Friday, April 17, 2009

YES THE CARNIVAL


യെസ്‌..., ദി മാജിക്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അതെ-ക്രിക്കറ്റ്‌ മാജിക്‌ ആരംഭിക്കുകയാണ്‌.... മൂന്നര മണിക്കൂറില്‍ മൈതാനത്ത്‌ നടക്കുന്ന ഗര്‍ജ്ജനത്തിന്റെ അലയൊലികളാണ്‌ അടുത്ത നാലാഴ്‌ച്ച. മിക്ക ദിവസങ്ങളിലും രണ്ട്‌ മല്‍സരങ്ങള്‍ വീതം മൊത്തം 59 മല്‍സരങ്ങളുടെ ആവേശവും ഗ്ലാമറും അനിശ്ചിതത്വവും വാരിക്കോരി സമ്മാനിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന്‌ ഇന്ന്‌ തുടക്കം. കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട്‌ നാലിന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്‌സ്‌ അപ്പായ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിനെയും രാത്രി എട്ടിന്‌ നടക്കുന്ന അങ്കത്തില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയും എതിരിടും.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എട്ട്‌ ടീമുകള്‍ രണ്ട്‌ തവണ വീതം പരസ്‌പരം കളിക്കും. സെമി ഫൈനല്‍ മല്‍സരങ്ങള്‍ മെയ്‌ 22, 23 തിയ്യതികളില്‍ സെഞ്ചൂറിയനിലും വാണ്ടറേഴ്‌സിലും നടക്കും ജേതാക്കളെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടം മെയ്‌ 24 ന്‌്‌ ഞായറാഴ്‌ച്ച ജോഹന്നാസ്‌ബര്‍ഗ്ഗിലെ ന്യൂവാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയത്തിലായിരിക്കും.
മിക്ക ദിവസങ്ങളിലും രണ്ട്‌ മല്‍സരങ്ങള്‍ വീതമാണ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. പ്രഥമ പതിപ്പില്‍ നിന്നും ഇത്തവണ കാര്യമായ മാറ്റം സമയത്തിലാണ്‌. പുതിയ തീരുമാന പ്രകാരം ഓരോ പത്ത്‌ ഓവറനിടെയും ഏഴര മിനുട്ട്‌ ദൈര്‍ഘ്യമുളള ഇടവേളകള്‍ ടീമുകള്‍ക്ക്‌്‌ നല്‍കുന്നുണ്ട്‌. അതായത്‌ ഒരു മല്‍സരത്തില്‍ അര മണിക്കൂര്‍ സമയം ടീമുകള്‍ക്ക്‌ വിശ്രമത്തിനായി ലഭിക്കും. മൂന്ന്‌ മണിക്കൂര്‍ ദീര്‍ഘിക്കുന്ന മല്‍സരം ഇതോടെ മൂന്നര മണിക്കൂറായി മാറും. ഇന്നലെ താരങ്ങളും ടീം ഉടമസ്ഥരും കളിക്കാമാരുമെല്ലാം പങ്കെടുത്ത വര്‍ണ്ണ മനോഹരമായ ഓപ്പണ്‍ പരേഡ്‌ കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ്‌ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഐ.പി എല്‍ കമ്മീഷണര്‍ ലളിത്‌ മോഡി, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമ ഷാറൂഖ്‌ ഖാന്‍, മുന്‍ ക്രിക്കറ്റര്‍ രവിശാസ്‌ത്രി, രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ ശില്‍പ്പാ ഷെട്ടി തുടങ്ങിയവരെല്ലാം പരേഡില്‍ അണിനിരന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനും ഓള്‍റൗണ്ടര്‍മാരുടെ കരുത്തുളള മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനുമാണ്‌ ഇത്തവണ കൂടുതല്‍ പേര്‍ സാധ്യത കല്‍പ്പിക്കുന്നത്‌. പക്ഷേ കഴിഞ്ഞ തവണ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സും ഷെയിന്‍ വോണും കപ്പില്‍ മുത്തമിട്ടത്‌ പോലെ ക്രിക്കറ്റ്‌ കാര്‍ണിവലിന്റെ അവസാനത്തില്‍ ആരാവും വിജയശ്രീലാളിതരാവുക എന്ന്‌ പറയാന്‍ പക്ഷേ ഭൂരിപക്ഷവും തയ്യാറാവുന്നില്ല.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ മല്‍സരവേദി മാറ്റിയത്‌ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഐ.പി.എല്ലിന്റെ രണ്ടാം പതിപ്പിന്റെ സവിശേഷഥ വേദികള്‍ തന്നെയാണ്‌. ബാറ്റ്‌സ്‌മാന്മാരെയും ബൗളര്‍മാരെയും ഒരു പോലെ സഹായിക്കുന്ന വേദികളാണ്‌ ദക്ഷിണാഫ്രിക്കയിലേത്‌. അതിനാല്‍ ടീമുകള്‍ക്ക്‌ വലിയ സ്‌ക്കോര്‍ സ്വന്തമാക്കുക ദുഷ്‌ക്കരമാണ്‌.
ഏറ്റവും ചെറിയ സമയത്താണ്‌ ദക്ഷിണാഫ്രിക്ക മല്‍സരങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുത്തത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ മല്‍സരങ്ങള്‍ക്ക്‌ ഉന്നത സുരക്ഷ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ മല്‍സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്‌. കേവലം രണ്ടാഴ്‌ച്ച സമയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ അധികാരികളെ ഇന്നലെ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ മുക്തകണ്‌ഠം പ്രശംസിക്കാന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത്‌ മോഡി മറന്നില്ല.
ഇപ്പോള്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ഏകദിന പരമ്പര നടന്നുവരുന്നതിനാല്‍ മല്‍സരവേദികളില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. കേപ്‌ടൗണ്‍, ജോഹന്നാസ്‌ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ്‌, സെഞ്ചൂറിയന്‍, പോര്‍ട്ട്‌ എലിസബത്തിലെ സെന്റ്‌ ജോര്‍ജ്ജ്‌ പാര്‍ക്ക്‌, ബ്ലോം ഫോണ്‍ടെയിന്‍, കിംബര്‍ലി എന്നിവിടങ്ങളിലാണ്‌ മല്‍സരങ്ങള്‍.
ക്രിക്കറ്റ്‌ സൂപ്പര്‍ താരങ്ങളില്‍ ഇത്തവണ പലരും കളിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ വമ്പന്മാര്‍ ആരുമില്ല. അടുത്തയാഴ്‌ച്ച ഓസ്‌ട്രേലിയ-പാക്കിസ്‌താന്‍ ഏകദിന പരമ്പര ദുബായില്‍ നടക്കുന്നതിനാല്‍ ഓസീസ്‌ താരങ്ങള്‍ ഐ.പി.എല്ലിന്റെ തുടക്കത്തില്‍ ഇല്ല. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനായി കഴിഞ്ഞ തവണ കളിച്ച റിക്കി പോണ്ടിംഗ്‌ ഇത്തവണ കളിക്കുന്നില്ല. മൈക്‌ ഹസിയും വിട്ടുനില്‍ക്കുന്നു. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ ബ്രെട്ട്‌ ലീ , ഷോണ്‍ മാര്‍ഷ്‌്‌ തുടങ്ങിയവര്‍ ഓസീസ്‌ ഏകദിന ടീമില്‍ അംഗങ്ങളായതിനല്‍ അവര്‍ രണ്ടാം ഘട്ടത്തിലാണ്‌ പങ്കെടുക്കുക. അതേ സമയം ഡക്കാന്‍ ചാര്‍ജേഴ്‌സിനെ നയിച്ച്‌്‌ ആദം ഗില്‍ക്രൈസ്‌റ്റും, ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബൗളിംഗ്‌ കരുത്തായ ഗ്ലെന്‍ മക്‌ഗ്രത്തും കളിക്കുന്നതിനാല്‍ ഓസീസ്‌ സാന്നിദ്ധ്യം ചാമ്പ്യന്‍ഷിപ്പിനുണ്ടാവും.
പാക്കിസ്‌താന്‍ താരങ്ങള്‍ ആരും കളിക്കുന്നില്ല. ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യയില്‍ നടക്കുമ്പോള്‍ പാക്‌ താരങ്ങളുടെ സുരക്ഷ അപകടത്തിലാണെന്ന വാദത്തില്‍ ഇത്തവണ പാക്‌ താരങ്ങളെ ചാമ്പ്യന്‍ഷിപ്പിന്‌ അയക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിസ്സമതം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയപ്പോള്‍ പാക്‌ താരങ്ങള്‍ക്ക്‌ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
കഴിഞ്ഞ തവണ കളിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലീഷ്‌ സൂപ്പര്‍ താരങ്ങളായ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ ഇത്തവണ രംഗത്തുണ്ട്‌. താരങ്ങളുടെ ലേല സമയത്ത്‌ വന്‍ തുകക്കാണ്‌ ഇവരെ ടീമുകള്‍ സ്വന്തമാക്കിയത്‌. പീറ്റേഴ്‌സണ്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ നിരയിലും ഫ്‌ളിന്റോഫ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുമാണ്‌ കളിക്കുന്നത്‌. പോള്‍ കോളിംഗ്‌വുഡ്‌, ഡിമിത്രി മസ്‌കരാനസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌്‌ താരങ്ങളും കളത്തിലുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടക്കുന്നതിനല്‍ ആഫ്രിക്കന്‍ താരങ്ങളുടെ സാന്നിദ്ദ്യമാണ്‌ ടീമുകള്‍ക്ക്‌ വലിയ തുണയാവുന്നത്‌.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌ രാജസ്ഥാന്‍ റോയല്‍സിന്റെ അണിയിലാണ്‌. ഷെയിന്‍ വോണ്‍ നയിക്കുന്ന റോയല്‍സിന്റെ കരുത്ത്‌ സ്‌മിത്തും ഇന്ത്യന്‍ സൂപ്പര്‍താരം യൂസഫ്‌ പത്താനുമാണ്‌. കഴിഞ്ഞ വര്‍ഷം ടീമിന്‌ കിരീടം സമ്മാനിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച ഓസ്‌ട്രേലിയക്കാരന്‍ ഷെയിന്‍ വാട്ട്‌സണും പാക്കിസ്‌താന്‍ സീമര്‍ തന്‍വീര്‍ സുഹൈലും ഇത്തവണ ടീമിനൊപ്പമില്ല. മോശം ഫോമിന്റെ പേരില്‍ മുഹമ്മദ്‌ കൈഫിനെ തിരിച്ചയച്ചതോടെ വോണിന്റെ സംഘത്തിന്‌ പഴയ ശക്തിയില്ല. ദക്ഷിണാഫ്രിക്കയുടെ പുതിയ താരം ജെ.പി ഡുമിനിയാണ്‌ ചാമ്പ്യന്‍ഷിപ്പിന്റെ മറ്റൊരു ആകര്‍ഷണം.
ന്യൂസിലാന്‍ഡ്‌ താരങ്ങളായ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി, ബ്രെന്‍ഡന്‍ മക്കലം, ജെസി റൈഡര്‍, കൈല്‍ മില്‍സ്‌ തുടങ്ങിവര്‍ രംഗത്തുണ്ട്‌. വിന്‍ഡീസിന്റെ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍, ഡ്വിന്‍ സ്‌മിത്ത്‌, ഡ്വിന്‍ ബ്രാവോ തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നു.


കാര്‍ണിവല്‍ ഇപ്രകാരം
ഏപ്രില്‍ 18 ശനി
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(ന്യൂലാന്‍ഡ്‌സ്‌ കേപ്‌ടൗണ്‍-വൈകീട്ട്‌ 4-00)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(ന്യൂലാന്‍ഡ്‌സ്‌, കേപ്‌ടൗണ്‍-രാത്രി 8-00)
ഏപ്രില്‍ 19 ഞായര്‍
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌- കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(ന്യൂലാന്‍ഡ്‌സ്‌ കേപ്‌ടൗണ്‍, 4-00)
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(ന്യൂലാന്‍ഡ്‌സ്‌ കേപ്‌ടൗണ്‍, 8-00)
ഏപ്രില്‍ 20 തിങ്കള്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ചൈന്നൈ സൂപ്പര്‍ കിംഗ്‌സ്‌
(സെന്റ്‌്‌ ജോര്‍ജ്‌ പാര്‍ക്ക്‌, പോര്‍ട്ട്‌ എലിസബത്ത്‌, 8-00)
ഏപ്രില്‍ 21 ചൊവ്വ
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(കിംഗ്‌സ്‌മീഡ്‌, ഡര്‍ബന്‍ 4-00)
മുംബൈ ഇന്ത്യന്‍സ്‌- രാജസ്ഥാന്‍ റോയല്‍സ്‌
(കിംഗ്‌സ്‌ മീഡ്‌, ഡര്‍ബന്‍ 8-00)
ഏപ്രില്‍ 22 ബുധന്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌
(ന്യൂലാന്‍ഡ്‌സ്‌ കേപ്‌ടൗണ്‍ 8-00)
ഏപ്രില്‍ 23 വ്യാഴം
ചൈന്നൈ സൂപ്പര്‍ കിംഗ്‌സ്‌-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍, 4-00)
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(ന്യൂലാന്‍ഡ്‌സ്‌,കേപ്‌ടൗണ്‍ 8-00)
ഏപ്രില്‍ 24 വെള്ളി
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 8-00)
ഏപ്രില്‍ 25 ശനി
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 4-00)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(സെന്റ്‌്‌ ജോര്‍ജ്‌ പാര്‍ക്ക്‌, പോര്‍ട്ട്‌്‌ എലിസബത്ത്‌ 8-00)
ഏപ്രില്‍ 26 ഞായര്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌
(സെന്റ്‌ ജോര്‍ജ്‌ പാര്‍ക്ക്‌ പോര്‍ട്ട്‌ എലിസബത്ത്‌, 4-00)
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(ന്യൂലാന്‍ഡ്‌സ്‌ കേപ്‌ടൗണ്‍ 8-00)
ഏപ്രല്‍ 27 തിങ്കള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍, 4-00)
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(സെന്റ്‌ ജോര്‍ജ്‌ പാര്‍ക്ക്‌ പോര്‍ട്ട്‌ എലിസബത്ത്‌ 8-00)
ഏപ്രില്‍ 28 ചൊവ്വ
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(സൂപ്പര്‍സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
ഏപ്രില്‍ 29 ബുധന്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(കിംഗ്‌സ്‌ മീഡ്‌ ഡര്‍ബന്‍ 4-00)
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-മുംബൈ ഇന്ത്യന്‍സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 8-00)
ഏപ്രില്‍ 30 വ്യാഴം
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 4-00)
ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 1 വെള്ളി
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(ബൂഫലോ പാര്‍ക്ക്‌, ഈസ്‌്‌റ്റ്‌്‌ ലണ്ടന്‍ 4-00)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 8-00)
മെയ്‌ 2 ശനി
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(സെന്റ്‌്‌ ജോര്‍ജ്ജ്‌ പാര്‍ക്ക്‌ പോര്‍ട്ട്‌്‌ എലിസബത്തത്‌, 4-00)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌
(വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം, ജോഹന്നാസ്‌ബര്‍ഗ്ഗ്‌, 8-00)
മെയ്‌ 3 ഞായര്‍
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(സെന്റ്‌്‌ ജോര്‍ജ്ജ്‌ പാര്‍ക്ക്‌്‌ പോര്‍ട്ട്‌ എലിസബത്ത്‌്‌ 4-00)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(ന്യൂ വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം, ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 8-00)
മെയ്‌ 4 തിങ്കള്‍
ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌
(ബുഫലോ പാര്‍ക്ക്‌ ഈസ്റ്റ്‌ ലണ്ടന്‍ 8-00)
മെയ്‌ 5 ചൊവ്വ
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 4-00)
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 8-00)
മെയ്‌ 6 ബുധന്‍
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 7 ചൊവ്വ
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 4-00)
ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(സൂപ്പര്‍ സ്‌പോര്‌ട്ട്‌ പാര്‍ക്ക്‌,സെഞ്ചൂറിയന്‍ 8-00)
മെയ്‌ 8 വെള്ളി
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-മുംബൈ ഇന്ത്യന്‍സ്‌
(ബുഫലോ പാര്‍ക്ക്‌ ഈസ്‌്‌റ്റ്‌ ലണ്ടന്‍ 8-00)
മെയ്‌ 9 ശനി
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(ഡീബീര്‍സ്‌ ഡയമണ്ട്‌ ഓവല്‍ കിംബര്‍ലി 4-00)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(ഡീബീര്‍സ്‌്‌ ഡയമണ്ട്‌ ഓവല്‍ കിംബര്‍ലി 8-00)
മെയ്‌ 10 ഞായര്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(സെന്റ്‌്‌ ജോര്‍ജ്‌ പാര്‍ക്ക്‌ പോര്‍ട്ട്‌ എലിസബത്ത്‌ 4-00)
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(വാണ്ടറേഴ്‌സ്‌ ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 8-00)
മെയ്‌ 11 തിങ്കള്‍
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(ഡീബീര്‍സ്‌ ഡയമണ്ട്‌ ഓവല്‍ കിംബര്‍ലി 8-00)
മെയ്‌ 12 ചൊവ്വ
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍, 4-00)
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-മുംബൈ ഇന്ത്യന്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 13 ബുധന്‍
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌
(കിംഗ്‌സ്‌്‌ മീഡ്‌ ഡര്‍ബന്‍ 8-0)
മെയ്‌ 14 വ്യാഴം
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌
(കീഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 4-00)
മുംബൈ ഇന്ത്യന്‍സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(കിംഗ്‌സ്‌മീഡ്‌ ഡര്‍ബന്‍ 8-00)
മെയ്‌ 15 വെള്ളി
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(ഔട്ട്‌ സുറന്‍സ്‌ ഓവല്‍ ബ്ലോം ഫോണ്‍ടെയിന്‍ 8-00)
മെയ്‌ 16 ശനി
ചെ്‌ന്നൈ സൂപ്പര്‍കിംഗ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌
(സെന്റ്‌ ജോര്‍ജ്‌ പാര്‍ക്ക്‌ പോര്‍ടട്‌ എലിസബത്ത്‌, 4-00)
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
ന്യൂവാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 8-00)
മെയ്‌ 17 ഞായര്‍
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(വാണ്ടറേഴ്‌സ്‌ ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 4-00)
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
ഔട്ട്‌സുറന്‍സ്‌ ഓവല്‍ ബ്ലോം ഫോണ്‍ടെയിന്‍ 8-00)
മെയ്‌ 18 തിങ്കള്‍
ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 19 ചൊവ്വ
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌
(വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം ജോഹന്നാസ്‌ബര്‍ഗ്ഗ 8-00)
മെയ്‌ 20 ബുധന്‍
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
(കിംഗ്‌സ്‌ മീഡ്‌ ഡര്‍ബന്‍ 4-00)
ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌
(കിംഗ്‌സ്‌ മീഡ്‌ ഡര്‍ബന്‍ 8-00)
മെയ്‌ 21 വ്യാഴം
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-മുംബൈ ഇന്ത്യന്‍സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 4-00)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌
(സൂപ്പര്‍ സ്‌പോര്‍ട്ട്‌പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 22 വെള്ളി
ഒന്നാം സെമി ഫൈനല്‍
(സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്ക്‌ സെഞ്ചൂറിയന്‍ 8-00)
മെയ്‌ 23 ശനി
രണ്ടാം സെമി ഫൈനല്‍
(വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 8-00)
മെയ്‌ 24 ഞായര്‍
ഫൈനല്‍
(വാണ്ടറേഴ്‌സ്‌ സ്റ്റേഡിയം ജോഹന്നാസ്‌ബര്‍ഗ്ഗ്‌ 8-00)

സച്ചിന്‍ ധോണി
കേപ്‌ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട്‌ അജയ്യര്‍ ഇന്ന്‌ പരസ്‌പരം പോരടിക്കുന്നു. ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ ഉദ്‌ഘാടന മല്‍സരത്തില്‍ ഇന്ന്‌ വൈകീട്ട്‌ നാലിന്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വരുമ്പോള്‍ അത്‌ ലോക ക്രിക്കറ്റിലെ കരുത്തരുടെ അങ്കമായി മാറും.
സച്ചിന്‍ നയിക്കുന്ന സംഘത്തില്‍ സൂപ്പര്‍താരങ്ങള്‍ നിരവധിയുണ്ട്‌. ടീമിന്റെ കോച്ച്‌ ഷോണ്‍ പൊള്ളോക്കാണ്‌. ഫീല്‍ഡിംഗ്‌ കോച്ച്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ മജീഷ്യനായിരുന്ന ജോണ്ടി റോഡ്‌സ്‌. ബാറ്റിംഗില്‍ സച്ചിനും സനത്‌ ജയസൂര്യയും ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി ഡുമിനിയുമാണ്‌ ടീമിന്റെ നട്ടെല്ല്‌. ബൗളിംഗില്‍ ഇന്ത്യന്‍ സൂപ്പര്‍താരം സഹീര്‍ഖാനും ഹര്‍ഭജന്‍സിംഗുമുണ്ട്‌.
ധോണിയുടെ നിരയില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യ ഫ്‌ളിന്റോഫുണ്ട്‌. ബാറ്റിംഗില്‍ ധോണിക്കൊപ്പം മാത്യൂ ഹെയ്‌ഡന്‍, സുരേഷ്‌ റൈന ഉള്‍പ്പെടെയുളളവര്‍. ബൗളിംഗില്‍ ഫ്‌ളിന്റോഫിനൊപ്പം ലങ്കന്‍ മാജിക്‌ സ്‌പിന്നര്‍ മുത്തയ്യ മുരളിധരനും സംഘവും. എന്തായാലും മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പ്‌.
താരങ്ങള്‍ ഇവരാണ്‌:
മുംബൈ ഇന്ത്യന്‍സ്‌ : സനത്‌ ജയസൂര്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, ജെ.പി ഡുമിനി, ഡ്വിന്‍ ബ്രാവോ, അഭിഷേക്‌ നായര്‍, യേഗേഷ്‌ തകവാലെ, ഹര്‍ഭജന്‍സിംഗ്‌, ധവാല്‍ കുല്‍ക്കര്‍ണി, സഹീര്‍ഖാന്‍, കൈല്‍മില്‍സ്‌
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌: മാത്യൂ ഹെയ്‌ഡന്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, സുരേഷ്‌ റൈന, എം.എസ്‌ ധോണി, ബദരീനാഥ്‌, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ആല്‍ബി മോര്‍ക്കല്‍, എല്‍.ബാലാജി, ജോഗീന്ദര്‍ ശര്‍മ്മ, മന്‍പ്രീത്‌ ഗോണി, മുത്തയ്യ മുരളീധരന്‍

വോണും കെവിനും
കേപ്‌ടൗണ്‍: കഴിഞ്ഞ തവണ സ്വന്തമാക്കിയ കപ്പ്‌ ഇത്തവണ ഉയര്‍ത്താന്‍ ഷെയിന്‍ വോണിന്റെ സംഘം വിയര്‍ക്കേണ്ടി വരും. ഇന്ന്‌ ആദ്യ മല്‍സരത്തില്‍ അവരെ എതിരിടുന്നത്‌ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ്‌. കഴിഞ്ഞ തവണ നിരാശപ്പെടുത്തിയ വിജയ്‌ മല്ലിയയുടെ സംഘത്തില്‍ ഇത്തവണ കരുത്തര്‍ മാത്രമാണ്‌. നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ മുതല്‍ തുടങ്ങിയാല്‍ ലോക ക്രിക്കറ്റിലെ വന്‍നാമങ്ങള്‍ കാണാം. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റിലെ പുതിയ കണ്ടുപിടുത്തമായ ജെസി റൈഡര്‍, ദക്ഷിണാഫ്രിക്കയുടെ അതിവേഗക്കാരനായ സീമര്‍ ഡാലെ സ്റ്റെന്‍, ജാക്‌ കാലിസ്‌, മാര്‍ക്ക്‌ ബൗച്ചര്‍, ഓസ്‌ട്രേലിയയുടെ നതാന്‍ ബ്രാക്കന്‍, റോബിന്‍ ഉത്തപ്പ, പിന്നെ അനുഭവ സമ്പന്നരായി രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും.
വോണിന്റെ സംഘത്തില്‍ പ്രബലര്‍ കുറവാണ്‌. ബാറ്റിംഗില്‍ വിശ്വസ്‌തന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്താണ്‌. പിന്നെ യൂസഫ്‌ പത്താനും വാട്ട്‌സണും. ഇന്ത്യയുടെ അസനോദ്‌കര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ കരുത്ത്‌്‌ കണ്ടറിയേണ്ടതാണ്‌. ബൗളിംഗില്‍ വോണിനൊപ്പം മുനാഫ്‌ പട്ടേലാണ്‌ കാര്യമായ പ്രതീക്ഷ. പതിനെട്ടുകാരനായ കമറാന്‍ ഖാനാണ്‌ നായകന്റെ തുരുപ്പ്‌ ചീട്ട്‌.
ടീമുകള്‍
രാജസ്ഥാന്‍ റോയല്‍സ്‌: ഗ്രയീം സ്‌മിത്ത്‌, അസനോദ്‌കര്‍, ഷെയിന്‍ വാട്ട്‌സണ്‍, യൂസഫ്‌ പത്താന്‍, രവീന്ദ്ര ജഡേജ, ടൈറണ്‍ ഹെന്‍ഡേഴ്‌സണ്‍, ഷെയിന്‍ വോണ്‍, മഹേഷ്‌ റാവത്ത്‌, മുനാഫ്‌ പട്ടേല്‍, സിദ്ദാര്‍ത്ഥ്‌ ത്രിവേദി, കമറാന്‍ ഖാന്‍
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌: ജെസി റൈഡര്‍, റോബിന്‍ ഉത്തപ്പ, കെവിന്‍ പീറ്റേഴ്‌സണ്‍, രാഹുല്‍ ദ്രാവിഡ്‌, വിരാത്‌ കോഹ്‌ലി, വാന്‍ഡര്‍ വെര്‍, ഗോസ്വാമി, പ്രവീണ്‍ കുമാര്‍, അനില്‍ കുംബ്ലെ, ഡാലെ സ്റ്റിന്‍, പങ്കജ്‌ സിംഗ്‌.

No comments: