Monday, June 8, 2009

SAUDI TENSION

സൗദിക്ക്‌ ടെന്‍ഷന്‍
റിയാദ്‌: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മൂന്ന്‌്‌ ഏഷ്യന്‍ പ്രതിനിധികളുടെ കാര്യത്തില്‍ തീരുമാനമായപ്പോള്‍ അവശേഷിക്കുന്ന ഏക സ്ഥാനത്തിനായി മൂന്ന്‌ ടീമുകതള്‍ തമ്മില്‍ ബലാബലം. ഗ്രൂപ്പ്‌ ഒന്നില്‍ നിന്ന്‌ ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവരാണ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. ബിയില്‍ നിന്ന്‌ ആദ്യ സ്ഥാനക്കാരായി ദക്ഷിണ കൊറിയയും സീറ്റ്‌ ഉറപ്പാക്കിയിട്ടുണ്ട്‌. ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കാണ്‌ ഇനിയുളള ടിക്കറ്റ്‌. ഈ സ്ഥാനത്തേക്ക്‌ രണ്ട്‌ മല്‍സരങ്ങള്‍ കൂടി ശേഷിക്കെ ഉത്തര കൊറിയക്കും സൗദി അറേബ്യക്കുമാണ്‌ സാധ്യതകള്‍. ഇറാനും വിദുര സാധ്യത നിലനില്‍ക്കുന്നു. ബി യില്‍ ആറ്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണ കൊറിയക്ക്‌ 14 പോയന്റായി. ഏഴ്‌ മല്‍സരങ്ങളില്‍ നിന്ന്‌ 11 പോയന്റ്‌്‌ കരസ്ഥമാക്കിയ ഉത്തര കൊറിയ രണ്ടാമത്‌ നില്‍ക്കുമ്പോള്‍ ആറ്‌ കളികളില്‍ നിന്നായി സൗദിക്ക്‌ പത്ത്‌ പോയന്റുണ്ട്‌. ഇനിയുളള രണ്ട്‌ മല്‍സരങ്ങള്‍ കൊറിയകളുമായാണ്‌. ഈ രണ്ട്‌ മല്‍സരങ്ങളില്‍ വിജയിച്ചാല്‍ സൗദിക്ക്‌ ദക്ഷിണാഫ്രിക്കയില്‍ കളിക്കാം. നാളെയാണ്‌ സോളില്‍ വെച്ച്‌്‌ സൗദി ദക്ഷിണ കൊറിയയെ എതിരിടുന്നത്‌. 17ന്‌ ഉത്തര കൊറിയയെയും.
ഗ്രൂപ്പ്‌ ഒന്നില്‍ ആറ്‌ മല്‍സരങ്ങളില്‍ നിന്നായി 14 പോയന്റുമായി ഓസ്‌ട്രേലിയ ഒന്നാമതായപ്പോള്‍ അത്രയുംപോയന്റുളള ജപ്പാന്‍ ഗോള്‍ ശരാശരിയില്‍ രണ്ടാമതാണ്‌ വന്നത്‌. ഈ രണ്ട്‌ ടീമുകളും ആഫ്രിക്കന്‍ ടിക്കറ്റ്‌ നേടിയപ്പോള്‍ ബഹറൈന്‍, ഖത്തര്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരുടെ സാധ്യതകള്‍ അവസാനിച്ചു. ബഹറൈന്‌ ആറ്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഏഴ്‌ പോയന്റാണ്‌ ലഭിച്ചത്‌. ഖത്തറിന്‌ അഞ്ചും ഉസ്‌ബെക്കുകാര്‍ക്ക്‌ നാലും.
ഇറാന്റെ കാര്യത്തില്‍ അട്ടിമറികള്‍ തന്നെ വേണ്ടി വരും. ഗ്രൂപ്പ്‌ രണ്ടില്‍ നാലാമത്‌ നില്‍ക്കുന്ന അവര്‍ നാളെ ടെഹ്‌റാനില്‍ വെച്ച്‌ യുനൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സിനെ നേരിടുന്നുണ്ട്‌. ഈ മല്‍സരത്തില്‍ മാത്രമല്ല അവസാന മല്‍സരത്തിലും ജയിക്കുന്നതിനൊപ്പം സൗദിക്കും ഉ.കൊറിയക്കും വീഴ്‌്‌ച്ചകള്‍ സംഭവിച്ചാല്‍ മാത്രമാണ്‌ ഇറാന്‌ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനാവുക. നാളെ വൈകീട്ട്‌ സോളിലെ ലോകകപ്പ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിക്കുക എന്നത്‌ സൗദിയെ സംബന്ധിച്ച്‌ വലിയ ദൗത്യമാണ്‌. കൊറിയക്കാര്‍ ലോകപ്പ്‌ ടിക്കറ്റ്‌ ഉറപ്പാക്കിയതിനാല്‍ അവരില്‍ സമ്മര്‍ദ്ദമില്ല. സൗദിക്കാവട്ടെ ഇനിയുളള രണ്ട്‌ കളികളും ജയിക്കുകയും വേണം.
നാളെ നടക്കുന്ന യോഗ്യതാ മല്‍സരങ്ങള്‍
ലാറ്റിനമേരിക്ക: അര്‍ജന്റീന-ഇക്വഡോര്‍, കൊളംബിയ-പെറു, വെനിസ്വേല-ഉറുഗ്വേ, ചിലി-ബൊളീവിയ, ബ്രസീല്‍-പരാഗ്വേ
യൂറോപ്പ്‌: മാസിഡോണിയ-ഐസ്‌ലാന്‍ഡ്‌, സ്വിഡന്‍-മാള്‍ട്ട, ഫറോ ഐലാന്‍ഡ്‌സ്‌-സെര്‍ബിയ, ഉക്രൈന്‍-കസാക്കിസ്ഥാന്‍, ഇംഗ്ലണ്ട്‌-അന്‍ഡോറ, ഫിന്‍ലാന്‍ഡ്‌-റഷ്യ,
ഏഷ്യ: ഇറാന്‍-യു.എ.ഇ, ജപ്പാന്‍-ഖത്തര്‍, ഓസ്‌ട്രേലിയ-ബഹറൈന്‍, കൊറിയ റിപ്പബ്ലിക്‌-സൗദി അറേബ്യ,

ബ്രസീല്‍ ഒന്നാമത്‌
റിയോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടുകള്‍ അവസാന ഘട്ടത്തിലേക്ക്‌ നീങ്ങവെ അര്‍ജന്റീനക്ക്‌ നെഞ്ചിടിക്കുന്നു. വന്‍കരയില്‍ നിന്ന്‌ നാല്‌ ടീമുകള്‍ക്ക്‌ മാത്രം നേരിട്ട്‌ ടിക്കറ്റുളളതിനാല്‍ നാലാമത്‌ നില്‍ക്കുന്ന അര്‍ജന്റീനക്കാര്‍ക്ക്‌ ഇനിയുളള അങ്കങ്ങള്‍ നിര്‍ണ്ണായകമാണ്‌. നാളെ അവര്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലുള്ള ക്വിറ്റോയില്‍ അട്ടിമറീ വീരന്മാരായ ഇക്വഡോറുമായാണ്‌ കളിക്കുന്നത്‌. ബ്രസീലിന്റെ നാളത്തെ എതിരാളികള്‍ ശക്തരായ പരാഗ്വേയാണ്‌.
13 മല്‍സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രസീലും പരാഗ്വേയും 24 പോയന്റ്‌്‌ വീതം സ്വന്തമാക്കി ഒന്നാമതാണ്‌. ഗോള്‍ ശരാശരിയുടെ ആനുകൂല്യം ബ്രസീലിനുണ്ട്‌. അവസാന മല്‍സരത്തില്‍ നാല്‌ ഗോളിനവര്‍ ഉറുഗ്വേയെ തകര്‍ത്തിരുന്നു. 23 പോയന്റുള്ള ചിലിയാണ്‌ മൂന്നാമത്‌ നില്‍ക്കുന്നത്‌. അര്‍ജന്റിനക്ക്‌ 22 പോയന്റാണുള്ളത്‌. 17 പോയന്റ്‌ വീതം സ്വന്തമാക്കി ഉറുഗ്വേ, വെനിസ്വേല എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്‌.
നാളെ ക്വിറ്റോയില്‍ നടക്കുന്ന മല്‍സരം അര്‍ജന്റീനക്കും കോച്ച്‌ മറഡോണക്കും വെല്ലുവിളിയാണ്‌. ക്വിറ്റോയിലെ കാലാവസ്ഥയില്‍ വിജയിക്കുക എതിരാളികള്‍ക്ക്‌ എളുപ്പമുളള കാര്യമല്ല. ഈ കാര്യം മറഡോണ സമ്മതിക്കുന്നുണ്ട്‌. അവസാന മല്‍സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിന്‌ മാത്രമാണ്‌ അവര്‍ക്ക്‌ വിജയിക്കാന്‍ കഴിഞ്ഞത്‌. സാന്റിയാഗോയില്‍ നടക്കുന്ന മല്‍സരത്തില്‍ ചിലിയുടെ എതിരാളികള്‍ ബൊളീവിയയാണ്‌. ഈ മല്‍സരം ചിലി ജയിച്ചാല്‍ അര്‍ജന്റീനയുടെ സമ്മര്‍ദ്ദം ഇരട്ടിയാവും.

ക്രിക്കറ്റ്‌
ട്രെന്‍ഡ്‌ ബ്രിഡ്‌ജ്‌: ടോസ്‌ നഷ്‌ടമായിട്ടും ആദ്യം ബാറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ച ബംഗ്ലാദേശ്‌ നിരാശാജനകമായ പ്രകടനമാണ്‌ നടത്തിയത്‌. വാലറ്റത്ത്‌ 16 പന്തില്‍ നിന്ന്‌ പുറത്താവാതെ 33 റണ്‍സ്‌ നേടിയ ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ടീമിന്റെ സ്‌ക്കോര്‍ മൂന്നക്കം പോലും കടക്കുമായിരുന്നില്ല. എട്ടാമനായി ക്രീസില്‍ വന്ന മൊര്‍ത്തസ രണ്ട്‌ കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയും സ്വന്തമാക്കി. ആകെ മൂന്ന്‌ സിക്‌സറുകള്‍ മാത്രമാണ്‌ ബംഗ്ലാദേശിന്‌ നേടാനായത്‌. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുല്‍ തുടക്കത്തില്‍ തന്നെ പന്തിനെ ഗ്യാലറിയില്‍ എത്തിച്ചിരുന്നു. പക്ഷേ ഇന്ത്യക്കെതിരായ മല്‍സരത്തിലെന്ന പോലെ തുടക്കത്തില്‍ മാത്രമാണ്‌ നായകന്‌ തിളങ്ങാനായത്‌. പത്ത്‌ പന്തില്‍ നിന്ന്‌ 14 റണ്‍സുമായി അദ്ദേഹം പുറത്തായി. രാജ്യാന്തര രംഗത്ത്‌ അധികം അനുഭവമില്ലാത്ത ഐറിഷ്‌ ബൗളര്‍മാര്‍ക്കെതിരെ അനാവശ്യ കടന്നാക്രമണത്തിന്‌ മുതിര്‍ന്നാണ്‌ മുന്‍നിരക്കാര്‍ പുറത്തായത്‌. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ ജുനൈദ്‌ സിദ്ദിഖി മൂന്ന്‌ മനോഹര ബൗണ്ടറികളുമായി അപകട സൂചന നല്‍കിയിരുന്നു. പക്ഷേ തുടര്‍ച്ചയായ ആക്രമണം എന്ന മുദ്രാവാക്യത്തില്‍ പുറത്തായി. 28 പന്തില്‍ 22 റണ്‍സ്‌ നേടിയ തമീം ഇഖ്‌ബാല്‍ റണ്ണൗട്ടായി.
മധ്യനിരക്ക്‌ പിടിച്ചുനില്‍ക്കാനായില്ല. ടീമിലെ മികച്ച ഓള്‍റൗണ്ടറായ ഷക്കീബ്‌ അല്‍ ഹസന്‍ ഏഴ്‌ റണ്‍സുമായി പുറത്തായപ്പോള്‍ മഹമൂദുല്ലക്കും വേഗം പിഴച്ചു. റഖിബുല്‍ ഹസനും വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീമും തമ്മിലുളള സഖ്യം പ്രതീക്ഷയില്‍ തുടങ്ങി. പക്ഷേ ഇരുവരും പെട്ടെന്ന്‌ പുറത്തായി. തുടര്‍ന്നായിരുന്നു മൊര്‍ത്തസയുടെ വെടിക്കെട്ട്‌.
അയര്‍ലാന്‍ഡിന്‌ വേണ്ടി ജോണ്‍സണ്‍ 20 റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ പേരെ പുറത്താക്കി.

അവനാണ്‌ നമ്പര്‍ വണ്‍
ലണ്ടന്‍: ലോക ടെന്നിസിലെ ഏറ്റവും മികച്ച താരം റോജര്‍ ഫൈഡ്‌ററാണെന്ന്‌ ഇതിഹാസ താരം പീറ്റ്‌ സംപ്രാസ്‌. ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസില്‍ കിരീടം സ്വന്തമാക്കി ഗ്രാന്‍ഡ്‌സ്ലാം നേട്ടം പതിനാലാക്കി ഉയര്‍ത്തിയ ഫെഡ്‌ററെ അനുമോദിച്ച്‌ സംസാരിക്കവെ കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലയളവില്‍ ഫെഡ്‌ററര്‍ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ഇനിയാര്‍ക്കും ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്തവയാണെന്ന്‌ പീറ്റ്‌്‌ അഭിപ്രായപ്പെട്ടു. ഇനി ഫെഡ്‌റര്‍ കിരീടങ്ങള്‍ നേടിയിട്ടില്ലെങ്കിലും അദ്ദേഹത്തോളം ഉയരത്തിലെത്താന്‍ ആര്‍ക്കും കഴിയില്ലെന്നും പീറ്റ്‌ പറഞ്ഞു. റോബിന്‍ സോഡര്‍ലിംഗിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ്‌ ഫെഡ്‌റര്‍ ഫ്രഞ്ച്‌ ഓപ്പണില്‍ തന്റെ കന്നി കിരീടം സ്വന്തമാക്കിയത്‌. ഇതോടെ എല്ലാ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന എലൈറ്റ്‌ താരങ്ങളുടെ ക്ലബില്‍ അദ്ദേഹം അംഗമായിട്ടുണ്ട്‌. ഫ്രെഡ്‌ പെറി, ഡോണ്‍ ബഡ്‌ജ്‌, റോയ്‌ എമേഴ്‌സണ്‍, റോഡ്‌ ലീവര്‍, ആന്ദ്രെ അഗാസി എന്നിവരാണ്‌ നാല്‌ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുളള പുരുഷ താരങ്ങള്‍. 27 കാരനായ ഫെഡ്‌ററുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു റോളണ്ട്‌ ഗാരോസിലെ കിരീടം. കഴിഞ്ഞ ദിവസം അത്‌ നേടിയപ്പോള്‍ കപ്പ്‌ സമ്മാനിക്കാനും എലൈറ്റ്‌ ക്ലബില്‍ അംഗത്വം സമ്മാനിക്കാനും ആന്ദ്രെ അഗാസി തന്നെ നേരിട്ടുവന്നു.
ലോക ടെന്നിസില്‍ ഫെഡ്‌ററെ വിത്യസ്‌തനാക്കുന്നത്‌ അദ്ദേഹത്തിന്റെ കേളി മികവ്‌ തന്നെയാണെന്ന്‌്‌ അഗാസി പറഞ്ഞു. ഫെഡ്‌റര്‍ക്ക്‌ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയത്‌ നദാലായിരുന്നു. അവരെ താരതമ്യം ചെയ്‌താല്‍ കിരീടനേട്ടം മാത്രം മതി ഫെഡ്‌ററുടെ കരുത്ത്‌ തിരിച്ചറിയാനെന്നും എട്ട്‌ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ അഗാസി പറഞ്ഞു.
14 ഗ്രാന്‍ഡ്‌ സ്ലാം നേടിയിട്ടും പീറ്റ്‌ സംപ്രാസിന്‌ ഒരിക്കല്‍ പോലും റോളണ്ട്‌ ഗാരോസില്‍ ഒന്നാമനാവാന്‍ കഴിഞ്ഞിരുന്നില്ല. ഫ്രഞ്ച്‌ ഓപ്പണില്‍ സെമി ഫൈനലിനപ്പും കടക്കാന്‍ സംപ്രാസിന്‌ കഴിഞ്ഞിരുന്നില്ല.

പാക്കിസ്‌താന്‌ നിലനില്‍പ്പിന്റെ അങ്കം
ലോര്‍ഡ്‌സ്‌: ലോകകപ്പിലെ ശ്വാസം നിലനിര്‍ത്താന്‍ പാക്കിസ്‌താന്‍ ഇന്ന്‌ ക്രിക്കറ്റിന്റെ മക്കയില്‍ അട്ടിമറിക്കാരായ ഹോളണ്ടുമായി കളിക്കന്നു. ഈ മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കാത്തപക്ഷം യൂനസ്‌ഖാന്റെ ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്താവും. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ഡച്ചുകാര്‍ക്ക്‌ മികച്ച റണ്‍ ശരാശരിയുണ്ട്‌. പാക്കിസ്‌താനാവട്ടെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട്‌ വലിയ മാര്‍ജിനില്‍ തോറ്റവരാണ്‌. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡുമായി കളിക്കും. രണ്ട്‌ ടീമുകളും സൂപ്പര്‍ എട്ട്‌ ഉറപ്പാക്കിയതിനാല്‍ ഈ മല്‍സരത്തിന്‌ പ്രസക്തിയില്ല.
പാക്കിസ്‌താന്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം വന്‍ നിരാശയാണ്‌ ആരാധകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌. രണ്ട്‌ സന്നാഹ മല്‍സരങ്ങളിലും ടീം തകര്‍ന്നു. ആദ്യം ദക്ഷിണാഫ്രിക്കയും പിന്നെ ഇന്ത്യയും ടീമിനെ നാണം കെടുത്തി. ഒരു ഘട്ടത്തില്‍ പോലും ഈ മല്‍സരങ്ങളില്‍ പാക്കിസ്‌താന്‌ ജയ പ്രതീക്ഷയുണ്ടായിരുന്നില്ല. ലോകകപ്പ്‌ ആരംഭിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരെ തീര്‍ത്തും നിസ്സഹയരായി. ഹോളണ്ടിനെതിരായ മല്‍സരത്തില്‍ തകര്‍ന്ന ഇംഗ്ലണ്ട്‌ പാക്കിസ്‌താനുമായി കളിക്കുമ്പോള്‍ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ആ സമ്മര്‍ദ്ദത്തെ ഉപയോഗപ്പെടുത്താനുളള ഒരു ശ്രമവും പാക്‌ താരങ്ങളില്‍ നിന്നുണ്ടായില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്ന പാക്കിസ്‌താന്‌ ഈ ചാമ്പ്യന്‍ഷിപ്പ്‌ തിരിച്ചുവരവിനുളള അവസരമായിരുന്നു. പക്ഷേ ആ ഗൗരവതര ചിന്ത നായകന്‍ യൂനസിന്‌ പോലുമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്നത്‌. തമാശയായാണ്‌ ഈ ലോകകപ്പിനെ താന്‍ കാണുന്നതെന്ന്‌ അദ്ദേഹം ഒരു വേള പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഫീല്‍ഡിംഗ്‌ ദയനീയമായിരുന്നു. മൂന്ന്‌ ക്യാച്ചുകള്‍ നിലത്തിട്ടു. ധാരാളം ബൗണ്ടറികള്‍ സമ്മാനിച്ചു. ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാര്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. ബാറ്റ്‌ ചെയ്‌തപ്പോഴാവട്ടെ ഇംഗ്ലീഷുകാരുടെ അച്ചടക്കത്തിന്‌ മുന്നില്‍ യൂനസും മിസ്‌ബാഹും ഷുഹൈബ്‌ മാലിക്കുമെല്ലാം നിസ്സഹയരായിരുന്നു.

ബൂട്ടിയക്ക്‌ സ്‌പെന്‍ഷന്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയയെ മോഹന്‍ ബഗാന്‍ ആറ്‌ മാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇന്നലെ ഇവിടെ ചേര്‍ന്ന്‌ ക്ലബ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ സൂപ്പര്‍ താരത്തെം സസ്‌പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. ക്ലബിന്‍ഡരെ അനുമിതിയില്ലാതെ ഡാന്‍സ്‌ പരിപാട
ിക്ക്‌ പോയതാണ്‌ കാരണം. എന്നാല്‍ സസ്‌പെന്‍ഷന്‍ കാര്യം വാര്‍ത്താ ലേഖഖരെ അറിയിക്കാന്‍ ബഗാന്‍രെ സെക്രട്ടറി അഞ്‌ജന്‍ മിത്ര വന്നില്ല. പകരം കോണ്‍ഗ്രസ്‌ നേതാവ്‌ സുബ്രതോ മുഖര്‍ജിയാ്‌ ന്നത്‌. ഒരു ടെലിവിഷന്‍ ചാനലിന്‍രെ ഡാന്‍സ്‌ ഷോക്ക്‌ കോച്ചിന്‍രെ അനുമതിയോടെയാണ്‌ ബൂട്ടിയ പങഅകെടുത്തത്‌. പുതിയ സീസംമില്‍ ഗാന്‍ വിടട്‌ ഈസ്റ്റ്‌ ബംഗാളശഇല്‍ ചേരാനും ബൂട്ടിയ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ സസ്‌പെന്‍,ന്‍.

1 comment:

Prajeshsen said...

vayichu
kollaam nalla post