Wednesday, February 17, 2010

CLIMATE GAME

ഹിഡിങ്ക്‌ ഇനി തുര്‍ക്കിയില്‍
ആംസ്റ്റര്‍ഡാം: ലോകകപ്പിന്റെ ആവേശത്തിലേക്ക്‌ പന്ത്‌ തട്ടാന്‍ ഇത്തവണ തുര്‍ക്കിയില്ല. പക്ഷേ തുര്‍ക്കിക്ക്‌ ഇപ്പോള്‍ ലോകകപ്പ്‌ അടിച്ചത്‌ പോലെ ഭാഗ്യം ലഭിച്ചിരിക്കുന്നു-ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ വിഖ്യാത കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ സമ്മതിച്ചിരിക്കുന്നു. നിലവില്‍ റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചാണ്‌ ഹിഡിങ്ക്‌. ഈ വര്‍ഷം ജൂണ്‍ 30 ന്‌ ഹിഡിങ്കും റഷ്യയും തമ്മിലുള്ള കരാര്‍ അവസാനിക്കും. അതിന്‌ ശേഷം അദ്ദേഹം തുര്‍ക്കിയില്‍ ചുമതലയേല്‍ക്കും. രണ്ട്‌ വര്‍ഷത്തേക്കാണ്‌ കരാര്‍. ഹിഡിങ്കിന്‌ താല്‍പ്പര്യമുണ്ടങ്കില്‍ രണ്ട്‌ വര്‍ഷം കൂടി തുടരാം. ദക്ഷിണ കൊറിയ ഉള്‍പ്പെടെ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌ അദ്ദേഹം. 2002 ല്‍ ഏഷ്യയില്‍ ആദ്യമായി നടന്ന ലോകകപ്പില്‍ കൊറിയ സെമി കളിച്ചപ്പോള്‍ പരിശീലക സ്ഥാനത്ത്‌ ഹിഡിങ്കായിരുിന്നു. ഇത്തവണ റഷ്യയെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിലെത്തിക്കാന്‍ അദ്ദേഹത്തിന്‌ പക്ഷേ കഴിഞ്ഞില്ല. റയല്‍ മാഡ്രിഡ്‌, ചെല്‍സി തുടങ്ങിയ പ്രബല ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌.

ഐ.പി.എല്‍ കട്ടക്കില്‍
ഭുവനേശ്വര്‍: ഇതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ ആവേശം ഒറീസ്സയിലേക്കും.
ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ രണ്ട്‌ മല്‍സരങ്ങളാണ്‌ കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ അനുവദിച്ചിരിക്കുന്നത്‌. ഹൈദരാബാദിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ മല്‍സരക്രമത്തില്‍ നേരത്തെ തന്നെ സംഘാടകര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച്‌ 19 നും 21 നുമാണ്‌ കട്ടക്കിലെ മല്‍സരങ്ങള്‍. 19ന്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബും, 21ന്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ്‌ പ്രതിയോഗികള്‍.

വാര്‍ത്താ ചാനലുകള്‍ക്ക്‌ നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളുടെ ആവേശമുഖം വാര്‍ത്താ ചാനലുകളിലുടെ ലഭിക്കാന്‍ സാധ്യതയില്ല. സംഘാടകര്‍ ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണം കാരണം ഐ.പി.എല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കാനാണ്‌ പ്രമുഖ വാര്‍ത്താ ചാനലുകള്‍ ആലോചിക്കുന്നത്‌. വാര്‍ത്തകളില്‍ കേവലം 30 സെക്കന്‍ഡുകള്‍ മാത്രമായിരിക്കണം മല്‍സര സംപ്രേഷണമെന്നതാണ്‌ പുതിയ നിയന്ത്രണം. നേരത്തെ വാര്‍ത്തകളില്‍ നാല്‌ മിനുട്ട്‌ സംപ്രേഷണ സമയം അനുവദിച്ചിരുന്നു. മല്‍സരം കഴിഞ്ഞ്‌ അഞ്ച്‌ മിനുട്ടിന്‌ ശേഷം പ്രസ്‌കതഭാഗങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ നേരത്തെ നല്‍കിയ അനുമതിയിലും മാറ്റം വരുത്തിയിട്ടുണ്ട്‌. മല്‍സരം കഴിഞ്ഞ്‌ മുപ്പത്‌ മിനുട്ടിന്‌ ശേഷം മാത്രമായിരിക്കണം പുതിയ നിയന്ത്രണത്തില്‍ സംപ്രേഷണം. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളില്‍ വാര്‍ത്തകളില്‍ പോലും മല്‍സരചിത്രം നല്‍കാന്‍ കഴിയില്ലെന്നാണ്‌ ദി ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ (എന്‍.ബി.എ ) വ്യക്തമാക്കിയിരിക്കുന്നത്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-എല്‍.ബി-ഡബ്ല്യൂ-ബി-മിശ്ര-20, പീറ്റേഴ്‌സണ്‍-സി-ബദരീനാഥ്‌-ബി-ഹര്‍ഭജന്‍-21, അംല-നോട്ടൗട്ട്‌-49, കാലിസ്‌-സി-ധോണി-ബി-മിശ്ര-20, പ്രിന്‍സ്‌-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-5, ആകെ 35 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 115. വിക്കറ്റ്‌ പതനം: 1-36 (സ്‌മിത്ത്‌), 2-54 (പീറ്റേഴ്‌സണ്‍), 3-111 (കാലിസ്‌). ബൗളിംഗ്‌: സഹീര്‍ 6-0-32-0, ഹര്‍ഭജന്‍ 13-3-31-1, ഇഷാന്ത്‌-8-1-36-0, മിശ്ര 7-3-15-2, സേവാഗ്‌ 1-0-1-0

ചതിക്കരുത്‌ കാലാവസ്ഥേ...
കൊല്‍ക്കത്ത: എംഎസ്‌ ധോണിയും അദ്ദേഹത്തിന്‍രെ സംഘത്തിലെ പതിനൊന്ന്‌ ുപേരും ഇന്ത്യന്‍ ക്രിക്കറ്റ്‌ പേരിമകലും പ്രാരക്‌#ത്ഥിക്കുന്നത്‌ മഴ മേഘങ്ങളെ അകറ്റാനാണ്‌...! ഗ്രയീം സ്‌മിത്തും ദക്ഷിണാഫഅരിക്കയും ്ര്രപാ#ത്ഥിക്കുന്നത്‌ മഴ കനത്ത്‌ പെയ്യാനും. രണ്ടാം ടെസ്റ്റിന്‍രെ ഇന്നത്തെ അവസാന ദിവസത്തില്‍ മഴയും കാലാവസ്ഥയുമാണ്‌ താരം.... മാനം തെളിഞ്ഞ്‌ നിന്നാല്‍ ജയിക്കാമെന്ന വ്യക്തമായ പ്രതീക്ഷ ഇന്ത്യക്കുണ്ട്‌. മാനം കറുത്താല്‍ കടിച്ചുതുങ്ങാമെന്ന വിശഅവാസത്തിലാണ്‌ സന്ദര്‍ശകര്‍. ഇന്നലെ ചാറ്റല്‍ മഴയും കാര്‍മേഘങഅങളും ഇന്ത്യയെ തടഞ്ഞിരുന്നു. ആകെ 157 മിനുട്ട്‌ മാത്രമാണ്‌ കളി നടന്നത്‌. ആ സമയത്ത്‌ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയിലെ മൂന്ന്‌ വിക്കറ്റുകല്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. 3 വിക്കറ്റിന്‌ 115 റണ്‍സാണ്‌ അവരുടെസക്കോര്‍. ഇന്ത്യക്കൊപ്പമെത്താന്‍ ഇനിയും 232 റണ്‍സ്‌ നേടണം. പുറത്തായ വര്‍ സ്‌മിത്തും പീറ്റഏഴ്‌സണും കാലിസുമാണ്‌. പക്ഷേ വില്ലനായി ഹാഷഇം അംല ക്രീസിലുണ്ട്‌. 49 റണ്‍സാണ്‌ അദ്ദേഹത്തിന്‍രെ സ്‌ക്കോര്‍. പരമ്പരയിലെ രണ്ട്‌ ടെസ്റ്റിലെ നാല്‌ ഇന്നിംഗ്‌സിലുകലില്‍ നിന്നായി 367 റണ്‍സാണ്‌ ഇതിനകം അംല നേടിയിരിക്കുന്നതക്‌. തന്‍രെ പ്രതിരോധ ആവനാഴഇയില എല്ലാ അസ്‌ത്രങ്ങളും അദ്ദേഹം ഇതിനകം പ്രയോഗിച്ചിട്ടുണ്ട്‌. അതിനിടെ ഉയര്‍ന്ന ഒരു ക്യാച്ച്‌ ബാക്വാര്‍ഡ്‌ ഷഓട്ട്‌ ലെഗ്ഗില്‍ മുരലി വിജയ്‌ വിട്ടിട്ടുമുണ്ട്‌.
ഇന്നലെ നടന്ന രണ്ടര മണിക്കൂര്‍ പോരാട്ടത്തില്‍ സ്‌പിന്നര്‍നമാരാ.ിരുന്നു ഇന്ത്യയുടെ ആയുധങ്ങള്‍. സ്‌മിത്തും പീറ്റഏഴ്‌സണും പൊരുതിനില്‍ക്കാന്‍ തന്നെ വന്നത്‌. മഴ കാരണം വൈകതിയ മല്‍സരത്തിന്‍രെ ആദ്യ മണിക്കൂറഇല്‍ ഓപ്പണര്‍മാര്‍ പിടിച്ചുപൊരുതി. പക്ഷേ ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ സ്‌മിത്തിനെ പുറത്താക്കി മിശഅര പരമ്പരയില്‍ തന്‍രെ ആദ്യ വിക്കറ്റ്‌ സ്വന്തമാക്കി. രണ്ടാം സെഷനില്‍ ഹര്‍ഭജനാണ്‌ കൂചുതല്‍ അപകടകാരിയായത്‌. പീറ്റേഴഅസണാണ്‌ ഹര്‍ഭജന്‌ ആദ്യംകീഴടങ്ങിയത്‌. ഉടന്‍ തന്നെ അംലയെയും അദ്ദേഹത്തിന്‌ ലഭഇക്കുമായിരുന്നു. പക്ഷേ മുരളിക്ക്‌ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. പീറ്റേഴ്‌സണ്‌ പകരം വന്ന കാലിസിനെ പെട്ടെന്ന്‌ പുറത്താക്കുന്നതചില്‍ മിശഅര വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആവേശഷമായി. പക്ഷേ അചുത്ത്‌ നാല്‌ പന്തിനിടെ വീണ്ടും മേഘം കനത്തു. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ്‌ 1.44. ചായ സെഷന്‌ 41 മിനുട്ട്‌ ബാക്കി. തുടര്‍ന്ന്‌ മഴയും പെയ്‌തപ്പോള്‍ കലി പിന്നെയാരംഭിച്ചത്‌ 3.20ന്‌. പക്ഷേ മൂന്ന്‌ മിനുട്ട്‌ മാത്രമായിരുന്നു ആയുസ്‌. വീണ്ടും മഴ വന്നതോടെ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്നും മഴകക്‌ സാധ്യതയുള്ളതിനാല്‍ മല്‍സരത്തിലെ താരം കാലാവസ്ഥ തന്നെയായിരിക്കും.

തേര്‍ഡ്‌ ഐ
സ്‌പിന്‍ തന്നെ ആയുധം

കൊച്ചി: പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ അച്ചടക്കനടപടിയുടെ വാള്‍ തിലകനു നേരെ. താര സംഘടനായ അമ്മ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാനുള്ള നടപടി ആരംഭിച്ചതിന്‌ പിറകെ സിനിമാ സംഘടനകളുടെ ഏകോപനഘടകമായ ഫെഫ്‌ക്ക തിലകനെ സ്വന്തം സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരിക്കുന്നു. ഇതോടെ മലയാള സിനിമയില്‍ നിന്നും തിലകന്‍ ഒറ്റപ്പെടുമെന്ന്‌ വ്യക്തമായി. മമ്മുട്ടിക്കെതിരെ തിലകന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി ഒരാഴ്‌ച്ച മുമ്പ്‌ അമ്മ തിലകന്‌ ഷോക്കോസ്‌ നല്‍കിയിരുന്നു. ഏഴ്‌ ദിവസത്തിനകം മറുപടി നല്‍കാനായിരുന്നു കത്തില്‍ നിര്‍ദ്ദേശിച്ചത്‌. നിശ്ചിത ദിവസങ്ങളില്‍ തന്നെ തിലകന്‍ മറുപടി നല്‍കിയെങ്കിലും അമ്മ മറുപടിയില്‍ സംതൃപ്‌തരല്ല. അമ്മക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ സഹായിക്കാന്‍ ഇത്‌ വരെ അമ്മ തയ്യാറായിട്ടില്ലെന്നുമാണ്‌ തിലകന്‍ മറുപടി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. കൃസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന സിനിമയില്‍ നിന്നും തന്നെ തഴഞ്ഞപ്പോള്‍ അതില്‍ ഇടപെടാന്‍ അമ്മ തയ്യാറായിരുന്നില്ല. ആ പ്രശ്‌നമാണ്‌ താന്‍ ഉന്നയിച്ചത്‌. മമ്മുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല. ഏകപക്ഷീയമായാണ്‌ അമ്മ നീങ്ങുന്നതെന്ന സംശയവും തിലകന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. തിലകന്‍ ഖേദം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാനായി അമ്മയുടെ പ്രവര്‍ത്തക സമിതി ചേരുന്നുണ്ട്‌. ഫെഫ്‌ക്കയുടെ പ്രവര്‍ത്തക സമിതി പ്രസിഡണ്ട്‌ സിബി മലയിലിന്റെ അദ്യക്ഷതയില്‍ ചേര്‍ന്നാണ്‌ തിലകനുമായി സഹകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.

No comments: