Friday, September 26, 2008

AGAIN FINAL FEVER

സോറീ ഇന്ത്യ
ചെന്നൈ: എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ ഓസീസ്‌ യുവസംഘത്തെ പരാജയപ്പെടുത്തി കപ്പില്‍ മുത്തമിടുന്നത്‌ കാണാന്‍ 15,000 ത്തോളം ക്രിക്കറ്റ്‌ പ്രേമികള്‍ കൊടും വെയില്‍ അവഗണിച്ചും എത്തിയിരുന്നു. പക്ഷേ സുരേഷ്‌ റൈനയും സംഘവും കാണികളെ നിരാശപ്പെടുത്തി. 156 റണ്‍സിന്‌ ഇന്ത്യ എ ടീമിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ത്രിരാഷ്ട്ര ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കി. ടോസ്‌ നേടിയിട്ടും എതിരാളികളെ ബാറ്റിംഗിന്‌ അയച്ച ഇന്ത്യ ശിക്ഷ ചോദിച്ചുവാങ്ങുകയായിരുന്നു. ക്യാപ്‌റ്റന്‍ ഡേവിഡ്‌ ഹസ്സി 75 റണ്‍സ്‌ സ്വന്തമാക്കിയപ്പോള്‍ കങ്കാരുക്കള്‍ ഏഴ്‌ വിക്കറ്റിന്‌ 303 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ ഓസീസ്‌ പേസ്‌ ആക്രമണത്തിന്‌ മുന്നില്‍ ഇന്ത്യ തളര്‍ന്നപ്പോള്‍ 156 റണ്‍സിന്റെ വന്‍വിജയമാണ്‌ സന്ദര്‍ശകര്‍ സ്വന്തമാക്കിയത്‌. ഒരു ദിവസം മുമ്പ്‌ നടന്ന അവസാന ഗ്രൂപ്പ്‌ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ മൂന്ന്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ നിര്‍ണ്ണായക ദിനത്തില്‍ ടോസ്‌ നേടിയിട്ടും എതിരാളികളെ ബാറ്റിംഗിന്‌ അയച്ചതാണ്‌ വന്‍ദുരന്തമായത്‌. ഡേവിഡ്‌ ഹസ്സിയും റോഞ്ചിയും ക്രെയിഗ്‌ വൈറ്റും റണ്‍വേട്ട നടത്തി. ഇന്ത്യന്‍ ബൗളര്‍മാരായ ഇര്‍ഫാന്‍ പത്താനും പ്രവീണ്‍ കുമാറിനും യൂസഫ്‌ പത്താനും പിയൂഷ്‌ ചാവ്‌ലക്കും റണ്‍ ഒഴുക്ക്‌ തടയാനായില്ല. ഇന്ത്യ ബാറ്റിംഗിനിറങ്ങിയ സമയത്താവട്ടെ പേസ്‌ നിരയെ കൊണ്ട്‌ ഓസ്‌ട്രേലിയ അവസരത്തിനൊത്തുയരുകയും ചെയ്‌തു. പേസ്‌ ബൗളിംഗിനെ നേരിടാനുളള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രയാസം മനസ്സിലാക്കി ടീമിലെ ഏക സ്‌പിന്നറായ സേവ്യര്‍ ദോര്‍ത്തിയെ മാറ്റി സമ്പൂര്‍ണ്ണ പേസ്‌ ആക്രമണമാണ്‌ ഓസീസ്‌ നടത്തിയത്‌. അതിവേഗക്കാരായ ഷോണ്‍ ടെയിറ്റ്‌, മാര്‍ക്‌ കാമറൂണ്‍, ബ്രെട്ട്‌ ഗ്രീവ്‌സ്‌ എന്നിവര്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരമേ നല്‍കിയില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ 18 ഓവറുകള്‍ പിന്നിടുന്നതിന്‌ മുമ്പ്‌ വിലപ്പെട്ട ഏഴ്‌്‌ വിക്കറ്റുകള്‍ ടീമിന്‌ നഷ്ടമായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ ആരംഭിച്ചതും തേര്‍ഡ്‌ മാന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ്‌ ചെയ്‌തിരുന്ന ഫീല്‍ഡര്‍ക്ക്‌ നേരെ കാണികള്‍ കടലാസ്‌ എറിഞ്ഞതിനെ തുടര്‍ന്ന്‌ കളി അല്‍പ്പസമയം തടസ്സപ്പെട്ടിരന്നു. മല്‍സരം പുനരാരംഭിച്ചതും ടെയിറ്റിന്റെ വേഗതയില്‍ ഓപ്പണര്‍ ദിനേശ്‌ കാര്‍ത്തിക്‌ വന്ന വഴിയില്‍ മടങ്ങി. എക്‌സ്‌പ്രസ്സ്‌ യോര്‍ക്കറില്‍ കാര്‍ത്തികിന്റെ ലെഗ്‌ സ്‌റ്റംമ്പ്‌ തകര്‍ന്നു. റോബിന്‍ ഉത്തപ്പ രണ്ട്‌ ബൗണ്ടറികള്‍ സ്വന്തമാക്കിയെങ്കിലും അതിവേഗ യോര്‍ക്കര്‍ അദ്ദേഹത്തിന്റെയും വഴി മുടക്കി. ഗീവ്‌സായിരുന്നു ബൗളര്‍. കാമറൂണിന്റെ വേഗതയില്‍ രവി തേജയും മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ പതറി. സുരേഷ്‌്‌ റൈനയും രോഹിത്‌ ശര്‍്‌മയും തമ്മിലുളള മധ്യനിര സഖ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷ വന്നു. എന്നാല്‍ അഞ്ച്‌ ഓവറുകള്‍ മാത്രമാണ്‌ ഈ കൂട്ടുകെട്ട്‌ പൊരുതിയത്‌. റൈനക്ക്‌ ശേഷം വന്നത്‌ പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന യൂസഫ്‌ പത്താനായിരുന്നു. വന്‍ കൈയ്യടികളുടെ അകമ്പടിയിലാണ്‌ ബറോഡക്കാരന്‍ ക്രീസിലെത്തിയത്‌. എന്നാല്‍ നാല്‌ പന്തുകള്‍ മാത്രമാണ്‌ യുസഫ്‌ ക്രിസല്‍ നിന്നത്‌. നോഫ്‌കെയുടെ പന്തില്‍ അദ്ദേഹം പുറത്തായതോടെ ചിത്രം വ്യക്തമായി. 46 റണ്‍സുമായി രോഹിത്‌ മാത്രം ഒരറ്റം കാത്തു.
രാവിലെ ഓസ്‌ട്രേലിയക്ക്‌ ബാറ്റിംഗ്‌ വളരെ എളുപ്പമായിരുന്നു. പ്രവീണ്‍ കുമാറിനെ സിക്‌സറിന്‌ പറത്തി തുടങ്ങിയ ഹസ്സിയാണ്‌ വലിയ അപകടകാരിയായത്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ എ: പി.ജെ ഹ്യൂഗ്‌സ്‌-ബി-ഇര്‍ഫാന്‍-11, എല്‍.റോഞ്ചി-സി-സാഹ-ബി-നയാര്‍-52, ഡേവിഡ്‌ ഹസ്സി-ബി-യൂസഫ്‌-75, ക്രെയിഗ്‌ വൈറ്റ്‌-സി-സാഹ-ബി-ചാവ്‌ല-50, എം.ജെ നോര്‍ത്ത്‌-ബി-ഇര്‍ഫാന്‍-6, എ.സി വോഗ്‌സ്‌-നോട്ടൗട്ട്‌-55, ജി.ജെ ബെയ്‌ലി-സ്‌റ്റംമ്പ്‌ഡ്‌ സാഹ-ബി-ചാവ്‌ല-14, എ.എ നോഫ്‌കെ-സി-സാഹ-ബി-നയാര്‍-18, ബി.ഗീവ്‌സ്‌-നോട്ടൗട്ട്‌-11, എക്‌സ്‌ട്രാസ്‌്‌ 11, ആകെ 50 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 303. വിക്കറ്റ്‌ പതനം: 1-24, (ഹ്യൂഗ്‌സ്‌), 2-77 (റോഞ്ചി), 3-171 (വൈറ്റ്‌), 4-192 നോര്‍ത്ത്‌), 5-213 (ഹസ്സി), 6-238 (ബെയ്‌ലി), 7-269 (നോഫ്‌കെ).
ബൗളിംഗ്‌: ഇര്‍ഫാന്‍ 10-1-57-2, പ്രവീണ്‍ കുമാര്‍ 9-1-63-0, അഭിലാഷ്‌ നയാര്‍ 10-0-74-2, യൂസഫ്‌ 10-0-45-1, പിയൂഷ്‌ ചാവ്‌ല 10-0-53-2, സുരേഷ്‌ റൈന 1-0-6-0.
ഇന്ത്യ എ ദിനേശ്‌ കാര്‍ത്തിക്‌-ബി-ടെയിറ്റ്‌-0, അഭിഷേക്‌ നായര്‍ -സി-ഹ്യൂഗ്‌സ്‌-ബി-ഗീവ്‌സ്‌-1, റോബിന്‍ ഉത്തപ്പ-ബി-ഗീവ്‌സ്‌-14, രവി തേജ-സി-റോഞ്ചി-ബി-കാമറൂണ്‍-11, സുരേഷ്‌്‌ റൈന-സി-ഹ്യൂഗ്‌സ്‌-ബി-നോഫ്‌കെ-9, യൂസഫ്‌ പത്താന്‍-സി-വൈറ്റ്‌-ബി-നോഫ്‌കെ-1,രോഹിത്‌ ശര്‍മ്മ-സി-ടെയിറ്റ്‌-ബി-ഗീവ്‌സ്‌-42, സാഹ-നോട്ടൗട്ട്‌-27, ഇര്‍ഫാന്‍ പത്താന്‍-സി-നോഫ്‌കെ-ബി-ഹസ്സി-11, പിയൂഷ്‌ ചാവ്‌ല -എല്‍.ബി.ഡബ്ല്യ-ബി-ഹസ്സി-8, പ്രവീണ്‍ കുമാര്‍ -സ്റ്റംമ്പ്‌ഡ്‌ റോഞ്ചി-ബി-വൈറ്റ്‌-2. വിക്കറ്റ്‌ പതനം: 1-2 (കാര്‍ത്തിക്‌), 2-6 (നയാര്‍), 3-14 (ഉത്തപ്പ), 4-33 (തേജ), 5-62 (റൈന), 6-65 (യൂസഫ്‌), 7-105 (രോഹിത്‌), 8-128 (ഇര്‍ഫാന്‍), 9-142 (ചാവ്‌ല), 10-147 (പ്രവീണ്‍). ബൗളിംഗ്‌: ടെയിറ്റ്‌ 5-0-22-1, ഗീവ്‌സ്‌ 6-0-41-3, കാമറൂണ്‍ 6-2-21-1. നോഫ്‌കെ 4-0-31-2, വൈറ്റ്‌ 6-0-17-1, ഹസ്സി 5-1-14-2

ക്രീസ്‌ കാലം
കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
മുംബൈ: ദിലീപ്‌ വെംഗ്‌സാര്‍ക്കറില്‍ നിന്നും ബാറ്റണ്‍ കൃഷ്‌ണമാചാരി ശ്രികാന്തിലേക്ക്‌... ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ തമിഴ്‌നാട്ടുകാരനായ കൃഷ്‌ണമാചാരി ശ്രീകാന്തായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നാരംഭിക്കുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡിയിലുണ്ടാവും. പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ പശ്ചിമ മേഖലയെ പ്രതീനിധീകരിച്ച്‌ മുന്‍ ബംഗാള്‍ താരം സുരേന്ദര്‍ ബവെയും പൂര്‍വമേഖലയെ പ്രതിനിധീകരിച്ച്‌ രാജാ വെങ്കട്ടും ഉത്തരമേഖലയുടെ പ്രതിനിധിയായി മുന്‍ ഇന്ത്യന്‍ താരം യശ്‌പാല്‍ ശര്‍മയും മധ്യമേഖലയെ പ്രതീനിധീകരിച്ച്‌ സ്‌പിന്‍ ഇതിഹാസം നരേന്ദ്ര ഹിര്‍വാനിയും അംഗങ്ങളായിരിക്കും. സെലക്ടര്‍മാര്‍ക്കെല്ലാം വാര്‍ഷിക പ്രതിഫലമായി 25 ലക്ഷം രൂപയും ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ടെലിവിഷന്‍ കമന്റേറ്ററായ ശ്രീകാന്ത്‌ തുടക്കത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തോട്‌ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിരവധി ചാനലുകളുമായി കരാര്‍ ഉണ്ടായിരുന്നതിനാലായിരുന്നു ഇത്‌. എന്നാല്‍ പിന്നീട്‌ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. റൊട്ടേഷന്‍ അനുസരിച്ച്‌ ഇത്തവണ ചെയര്‍മാന്‍ഷിപ്പ്‌ ദക്ഷിണ മേഖലക്കായിരുന്നു. ശ്രീകാന്തിനൊപ്പം കര്‍ണ്ണാടകയുടെ മുന്‍താരം ബ്രിജേഷ്‌ പട്ടേലും ചെയര്‍മാനാവാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ശ്രീകാന്തിനാണ്‌ കൂടുതല്‍ പിന്തുണ ലഭിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ ആക്രമണത്തിന്റെ പുതിയ മുഖം നല്‍കിയ ബാറ്റ്‌സ്‌മാനാണ്‌ ശ്രീകാന്ത്‌. സുനില്‍ ഗവാസ്‌്‌കറും കപില്‍ദേവും കത്തിനിന്ന കാലത്ത്‌ ഓപ്പണറുടെ വേഷത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗിന്റെ വക്താവായാണ്‌ ക്രിസ്‌ തിളങ്ങിയത്‌. 1983 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. ക്ലൈവ്‌ ലോയിഡ്‌ നയിച്ച്‌ വിന്‍ഡീസിനെതിരായ ഫൈനലില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്‌ നേടിയതും ശ്രീകാന്തായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്ന്‌ പറയുന്ന ശ്രീകാന്തിന്‌ പുതിയ ജോലിയില്‍ എത്രമാത്രം നീതിപുലര്‍ത്താനാവും എന്നതാണ്‌ അദ്ദേഹത്തെ പരിചയമുള്ളവര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്‌. വെംഗ്‌സാര്‍ക്കര്‍ നയിച്ച നിലവിലെ സെലക്‌ഷന്‍ കമ്മിറ്റിയില്‍ വെങ്കടപതി രാജു, സന്‍ജയ്‌ ജഗ്‌ദാലെ, രണ്‍ദീപ്‌ ബിസ്വാള്‍, ഭൂപിന്ദര്‍സിംഗ്‌ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവരില്‍ ആരെയും നിലനിര്‍ത്തിയിട്ടില്ല.
ഇന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാര്‍ഷിക ജനറല്‍ ബോഡി ആരംഭിക്കുന്നത്‌. യോഗത്തില്‍ വെച്ച്‌ ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായി ശശാങ്ക്‌ മനോഹര്‍ ചുമതലയേല്‍ക്കും

സൈന സെമിയില്‍
ന്യൂഡല്‍ഹി: ചൈന മാസ്‌റ്റേഴ്‌സ്‌ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ അട്ടിമറി വിജയവുമായി സെമിയില്‍. ലോക ആറാം നമ്പര്‍ താരമായ ചൈനയുടെ ലിന്‍ സുവിനെ പരാജയപ്പെടുത്തിയാണ്‌ സൈന കരുത്ത്‌ പ്രകടിപ്പിച്ചത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ അല്‍ഭുത പ്രകടനങ്ങളുമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സൈന അതേ പ്രകടനമാണ്‌ ആവര്‍ത്തിക്കുന്നത്‌. ലോക റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്തുളള സൈന ഇവിടെ ഏഴാം സീഡാണ്‌. സ്വന്തം നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ലിന്‍ സൂവിനെ 21-16, 23-21, 21-18 എന്ന സ്‌ക്കോറിനാണ്‌ സൈന പരാജയപ്പെടുത്തിയത്‌. ഹോംഗ്‌കോംഗില്‍ നിന്നുള്ള മി ഷോവാണ്‌ സെമിയില്‍ സൈനയുടെ പ്രതിയോഗി. ഇവിടെ രണ്ടാം റാങ്കുകാരിയായ ഹോംഗ്‌കോംഗ്‌ താരം ക്വാര്‍ട്ടറില്‍ ചൈനയുടെ രണ്ടാം നമ്പര്‍ താരം ലി ലൂനിനെയാണ്‌ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞയാഴ്‌്‌ച നടന്ന ചൈനീസ്‌ തായ്‌പെയ്‌ ഓപ്പണില്‍ കിരീടം സ്വന്തമാക്കിയ സൈന ജപ്പാന്‍ സൂപ്പര്‍ സീരിസില്‍ പരാജയപ്പെട്ടിരുന്നു.

സച്ചിന്‍ കളിക്കും
മുംബൈ: കൈക്കുഴയിലെ വേദന കാരണം ഇറാനി ട്രോഫി ക്രിക്കറ്റില്‍ നിന്നും പിന്മാറിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രലിയക്കെതിരായ പരമ്പരയില്‍ കളിക്കും. ടെസ്റ്റ്‌ പരമ്പരക്ക്‌ മുന്നോടിയായി ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ സച്ചിന്‍ പങ്കെടുക്കുമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടി നിരഞ്‌ജന്‍ഷാ അറിയിച്ചു. ശ്രീലങ്കയില്‍ വെച്ചേറ്റ പരുക്കില്‍ നിന്ന്‌്‌ സച്ചിന്‍ പൂര്‍ണ്ണമായും മോചിതനായതായി ഇന്ത്യന്‍ ടീം ഫിസിയോ പോള്‍ ക്ലോസ്‌ ബോര്‍ഡിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ലങ്കക്കെതിരായ മൂന്നാം ടെസ്‌റ്റിനിടെ ഫീല്‍ഡ്‌ ചെയ്യുമ്പോഴാണ്‌ സച്ചിന്‌ പരുക്കേറ്റത്‌.

ധോണി ഷോ
ബറോഡ:റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യക്കും ഇറാനി ട്രോഫിക്കും മധ്യേ ഗൗതം ഗാംഭീര്‍ എന്ന തടസ്സം മാത്രം. തകര്‍പ്പന്‍ പോരാട്ടം മൂന്നാം ദിനം പിന്നിടുമ്പോള്‍ ഡ്രൈവിംഗ്‌ സീറ്റില്‍ അനില്‍ കുംബ്ലെയും സംഘവും തന്നെയാണ്‌. വിജയിക്കാന്‍ 378 റണ്‍സ്‌ ആവശ്യമായ ഡല്‍ഹി മൂന്നാം ദിവസം കളി നിര്‍ത്തുമ്പോല്‍ മൂന്ന്‌ വിക്കറ്റിന്‌ 113 റണ്‍സ്‌ എന്ന നിലയിലാണ്‌. ക്യാപ്‌്‌റ്റന്‍ വിരേന്ദര്‍ സേവാഗ്‌ പുറത്തായ സാഹചര്യത്തില്‍ അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതി നില്‍ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിലാണ്‌ ടീമിന്റെ പ്രതീക്ഷകള്‍. മല്‍സരം രണ്ട്‌ ദിവസം ബാക്കിനില്‍ക്കെ ഡല്‍ഹിക്ക്‌ ജയിക്കാന്‍ ഇനിയും 265 റണ്‍സ്‌ വേണം.
302 റണ്‍സാണ്‌ റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കരസ്ഥമാക്കിയത്‌. ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ വെടിക്കെട്ട്‌ പ്രകടനമാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ റെസ്‌റ്റിന്‌ കരുത്തായത്‌. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌ 69 റണ്‍സ്‌ സ്വന്തമാക്കി.
നാലാം വിക്കറ്റ്‌ ലക്ഷ്‌മണിന്റെ രൂപത്തില്‍ നഷ്ടമായ ശേഷം ക്രിസിലെത്തിയ ധോണി ദ്രാവിഡിനൊപ്പം ഏകദിന ശൈലിയില്‍ ആഞ്ഞടിച്ച കാഴ്‌ച്ചയായിരുന്നു മൂന്നാം ദിനത്തെ ആവേശഭരിതമാക്കിയത്‌. ധോണി വരുമ്പോള്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 227 റണ്‍സായിരുന്നു. ഡല്‍ഹി ബൗളിംഗ്‌ നിരയിലെ ദുര്‍ബല കണ്ണിയായ സേവാഗിനെ തെരഞ്ഞ്‌പിടിച്ചായിരുന്നു ധോണിയുടെ ആക്രമണം. സ്വിപ്പ്‌ ചെയ്‌തും പുള്‍ ചെയ്‌തും സേവാഗിന്റെ പന്തുകള്‍ അതിര്‍ത്തി കടത്തിയ റാഞ്ചിക്കാരന്‍ സൈഡ്‌ സ്‌ക്രീനിന്‌ മുകളിലൂടെ പന്തിനെ ഗ്യാലറിയിലുമെത്തിച്ചു. മറുഭാഗത്ത്‌ ലെഗ്‌സ്‌പിന്നര്‍ ചൈതന്യ നന്ദ മനോഹരമായി ബൗള്‍ ചെയ്യവെയാണ്‌ സേവാഗ്‌ ബുദ്ധശൂന്യത കാട്ടിയത്‌. ലോംഗ്‌ ഓഫ്‌ ബൗണ്ടറിയിലൂടെ നന്ദയെ സിക്‌സറിന്‌ പറത്തിയ ധോണി സേവാഗിനെ റിവേഴ്‌സ്‌ സ്വീപ്പ്‌ ചെയ്‌താണ്‌ അര്‍ദ്ധശതകം പിന്നിട്ടത്‌. ആശിഷ്‌ നെഹ്‌റയെയും ഇശാന്ത്‌ ശര്‍മയെയും ധോണി വെറുതെ വിട്ടില്ല. അവസാനം ഇശാന്തിന്റെ പന്തില്‍ പുറത്താവുമ്പോഴേക്കും ടീമിന്‌ മികച്ച സ്‌ക്കോര്‍ വൈസ്‌ ക്യാപ്‌റ്റന്‍ നല്‍കിയിരുന്നു.
യഥാര്‍ത്ഥ ടെസ്റ്റ്‌ ക്രിക്കറ്റര്‍ ശൈലിയിലാണ്‌ ദ്രാവിഡ്‌ കളിച്ചത്‌. അപകടകാരിയായ ഡല്‍ഹി സ്‌പിന്നര്‍ നന്ദക്കെതിരെ അതീവ ജാഗ്രതയില്‍ കളിച്ച ദ്രാവിഡ്‌ സേവാഗിനെയാണ്‌ നോട്ടമിട്ടത്‌. ദ്രാവിഡും ധോണിയും പോയ ശേഷം റെസ്‌റ്റിന്റെ വാലറ്റത്തില്‍ മുനാഫ്‌ പട്ടേലും ആര്‍.പി സിംഗും ചെറുത്ത്‌നില്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ഈ കൂട്ടുകെട്ട്‌ തകര്‍ത്തും നന്ദയായിരുന്നു. മൊത്തം അഞ്ച്‌ വിക്കറ്റുകളാണ്‌ യുവസ്‌പിന്നര്‍ വീഴ്‌ത്തിയത്‌.
വലിയ ബാധ്യതയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഡല്‍ഹിക്കായി ഗാംഭീറിനൊപ്പം സേവാഗാണ്‌ എത്തിയത്‌. ഫീല്‍ഡിംഗിനിടെ പരുക്കേറ്റ ആകാശ്‌ ചോപ്രക്ക്‌ പകരം വന്ന സേവാഗിന്‌ സഹീര്‍ഖാന്റെ ന്യൂബോള്‍ സ്‌പെല്‍ അതിജീവിക്കാനായില്ല. വിരാത്‌ കോഹ്‌ലിക്കെതിരെയും ഇതേ ആയുധമാണ്‌ സഹീര്‍ പ്രയോഗിച്ചത്‌.
രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപൊത്തിയ ശേഷം ഗാംഭീര്‍ സമര്‍ദ്ദം പ്രകടിപ്പിക്കാതെ കളിച്ചു. രണ്ടാം ദിവസം നാല്‌ വിക്കറ്റുമായി റെസ്റ്റിന്‌ കരുത്തേകിയ മുനാഫ്‌ പട്ടേലിന്‌ ഇന്നലെ കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ന്‌ ഗാംഭീറിന്റെ വിക്കറ്റ്‌ പെട്ടെന്ന്‌ നേടുന്ന പക്ഷം റെസ്റ്റിന്‌ ഇറാനി ട്രോഫി നിലനിര്‍ത്തനാവും.

സ്‌ക്കോര്‍ബോര്‍ഡ്‌: റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌ 252. ഡല്‍ഹി 177. റെസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ജാഫര്‍-സി-ചോപ്ര-ബി-സാംഗ്‌വാന്‍-21, രാഹുല്‍ ദ്രാവിഡ്‌-സി-ചോപ്ര-ബി-നന്ദ-69, ബദരീനാഥ്‌-ബി-ഇശാന്ത്‌-36, കൈഫ്‌--സി-ബിഷ്‌ത്‌-ബി-ഇശാന്ത്‌-0, ലക്ഷ്‌മണ്‍-സി-സബ്‌-ബി-നന്ദ-18, ധോണി-സി-കോഹ്‌ലി-ബി-ഇശാന്ത്‌-84, കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-നന്ദ-9, ഹര്‍ഭജന്‍-സി-മന്‍ഹാസ്‌-ബി-നന്ദ-0, സഹീര്‍-ബി-നെഹ്‌റ-4, ആര്‍.പി സിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-നന്ദ-24, മുനാഫ്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌-36. ആകെ 92.5 ഓവറില്‍ 302. വിക്കറ്റ്‌ വീഴ്‌ച്ച: 1-44 (ജാഫര്‍), 2-111 (ബദരീനാഥ്‌), 3-111 (കൈഫ്‌), 4-152 (ലക്ഷ്‌മണ്‍), 5-207 (ദ്രാവിഡ്‌), 6-241 (കുംബ്ലെ), 7-241 (ഹര്‍ഭജന്‍), 8-261 (സഹീര്‍), 9-277 (ധോണി), 10-302 (ആര്‍.പി). ബൗളിംഗ്‌: നെഹ്‌റ 20-1-84-1, ഇശാന്ത്‌ 21-7-52-3, നന്ദ 26.5-8-48-5, സാംഗ്‌വാന്‍ 11-0-35-1, സേവാഗ്‌ 12-2-55-0, ഭാട്ടിയ 2-0-3-0.
ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-51, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-3, കോഹ്‌ലി-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-16, ഭാട്ടിയ-സി-ധോണി-ബി-ഹര്‍ഭജന്‍-31, എക്‌സ്‌ട്രാസ്‌ 12, ആകെ 31 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 113. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-37 (കോഹ്‌ലി), 3-113 (ബാട്ടിയ).
ബൗളിംഗ്‌: സഹീര്‍ 8-0-18-2, ആര്‍.പി 8-0-37-0, മുനാഫ്‌ 6-1-23-0, കുംബ്ലെ 5-1-14-0, ഹര്‍ഭജന്‍ 4-2-11-1

സ്‌പോര്‍ട്ടിംഗ്‌, ഈസ്‌റ്റ്‌ ബംഗാള്‍ ജയിച്ചു
മഡ്‌ഗാവ്‌, കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളിന്റെ ഉദ്‌ഘാടന ദിനത്തില്‍ കരുത്തര്‍ക്ക്‌ വിജയം. മഡ്‌ഗാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വിരസമായ മല്‍സരത്തില്‍ ഇഞ്ച്വറി ടൈം ഗോളില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവ നാട്ടുകാരായ വാസ്‌ക്കോയെ പരാജയപ്പെടുത്തിയപ്പോള്‍ ബര്‍സാത്തില്‍ മുന്‍ ചാമ്പ്യന്മരായ ഈസ്‌റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുനൈറ്റഡിനെ മൂന്ന്‌ ഗോളിന്‌ മുക്കി.
നെഹ്‌റു സ്‌റ്റേഡിയത്തില്‍ നട്ടുച്ചക്ക്‌ നടന്ന ആദ്യ മല്‍സരം വിരസവും ഏറെകൂറെ ശൂന്യവുമായിരുന്നു. ഉദ്‌ഘാടന മല്‍സരത്തിന്റെ ആവേശമൊന്നും കണ്ടില്ല. ഇത്തവണ ഫസ്‌റ്റ്‌ ഡിവിഷനിലേക്ക്‌ പ്രൊമോട്ട്‌ ചെയ്യപ്പെട്ട വാസ്‌ക്കോ പൊരുതി നില്‍ക്കാനാണ്‌ ശ്രമിച്ചത്‌. സ്‌പോര്‍ട്ടിംഗ്‌ ആദ്യ പകുതിയില്‍ എതിരാളികളെ പഠിച്ചാണ്‌ രണ്ടാം പകുതിയില്‍ ആക്രമണത്തിന്‌ തുനിഞ്ഞത്‌. 91-ാം മിനുട്ടില്‍ എലിജ ഒബാഗ്‌ മിറോ ജൂനിയറാണ്‌ അവരുടെ നിര്‍ണ്ണായക ഗോള്‍ നേടിയത്‌.
വാസ്‌ക്കോയുടെ വല കാത്ത ലക്ഷ്‌മികാന്ത്‌ കാട്ടിമണി മല്‍സരത്തിലുടനീളം അപാര ഫോമില്‍ പന്തിനെ അകറ്റിനിര്‍ത്തിയെങ്കിലും അവസാനത്തില്‍ പിഴച്ചു. പശ്ചിമ ബംഗാളുകാരനായ മിനാന്‍ഷു ഭട്ടാചാര്യ നിയന്ത്രിച്ച മല്‍സരത്തില്‍ രണ്ട്‌ പേര്‍ മഞ്ഞക്കാര്‍ഡ്‌ കണ്ടു. വാസ്‌ക്കോയുടെ അഭിഷേക്‌ യാദവും സ്‌പോര്‍ട്ടിംഗിന്റെ ഫിലിപ്പ്‌ ഗോമസും. വാസ്‌ക്കോയുടെ കോവാന്‍ ലോറന്‍സാണ്‌ കളിയിലെ കേമന്‍.
ചിരാഗ്‌ എന്ന കന്നിക്കാരെ ഇല്ലാതാക്കുന്ന പ്രകടനമാണ്‌ ഈസ്‌റ്റ്‌ ബംഗാള്‍ നടത്തിയത്‌. പത്താം മിനുട്ടില്‍ സുര്‍കുമാര്‍ സിംഗിലുടെ അവര്‍ ഗോള്‍വേട്ട തുടങ്ങി. ഒമ്പത്‌ മിനുട്ട്‌ കഴിഞ്ഞ്‌ യാക്കൂബ്‌ യൂസഫ്‌ രണ്ടാം ഗോള്‍ നേടി. ഇന്ത്യന്‍താരം സുനില്‍ ചേത്രിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
ഇന്ന്‌ മഡ്‌ഗാവില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മഹീന്ദ്രയെയും മോഹന്‍ബഗാന്‍ മുംബൈ എഫ്‌.സിയെയും നേരിടും. അതിനിടെ ഏ.എഫ്‌.സി കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്‌ ശേഷം മടങ്ങിയെത്തിയ ഡെംപോ ഗോവയുടെ കോച്ച്‌ ആര്‍മാന്‍ഡോ കൊളോസോ ഐ-ലീഗിലെ കിരീടം നിലനിര്‍ത്തുകയല്ല, ഏ.എഫ്‌.സി കപ്പ്‌ സ്വന്തമാക്കുകയാണ്‌ ടീമിന്റെ പ്രധാന ലക്ഷ്യമെന്ന്‌ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിനും ഇരുപത്തിയൊന്നിനുമായാണ്‌ ഡെംപോയുടെ ഏ.എഫ്‌.സി സെമി. എതിരാളികള്‍ ലെബനാനിലെ സഫ ക്ലബാണ്‌. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഡെംപോയെ അറിയാം. വിദേശത്ത്‌ പ്രശസ്‌തി നേടുകയാണ്‌ പ്രധാനമെന്ന്‌ കോച്ച്‌ പറഞ്ഞു.
പ്രിമിയര്‍ ലീഗ്‌ ഇന്നത്തെ മല്‍സരങ്ങള്‍
ആഴ്‌സനല്‍-ഹള്‍, ആസ്റ്റണ്‍വില്ല-സുതര്‍ലാന്‍ഡ്‌, എവര്‍ട്ടണ്‍-ലിവര്‍പൂള്‍, ഫുള്‍ഹാം-വെസ്റ്റ്‌ഹാം, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-ബോള്‍ട്ടണ്‍, മിഡില്‍സ്‌ബോറോ-വെസ്‌റ്റ്‌ ബ്രോം, ന്യൂകാസില്‍-ബ്ലാക്‌ബര്‍ണ്‍, സ്‌റ്റോക്‌-ചെല്‍സി
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌
എസ്‌പാനിയോള്‍-ബാര്‍സ, റയല്‍ ബെറ്റിസ്‌-റയല്‍ മാഡ്രിഡ്‌, സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍-വില്ലാറയല്‍

No comments: