Monday, May 9, 2011

YUVI VOTE





കഴിഞ്ഞ മൂന്ന്‌ സീസണില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ അമരക്കാരനായിരുന്നു യുവരാജ്‌ സിംഗ്‌. ഇത്തവണ കളം മാറി പുതിയ ടീമായ സഹാറാ ഗ്രൂപ്പിന്റെ പൂനെ വാരിയേഴ്‌സിന്റെ നായകനായി രംഗത്ത്‌ വന്നിട്ടും പഞ്ചാബുകാരന്‌ പ്രതീക്ഷകള്‍ കാക്കാനായില്ല. ഇന്ത്യ വിജയിച്ച ലോകകപ്പ്‌ ക്രിക്കറ്റില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിറകെയാണ്‌ പൂനെയെയും നയിച്ച്‌ യുവി രംഗത്ത്‌ വന്നത്‌. പക്ഷേ തൊട്ടതെല്ലാം പിഴച്ചുവെന്ന്‌ മാത്രമല്ല സ്വതസിദ്ധമായ ഫോമില്‍ ഒരു മല്‍സരത്തിലും കളിക്കാനായില്ല. പത്ത്‌ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ അവസാന സ്ഥാനക്കാര്‍ എന്ന ചീത്തപ്പേര്‌ ഒഴിവാക്കുകയാണ്‌ യുവിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം പഞ്ചാബിനെ തോല്‍പ്പിക്കാനായി. ഈ മല്‍സരത്തിന്‌ ശേഷം അദ്ദേഹം കമാല്‍ വരദൂരുമായി ഫോണില്‍ സംസാരിച്ചു:
യഥാര്‍ത്ഥ യുവരാജിനെ ഐ.പി.എല്‍ മൈതാനങ്ങളില്‍ കാണുന്നില്ലല്ലോ
=നിരാശയുണ്ടെനിക്ക്‌. ലോകകപ്പില്‍ നിന്നു നേരെ ഐ.പി.എല്ലിലേക്കാണ്‌ വന്നത്‌. പുതിയ ടീമിന്റെ നായകന്‍. നല്ല കൂറെ താരങ്ങള്‍. അവസാന ഘട്ടത്തില്‍ സൗരവ്‌ ദാദയുമെത്തി. നായകനാവുമ്പോള്‍ അനായാസം കളിക്കാനാവില്ല. നല്ല തുടക്കം ഓപ്പണര്‍മാര്‍ നല്‍കിയ മല്‍സരങ്ങളില്‍ റിലാക്‌സായി കളിക്കാനായിരുന്നു. പലപ്പോഴും ടീമെന്ന നിലയില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതാണ്‌ ടീമിനെ ബാധിച്ചത്‌. ബൗളിംഗ്‌ ക്ലിക്‌ ചെയ്യുമ്പോള്‍ ബാറ്റിംഗ്‌ പാളുന്നു. ഉത്തപ്പയെ പോലെ പന്തിനെ ഭയപ്പെടാതെ കളിക്കുന്നവര്‍ക്കൊപ്പം ഇന്നിംഗ്‌സിന്‌ ആധികാരികത നല്‍കി കളിക്കാന്‍ കഴിയുന്നവരുടെ കുറവ്‌ ബാധിച്ചിട്ടുണ്ട്‌. ഗ്രയീം സ്‌മിത്തും ഞാനും ഉത്തപ്പയും സ്ഥിരത പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.
കപ്പ്‌ ആര്‌ സ്വന്തമാക്കും
സച്ചിന്‍ ഭായിയുടെ മുംബൈ ഇന്ത്യന്‍സിനാണ്‌ ഞാന്‍ സാധ്യത കാണുന്നത്‌. നല്ല ടീമെന്നതിനേക്കാള്‍ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യുന്നു എന്നതാണ്‌ മുംബൈക്ക്‌ വിജയങ്ങള്‍ സമ്മാനിക്കുന്നത്‌. എല്ലാ ടീമുകളിലും മികച്ച താരങ്ങളുണ്ട്‌. അവര്‍ യഥാസമയം പീക്‌ ചെയ്യുമ്പോഴാണ്‌ ടീമുകള്‍ക്ക്‌ വിജയിക്കാനാവുന്നത്‌. സച്ചിന്റെ പ്രകടനത്തില്‍ എനിക്ക്‌ വിസ്‌മയമില്ല. കാരണം ഏത്‌ ഫോര്‍മാറ്റിനും അനുയോജ്യനാണ്‌ അദ്ദേഹം. സൈമണ്ട്‌്‌സും പൊലാര്‍ഡും റായിഡുവും നന്നായി സ്‌ക്കോര്‍ ചെയ്യുന്നു. ബൗളിംഗില്‍ ബാജിയും മാലിംഗയും.

അവസാന നാലിലേക്കും പ്ലേ ഓഫ്‌ സ്ഥാനത്തിനും പൂനെക്ക്‌ സാധ്യതയില്ല. ഇനി എന്താണ്‌ അവസാന മല്‍സരങ്ങളിലെ സ്‌ട്രാറ്റജി
= വിജയം തന്നെ പ്രധാനം.എല്ലാ മല്‍സരങ്ങളിലും കളിക്കുന്നത്‌ വിജയിക്കാന്‍ തന്നെയാണ്‌. പക്ഷേ ക്ലിക്‌ ചെയ്യുന്നതില്‍ പ്രയാസപ്പെടുന്നു. ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്ത്വങ്ങള്‍ വലുതാണ്‌. പക്ഷേ അത്‌ പലപ്പോഴും നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇനി അടുത്ത സീസണിനേക്കായി ഒരുങ്ങണം.

No comments: