Monday, June 14, 2010

DUTCH ENTRY




ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഡച്ചുകാര്‍ വരവറിയിച്ചു. രണ്ട്‌ ഗോളടിച്ച സൂപ്പര്‍ സംഘത്തിന്‌ ഗ്രൂപ്പ്‌ ഇ യില്‍ വിലപ്പെട്ട മൂന്ന്‌ പോയന്റ്‌്‌. ഗോള്‍ രഹിതമായ ആദ്യ പതുതിക്ക്‌ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ സെല്‍ഫ്‌ ഗോളില്‍ പിറകിലായ ഡെന്മാര്‍ക്കിനെ മല്‍സരമവസാനിക്കാന്‍ മൂന്ന്‌ മിനുട്ടുള്ളപ്പോള്‍ ഡിര്‍ക്‌ ക്യൂട്ടിന്റെ ഗോളില്‍ ഡച്ചുകാര്‍ ഇല്ലാതാക്കി. വ്യക്തമായ ആധിപത്യത്തിനൊപ്പം സുന്ദരമായ ഫുട്‌ബോളുമായി മല്‍സരത്തില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ച ഓറഞ്ച്‌ സൈന്യത്തിന്‌ മുന്നില്‍ കാര്യമായ രണ്ട്‌ നീക്കങ്ങള്‍ മാത്രമാണ്‌ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഡെന്മാര്‍ക്കിന്‌ നടത്താനായത്‌. പതിവ്‌ പോലെ ഡച്ചുകാര്‍ അവസരങ്ങള്‍ മെനയുന്നത്‌ പോലെ അവ നശിപ്പിക്കുകയും ചെയ്‌തതാണ്‌ സ്‌ക്കോര്‍ കാര്‍ഡിനെ കാര്യമായി ബാധിച്ചത്‌. ഡെയിന്‍ ഗോള്‍ക്കീപ്പര്‍ സോറണ്‍സണ്‌ വിശ്രമില്ലാത്ത ദിനത്തില്‍ തിരമാല കണക്കെയുളള ആക്രമണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ വാന്‍ഡര്‍വാര്‍ട്ടും വാന്‍ പര്‍സിയും ക്യൂട്ടുമായിരുന്നു. ഈ മുവര്‍ സഖ്യത്തിന്റെ കടന്നാക്രമണത്തിന്‌ മുന്നില്‍ അല്‍പ്പം പരുക്കനായ ഫുട്‌ബോള്‍ മാത്രമായിരുന്നു ഡെന്മാര്‍ക്കിന്‌ രക്ഷ.
പ്രതീക്ഷിക്കപ്പെട്ട പോല ബയേണ്‍ മ്യൂണിച്ചിന്റെ മുന്‍നിരക്കാരന്‍ അര്‍ജന്‍ റൂബന്‍ ഡച്ച്‌ സംഘത്തിലുണ്ടായിരുന്നില്ല. പരിശീലനത്തിനിടെ പരുക്കേറ്റ അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നുവെങ്കിലും അടുത്ത മല്‍സരത്തിലേക്കാണ്‌ അവസരം. റൂബന്റെ സ്ഥാനത്ത്‌ റയല്‍ മാഡ്രിഡ്‌ താരം റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട്‌ ഇറങ്ങി. ഇന്റര്‍ മിലാന്റെ വെസ്‌ലി സ്‌നൈഡറും ആഴ്‌സനലിന്റെ റോബിന്‍ വാന്‍ പര്‍സിയും ആദ്യ ഇലവലനില്‍ ഇടം നേടിയപ്പോള്‍ രാജ്യത്തിന്‌ വേണ്ടി നൂറാമത്‌ മല്‍സരം കളിക്കുന്ന ബഹുമതിയുമായി ഡിഫന്‍ഡര്‍ ജിയോവനി വാന്‍ ബ്രോക്ക്‌ഹോര്‍സ്‌റ്റും ശ്രദ്ധ നേടി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനായി കളിക്കുന്ന ഡിഫന്‍ഡര്‍ ജോണ്‍ ഹൈതിഗ, മാഞ്ചസ്‌റ്റര്‍ സിറ്റി മധ്യനിരക്കാരന്‍ നിഗല്‍ ഡി ജോംഗ്‌, ലിവര്‍പൂളിന്റെ ഡിര്‍ക്‌ ക്യൂട്ട്‌ എന്നിവര്‍ക്കെല്ലാം അവസരമുണ്ടായിരുന്നു. ശരിക്കുമൊരു പ്രീമിയര്‍ ലീഗ്‌ മല്‍സരം പോലെ. ഡാനിഷ്‌ നിരയില്‍ ഗോള്‍ക്കീപ്പര്‍ സോറന്‍സണ്‍ കളിച്ചതായിരുന്നു കാതലായ മാറ്റം. കഴിഞ്ഞ ഏപ്രിലില്‍ കൈകുഴക്ക്‌ പരുക്കേറ്റ്‌ പുറത്തായ ഗോള്‍ക്കീപ്പര്‍ ദീര്‍ഘകാലത്തിന്‌ ശേഷമായിരുന്നു കളിക്കാനിറങ്ങിയത്‌.
സമനിലയായിരുന്നു ഡാനിഷ്‌ ലക്ഷ്യം. അവരുടെ കോച്ച്‌ മല്‍സരത്തിന്‌ മുമ്പ്‌ അത്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഡച്ചുകാര്‍ക്ക്‌ വലിയ വിജയം നിര്‍ബന്ധമായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ വാന്‍ഡര്‍വാര്‍ട്ടിന്റെ മുന്നേറ്റത്തിലുടെ ഡച്ചുകാര്‍ അപകട ഭീഷണി മുഴക്കി. ഈ ലോകകപ്പില്‍ തന്റെ വരവറിയിക്കാന്‍ ആറാം മിനുട്ടില്‍ തന്നെ സ്‌നൈഡര്‍ക്ക്‌ അവസരമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഫ്രീകിക്ക്‌ ബാറിന്‌ മുകളിലൂടെ പറന്നു. മല്‍സരത്തിന്‌ 21 മിനുട്ട്‌ പ്രായമായപ്പോള്‍ രണ്ട്‌ അവസരങ്ങള്‍ ഡച്ചുകാരെ തേടിയെത്തി. പക്ഷേ തുടക്കത്തിലുളള ഷോട്ടുകളില്‍ ഡാനിഷ്‌ ഗോള്‍ക്കീപ്പര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. ഡാനിഷുകാര്‍ ഡച്ച്‌ ഗോള്‍മുഖത്ത്‌ സാന്നിദ്ധ്യം അറിയിച്ചത്‌ ഇരുപത്തിയെട്ടാം മിനുട്ടിലായിരുന്നു. ഡാനിയല്‍ ആഗറിന്റെ ലോംഗ്‌ പാസില്‍ പന്ത്‌ ലഭിച്ച ഡെന്നിസ്‌ റമദാല്‍ ഉയര്‍ത്തി നല്‍കിയ ക്രോസിന്‌ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ തല വെക്കുമ്പോള്‍ നിക്കോളാസ്‌ ബെന്‍ഡര്‍ക്ക്‌ മുന്നില്‍ കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ വാരകള്‍ക്ക്‌ അകലെ പുറത്തേക്കായിരുന്നു. കാര്‍ഡുകളുടെ കുത്തൊഴുക്ക്‌ കണ്ട മൂന്നാം ദിവസത്തില്‍ നിന്നും വിത്യസ്‌തമായി കളി നിയന്ത്രിച്ച സ്റ്റീഫന്‍ ലാവോന്നി താരങ്ങളോട്‌ കരുണ കാട്ടിയാണ്‌ നീങ്ങിയത്‌. ഒന്നാം ുപകുതകിയില്‍ ഒരു വിധം രക്ഷപ്പെട്ട ചാനിഷ്‌ ടീമിനെ കതേടിരണ്ടാം പകുതിയിടെ ആദ്യ മിനുട്ടില്‍ തന്നെ ഗോല്‍ വന്നു. ഡാനിയല്‍ ആദര്‍ എന്ന ഡിഫന്‍ഡര്‍ക്കാണ്‌ പിഴച്ചത്‌. ഡച്ച്‌ താരം സൈമണ്‍ പോള്‍സണ്‍ പായിച്ച ഷോട്ട്‌ ഡിഫന്‍ഡറില്‍ തട്ടി ഡിഫള്‌ക്ട്‌ ചെയ്‌തപ്പോള്‍ ഗോള്‍ക്കീപ്പര്‍ സോറന്‍സണ്‌ പന്ത്‌ കാണാന്‍ കഴിഞ്ഞില്ല.
തിരിച്ചടിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഡാനിഷ്‌ ഭാഗത്ത്‌ നിന്നുണ്ടായില്ല. മല്‍സരത്തിന്റെ അവസാനത്തില്‍ ഡിര്‍ക്‌ ക്യൂട്ടിന്റെ അവസരവാദ ഗോളില്‍ ഡെന്മാര്‍ക്കിന്റെ പതനം ഉറപ്പായി.

ജര്‍മന്‍ തിരമാല
കണ്ടിട്ടില്ല ഇങ്ങനെയൊരു ജര്‍മനിയെ....! പറഞ്ഞിട്ടില്ല ഇത്‌ വരെ ആരും ഇത്തരമൊരു ആക്രമണാത്മക ജര്‍മനയെക്കുറിച്ച്‌...! ലോകകപ്പില്‍ 25 മല്‍സരങ്ങള്‍ കളിച്ച്‌ ചരിത്രമെഴുതിയ ജര്‍മനിയുടെ മുന്‍ ക്യാപ്‌റ്റന്‍ ലോത്തര്‍ മത്തേവൂസിന്‌ പോലും പിടി കിട്ടിയിരുന്നില്ല ജര്‍മനിയുടെ ഈ ഐഡിയ...! നാല്‌ ഗോളുകള്‍. അതും ഒന്നിനൊന്ന്‌ മെച്ചമുള്ള തട്ടുതകര്‍പ്പന്‍ ശൈലിയില്‍. ഗ്രൂപ്പ്‌ ഡിയിലെ ഒരേ ഒരു വിജയത്തില്‍ ജര്‍മനി രണ്ടാം തന്നെ ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്നു. മൂന്നാം ദിവസത്തെ ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ വിരസത സമ്മാനിച്ചപ്പോള്‍ ജര്‍മനി ആ കുറവെല്ലാം നികത്തി. ഗ്രൂപ്പ്‌ സിയില്‍ സ്ലോവേനിയ അള്‍ജിരിയക്കെതിരെ വിജയം അര്‍ഹിച്ചിരുന്നില്ല. പ്രതിരോധത്തിലൂന്നിയ അവരുടെ ഗെയിമില്‍ പക്ഷേ ജബുലാനി ആശ്വാസമായി. അമേരിക്കക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലീഷ്‌ ഗോള്‍ക്കീപ്പര്‍ ഗ്രീനിന്‌ സംഭവിച്ച പിഴവ്‌ പോലെ അള്‍ജീരിയന്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ ജബുലാനിയുടെ വേഗതയെ അളക്കുന്നതില്‍ പിഴച്ചതാണ്‌ സ്ലോവേനിയക്ക്‌ തുണയായത്‌. ഘാന-സെര്‍ബിയ മല്‍സരത്തില്‍ കണ്ടത്‌ അതിജീവനയാത്രയാണ്‌. മൂന്നാം നമ്പറുകാരന്‍ അസമോവ്‌ ഗ്യാന്‍ നേടിയ പെനാല്‍ട്ടി ഗോള്‍ മാത്രമാണ്‌ മല്‍സരത്തിന്‌ ജീവന്‍ നല്‍കിയത്‌. ഈ കുറവെല്ലാം നികത്തുന്നതായിരുന്നു ജര്‍മനി-ഓസ്‌ട്രേലിയന്‍ മല്‍സരം.
