Wednesday, September 10, 2008

ര്‍ബുദത്തെ തോല്‍പ്പിക്കാന്‍ വീണ്ടും ആംസ്‌ട്രോംഗ്‌



പാരീസ്‌: ക്യാന്‍സറിനെതിരെ ലോക വ്യാപക പ്രചാരണം നടത്തുക എന്ന സദ്ദുദ്ദേശത്തില്‍ സൈക്‌ളിംഗ്‌ രംഗത്തെ ഇതിഹാസതാരം ലാന്‍സ്‌ ആംസ്‌ട്രോംഗ്‌ മല്‍സരക്കളത്തിലേക്ക്‌ തിരിച്ചുവരുന്നു. ഏഴ്‌ തവണ ടൂര്‍ ഡി ഫ്രാന്‍സ്‌ ലോക സൈക്‌ളിംഗ്‌ പട്ടം കരസ്ഥമാക്കി ചരിത്രം രചിച്ച താരം 2005 ല്‍ റിട്ടയര്‍ ചെയ്‌തിരുന്നു. ഈ മാസം 18 ന്‌ 37 വയസ്സ്‌ തികയുന്ന സൂപ്പര്‍ താരം ക്യാന്‍സറിനെ തോല്‍പ്പിച്ചാണ്‌ സൈക്‌ളിംഗ്‌ രംഗത്ത്‌്‌ ഇതിഹാസമായി ജ്വലിച്ചുനിന്നത്‌. 1999 മുതല്‍ 2005 രെ ലോക കായിക സര്‍ക്ക്യൂട്ടില്‍ നിറഞ്ഞുനിന്ന താരം കുടംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ വിരമിച്ചത്‌. എന്നാല്‍ തന്നെ ബാധിച്ച ക്യാന്‍സര്‍ ലോകത്താകമാനം പടരുമ്പോള്‍ അതിനെതിരെയുളള ബോധവല്‍ക്കരണത്തിനായാണ്‌ വീണ്ടും സൈക്‌ളിംഗില്‍ ലോകത്തോളം ഉയരാന്‍ ആംസ്‌ട്രോംഗ്‌ എത്തുന്നത്‌. എന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും അനുമതി തേടിയാണ്‌ ഞാന്‍ തിരിച്ചുവരുന്നത്‌. പ്രൊഫഷണല്‍ സൈക്‌ളിംഗിലേക്ക്‌ ഞാന്‍ തിരിച്ചുവരുന്നത്‌ ആഗോളതലത്തില്‍ ക്യാന്‍സറിനെതിരെ പട പൊരുതനാണ്‌-സ്വന്തം വെബ്‌ സൈറ്റിലൂടെ ആംസ്‌ട്രോംഗ്‌ വ്യക്തമാക്കി. ഈ വര്‍ഷം മാത്രം എട്ട്‌ ദശലക്ഷം പേരാണ്‌ ക്യാന്‍സര്‍ കാരണം ആഗോളതലത്തില്‍ മരിച്ചത്‌. ഈ ആഗോള പ്രശ്‌നത്തെ ഗൗരവതരത്തില്‍ സമീപിക്കേണ്ട സമയം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു.
ക്യാന്‍സര്‍ ബാധിതനായി കിടപ്പിലായ ശേഷമാണ്‌ അല്‍ഭുതകരമായ തിരിച്ചുവരവില്‍ ഫ്രഞ്ചുകാരന്‍ ലോകോത്തര എതിരാളികളെ പരാജയപ്പെടുത്തിയത്‌. 2005 ല്‍ വിരമിച്ചതിന്‌ ശേഷം ആംസ്‌ട്രോംഗ്‌ ന്യൂയോര്‍
ക്ക്‌, ബോസ്‌റ്റണ്‍ മാരത്തോണുകളില്‍ പങ്കെടുത്തിരുന്നു. ലാന്‍സ്‌ ആംസ്‌ട്രോംഗ്‌ ഫൗണ്ടേഷന്‍ എന്ന പേരില്‍ ക്യാന്‍സര്‍ രോഗത്തെ ചെറുത്ത്‌ തോല്‍പ്പിക്കാനുള്ള ചാരിറ്റി സ്ഥാപനവും തുടങ്ങിയിരുന്നു.

ഇന്ത്യക്കെതിരായ പരമ്പരയില്‍ സൈഡ്‌ബോട്ടം
ലണ്ടന്‍: നവംബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ട്‌ ഏകദീന ടീമിനെ പ്രഖ്യാപിച്ചു. കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന സംഘത്തില്‍ പരുക്ക്‌ കാരണം ചികില്‍സയിലായിരുന്ന സീമര്‍ റ്യാന്‍ സൈഡ്‌ ബോട്ടത്തെ ഉള്‍പ്പെടുത്തി. ടീം ഇതാണ്‌: കെവിന്‍ പീറ്റേഴ്‌സണ്‍ (ക്യാപ്‌റ്റന്‍), ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ഇയാന്‍ ബെല്‍, രവി ബോപ്പാര, സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌, പോള്‍ കോളിംഗ്‌വുഡ്‌, അലിസ്‌റ്റര്‍ കുക്ക്‌, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, സ്റ്റീവന്‍ഡ ഹാര്‍മിസണ്‍, സമിത്‌ പട്ടേല്‍, മാറ്റ്‌ പ്രയര്‍, ഒവൈസ്‌ ഷാ, ഗ്രയീം സ്വാന്‍, റ്യാന്‍ സൈഡ ബോട്ടം, ലൂക്‌ റൈറ്റ്‌.

പാരഒളിംപിക്‌സ്‌
100 മീറ്ററില്‍ ഓസ്‌ക്കാര്‍ പിസ്റ്റോറിയസ്‌
ബെയ്‌ജിംഗ്‌: കിളിക്കൂട്ടില്‍ വേഗതയുടെ പര്യായമായി ദക്ഷിണാഫ്രിക്കന്‍ താരം ഓസ്‌ക്കാര്‍ പിസ്റ്റോറിയസ്‌ പാരാഒളിംപിക്‌സില്‍ 100 മീറ്റര്‍ സ്വര്‍ണ്ണം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ മര്‍ലോണ്‍ ഷിര്‍ലെയെ പുറംന്തള്ളിയാണ്‌ 11.18 സെക്കന്‍ഡില്‍ ഓസ്‌ക്കാര്‍ ഒന്നാമനായത്‌. രണ്ട്‌ കാലുകള്‍ക്കും സ്വാധീനകുറവുളള ഓസ്‌ക്കാര്‍ 200, 400 മീറ്ററുകളിലും മല്‍സരിക്കുന്നുണ്ട്‌.

No comments: