു ഒബാസലിയാണ്‌ മല്‍സരത്തലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മല്‍സരം പന്ത്രണ്ട്‌ മിനുട്ട്‌ പിന്നിട്ടപ്പോഴായിരുന്നു ഗോള്‍. നൈജീരിയന്‍ ഗോള്‍ക്കീപ്പറുടെ പിഴവില്‍ ഈജിപ്‌ത്‌ ഒപ്പമെത്തിയതോടെ കളി മാറി. കൈപിടിയില്‍ വന്ന പന്ത്‌ ഗോള്‍ക്കീപ്പര്‍ ഇമാദ്‌ മോത്താബിന്റെ കരങ്ങളില്‍ നിന്ന്‌ വഴുതി വലയില്‍ കയറുകയായിരുന്നു. അഹമ്മദ്‌ ഹസന്റെ ശ്രമത്തില്‍ ടീം ലിഡും നേടി ഒന്നാം പകുതിയില്‍. രണ്ടാം പകുതിയില്‍ നൈജീരിയക്കാര്‍ പൊരിഞ്ഞ കളിയാണ്‌ നടത്തിയത്‌. പക്ഷേ സബ്‌സ്റ്റിറ്റിയൂട്ട്‌ മുഹമ്മദ്‌ ഗിദോ നാഗിയുടെ ലോംഗ്‌ റേഞ്ചറില്‍ ഈജിപ്‌ത്‌ വിജയവും ഗ്രൂപ്പ്‌ സിയില്‍ വിലപ്പെട്ട്‌ മൂന്ന്‌ പോയന്റും ഉറപ്പാക്കി.
രണ്ട്‌ മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പ്രതീക്ഷിച്ച പോലെ അതിവേഗ നീക്കങ്ങളാണ്‌ കണ്ടത്‌. ഒബാസിയുടെ ഓട്ടത്തിലുള്ള ഷോട്ടില്‍ നിന്നും പന്ത്‌ ഉയര്‍ന്നത്‌ ഈജിപ്‌ത്‌ ഗോള്‍ക്കീപ്പര്‍ക്ക്‌ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. പതറാതെ കളിച്ചാണ്‌ ഈ ഗോളിന്‌ ഈജിപ്‌ത്‌ മറുപടി നല്‍കിയത്‌. മൊസാംബിക്കും ബെനിനും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.


കമറാന്‍ പുറത്ത്‌
ഹൊബാര്‍ട്ട്‌: മൂന്നാം ടെസ്റ്റിന്‌ ഒരു പ്രസക്തിയുമില്ല... പക്ഷേ പാക്കിസ്‌താന്‌ ഇത്‌ അഭിമാന അങ്കമാണ്‌. ഇന്ന്‌ മുതല്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന ടെസ്‌റ്റില്‍ അവര്‍ നാല്‌ മാറ്റങ്ങളാണ്‌ വരുത്തിയിരിക്കുന്നത്‌. വിക്കറ്റ്‌കീപ്പര്‍ കമറാന്‍ അക്‌മല്‍ കരിയര്‍ ആരംഭിച്ച ശേഷം ഇതാദ്യമായി വിശ്രമത്തിന്റെ റൂമിലേക്ക്‌ കയറുമ്പോള്‍ സര്‍ഫ്രാസ്‌ അഹമ്മദിനാണ്‌ ഗ്ലൗസ്‌ ലഭിക്കുന്നത്‌. മിസ്‌ബാഹുല്‍ ഹഖ്‌, ഫൈസല്‍ ഇഖ്‌ബാല്‍ എന്നിവര്‍ക്ക്‌ പകരം ഷുഹൈബ്‌ മാലിക്കും ഖുറം മന്‍സൂറും കളിക്കുമ്പോള്‍ ഫാസ്റ്റ്‌ ബൗളര്‍ മുഹമ്മദ്‌ ആമിര്‍ തിരിച്ചുവരുന്നത്‌ ഓള്‍റൗണ്ടര്‍ ഫവാദ്‌ ആലത്തിന്റെ സ്ഥാനത്താണ്‌. സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തൊട്ട്‌ മുന്നിലെത്തിയ വിജയം തട്ടികളഞ്ഞ പാക്കിസ്‌താനെതിരെ നാട്ടില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹൊബാര്‍ട്ടില്‍ ഒരു വിജയം നേടാന്‍ കഴിയാത്ത പക്ഷം മുഹമ്മദ്‌ യൂസഫിന്റെ തൊപ്പി തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിഡ്‌നിയില്‍ നാല്‌ ക്യാച്ചുകളും അത്‌ വഴി മല്‍സരവും തുലച്ചതിനാണ്‌ കമറാനെ പുറത്താക്കിയിരിക്കുന്നത്‌. തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഹൊബാര്‍ട്ടില്‍ കളിക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞ കമറാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കാര്യം ഇന്നലെ കോച്ച്‌ ഇന്‍ത്തികാബ്‌ ആലമാണ്‌ വ്യക്തമാക്കിയത്‌. മല്‍സരം പുലര്‍ച്ചെ 4-30 മുതല്‍ ഇ.എസ്‌.പി.എന്നില്‍.

കപ്പിനരികില്‍ കര്‍ണ്ണാടക
മൈസൂര്‍: ജയിക്കുമോ ഇന്ന്‌ കര്‍ണ്ണാടക...? ഇവിടെ നടക്കുന്ന രഞ്‌ജി ട്രോഫി ഫൈനലില്‍ കപ്പ്‌ സ്വന്തമാക്കാന്‍ ഒരു ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക്‌ 203 റണ്‍സ്‌ കൂടി വേണം. മൂന്ന്‌ വിക്കറ്റുകള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നിലം പൊത്തിയിട്ടുണ്ട്‌. പക്ഷേ 59 റണ്‍സുമായി മനീഷ്‌ പാണ്ഡെ കളിക്കുന്നതാണ്‌ പ്രതീക്ഷ. വസീം ജാഫര്‍ നായകനായ സമയത്തെല്ലാം മുംബൈക്കാര്‍ കപ്പ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. അജിത്‌ അഗര്‍ക്കറിനെ പോലുള്ള വെറ്ററന്മാര്‍ രംഗത്തുള്ള സാഹചര്യത്തില്‍ മുംബൈക്ക്‌ ഭയവുമില്ല. ആദ്യ ഇന്നിംഗ്‌സില്‍ 233 റണ്‍സ്‌ നേടിയ മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ 234 റണ്‍സാണ്‌ നേടിയത്‌. കര്‍ണ്ണാടക ആദ്യ ഇന്നിംഗ്‌സില്‍ 130 റണ്‍സിന്‌ പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലും ആദ്യ മൂന്ന്‌ വിക്കറ്റുകള്‍ അതിവേഗം പോയിരുന്നു. പക്ഷേ പാണ്ഡെ കരുത്തു കാട്ടിയതാണ്‌ മല്‍സരത്തിന്‌ ആവേശം പകരുന്നത്‌.

Tuesday, January 12, 2010

BIG FINAL

ഇന്ന്‌ ഫൈനല്‍
ധാക്ക:ഇതാ വീണ്ടും ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മറ്റൊരു മല്‍സരം കൂടി-22-ാം തവണ മൂന്ന്‌ മാസത്തിനിടെ.... ഇന്ന്‌ നടക്കുന്നത്‌ ഫൈനലാണ്‌. ത്രിരാഷ്‌ട്ര കപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഒരാഴ്‌ച്ചക്കിടെ മൂന്നാമത്‌ കണ്ട്‌ മുട്ടുന്ന അയല്‍ക്കാരില്‍ വീറും വാശിയും ഉറപ്പാണ്‌. ഇതേ മൈതാനത്ത്‌ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ രണ്ട്‌ ദിവസം മുമ്പ്‌ നടന്ന രണ്ടാം മല്‍സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. അന്ന്‌ ലങ്ക ശരിക്കും നടത്തിയ പരീക്ഷണത്തിലായിരുന്നു ഇന്ത്യന്‍ വിജയം. ടോസ്‌ ലഭിച്ചിട്ടും ബാറ്റിംഗിന്‌ ഇന്ത്യയെ അയച്ച ലങ്കക്കാരുടെ മോഹം ഒന്ന്‌ മാത്രമായിരുന്നു-രാത്രിയില്‍ ബൗളിംഗ്‌ പരിശീലനം നേടുക. ഈ പരീക്ഷണത്തില്‍ അവര്‍ പരാജയപ്പെട്ടുവെന്നത്‌ സത്യം.
ഇന്ന്‌ ഇന്ത്യന്‍ സംഘം പൂര്‍ണ്ണ കരുത്തില്‍ കളിക്കും. ബംഗ്ലാദേശിനെതിരായ നടന്ന അവസാന മല്‍സരത്തില്‍ കളിക്കാതിരുന്ന സഹീര്‍ഖാനും വിരേന്ദര്‍ സേവാഗും ആദ്യ ഇലനില്‍ വരുമ്പോള്‍ സുദിപ്‌ ത്യാഗിയും ദിനേശ്‌ കാര്‍ത്തികും പുറത്താവും. ലങ്കന്‍ സംഘത്തിലും പ്രമുഖരെല്ലാം കളിക്കുന്നുണ്ട്‌. കുമാര്‍ സങ്കക്കാര നയിക്കുന്ന ടീമില്‍ മഹേല ജയവര്‍ദ്ധനെയും കപ്പുഗുഡേരയുമെല്ലാം കളിക്കുന്നുണ്ട്‌.
പകല്‍ രാത്രി ഫൈനലില്‍ ടോസ്‌ തന്നെയാണ്‌ നിര്‍ണ്ണായകം. രാത്രിയില്‍ മഞ്ഞ്‌ വീഴ്‌ച്ചയുടെ പ്രയാസമുള്ളതിനാല്‍ ടോസ്‌ നേടുന്നവര്‍ ആദ്യം ബാറ്റ്‌ ചെയ്യും. ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തിലെ പിച്ച്‌ ബാറ്റിംഗിനെ തുണക്കുന്നതാണ്‌. അതിനാല്‍ തന്നെ വലിയ സ്‌ക്കോര്‍ തുടക്കത്തില്‍ നേടിയാല്‍ മല്‍സരത്തില്‍ പിടിമുറുക്കാനാവും.
ആത്മവിശ്വാസമാണ്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ പ്രകടിപ്പിച്ചത്‌. കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ ഇന്ത്യക്ക്‌ വിജയിക്കാനായിട്ടുണ്ട്‌. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ പരാജയമായിരുന്നു. എന്നാല്‍ ലങ്കക്കെതിരെ നടന്ന അവസാന ഗ്രൂപ്പ്‌ മല്‍സരത്തിലും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മല്‍സരത്തിലും ബൗളിംഗും ഫീല്‍ഡിംഗും നിലവാരം പുലര്‍ത്തിയിരുന്നു. ലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയ സഹീര്‍ഖാന്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡും നേടി. ബാറ്റിംഗില്‍ തല്‍ക്കാലം വേവലാതിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം ഇത്‌ വരെ ടീം അറിഞ്ഞിട്ടില്ല. വിരാത്‌ കോഹ്‌ലിയാണ്‌ സച്ചിന്റെ സ്ഥാനത്ത്‌ തകര്‍പ്പന്‍ പ്രകടനം നടത്തുന്നത്‌. ബംഗ്ലാദേശിനെതിരെ നടന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ കോഹ്‌ലി നടത്തിയത്‌. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരവുമിപ്പോള്‍ കോഹ്‌ലിയാണ്‌. സേവാഗ്‌ ഇത്‌ വരെ സ്വതസിദ്ധമായ ഫോമിലേക്ക്‌ വന്നിട്ടില്ല. കഴിഞ്ഞ മല്‍സരത്തില്‍ നിന്നും ബ്രേക്ക്‌ ലഭിച്ചത്‌ ഓപ്പണര്‍ക്ക്‌ ടെസ്റ്റ്‌ പരമ്പരക്ക്‌ മുന്നോടിയായി കരുത്ത്‌ തെളിയിക്കാനുളള അവസരമാണ്‌ സംജാതമായിരിക്കുന്നത്‌. ഗൗതം ഗാംഭീറാണ്‌ ഓപ്പണിംഗില്‍ സേവാഗിന്റെ പങ്കാളി. ഗാംഭീറിനും ഇവിടെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ എം.എസ്‌ ധോണി, സുരേഷ്‌ റൈന എന്നിവരും ഫോമിലാണ്‌.
ലങ്കന്‍ ബാറ്റിംഗ്‌ നിരയിലേക്ക്‌ തിലകരത്‌നെ ദില്‍ഷാന്‍ തിരിച്ചുവരുന്നതാണ്‌ ഇന്ത്യക്ക്‌ ഭീഷണി. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ദില്‍ഷാനൊപ്പം മഹേലയും ഭീഷണിയാണ്‌. സങ്കക്കാരക്ക്‌ ഇവിടെ രണ്ട്‌ മികച്ച ഇന്നിംഗ്‌സ്‌ കളിച്ചുള്ള കരുത്തുമുണ്ട്‌. ഫൈനല്‍ പോരാട്ടം തല്‍സമയം നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും ഉച്ചക്ക്‌ രണ്ട്‌ മുതല്‍.


വമ്പന്മാര്‍ വെള്ളം കുടിച്ചു
കാബിന്‍ഡ (അംഗോള): ഇന്നലെ വെളളം കുടിച്ചത്‌ ദിദിയര്‍ ദ്രോഗ്‌ബെയുടെ ഐവറി കോസ്‌റ്റ്‌... ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പിന്റെ ആദ്യ ദിവസത്തില്‍ കണ്ടത്‌ സുന്ദരമായ സമനിലയാണെങ്കില്‍ രണ്ടാം ദിവസം ഗ്രൂപ്പ്‌ ബിയില്‍ കണ്ടത്‌ അവസരങ്ങള്‍ തുലക്കുന്ന ഐവറിക്കാരെയും ഭാഗ്യത്തിന്‌ രക്ഷപ്പെടുന്ന ബുര്‍ക്കിനോഫാസോയെയും. മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. അത്‌ കാരണം ചാമ്പ്യന്മാരാവുമെന്ന്‌ കരുതപ്പെട്ടിരുന്ന ഐവറിക്കാര്‍ക്ക്‌ അടുത്ത മല്‍സരം കാഠിന്യമുള്ളതായി. നോക്കൗട്ട്‌ സ്‌റ്റേജില്‍ എത്തണമെങ്കില്‍ ഐവറിക്കാര്‍ക്ക്‌ ഇനി ഒരു രക്ഷ മാത്രമാണുള്ളത്‌-ഘാനക്കാരെ പരാജയപ്പെടുത്തണം. ടോഗോ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പിന്മാറിയ സാഹചര്യത്തില്‍ ഗ്രൂപ്പ്‌ ബിയില്‍ ഇപ്പോള്‍ മൂന്ന്‌ ടീമുകള്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌.
അവസരങ്ങള്‍ തുലക്കുന്നതിലെ ഐവറിക്കാരുടെ മല്‍സരമായിരുന്നു കാബിന്‍ഡയിലെ മല്‍സരത്തിലെ സവിശേഷത. ബക്കാരി കോനെയാണ്‌ നാല്‌ അവസരങ്ങള്‍ നഷ്ടമാക്കിയത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ പെനാല്‍ട്ടിയെന്ന്‌ തോന്നിയ ഒരു അവസരം നഷ്‌ടമാവുകയും പെനാല്‍ട്ടി ആവശ്യം റഫറി തളളുകയും ചെയ്‌തതാണ്‌ ഐവറിക്കാരെ കാര്യമായി ബാധിച്ചത്‌. അറുപത്തിയെട്ടാം മിനുട്ടില്‍ ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ കോനെ പന്ത്‌ പുറത്തേക്കാണ്‌ പായിച്ചത്‌.
ബുര്‍ക്കിനോഫാസോക്ക്‌ മല്‍സരത്തില്‍ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവര്‍ പ്രതിരോധ സോക്കറാണ്‌ കളിച്ചത്‌. ആറ്‌ പേരായിരുന്നു ഡിഫന്‍സില്‍. ഐവറിക്കാരെ കാണുമ്പോള്‍ എല്ലാവരും ഒരുമിക്കും. ഒന്നാം പകുതിയില്‍ അവര്‍ക്ക്‌ ഒരവസരമാണ്‌ ലഭിച്ചത്‌. ഐവറി ഗോള്‍മുഖം വരെയെത്തിയ ജോനാഥന്‍ പിടോറിപക്ക്‌ അവസരം ഉപയോഗപ്പെടുത്താനുമായില്ല. മറ്റൊരു മല്‍സരത്തില്‍ മലാവി മൂന്ന്‌ ഗോളിന്‌ അള്‍ജീരിയയെ തകര്‍ത്തുവിട്ടു. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിന്‌ ഈജിപ്‌തിന തോല്‍പ്പിച്ച്‌ അര്‍ഹത നേടിയ അള്‍ജീരിയക്ക്‌ കനത്ത ആഘാതമാണ്‌ ഈ തോല്‍വി.