പരമ്പരാഗത ജര്‍മന്‍ സോക്കറിനെ അറിയുന്നവര്‍ ഒരിക്കലും ഇങ്ങനെയൊരു കടന്നാക്രണം സ്വന്തം ടീമില്‍ നിന്ന്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പ്രതിരോധ സോക്കറിലുടെയാണ്‌ സ്വന്തം സാന്നിദ്ധ്യം ജര്‍മനിക്കാര്‍ തെളിയിക്കാറുള്ളത്‌. ഇത്തവണ ക്യാപ്‌റ്റന്‍ മൈക്കല്‍ ബലാക്ക്‌ ഉള്‍പ്പെടെ പല പ്രബലരും ടീമിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അതീവ ജാഗ്രതയിലായിരിക്കും ജോകിം ലോയുടെ ടീം കളിക്കുകയെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ ലുക്കാസ്‌ പോദോസ്‌ക്കിയും മിറോസ്ലാവ്‌ ക്ലോസും മുള്ളറും കക്കാവോയും അവര്‍ക്കെല്ലാം പിന്തുണ നല്‍കിയ പുതിയ നായകന്‍ ഫിലിപ്പ്‌ ലാമും കത്തിക്കയറിയ കാഴ്‌ച്ചയില്‍ ഓസ്‌ട്രേലിയക്കാര്‍ നിസ്സഹായരായി. ഓസ്‌ട്രേലിയക്കാരുടെ പിഴവിനേക്കാള്‍ ശ്രദ്ധേയമായത്‌ ജര്‍മനി സ്വന്തം ശൈലി മാറ്റിയ നാടകീയതയാണ്‌. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ വല ചലിപ്പിക്കാന്‍ ലൂയിസ്‌ ഗാര്‍സിയയിലുടെ ഓസ്‌ട്രേലിയക്കാര്‍ക്കാണ്‌ അവസരം ലഭിച്ചത്‌. ഭാഗ്യത്തിന്‌ മാത്രമാണ്‌ ആ അപകടത്തില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടത്‌. ഇതായിരിക്കം ചിലപ്പോള്‍ ഗിയര്‍ പെട്ടെന്ന്‌ മാറ്റാന്‍ ജര്‍മനിയെ പ്രേരിപ്പിച്ചത്‌. ബലാക്ക്‌ പരുക്കില്‍ തളര്‍ന്നതിനൊപ്പം ടീമിലെ പ്രധാനികളായ പോദോസ്‌ക്കി, ക്ലോസെ എന്നിവരുടെ ഫോമില്ലായ്‌മയും ടീമിന്‌ തലവേദനയായിരുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ജര്‍മനിയില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ അഞ്ച്‌ ഗോളുകളുമായി ടോപ്‌ സ്‌ക്കോററായ ക്ലോസെ അതിന്‌ ശേഷം മങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ച്‌ ഇത്തവണ യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ വരെയെത്തിയിരുന്നു. എന്നാല്‍ ഈ നേട്ടത്തില്‍ കാര്യമായ പങ്കൊന്നും ക്ലോസെക്കുണ്ടായിരുന്നില്ല. അദ്ദേഹത്തെ ലോകകപ്പ്‌ സംഘത്തിലേക്ക്‌ പരിഗണിക്കില്ല എന്ന്‌ പോലും വാര്‍ത്തയുണ്ടായിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു പോളണ്ട്‌ വംശജനായ പോദോസ്‌ക്കിക്കും. എഫ്‌.സി കോളോണിന്‌ വേണ്ടി ബുണ്ടേല്‍സ്‌ ലീഗില്‍ കളിച്ച പോദോസ്‌ക്കി വലിയ നിരാശയായിരുന്നു. നിറം മങ്ങിയ ഈ രണ്ട്‌ സൂപ്പര്‍ താരങ്ങളുടെ ശക്തമായ തിരിച്ചുവരവാണ്‌ ഡര്‍ബനില്‍ ആദ്യ 20 മിനുട്ടില്‍ തന്നെ കണ്ടത്‌.
പോദോസ്‌ക്കിയുടെ ഗോളിന്റെ സൗന്ദര്യം ആ ഷോട്ടായിരുന്നു. ബോക്‌സിനുള്ളില്‍ നിന്നും പായിച്ച പന്തിന്‌ അരികില്‍ ഓസ്‌ട്രേലിയയുടെ അനുഭവസമ്പന്നനായ ഗോള്‍ക്കീപ്പര്‍ മാര്‍ക്‌ ഷെവര്‍സിഗറുണ്ടയിരുന്നു. പക്ഷേ ഷോട്ടിന്റെ വേഗതയില്‍ അദ്ദേഹം തളര്‍ന്നു. കഴിഞ്ഞ ലോകകപ്പില്‍ പോദോസ്‌ക്കി വരവറിയിച്ചത്‌ ഇത്തരം മിന്നല്‍ ഇടത്‌ കാലന്‍ ഷോട്ടുകളിലുടെയാണ്‌. ഹൈബോളുകളെ മനോഹരമായി ഉപയോഗപ്പെടുത്താനുള്ള കഴിവാണ്‌ ക്ലോസെയെ അപകടകാരിയാക്കുന്നത്‌. ഓസ്‌ട്രേലിയന്‍ വലയില്‍ അദ്ദേഹമെത്തിച്ച പന്ത്‌ തല കൊണ്ടുളളതായിരുന്നു. ആദ്യ പകുതിയില്‍ വീണ ഈ രണ്ട്‌ ഗോളുകളും ഓസ്‌ട്രേലിയക്കാരെ തളര്‍ത്തി. രണ്ടാം പകുതിയില്‍ ടീമിലെ പ്രധാനിയായി കാഹില്‍ ചുവപ്പ്‌ കണ്ട്‌ പുറത്തായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. മുള്ളറും കക്കാവോയും ഈ ഓസ്‌ട്രേലിയന്‍ പതര്‍ച്ചയെയാണ്‌ ഉപയോഗപ്പെടുത്തിയത്‌. ഗ്രൂപ്പ്‌ ഡിയില്‍ ജര്‍മനി ശക്തമായ വരവാണ്‌ അറിയിച്ചിരിക്കുന്നത്‌. ഘാനക്കും സെര്‍ബിയക്കും അവരെ തളര്‍ത്താന്‍ കഴിയില്ല.
ഏഷ്യന്‍ പ്രതിനിധികളായി ലോകകപ്പിന്‌ വന്ന ഓസ്‌ട്രേലിയക്കാര്‍ക്കാണ്‌ കാര്യങ്ങള്‍ ദുരന്തമായി മാറാന്‍ പോവുന്നത്‌. ആദ്യ മല്‍സരത്തില്‍ തന്നെ വാങ്ങിയ നാല്‌ ഗോളുകള്‍ ടീമിനെ തളര്‍ത്തിയിട്ടുണ്ട്‌. അടുത്ത രണ്ട്‌ മല്‍സരങ്ങള്‍ ജയിച്ചാല്‍ മാത്രമാണ്‌ രക്ഷ. ഘാനയും സെര്‍ബിയയും അത്ര കേമന്മാരല്ല എന്നത്‌ മാത്രമാണ്‌ ഓസീ ക്യാമ്പിന്‌ ആശ്വാസമായുള്ളത്‌. പക്ഷേ കാഹിലിന്‌ അടുത്ത കളിയില്‍ സ്ഥാനമില്ല. ഗോള്‍ക്കീപ്പറുടെ കാര്യത്തിലുളള അമിത വിശ്വാസവും ടീമിന്‌ നഷ്ടമായിട്ടുണ്ട്‌. ലൂയിസ്‌ ഗാര്‍സിയയെ പോലുളളവര്‍ മാത്രമാണ്‌ ആശ്വാസം.
അറബ്‌ ലോകത്തിന്റെ പ്രതീക്ഷയുമായി കളിച്ച അള്‍ജീരിയക്കൊപ്പം സൈനുദ്ദിന്‍ സിദാന്‍ എന്ന സൂപ്പര്‍ താരമുണ്ടായിരുന്നു. പക്ഷേ അള്‍ജീരിയക്കാര്‍ക്ക്‌ അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. റഫീക്ക്‌ ജബാറിനെ പോലുളളവര്‍ മനോഹരങ്ങളായ നീക്കങ്ങള്‍ മെനഞ്ഞു. പക്ഷേ ഫലം ചെയ്‌തില്ല. പതിനാറാം നമ്പറില്‍ കളിച്ച ഗോള്‍ക്കീപ്പര്‍ ഫൗസി ചാച്ചിക്ക്‌ സംഭവിച്ച പിഴവ്‌ ടീമിന്‌ ആഘാതമാവുകയും ചെയ്‌തു. ഇംഗ്ലീഷ്‌ ഗോള്‍ക്കീപ്പര്‍ സംഭവിച്ച അതേ പിഴവ്‌ പോലെ ജബുലാനി പന്തിന്റെ വേഗതയാണ്‌ ഗോള്‍ക്കീപ്പറെ കബളിപ്പിച്ചത്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ മല്‍സരത്തില്‍ ഫ്രാന്‍സിനെ പോലുളളവരെ വിറപ്പിച്ച സ്ലോവേനിയക്കാര്‍ക്ക്‌ പക്ഷേ ആ കരുത്തിന്റെ അരികിലെങ്ങുമെത്താനായില്ല. സെര്‍ബിയയെ തോല്‍പ്പിച്ചത്‌ മാറ്റിനിര്‍ത്തിയാല്‍ ഘാനക്കും സ്വന്തം വരവ്‌ കേമമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗ്രൂപ്പ്‌ സി
സ്ലോവേനിയ-3
ഇംഗ്ലണ്ട്‌-1
അമേരിക്ക 1
അള്‍ജീരിയ -0

ഇന്ന്‌ മഞ്ഞപ്പട
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: കാത്തിരിപ്പിന്‌ ഇതാ അവസാനം. ഇന്ന്‌ കളിക്കുന്നത്‌ മഞ്ഞപ്പട. പ്രതിയോഗികളായി ഉത്തര കൊറിയക്കാര്‍. രാത്രി 12 ന്‌ നടക്കുന്ന ഈ ഗ്രൂപ്പ്‌ ജി പോരാട്ടത്തിന്‌ മുമ്പ്‌ ഗ്രൂപ്പ്‌ എഫില്‍ ഒരു മല്‍സരമുണ്ട്‌. ഓഷ്യാനയുടെ പ്രതിനിധികളായ ന്യൂസിലാന്‍ഡ്‌ യൂറോപ്പിന്റെ പ്രതിരോധക്കാരായ സ്ലോവാക്യക്കാരുമായി കളിക്കുന്നു. വൈകീട്ട്‌ അഞ്ച്‌ മണിക്കാണ്‌ ഈ മല്‍സരം. ഗ്രൂപ്പ്‌ ജിയിലെ ആദ്യ മല്‍സരത്തില്‍ ഐവറി കോസ്‌റ്റുകാരും പോര്‍ച്ചുഗലുകാരും ഇന്ന്‌ 7-30 ന്‌ കളിക്കുന്നുണ്ട്‌.
പക്ഷേ കണ്ണുകള്‍ ബ്രസീലിലേക്കാണ്‌. മരണ ഗ്രൂപ്പില്‍ പന്ത്‌ തട്ടുന്ന മഞ്ഞപ്പട പ്രശ്‌നങ്ങളുടെ നടുവിലാണ്‌. ടീം ക്യാമ്പിലെ തമ്മില്‍തല്ല്‌ നാട്ടില്‍പ്പാട്ടിയിട്ടുണ്ട്‌. കളിക്കാരോട്‌ ഒരക്ഷരവും ഉരിയാടരുതെന്നാണ്‌ കോച്ച്‌ ഡുംഗെയുടെ മുന്നറിയിപ്പ്‌. ടീമിലെ പ്രശ്‌നങ്ങള്‍ മൈതാനത്ത്‌ ബാധിക്കില്ല എന്നെല്ലാം അദ്ദേഹം പറയുന്നുവെങ്കിലും ഉത്തര കൊറിയക്കാര്‍ക്ക്‌ അട്ടിമറിയുടെ വലിയ ചരിത്രമുണ്ട്‌. ബ്രസീലിന്‌ ഗ്രൂപ്പില്‍ എളുപ്പമുളള മല്‍സരമാണ്‌ ഇന്നത്തേതെന്നാണ്‌ പൊതുവെ വിലയിരുത്തല്‍. പോര്‍ച്ചുഗലും ഐവറി കോസ്‌റ്റുകാരുമാണ്‌ ഗ്രൂപ്പിലെ മറ്റ്‌ പ്രബലര്‍. നല്ല തുടക്കമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ഇന്നലെ പരിശീലനത്തിന്‌ ശേഷം സംസാരിക്കവെ കോച്ച്‌ കാര്‍ലോസ്‌ ഡുംഗെ പറഞ്ഞു. ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടില്ല എന്ന മുഖവുരയില്‍ തുടങ്ങിയ അദ്ദേഹം ആദ്യ ഇലവനെ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയില്ല. നാല്‌ വര്‍ഷം മുമ്പ്‌ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ്‌ ബ്രസീല്‍ സോക്കര്‍ ഫെഡറേഷന്‍ കോച്ചിന്റെ ഭാരിച്ച കുപ്പായം ഡുംഗെക്ക്‌ നല്‍കിയത്‌. കോപ്പ അമേരിക്കയിലും കോണ്‍ഫെഡറേഷന്‍ കപ്പിലും പ്രകടിപ്പിച്ച മികവ്‌ ലോകകപ്പിലും ആവര്‍ത്തിക്കാനാവുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
ഗോള്‍വലയത്തില്‍ ഒന്നാം നമ്പറുകാരന്‍ ജൂലിയസ്‌ സീസര്‍ തന്നെ വരും. അദ്ദേഹം പരുക്കില്‍ നിന്ന്‌ മുക്തനായിട്ടുണ്ട്‌. പിന്‍നിരയില്‍ ഡാനിയല്‍ ആല്‍വസ്‌, മൈക്കോണ്‍, ലൂസിയോ, ഗില്‍ബെര്‍ട്ടോ എന്നിവരാണ്‌ വരുക. മധ്യനിരയില്‍ സൂപ്പര്‍ താരം കക്കാക്കൊപ്പം ജൂലിയോ ബാപ്‌റ്റിസ്റ്റ, എലാനോ എന്നിവര്‍ക്കാണ്‌ സാധ്യത. മുന്‍നിരയില്‍ റോബിഞ്ഞോ, ലൂയിസ്‌ ഫാബിയാനോ, നില്‍മര്‍ എന്നിവര്‍ കളിക്കും. ബ്രസീലിന്റെ ബദ്ധവൈരികളായ അര്‍ജന്റീനക്കാര്‍ ആദ്യ മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചിരുന്നു. ഒരു ഗോള്‍ മാത്രമാണ്‌ മറഡോണയുടെ സംഘം നേടിയത്‌. പക്ഷേ ഡുംഗെ ലക്ഷ്യമിടുന്നത്‌ വലിയ വിജയമാണ്‌. ഗ്രൂപ്പില്‍ പ്രശ്‌നങ്ങള്‍ സംജാതമായാല്‍ ഗോള്‍ ശരാശരി നിര്‍ണ്ണായകമാവും. ലോക റാങ്കിംഗില്‍ 105 ല്‍ നില്‍ക്കുന്ന ഉത്തര കൊറിയക്കാര്‍ ഏഷ്യയില്‍ നിന്ന്‌ അതി ശക്തരായാണ്‌ യോഗ്യതാ ടിക്കറ്റ്‌ കൈവശമാക്കിയത്‌. അയല്‍ക്കാരായ ദക്ഷിണ കൊറിയക്കാര്‍ ആദ്യ മല്‍സരത്തില്‍ രണ്ട്‌ ഗോളിന്‌്‌ ഗ്രീസിനെ തോല്‍പ്പിച്ചത്‌ ഉത്തര കൊറിയക്കാരില്‍ സമ്മര്‍ദ്ദമുയര്‍ത്തുന്നുണ്ട്‌. കിം ജോംഗ്‌ ഹുന്‍ എന്ന കോച്ച്‌ വ്യക്തമാക്കുന്നത്‌ ഒരു കാര്യം മാത്രം-ഞങ്ങള്‍ക്ക്‌്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. നല്ല ഫുട്‌ബോള്‍ കളിക്കുക. അത്‌ മാത്രമാണ്‌ ലക്ഷ്യം. കോച്ചിന്റെ വാക്കുകള്‍ ശരി വെക്കുകയാണ്‌ ടീമിലെ പത്താം നമ്പറുകാരന്‍ ഹോംഗ്‌ യോംഗ്‌ ജോ.
ഗ്രൂപ്പ്‌ എഫില്‍ കിവിക്കാര്‍ ഇറങ്ങുന്നത്‌ വലിയ പ്രതീക്ഷകളുമായാണ്‌. റാങ്കിംഗില്‍ 78 ല്‍ നില്‍ക്കുന്ന കിവിക്കാര്‍ക്ക്‌ 34 ലെ സ്ലോവാക്യ വലിയ വെല്ലുവിളിയാണ്‌. ഓഷ്യാനയില്‍ നിന്ന്‌ വലിയ വെല്ലുവിളിയില്ലാതെയാണ്‌ കിവിക്കാര്‍ എത്തിയത്‌. അവരുടെ കരുത്ത്‌ അധികമാര്‍ക്കുമറിയില്ല. റിക്കി ഹെര്‍ബര്‍ട്ട്‌ പരിശീലിപ്പിക്കുന്ന സംഘത്തില്‍ ക്രിസ്‌ കില്ലനെ പോലെയുളളവരുണ്ട്‌. ക്രിസ്‌ വുഡ്‌ എന്ന മുന്‍നിരക്കാരന്‍ ശക്തനായ അവസരവാദിയാണ്‌. യൂറോപ്യന്‍ യോഗ്യതാ ഘട്ടത്തില്‍ സ്ഥിരതയുടെ കരുത്ത്‌ പ്രകടിപ്പിച്ച സ്ലോവാക്യ ശരാശരി സോക്കറിന്റെ വക്താക്കളാണ്‌. ഉയര്‍ത്തികാണിക്കാന്‍ ഒരു സൂപ്പര്‍ താരമില്ല. പക്ഷേ മാര്‍ട്ടിന്‍ യാക്കൂബിനെ പോലുള്ളവരെ എഴുതിത്തള്ളാനും കഴിയില്ല.
രാത്രി 7-30 ന്‌ നടക്കുന്ന പോര്‍ച്ചുഗല്‍-ഐവറി മല്‍സരത്തില്‍ തീപ്പാറും. ലോക സോക്കറിലെ വിലയേറിയ താരമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും, പന്തിനെ വലയിലെത്തിക്കാന്‍ മിടുക്കനായ ദീദിയര്‍ ദ്രോഗ്‌ബെയും കൊമ്പ്‌ കോര്‍ക്കുമ്പോള്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാനും സാധ്യതയുണ്ട്‌. ബ്രസീല്‍ കളിക്കുന്ന ഗ്രൂപ്പില്‍ നിന്നും ശക്തി നേടാനുളള അവസരമാണ്‌ രണ്ട്‌ ടീമുകളും തേടുന്നത്‌. ലോക റാങ്കിംഗില്‍ ബ്രസീല്‍, സ്‌പെയിന്‍ എന്നിവര്‍ക്ക്‌ പിറകെ മൂന്നാം സ്ഥാനത്താണ്‌ പോര്‍ച്ചുഗലിന്റെ റാങ്ക്‌. കോച്ച്‌ കാര്‍ലോസ്‌ ക്വിറസും സൂപ്പര്‍ താരം റൊണാള്‍ഡോയും നെല്‍സണ്‍ മണ്ടേലയെ കണ്ടാണ്‌ കളിക്കാനിറങ്ങുന്നത്‌. നാനി എന്ന മുന്‍നിരക്കാരനെ അവസാന നിമിഷം നഷ്ടമായതിന്റെ നിരാശ ടീമിനുണ്ട്‌. ഡാനി, ലിഡ്‌സണ്‍ എന്നിവരായിരിക്കും മുന്‍നിരയില്‍ കൃസ്‌റ്റിയാനൊക്കൊപ്പം. മധ്യനിരയില്‍ ഡെക്കോ, പെഡ്രോ മെന്‍ഡസ്‌ എന്നീ അനുഭവ സമ്പന്നരും പിന്‍നിരയില്‍ റെക്കാര്‍ഡോ കര്‍വാലോയെ പോലുള്ളവരുമുണ്ട്‌. ഐവറി കോസ്‌റ്റിന്റെ നിരയില്‍ ദ്രോഗ്‌ബെ ഇന്ന്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. പരിശീലന മല്‍സരത്തിനിടെ കൈ ഒടിഞ്ഞ ദ്രോഗ്‌ബെ കളിക്കാത്തപക്ഷം ഗോരാന്‍ എറിക്‌സണ്‍ പരിശീലിപ്പിക്കുന്ന ആന സംഘത്തിന്‌ കാര്യങ്ങള്‍ എളുപ്പമാവില്ല. മൂന്ന്‌ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍ തല്‍സമയം.
ഇന്നത്തെ മല്‍സരങ്ങള്‍
ഗ്രൂപ്പ്‌ എഫ്‌: ന്യൂസിലാന്‍ഡ്‌-സ്ലോവാക്യ വൈകീട്ട്‌ 5-00
ഗ്രൂപ്പ്‌ ജി: പോര്‍ച്ചുഗല്‍-ഐവറി കോസ്‌റ്റ്‌ രാത്രി 7-30
ബ്രസീല്‍-ഉത്തര കൊറിയ രാത്രി 12-00

കൂടുതല്‍ വാര്‌ഡ#ത്തകളഅ#, ലോകകപ്പ്‌ ചിത്രങ്ങള്‍ വേേു://സമാമഹ്‌മൃമറീീൃ.യഹീഴുെീ.േരീാ/2010/06/യഹീഴുീേെ.വാേഹ

സിദാന്‍
കളി ജയിക്കുന്നത്‌ ഒരു വ്യക്തിയല്ല. ഒരു ടീമാണ്‌... ഫുട്‌ബോള്‍ മൈതാനത്ത്‌ രാജ്യത്തിനായി കളിക്കുന്നത്‌ ഒരാളല്ല. പതിനൊന്ന്‌ പേരാണ്‌. പതിനൊന്ന്‌ പേരുടെ മനസ്സും ലക്ഷ്യവും ഒന്നാവണം. എങ്കില്‍ മാത്രമാണ്‌ ടീമിന്‌ വിജയിക്കാനാവുക. ജര്‍മനി തെളിയിച്ചത്‌ അതാണ. അവര്‍ മനോഹരമായി കളിച്ചതിനൊപ്പം ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നില കൊണ്ടു. ഫ്രാന്‍സിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും കണ്ടില്ല. സത്യത്തില്‍ എനിക്ക്‌ വലിയ വിഷമമുണ്ട്‌. നിങ്ങള്‍ അള്‍ജീരിയയുടെ കളി നോക്കുക-ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടിരുന്നു. അള്‍ജീരിയക്കാര്‍ക്ക്‌ ലോക സോക്കറില്‍ വലിയ വിലാസമില്ല. അവര്‍ക്ക്‌ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ കരുത്തിനെ അതേ ആവേശത്തില്‍ ആവാഹിക്കാനുമാവില്ല. പക്ഷേ അവര്‍ കളിച്ചത്‌ ഒറ്റക്കെട്ടായാണ്‌. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്ക്‌ കളിച്ചു. ഞാന്‍ തന്നെ ഗോളടിക്കണെന്ന വാശി ആര്‍ക്കമുണ്ടായിരുന്നില്ല. പെനാല്‍ട്ടി ബോക്‌സിലേക്ക്‌ പന്തുമായി കുതിക്കുന്ന മുന്‍നിരക്കാരന്റെ മനസ്സില്‍ കുട്ടുകാരന്റെ കാല്‍പാദങ്ങളെക്കുറിച്ചുളള ചിത്രമുണ്ടാവണം. ഫ്രാന്‍സ്‌ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഒരു ടീമായി കളിച്ചില്ല എന്നതിനേക്കാള്‍ എല്ലാവരും വ്യക്തിപരമായാണ്‌ നീങ്ങിയത്‌. രാജ്യത്തിനായി ഗോളടിച്ചാല്‍ എന്റെ നാമമാണല്ലോ ഉയര്‍ത്തപ്പെടുക എന്ന ചിന്തയില്‍ നിന്നാവാം ഇത്തരം നീക്കം. ലോകകപ്പ്‌ വലിയ വേദിയാണ്‌. 98 ലെ ലോകകപ്പ്‌ ഫ്രാന്‍സില്‍ നടന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. പക്ഷേ സമ്മര്‍ദ്ദത്തെ അതിന്റെ വഴിക്ക്‌ വിട്ട്‌ ടീമെന്ന നിലയിലാണ്‌ ഞങ്ങളെല്ലാം കളിച്ചത്‌. ആ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ ലഭിച്ചിരുന്നു. ബോധപൂര്‍വ്വമായ ഫൗളിനായിരുന്നില്ല ആ കാര്‍ഡ്‌. ടീമിന്‌ വേണ്ടി എല്ലാം മറന്ന്‌ പൊരുതിയപ്പോള്‍ കാര്‍ഡ്‌ കിട്ടിയെന്ന്‌ മാത്രം.
ലോകകപ്പിലെ ആദ്യ മല്‍സരം എന്ത്‌ കൊണ്ടും പ്രധാനമാണ്‌. പുതിയ ചാമ്പ്യന്‍ഷിപ്പ്‌, ആദ്യ മല്‍സരം, കാലാവസ്ഥ, സാഹചര്യങ്ങള്‍, സമ്മര്‍ദ്ദം, പ്രതിയോഗികള്‍, ടീമിന്റെ വിശ്വാസം, ആരാധകരുടെ പിന്തുണ അങ്ങനെ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിജയത്തില്‍ തുടങ്ങാനായാല്‍ ടീമിന്‌ ലഭിക്കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല. ജര്‍മനി എന്നെ അല്‍ഭുതപ്പെടുത്തി. അവര്‍ കളിച്ച ഫാസ്റ്റ്‌്‌ ഗെയിം ഓസ്‌ട്രേലിയയെ പോലെ പ്രതിയോഗികള്‍ക്ക്‌ പോലും നിശ്ചയമുണ്ടായിരുന്നില്ല. പരമ്പരാഗതമായി അവര്‍ അങ്ങനെ കളിക്കാത്തവരാണ്‌. പോദോസ്‌ക്കിയുടെ ആദ്യ ഗോളിന്റെ സൗന്ദര്യത്തിന്റെ പ്രഭ ടീമിനെ മുഴുവന്‍ ബാധിച്ചിട്ടുണ്ടാവും. അവരുടെ കോച്ച്‌ ലോയെ അഭിനന്ദിക്കണം. അദ്ദേഹം വേണ്ടാത്ത പരീക്ഷണങ്ങള്‍ക്ക്‌ മുതിര്‍ന്നില്ല. പോദോസ്‌ക്കിയും ക്ലോസെയും ഫോമില്‍ കളിക്കുന്ന താരങ്ങളായിരുന്നില്ല. പക്ഷേ അവരിലെ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്താനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌. അതാണ്‌ ഫലം ചെയ്‌തതും. ഫ്രഞ്ച്‌ കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെ ശരിക്കും ലോയെ കണ്ട്‌ പഠിക്കണം. ഡൊമന്‍ച്ചെയെ ഒരു കോച്ച്‌ എന്ന്‌ തല്‍ക്കാലം വിശേഷിപ്പിക്കാനാവില്ല. അദ്ദേഹം ഒരു കൂട്ടം താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജോലി അവിടെ അവസാനിച്ചിരിക്കുന്നു. കോച്ചല്ലല്ലോ മൈതാനത്ത്‌ കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്‌. അത്‌ താരങ്ങളാണ്‌. ഫ്രഞ്ച്‌ താരങ്ങള്‍ എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യമാണ്‌ ഉയര്‍ത്തിയത്‌. ഇത്‌ അവസാനിപ്പിക്കണം. വ്യാഴാഴ്‌ച്ച മെക്‌സിക്കോയുമായാണ്‌ ഫ്രാന്‍സിന്‌ മല്‍സരിക്കാനുള്ളത്‌. ഈ കളി സമ്മര്‍ദ്ദത്തിന്റേതാണ്‌. കാരണം വീണ്ടും സമനില വീണാല്‍, അല്ലെങ്കില്‍ പരാജയപ്പെട്ടാല്‍ എല്ലാം അവസാനിക്കും. എല്ലാവരും സ്വയം സഹകരിക്കുക. പന്തിനെ സ്വന്തം കാലില്‍ നിന്ന്‌ അതിവേഗം മോചിപ്പിക്കുക. എല്ലാവര്‍ക്കും തനിച്ച്‌ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സോക്കറിലെ പ്രാഥമിക പാഠം ഫ്രഞ്ച്‌ താരങ്ങള്‍ പഠിക്കുക. സൂപ്പര്‍ താരങ്ങളാവുമ്പോള്‍ ഈഗോ വലിയ പ്രശ്‌നമാണ്‌. ആദ്യ ഇലവനില്‍ കോച്ച്‌ സ്ഥാനം നല്‍കിയിട്ടില്ലെങ്കില്‍ അത്‌ തന്നെ അപമാനിക്കലാണ്‌ എന്ന ചിന്ത വരും. അവന്‍ ഗോളടിച്ചാല്‍ അത്‌ തന്നെ ബാധിക്കുമെന്ന ചിന്തയുമുണ്ടാവും. ഇതെല്ലാം മറന്നേക്കുക. ഇത്‌ ലോകകപ്പാണ്‌. ബുദ്ധി വൈകി ഉദിച്ചത്‌ കൊണ്ട്‌ കാര്യമില്ല.

ഗോള്‍ 46 ാം മിനുട്ട്‌
രണ്ടാംപകുതി ആരംഭിച്ചയുടനായിരുന്നു ഡാനിഷ്‌ വലയില്‍ പന്ത്‌ എത്തിയത്‌. റോബിന്‍ വാന്‍ പര്‍സിയാണ്‌ ഗോല്‍നീക്കത്തിന്‌ തു
ക്കമിട്ടത്‌. അദ്ദേഹത്തിന്റെ ലോംഗ്‌ ക്രോസ്‌ സൈമണ്‍ പോള്‍സണ്‍ വല ലക്ഷ്യമാക്കി ഹെഡ്‌ ചെയ്‌തു. പക്ഷേ പന്തിനെ കാണാന്‍ ഡാനിഷ്‌ ഗോള്‍ക്കീപ്പര്‍ തോമസ്‌ സോറന്‍സണ്‌ കഴിഞ്ഞില്ല. അദ്ദേഹത്തിന്‌ മുന്നില്‍ നിന്നിരുന്ന ഡിഫന്‍ഡര്‍ ഡാനിയല്‍ ആജറിന്റെ ദേഹത്ത്‌ തട്ടി പന്ത്‌ വലയില്‍. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ സെല്‍ഫ്‌ ഗോള്‍. പക്ഷേ വാന്‍ പര്‍സിയുടെ ശ്രമത്തിന്‌ മാര്‍ക്ക്‌ നല്‍കണം.

ഗോള്‍ 84- ാം മിനുട്ട്‌
ഹോളണ്ടിന്‌ മൂന്ന്‌ പോയന്റ്‌്‌ ഉറപ്പാക്കിയ ഗോള്‍ ഡിര്‍ക്‌ ക്യൂട്ടിന്റെ ബൂട്ടില്‍ നിന്ന്‌. ഹോളണ്ടിന്റെ പ്രത്യാക്രമണത്തില്‍ എല്‍ജിറോ എലിയ പായിച്ച തകര്‍പ്പന്‍ ഷോട്ട്‌ അതേ മികവില്‍ ഡാനിഷ്‌ ഗോള്‍ക്കീപ്പര്‍ തോമസ്‌ സോറന്‍സണ്‍ കുത്തിയകറ്റിയിരുന്നു. പക്ഷേ കാത്തുനിന്ന ക്യൂട്ടിന്‌ മുന്നില്‍ പന്ത്‌ വന്നപ്പോള്‍ ഗോള്‍ക്കീപ്പര്‍ നിസ്സഹായനായി.

No comments: