Tuesday, December 15, 2009

BADA VEERU

മാലപ്പടക്കം
രാജ്‌ക്കോട്ട്‌: റണ്‍ പെരുമഴ...! സിക്‌സറുകളും ബൗണ്ടറികളും മാത്രം....! ഉയര്‍ന്നു പൊന്തിയ പന്തുകളെ പിടിക്കാന്‍ കഴിയാതെ ഫീല്‍ഡര്‍മാര്‍ കൊടും ചൂടില്‍ തളര്‍ന്നവശരായ കാഴ്‌ച്ചയില്‍ ലോകം ദര്‍ശിച്ചത്‌ ഏകദിന ക്രിക്കറ്റിലെ തട്ടുതകര്‍പ്പനൊരു മല്‍സരം. 100 ഓവറില്‍ പിറന്നത്‌ 825 റണ്‍സ്‌....! ഒടുവില്‍ ഇന്ത്യ തടിതപ്പി... മൂന്ന്‌ റണ്‍സിന്റെ നാടകീയ ജയത്തില്‍ ഇന്ത്യക്ക്‌ അഭിമാനിക്കാമെങ്കിലും മല്‍സരം വാണത്‌ ലങ്കന്‍ സിംഹങ്ങളായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റെ 146 ല്‍ ഏഴ്‌ വിക്കറ്റിന്‌ 414 റണ്‍സ്‌ നേടിയപ്പോള്‍ മല്‍സരം ഏകപക്ഷീയമാവുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ സേവാഗിന്‌ അതേ നാണയത്തില്‍ തിലകരത്‌നെ ദില്‍ഷാനും കുമാര്‍ സങ്കക്കാരയും മറുപടി നല്‍കിയ കാഴ്‌ച്ചയില്‍ അവസാന പന്ത്‌ വരെ ആവേശം നുരഞ്ഞ്‌ പൊന്തി. എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ അവസാന പന്തില്‍ വിജയം ആര്‍ക്കൊപ്പവും നില്‍ക്കുമായിരുന്നു. പക്ഷേ ആശിഷ്‌ നെഹ്‌റയുടെ അവസാന പന്തില്‍ വിജയിക്കാന്‍ നാല്‌ റണ്‍ എന്ന ലക്ഷ്യത്തിലേക്ക്‌ ലങ്കക്ക്‌ എത്താനായില്ല.
20-20 ക്രിക്കറ്റിനേക്കാള്‍ വേഗതയിലായിരുന്നു രാജ്‌ക്കോട്ട്‌ പൂരം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്‌ എന്ന മട്ടില്‍ ബാറ്റ്‌സ്‌മാന്മാരുടെ അടിപൊടി പൂരത്തില്‍ പാവം ബൗളര്‍മാര്‍ വിയര്‍ത്തു കരിഞ്ഞു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ത്യ ബാറ്റ്‌ ചെയ്‌തപ്പോള്‍ വെലിഗിഡാര ഉള്‍പ്പെടെയുളള ലങ്കന്‍ ബൗളര്‍മാര്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ പതറിയപ്പോള്‍ ലങ്കന്‍ ബാറ്റിംഗിന്‌ മുന്നില്‍ സഹീര്‍ഖാന്‍ ഉള്‍പ്പെടെയുളളവര്‍ വാങ്ങിയ അടിക്ക്‌ കണക്കില്ല. എട്ട്‌ വിക്കറ്റിന്‌ 411 റണ്‍സാണ്‌ അവസാനം ലങ്ക നേടിയത്‌.
എളുപ്പത്തില്‍ ജയിക്കാമെന്ന കണക്ക്‌ക്കൂട്ടലിലായിരുന്നു ഇന്ത്യ. സേവാഗും ധോണിയും (72), സച്ചിനും (69) കത്തിയപ്പോള്‍ ഇന്ത്യ നേടിയ വലിയ സ്‌ക്കോര്‍ ഒരു തരത്തിലും ലങ്കക്ക്‌ എത്തിപിടിക്കാന്‍ കഴിയില്ലെന്നാണ്‌ ഫീല്‍ഡര്‍മാര്‍ കരുതിയത്‌. ഈ ആലസ്യത്തില്‍ ഒന്നിന്‌ പിറകെ ഒന്നായി എല്ലാവരും ക്യാച്ചുകള്‍ നിലത്തിട്ടു. ഹര്‍ഭജന്‍സിംഗ്‌ മാത്രമാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ രക്ഷപ്പെട്ടത്‌. ഇന്ത്യന്‍ ഏകദിന ചരിത്രത്തലെ ഏറ്റവും അടിവാങ്ങിയ ഏകദിന പേസ്‌ബൗളര്‍ എന്ന അപഖ്യാതി സഹീറിനൊപ്പമുണ്ടാവും. ഇന്ത്യയെ ഒരു തരത്തിലും വിടില്ല എന്ന മട്ടിലായിരുന്നു ലങ്കന്‍ ബാറ്റിംഗ്‌. ഇന്ത്യന്‍ ഫീല്‍ഡര്‍മാരാവട്ടെ ലങ്കക്കാരെ നിങ്ങള്‍ കളിച്ചോളു എന്ന നിലപാടിലും. ഓപ്പണര്‍ ഉപുല്‍ തരംഗ പത്തില്‍ നില്‍ക്കുമ്പോള്‍ ആദ്യ ക്യാച്ച്‌ നിലത്തിട്ടത്‌ നല്ല ഫീല്‍ഡറായ വിരാത്‌ കോഹ്‌ലി. ഷോട്ട്‌ പോയന്റില്‍ ഏറ്റവും എളുപ്പമുളള ക്യാച്ചായിരുന്നു അത്‌. ഇന്ത്യ ക്യാച്ച്‌ നിലത്തിട്ടത്‌ ആഘോഷമാക്കിയത്‌ ദില്‍ഷാനായിരുന്നു. തുടര്‍ന്ന്‌ കണ്ടത്‌ ബൗണ്ടറികളുടെ മാലപ്പടക്കങ്ങള്‍. സ്‌റ്റംമ്പില്‍ നിന്ന്‌ അല്‍പ്പം വൈഡായി വരുന്ന പന്തുകള്‍ എളുപ്പത്തിലാണ്‌ ദില്‍ഷാന്‍ അതിര്‍ത്തി കടത്തിയത്‌. 38 പന്തില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറിയിലെത്തി അദ്ദേഹം. പത്ത്‌ ഓവറില്‍ ലങ്കന്‍ സ്‌ക്കോര്‍ വിക്കറ്റ്‌ പോവാതെ 81. സഹീര്‍ഖാന്‍ ആക്രമണത്തിന്‌ വന്നപ്പോഴായിരുന്നു ബൗണ്ടറി മഴ. രവീന്ദു ജഡേജ വന്നപ്പോള്‍ സിക്‌സര്‍ മഴയും...! 73 പന്തില്‍ നിന്ന്‌ ദില്‍ഷാന്‍ സെഞ്ച്വറിയിലെത്തി. തരംഗയും കാരുണ്യം കാട്ടിയില്ല. ജഡേജയുടെ രണ്ട്‌ പന്തുകള്‍ തുടര്‍ച്ചയായി സിക്‌സറിന്‌ പറത്തി അദ്ദേഹം 51 പന്തില്‍ 50 ലെത്തി. സുരേഷ്‌ റൈന വന്നപ്പോഴും സിക്‌സര്‍. പക്ഷേ ചെറിയ പിഴവില്‍ റൈനക്ക്‌ വിക്കറ്റ്‌ നല്‍കി തരംഗ പുറത്തായി.
പകരം വന്നത്‌ നായകന്‍ സങ്കക്കാര. അദ്ദേഹം 16 ല്‍ നില്‍ക്കുമ്പോല്‍ സഹീര്‍ഖാന്‍ ക്യാച്ച്‌ നിലത്തിട്ടു. അല്‍പ്പം വിഷമകരമായ റിട്ടേണ്‍ ക്യാച്ചായിരുന്നു അത്‌. പിന്നെ കണ്ടത്‌ സിക്‌സര്‍ പൊടിപൂരം. റൈനക്കെതിരെ സങ്കയുടെ വക രണ്ട്‌ ഗ്യാലറി ഷോട്ടുകള്‍. സഹീറിനെതിരെ ദില്‍ഷാനും. 20 ഓവറില്‍ ദില്‍ഷാനും സങ്കയും ചേര്‍ന്ന്‌ നേടിയത്‌ സെഞ്ച്വറി സഖ്യം. അവസാന 20 ഓവറില്‍ ലങ്കക്ക്‌ ജയിക്കാനാവശ്യ.ം 164 റണ്‍സായിരുന്നു. 24 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയുമായി സങ്ക ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തു. ലങ്കന്‍ നായകന്‍ 58 ല്‍ നില്‍ക്കുമ്പോള്‍ ഹര്‍ഭജന്‍ പന്ത്‌ നിലത്തിട്ടു. എത്രയും വേഗം മല്‍സരം അവസാനിപ്പിക്കണമെന്ന ആവേശത്തിലായിരുന്നു സങ്ക. സഹീറിന്റെ ഓരോവറില്‍ പിറന്നത്‌ 21 റണ്‍സ്‌.
ഈ ആവേശത്തില്‍ ലങ്ക സ്വയം മറന്നതാണ്‌ ഇന്ത്യക്ക്‌ തുണയായത്‌. പ്രവീണ്‍ കുമാറിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിനുളള ശ്രമത്തില്‍ സങ്കയും ഹര്‍ഭജന്റെ പന്തില്‍ സനത്‌ ജയസൂര്യയും പിറകെ ദില്‍ഷാനും മടങ്ങിയത്‌ ഇന്ത്യക്ക്‌ ആശ്വാസമായി. സ്‌ക്വയര്‍ ലെഗ്ഗില്‍ നിന്നും കോഹ്‌ലിയുടെ നേരിട്ടുളള ത്രോയില്‍ മഹേല പുറത്തായതും ഇന്ത്യക്ക്‌ അനുഗ്രഹമായി. തീലാന കാഡംബിയും ആഞ്ചലോ മാത്യൂസും വെല്ലുവിളിയായിരുന്നു. അവസാന സ്‌പെല്ലില്‍ നെഹ്‌റക്കും സഹീറിനും അല്‍പ്പം പിന്തുണ പിച്ച്‌ നല്‍കിയപ്പോള്‍ ഈ കൂറ്റനടിക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായില്ല. സച്ചിന്റെ മികവില്‍ കാഡംബിയും പിന്നെ സമരീരയും പുറത്തായി.
രാവിലെ കണ്ടത്‌ സേവാഗിനെ മാത്രമായിരുന്നു. ആദ്യ അഞ്ച്‌ ഓവറില്‍ പിറന്നത്ത്‌ 19 റണ്‍സ്‌ മാത്രമായിരുന്നു. വെലിഗിഡാരയുടെ ഓരോവറില്‍ മൂന്ന്‌ ബൗണ്ടറികള്‍ പായിച്ച സേവാഗ്‌ പിച്ച്‌ പഠിച്ച ശേഷമാണ്‌ കടന്നാക്രമണം നടത്തിയത്‌. 34 പന്തില്‍ നിന്ന്‌ വീരു 50 കടന്നു. സച്ചിനും മോശമാക്കിയില്ല. 48 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്റെ അമ്പത്‌. ആഞ്ചലോ മാത്യൂസിനെ കണ്ടതും സേവാഗിന്‌ ദേഷ്യം വന്നു. ആദ്യ ഓവറില്‍ 18 റണ്‍സ്‌. സച്ചിന്‍ 69 ല്‍ പുറത്തായത്‌ ലങ്കയെ തുണച്ചില്ല. 66 പന്തില്‍ നിന്ന്‌ വീരു സെഞ്ച്വറി തികക്കുമ്പോള്‍ മറുഭാഗത്ത്‌ നായകന്‍ എം.എസ്‌ ധോണി. 72 റണ്‍സാണ്‌ നായകന്‍ നേടിയത്‌. അദ്ദേഹം മുപ്പത്തിയേഴാം ഓവറില്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ 311 റണ്‍സായിരുന്നു. പക്ഷേ അതേ വേഗതയില്‍ കളിക്കാന്‍ മധ്യനിരയില്‍ റൈന, ഗംഭീര്‍, കോഹ്‌ലി എന്നിവര്‍ക്കായില്ല. ഇവരും വേഗത നിലനിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക്‌ റെക്കോര്‍ഡ്‌ സ്‌ക്കോര്‍ നേടാന്‍ കഴിയുമായിരുന്നു. സേവാഗാണ്‌ കളിയിലെ കേമന്‍.

സ്‌ക്കോര്‍കാര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-സി-ദില്‍ഷാന്‍-ബി-വെലിഗിഡാര-146, സച്ചിന്‍-ബി-ഫെര്‍ണാണ്ടോ-69, ധോണി-സി-മാത്യൂസ്‌-ബി-ഫെര്‍ണാണ്ടോ-72, റൈന-സി-സനത്‌-ബി-കുലശേഖര-16, ഗാംഭീര്‍-സി-സങ്ക-ബി-കുലശേഖര-11, ഹര്‍ഭജന്‍-സി-കുലശേഖര-ബി-മാത്യൂസ്‌-11, കോഹ്‌ലി-ബി-വെലിഗിഡാര-27, ജഡേജ-നോട്ടൗട്ട്‌-30, പ്രവീണ്‍-നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌-27, ആകെ ഏഴ്‌ വിക്കറ്റിന്‌ 414. വിക്കറ്റ്‌ പതനം: 1-153 (സച്ചിന്‍), 2-309 (വീരു), 3-311 (ധോണി), 4-325 (ഗാംഭീര്‍), 5-347 (റൈന), 6-352 (ഹര്‍ഭജന്‍), 7-386 (കോഹ്‌ലി). ബൗളിംഗ്‌: കുലശേഖര 10-0-65-2, വെലിഗിഡാര 10-0-63-2, ഫെര്‍ണാണ്ടോ 9-0-66-2, മാത്യൂസ്‌ 7-0-60-1, സനത്‌ 7-0-76-0, കാഡംബി 5-0-49-0, ദില്‍ഷാന്‍ 2-0-26-0.
ശ്രീലങ്ക: തരംഗ-സ്‌റ്റംമ്പ്‌ഡ്‌-ധോണി-ബി-റൈന-67, ദില്‍ഷാന്‍ -ബി-ഹര്‍ഭജന്‍-160, സങ്ക-സി-ജഡേജ-ബി-പ്രവീണ്‍-90, സനത്‌-സ്റ്റംമ്പ്‌ഡ്‌ ധോണി-ബി-ഹര്‍ഭജന്‍-5, മഹേല-റണ്ണൗട്ട്‌-3, കാഡംബി-റണ്ണൗട്ട്‌-24, മാത്യൂസ്‌-സി-സച്ചിന്‍-ബി-നെഹ്‌റ-38, സമരവീര-റണ്ണൗട്ട്‌-0, കുലശേഖര-നോട്ടൗട്ട്‌-2, വെലിഗിഡാര-നോട്ടൗട്ട്‌-1, എസക്‌സ്‌ട്രാസ്‌ 21, ആകെ എട്ട്‌ വിക്കറ്റിന്‌ 411. വിക്കറ്റ്‌ പതനം: 1-188 (തരംഗ), 2-316 (സങ്ക), 3-328 (സനത്‌), 4-339 (ദില്‍ഷാന്‍), 5-345 (മഹേല), 6-401 (കാഡംബി), 7-404 (സമരവീര), 8-409 (മാത്യൂസ്‌). ബൗളിംഗ്‌: പ്രവീണ്‍ 9-0-67-1, നെഹ്‌റ 10-0-81-1, സഹീര്‍ 10-0-88-0, ജഡേജ 8-0-73-0, ഹര്‍ഭജന്‍ 10-0-58-2, റൈന 3-0-37-1


തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
മാന്‍ ഓഫ്‌ ദ മാച്ച്‌ സങ്ക
രാജ്‌ക്കോട്ടില്‍ വിജയിച്ചത്‌ ഇന്ത്യയാണെങ്കിലും മല്‍സരത്തിലെ ഹീറോ ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരയായിരുന്നു... ഇന്ത്യന്‍ നിരയില്‍ മിന്നിയ സേവാഗ,്‌ ലങ്കന്‍ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷാന്‍ എന്നിവരുടെ വ്യക്തിഗത പ്രകടനങ്ങളില്‍ നിന്നും സങ്കയുടെ ഇന്നിംഗ്‌സ്‌ വിത്യസ്‌തമായിരുന്നു. സേവാഗ്‌ 102 പന്തില്‍ നേടിയ 146 ന്‌ ചാരുത കുറവായിരുന്നില്ല. ദില്‍ഷാന്‍ 124 പന്തില്‍ വാരിക്കൂട്ടിയ 160 റണ്‍സിനും മനോഹാരിത കുറവായിരുന്നില്ല. പക്ഷേ സങ്കയുടെ 43 പന്തില്‍ നേടിയ 90 ല്‍ ബാറ്റിംഗിന്റെ എല്ലാ മനോഹാരിതയും ആക്രമണ ക്രിക്കറ്റിന്റെ വശ്യതയും പക്വതയാര്‍ന്ന പ്രകടനത്തിന്റെ ആഢിത്വവുമുണ്ടായിരുന്നു. സേവാഗും ദില്‍ഷാനും ഓപ്പണര്‍മാരാണ്‌. രണ്ട്‌ പേര്‍ക്കും പന്തിനെ ആക്രമിക്കുക എന്ന റോള്‍ മാത്രം. സങ്കക്കാര ടീമിന്റെ നായകനാണ്‌. അദ്ദേഹം ക്രീസിലേക്ക്‌ വരുമ്പോള്‍ ലങ്ക 23.6 ഓവറില്‍ ഒരു വിക്കറ്റിന്‌ 188 ല്‍ നില്‍ക്കുന്നു. വലിയ ദൂരം മുന്നേറാനുണ്ടായിരുന്ന ഘട്ടത്തില്‍ നായകന്റെ പക്വതയിലും ആക്രമണത്തിന്‌ മൃഗിയത നല്‍കാതെ ചേതോഹരമായ 10 ബൗണ്ടറികള്‍. ഇതില്‍ ഒരു ഷോട്ടും ക്രിസ്‌ വിട്ടുളള ആക്രമണമായിരുന്നില്ല. ആറ്‌ ബൗണ്ടറികള്‍ മുന്‍പാദത്തില്‍. നാലെണ്ണം പിന്‍പാദത്തില്‍. എല്ലാം ക്രീസില്‍ നിന്നുളള ഷോട്ടുകള്‍. ഓഫ്‌ സൈഡിലും ലെഗ്‌ സൈഡിലും അദ്ദേഹം ഗ്യാപ്പുകള്‍ കണ്ടെത്തി. സിക്‌സറുകള്‍ക്കും അദ്ദേഹം സാഹസത്തിന്‌ മുതിര്‍ന്നില്ല. പന്തിന്റെ മികവ്‌ മനസ്സിലാക്കിയുള്ള ഷോട്ടുകള്‍. ഇന്നലെ സങ്ക കാണിച്ച ഏക തെറ്റ്‌ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്ത ഘട്ടമായിരുന്നു. ബാറ്റിംഗ്‌ നിരയില്‍ ധാരാളം പ്രഗത്ഭരുള്ളപ്പോള്‍ അല്‍പ്പസമയം അദ്ദേഹത്തിന്‌ കൂടുതല്‍ കാത്തിരിക്കാമായിരുന്നു. പന്ത്‌ റിവേഴ്‌സ്‌ സ്വിംഗ്‌ ചെയ്യുന്ന ഘട്ടത്തിലാണ്‌ അദ്ദഹം പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. തോറ്റെങ്കിലും മല്‍സരത്തിലെ ടീം ലങ്കയായിരുന്നു. അസാമാന്യമായ കരുത്താണ്‌ ടീം കാണിച്ചത്‌. ഇന്ത്യക്ക്‌ ഒത്തുപിടിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡ്‌ ഏകദിന സ്‌ക്കോര്‍ നേടാമായിരുന്നു. പക്ഷേ മധ്യനിര പാളി. ഫീല്‍ഡിംഗില്‍ ആറ്‌ ക്യാച്ചുകളും നിലത്തിട്ടു.

പ്രവാസി ഫുട്‌ബോള്‍ കരുത്താര്‍ജ്ജിക്കുന്നു
ദോഹ: കാല്‍പ്പന്തിന്റെ മാസ്‌മരികതക്ക്‌ ദേശഭാഷാ വിത്യാസങ്ങളില്ല... ജീവിത ലോകത്ത്‌ പിടിച്ചുനില്‍ക്കാന്‍ പ്രവാസി ജിവിതം നയിക്കുന്ന മലയാളികള്‍ അന്യ നാട്ടില്‍ കളി കാണുക മാത്രമല്ല കളിച്ചും കരുത്ത്‌ തെളിയിക്കുന്നു. ഖത്തര്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിച്ച്‌ അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍രെ വന്‍ വിജയം തെളിയിച്ചത്‌ ഇതാണം്‌. കേരളത്തിലെ വിവിധ ജില്ലകളിലി# നിന്നുളഅള പതിനമെട്ട്‌ ടീമുകല്‍ മാറഅുരചത്‌ച ചാമ്പ്യന്‍,ിപ്പില്‍ മല്ലപ്പുറമാണ്‌ വിജയിച്ചത്‌. ദോഹ സ്‌റഅറേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനവക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന മല്‍സരത്തില്‍ മലപ്പുറം റെണാകുളത്തെയാണ്‌ 2-1ന്‌ തോല്‍പ്പിച്ചത്‌. ഖത്തര്‍ ഫുട്‌ബോള്‍ ഫോറമത്തിന്‌ നേതൃത്ത്വം നല്‍കുന്നത്‌ മലയാളികളാണ്‌. ്‌വരുടെ സംഘാടന മികനവില്‍ ഒന്നരമാസത്തകോല ദീര്‍ഘിച്ച്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ മുസ്‌ിംല കള്‍ച്ചറല്‍ സെന്റനിഡരപെ വിവിധ ജില്ലാ ടീമുികള്‍ പങ്കെടുത്തപ്പോള്‍ മലപ്പുറവും വയനാടും കോഴിക്കോടും മികച്ച പ്രകടനം നടത്തി. മലപ്പുറം ജില്ലാ കെ.എം.സി.സി ടീം സെമിയിയില്‍ നിര്‍ഭാഗ്യത്തിന്‌ പരാജയപ്പെട്ടപ്പോള്‍ കോഴികത്‌കോട്‌ ടീം തകര്‍പ്പന്‍ പ്രകട
നമാണ്‌ നടത്തിയത്‌. ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥികളായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ജോപോള്‍ അഞ്ചേരി, ബ്രസീല്‍ താരം ജുനിഞ്ഞോ, ഇറാഖ്‌ മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂനസ്‌, ചന്ദ്രികാ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദിപാ ഗോപാലന്‍ വാധ്വ തുടങ്ങിയവര്‍ക്കൊപ്പം ചാമ്പ്യന്‍ഷിപ്പിന്റെ ഓദ്യോഗിക സ്‌പോണ്‍സറായ ക്യൂടെലിന്റെ പ്രതിനിധകളുമുണ്ടായിരുന്നു. കേരളീയത നിറഞ്ഞ്‌ നിന്ന സമാപനചടങ്ങില്‍ കഥകളിയും തെയ്യവും ഒപ്പനയും ദഫുമെല്ലാം നിറഞ്ഞ്‌ നിന്നു. മുഹമ്മദ്‌ ഈസയുടെ നേതൃത്ത്വത്തിലായിരുന്നു സമാപന പരിപാടികള്‍. പ്രൊഫഷണല്‍ ഫുട്‌ബോള്‍ പോലെ പരിശീലകരും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫും വാശിയേറിയ മല്‍സരങ്ങളുമായി ആദ്യാവസാനം ആവേശകരമായിരുന്നു പോരാട്ടങ്ങളെല്ലാം. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ. എം.സി.സി ടീമുകളെ ഖത്തര്‍ കെ.എം.സി.സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്ത്വത്തില്‍ അഭിനന്ദിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്‌ പി.എസ്‌.എച്ച്‌ തങ്ങള്‍, സെക്രട്ടറി ഏ.പി അബ്ദുള്‍ റഹ്‌മാന്‍, ജോപോള്‍ അഞ്ചേരി, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റഹ്‌്‌മാന്റെ ഓര്‍മ്മകളില്‍
കോഴിക്കോട്‌: ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ ഫുട്‌ബോള്‍ ലോകം ഒളിംപ്യന്‍ അബ്ദുള്‍ റഹ്‌മാനെ ആദരിച്ചു. ഇന്നലെ കോഴിക്കോട്ട്‌ നടന്ന വിവിധ പരിപാടികളില്‍ നിറഞ്ഞുനിന്നത്‌ കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഒളിംപ്യന്‍ റഹ്‌മാന്‍ ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ആവേശകരമായി. അക്കാദമിയുടെ കീഴിലുളള അഞ്ച്‌ സെന്ററുകളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന്റെ സമാപനത്തില്‍ മുന്‍ ഇന്ത്യന്‍ താരം കെ.പി സേതുമാധവന്‍ മുഖ്യാതിഥിയായിരുന്നു. കെ.ഡി.എഫ്‌.എ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കുട്ടി ശങ്കരന്‍, സെക്രട്ടറി പി.ഹരിദാസ്‌, മുന്‍ ഇന്ത്യന്‍ താരം പ്രേംനാഥ്‌ ഫിലിപ്പ്‌ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട്‌ സെന്ററും കൊയിലാണ്ടി സെന്ററും തമ്മിലായിരുന്നു കലാശപ്പോരാട്ടം.

യുനിവേഴ്‌സിറ്റി ഷട്ടിലില്‍ വീണ്ടും ഫാറുഖ്‌
ഇരിഞ്ഞാലക്കുട: കാലിക്കറ്റ്‌ വാഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്നാം തവണയും ഫാറുഖ്‌ കോളജ്‌ ചാമ്പ്യന്മാരായി. സെന്റ്‌ ജോസഫ്‌ കോളജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫാറുഖ്‌ സെന്റ്‌ തോമസ്‌ തൃശൂരിനെ പരാജയപ്പെടുത്തി. ഇന്റര്‍നാഷണല്‍ താരങ്ങളായ അരുണ്‍ വിഷ്‌ണു, രാം സി വിജയ്‌ എന്നിവരടങ്ങിയതായിരുന്നു ഫാറുഖ്‌ ടീം. വിദ്യാ കോളജിനെ പരാജയപ്പെടുത്തിയ തിരൂരങ്ങാടി പി.എസ്‌ എം.ഒ കോളജിനാണ്‌ മൂന്നാം സ്ഥാനം. മഞ്ചേരി യുനിറ്റി കോളജിനെ തോല്‍പ്പിച്ച സെന്റ്‌ ജോസഫ്‌ മൂന്നാം സ്ഥാനം നേടി. വ്യക്തിഗത വിഭാഗങ്ങളില്‍ പുരുഷന്മാരില്‍ ഫാറുഖിന്റെ സന്‍ജിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ്‌ ജോസഫിന്റെ തുളസിയും ജേതാക്കളായി. സന്‍ജിത്‌ സെന്റ്‌ തോമസിന്റെ ബെനറ്റ്‌ ആന്റണിയെ തോല്‍പ്പിച്ചപ്പോള്‍ തുളസി ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ അലുവിനെ പരാജയപ്പെടുത്തി.

ടാറ്റാ ടീ ഫുട്‌ബോളിന്‌ നാളെ തുടക്കം
കോഴിക്കോട്‌: ഫുട്‌ബോളിലെ കൗമാര പ്രതിഭകളെ തേടിയുള്ള ടാറ്റാ ടീ ആഴ്‌സനല്‍ ഇന്റര്‍ സ്‌ക്കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌്‌ നാളെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. 66 സ്‌ക്കൂള്‍ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ രണ്ട്‌ ദിവസം ദീര്‍ഘിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ അംബാസിഡറായ മുന്‍ ഇന്റര്‍നാഷണല്‍ ജാംഷഡ്‌ നസീരിയും സംഘവും ഇന്നെത്തും. ഇവിടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്ന ടീമിന്‌ കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്റര്‍ സോണ്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന്‌ ചാമ്പ്യന്‍ഷിപ്പ്‌ സംഘാടകരായ കെ.ഡി.എഫ്‌.എ യുടെ സെക്രട്ടറി പി.ഹരിദാസ്‌, കണ്‍വീനര്‍ കബീര്‍ദാസ്‌, വൈസ്‌ പ്രസിഡണ്ട്‌ എം.മുഹമ്മദ്‌ ബഷീര്‍, ട്രഷറര്‍ ഒ.സുരേഷ്‌ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈലൈഫാണ്‌ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന പ്രായോജകര്‍.
ദേശീയ തലത്തില്‍ എട്ട്‌ മേഖലകളിലായാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഓരോ മേഖലയില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്നവര്‍ കൊല്‍ക്കത്തയില്‍ ഫൈനല്‍ റൗണ്ട്‌ കളിക്കും. ഓരോ മേഖലയിലെ മല്‍സരങ്ങളില്‍ നിന്നും മൂന്ന്‌ താരങ്ങളെ ദേശീയ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കും. ഇതില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നവര്‍ക്ക്‌ ആഴ്‌സനലിന്റെ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്‌. കഴിഞ്ഞ വര്‍ഷം അരീക്കോട്‌ എസ്‌.ഒ.എസ്‌.എച്ച്‌.എസ്‌ വിദ്യാര്‍ത്ഥി സമീര്‍ ആഴ്‌സനല്‍ ക്യാമ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ കോഴിക്കോട്‌ കൂടാതെ ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും മല്‍സരങ്ങളുണ്ട്‌.
ഇത്തവണ വെളിമുക്ക്‌ ക്രസന്റ്‌ സ്‌ക്കൂള്‍ ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നില്ല. കഴിഞ്ഞ തവണ പ്രായത്തില്‍ കൃത്രിമത്വം കാണിച്ചതിനാണിതെന്ന്‌ സംഘാടകര്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ നിന്ന്‌ ജി.വി രാജ, തിരുവല്ലയില്‍ നിന്ന്‌ സെന്റ്‌ ബഹ്‌നാന്‍സ്‌, എന്നിവര്‍ക്കൊപ്പം മലപ്പുറം ജില്ലയില്‍ നിന്ന്‌ പതിനെട്ടും വയനാട്‌ ജില്ലയില്‍ നിന്ന്‌ മൂന്നും ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്‌.

ഇന്ന്‌ ബാര്‍സ, മെസി കളിച്ചേക്കും
അബുദാബി: മണലാരണ്യം കാത്തു കാത്തിരുന്ന മല്‍സരത്തിന്‌ ഇന്ന്‌ രാത്രി ഷെയിക്‌ സായിദ്‌ സ്‌റ്റേഡിയത്തില്‍ കിക്കോഫ്‌. ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തില്‍ ബാര്‍സിലോണ മെക്‌സിക്കന്‍ ക്ലബായ അറ്റ്‌ലാന്റയെ നേരിടുന്നു. സന്തോഷ വാര്‍ത്ത സൂപ്പര്‍ താരം ലയണല്‍ മെസി കളിച്ചേക്കുമെന്നതാണ്‌. ഇന്ന്‌ കളിക്കുന്ന ബാര്‍സാ പട്ടികയില്‍ മെസിയുണ്ട്‌. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ ലീഗില്‍ എസ്‌പാനിയോളിനെതിരായ മല്‍സരത്തില്‍ കണങ്കാലിലെ പരുക്ക്‌ കാരണം മെസി കളിച്ചിരുന്നില്ല. ഇന്ന്‌ അല്‍പ്പസമയെമെങ്കിലും അദ്ദേഹം കളിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ലോക റെക്കോര്‍ഡ്‌ കിരീടത്തിനാണ്‌ പെപ്‌ ഗുര്‍ഡിയോളയുടെ സംഘം എത്തിയിരിക്കുന്നത്‌. കഴിഞ്ഞ മെയ്‌ മാസത്തിന്‌ ശേഷം അഞ്ച്‌ കപ്പുകളാണ്‌ ബാര്‍സ സ്വന്തമാക്കിയത്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സ്‌പാനിഷ്‌ ലീഗും സ്‌പാനിഷ്‌ കിംഗ്‌സ്‌ കപ്പും സ്‌പാനിഷ്‌ സൂപ്പര്‍ കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ബാര്‍സയാണ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. പക്ഷേ ഫിഫ ക്ലബ്‌ പട്ടം ഇത്‌ വരെ അവര്‍ക്ക്‌ ലഭിച്ചിട്ടില്ല. രണ്ട്‌ തവണയാണ്‌ അവര്‍ ഫൈനല്‍ കളിച്ചത്‌. രണ്ടിലും ബ്രസീലിയന്‍ ടീമൂകള്‍ക്ക്‌ മുന്നിലാണ്‌ തോറ്റത്‌. 1992 ല്‍ സാവോ പോളോ ജയിച്ചപ്പോള്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ ഇന്റര്‍നാഷണലിന്‌ മുന്നില്‍ തോറ്റു. 2009 ലെ അവസാന ചാമ്പ്യന്‍ഷിപ്പില്‍ ബാര്‍സ കിരീടം തന്നെ സ്വന്തമാക്കുമെന്നാണ്‌ മെസി പറയുന്നത്‌.

No comments: