Wednesday, November 18, 2009

EGYPT IS OUT, FRANCE, PORTUGAL,GREECE, SLOVENIA, URUGAY IN......

ഈജിപ്‌ത്‌ പുറത്ത്‌,
ഫ്രാന്‍സ്‌, സ്ലോവേനിയ, പോര്‍ച്ചുഗല്‍, ഉറുഗ്വേ, ഗ്രീസ്‌ ലോകകപ്പിന്‌
ലണ്ടന്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിന്റെ ചിത്രം പൂര്‍ണ്ണമായി. യൂറോപ്പില്‍ നിന്ന്‌ ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍, സ്ലോവേനിയ, ഗ്രീസ്‌ എന്നിവര്‍ അവസാന ടിക്കറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ ആഫ്രിക്കയിലെ ബെര്‍ത്തിന്‌ അള്‍ജീരിയ അവകാശികളായി. ഏക ഗോളിനവര്‍ ഈജിപ്‌തിനെ തോല്‍പ്പിച്ചു. കോസ്‌റ്റാറിക്കയുമായുളള മല്‍സരത്തില്‍ 1-1 സമനില വഴങ്ങിയ ഉറുഗ്വേ എവേ ഗോള്‍ നിയമത്തില്‍ രക്ഷപ്പെട്ടു. ഇതോടെ ഫൈനല്‍ റൗണ്ടിനുളള 32 ടീമുകളുമായി.
അയര്‍ലാന്‍ഡിനെതിരെ രണ്ടാം പാദത്തില്‍ 1-1 സമനില വഴങ്ങിയ ഫ്രാന്‍സ്‌ ഇരു പാദത്തിലുമായി 2-1 ന്റെ ലിഡിലാണ്‌ യോഗ്യത നേടിയത്‌. പാരിസിലെ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ അയര്‍ലാന്‍ഡ്‌ നായകന്‍ റോബി കീനിലുടെ ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വില്ല്യം ഗല്ലാസിന്റെ വിവാദ ഗോള്‍ ഫ്രാന്‍സിന്റെ തുണക്കെത്തി. ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ ആദ്യ പാദത്തില്‍ ഒരു ഗോള്‍ ലീഡ്‌ നേടിയ പോര്‍ച്ചുഗല്‍ രണ്ടാം പാദത്തിലും ഒരു ഗോള്‍ മാര്‍ജിനില്‍ ജയിച്ചു. റഷ്യയാണ്‌ നിര്‍ഭാഗ്യവാന്മാര്‍. സ്ലോവേനിയക്കെതിരായ മല്‍സരത്തിന്റെ ആദ്യപാദത്തില്‍ 2-1ന്‌ ലീഡ്‌ ചെയ്‌ത ടീം ഇന്നലെ ഒരു ഗോളിന്‌ തോറ്റു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌ക്കോര്‍ 1-1 ലായി. എന്നാല്‍ മോസ്‌ക്കോ മല്‍സരത്തില്‍ റഷ്യന്‍ വലയില്‍ വീണ ഗോള്‍ സ്ലോവേനിയക്ക്‌ തുണയായി. ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ഉക്രൈന്‍-ഗ്രീസ്‌ മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ ഡിമിത്രിസ്‌ സാല്‍പിഗിഡിസ്‌ ഗ്രീസിന്‌ വേണ്ടി നിര്‍ണ്ണായക ഗോള്‍ നേടി.
ഈജിപ്‌തിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടി നല്‍കിയത്‌ അള്‍ജീരിയയുടെ ഡിഫന്‍ഡര്‍ അത്താര്‍ യാഹിയയാണ്‌. ഒന്നാം പകുതിയുടെ അവസാനത്തില്‍ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌ത ഗോള്‍ നിര്‍ണ്ണായകമായി.

No comments: