
മനം കവര്‍ന്ന് പൂക്കൂട്ടി
കോഴിക്കോട് നഗരത്തിലെത്തിയ ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി മലബാറിന്റെ മനം കവര്‍ന്നു. കുലിനമായ പെരുമാറ്റവും തുറന്ന സമീപനവും റസൂലിനെ പ്രിയപ്പെട്ടവനാക്കി. ഉച്ചതിരിഞ്ഞ് ഫാറുഖ് കോളജില്‍ നിന്നാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ ആരംഭിച്ചത്. 4-30 ന് പ്രസ്സ് ക്ലബില്‍ പത്രപ്രവര്‍ത്തകരുമായി മുഖാമുഖം. അതിന് ശേഷം കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റ് ഉദ്‌ഘാടനം. തുടര്‍ന്ന് ഹാഷിര്‍ അലിയുടെ പുതിയ റേഡിയോ ഉദ്‌ഘാടനം. പിന്നീട് ബാര്‍ അസോസിയേഷന്‍ ഹാളിലേക്ക്. അവിടെ നിന്നും മാതൃഭൂമിയില്‍. പിന്നെ മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക്. അവിടെ നിന്നും രാത്രി ഏഴിന് പൗരാവലിയുടെ സ്വീകരണം മാനാഞ്ചിറയില്‍.
തിരക്കിലും റസൂല്‍ പുഞ്ചിരിക്കാന്‍ മറന്നില്ല...
ചിത്രം-ഓസ്‌ക്കാര്‍ ജേതാവ്
റസൂല്‍ പൂക്കൂട്ടി കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ സെക്രട്ടറി കമാല്‍ വരദൂരിനൊപ്പം
No comments:
Post a Comment