Saturday, December 5, 2009

WORLD CUP TIME

ലോകകപ്പ്‌ ഗ്രൂപ്പ്‌തല ഫിക്‌സ്‌ച്ചര്‍
ഗ്രൂപ്പ്‌ എ
ടീമുകള്‍: ഫ്രാന്‍സ്‌, മെക്‌സിക്കോ, ദക്ഷിണാഫ്രരിക്ക, ഉറുഗ്വേ
ജൂണ്‍ 11. ദക്ഷിണാഫ്രിക്ക-മെക്‌സിക്കോ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ഉറുഗ്വേ-ഫ്രാന്‍സ്‌ (കേപ്‌ടൗണ്‍)
ജൂണ്‍ 16. ദക്ഷിണാഫ്രിക്ക-ഉറുഗ്വേ (പ്രിട്ടോറിയ)
ജൂണ്‍ 17. ഫ്രാന്‍സ്‌-മെക്‌സിക്കോ (പോലോകെയിന്‍)
ജൂണ്‍ 22. ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക (ബ്ലോംഫോണ്‍ടെയിന്‍)
മെക്‌സിക്കോ-ഉറുഗ്വേ (റൂസ്‌റ്റന്‍ബര്‍ഗ്ഗ്‌)
(ഗ്രൂപ്പ്‌ എ യിലെ ജേതാക്കള്‍ ഗ്രൂപ്പ്‌ ബി റണ്ണേഴ്‌സ്‌ അപ്പിനെ രണ്ടാം റൗണ്ടില്‍ നേരിടും. പോര്‍ട്ട്‌ എലിസബത്തിലാണ്‌ ഈ മല്‍സരം. ഗ്രൂപ്പ്‌ എ റണ്ണേഴ്‌സ്‌ അപ്പ്‌ ഗ്രൂപ്പ്‌ ബി ഒന്നാം സ്ഥാനക്കാരെ നേരിടും. മല്‍സരം ജോഹന്നാസ്‌ബര്‍ഗ്ഗില്‍)

ഗ്രൂപ്പ്‌ ബി
ടീമുകള്‍: അര്‍ജന്റീന, ഗ്രീസ്‌, നൈജീരിയ, ദക്ഷിണാഫ്രിക്ക
ജൂണ്‍ 12. അര്‍ജന്റീന-നൈജീരിയ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ദക്ഷിണ കൊറിയ-ഗ്രീസ്‌ (പോര്‍ട്ട്‌എലിസബത്ത്‌)
ജൂണ്‍ 17. അര്‍ജന്റീന-ദക്ഷിണ കൊറിയ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ഗ്രീസ്‌-നൈജീരിയ (ബ്ലോംഫോണ്‍ടെയിന്‍)
ജൂണ്‍ 22. ഗ്രീസ്‌-അര്‍ജന്റീന (പോലോകെയിന്‍)
നൈജീരിയ-ദക്ഷിണ കൊറിയ (ഡര്‍ബന്‍)

ഗ്രൂപ്പ്‌ സി
ടീമുകള്‍: അള്‍ജീരിയ, ഇംഗ്ലണ്ട്‌, സ്ലോവേനിയ, അമേരിക്ക
ജൂണ്‍ 12. ഇംഗ്ലണ്ട്‌-അമേരിക്ക (റുസ്റ്റന്‍ബര്‍ഗ്ഗ്‌)
ജൂണ്‍ 13. അള്‍ജീരിയ-സ്ലോവേനിയ (പോലോകെയിന്‍)
ജൂണ്‍ 18. സ്ലോവേനിയ-അമേരിക്ക (ജോഹന്നാസ്‌ബര്‍്‌ഗ്ഗ്‌)
ഇംഗ്ലണ്ട്‌-അള്‍ജീരിയ (കേപ്‌ടൗണ്‍)
ജൂണ്‍ 23. സ്ലോവേനിയ-ഇംഗ്ലണ്ട്‌ (പോര്‍ട്ട്‌ എലിസബത്ത്‌)
ജൂണ്‍ 23. അമേരിക്ക-അള്‍ജീരിയ (പ്രിട്ടോറിയ)
(ഗ്രൂപ്പ്‌ സി ജേതാക്കള്‍ ഗ്രൂപ്പ്‌ ഡി റണ്ണേഴ്‌സ്‌അപ്പിനെ റൂസ്റ്റന്‍ബര്‍ഗ്ഗില്‍ നേരിടും. ഗ്രൂപ്പ്‌ സി റണ്ണേഴ്‌സ്‌ അപ്പ്‌ ഗ്രൂപ്പ്‌ ഡി ജേതാക്കളെ നേരിടും. മല്‍സരം ബ്ലോംഫോണ്‍ടെയിനില്‍)

ഗ്രൂപ്പ്‌ ഡി
ടീമുകള്‍: ഓസ്‌ട്രേലിയ, ജര്‍മനി, ഘാന,സെര്‍ബിയ
ജൂണ്‍ 13. സെര്‍ബിയ-ഘാന (പ്രിട്ടോറിയ)
ജര്‍മനി-ഓസ്‌ട്രേലിയ (ഡര്‍ബന്‍)
ജൂണ്‍ 18. ജര്‍മനി-സെര്‍ബിയ (പോര്‍ട്ട്‌ എലിസബത്ത്‌)
ജൂണ്‍ 19. ഘാന-ഓസ്‌ട്രേലിയ (റൂസ്‌റ്റന്‍ബര്‍ഗ്ഗ്‌)
ജൂണ്‍ 23. ഓസ്‌ട്രേലിയ-സെര്‍ബിയ (നെല്‍സ്‌ പ്രൂട്ട്‌)
ജൂണ്‍ 23. ഘാന-ജര്‍മനി (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)

ഗ്രൂപ്പ്‌ ഇ
ടീമുകള്‍: കാമറൂണ്‍, ഡെന്മാര്‍ക്ക്‌, ജപ്പാന്‍, ഹോളണ്ട്‌
ജൂണ്‍ 14. ഹോളണ്ട്‌-ഡെന്മാര്‍ക്ക്‌ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ജപ്പാന്‍-കാമറൂണ്‍ (ബ്ലോം ഫോണ്‍ടെയിന്‍)
ജൂണ്‍ 19. ഹോളണ്ട്‌-ജപ്പാന്‍ (ഡര്‍ബന്‍)
കാമറൂണ്‍-ഡെന്മാര്‍ക്ക്‌ (പ്രിട്ടോറിയ)
ജൂണ്‍ 24. കാമറൂണ്‍-ഹോളണ്ട്‌ (കേപ്‌ടൗണ്‍)
ഡെന്മാര്‍ക്ക്‌-ജപ്പാന്‍ (റൂസ്റ്റന്‍ബര്‍ഗ്ഗ്‌)
(ഗ്രൂപ്പ്‌ ഇ ഒന്നാം സ്ഥാനക്കാര്‍ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ്‌ എഫ്‌ റണ്ണേഴ്‌സ്‌ അപ്പിനെ ഡര്‍ബനില്‍ നേരിടും. ഇ യിലെ രണ്ടാം സ്ഥാനക്കാര്‍ പ്രി ക്വാര്‍ട്ടറില്‍ എഫിലെ ഒന്നാം സ്ഥാനക്കാരുമായി കളിക്കും.)

ഗ്രൂപ്പ്‌ എഫ്‌
ടീമുകള്‍: ഇറ്റലി, ന്യൂസിലാന്‍ഡ്‌, പരാഗ്വേ, സ്ലോവാക്യ
ജൂണ്‍ 14. ഇറ്റലി-പരാഗ്വേ (കേപ്‌ടൗണ്‍)
ജൂണ്‍ 15. ന്യൂസിലാന്‍ഡ്‌-സ്ലോവാക്യ (റൂസ്‌റ്റന്‍ബര്‍ഗ്ഗ്‌)
ജൂണ്‍ 20. സ്ലോവാക്യ-പരാഗ്വേ (ബ്ലോം ഫോണ്‍ടെയിന്‍)
ഇറ്റലി-ന്യൂസിലാന്‍ഡ്‌ (നെല്‍സ്‌ പ്രൂ്യട്ട്‌)
ജൂണ്‍ 24. പരാഗ്വേ-ന്യൂസിലാന്‍ഡ്‌ (പോലോകെയിന്‍)
സ്ലോവാക്യ-ഇറ്റലി (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)

ഗ്രൂപ്പ്‌ ജി
ടീമുകള്‍: ബ്രസീല്‍, ഐവറികോസ്‌റ്റ്‌, ഉത്തര കൊറിയ, പോര്‍ച്ചുഗല്‍
ജൂണ്‍ 15. ഐവറി കോസ്‌റ്റ്‌-പോര്‍ച്ചുഗല്‍ (പോര്‍ട്ട്‌എലിസബത്ത്‌)
ബ്രസീല്‍-ഉത്തര കൊറിയ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ജൂണ്‍ 20. ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ജൂണ്‍ 21 . പോര്‍ച്ചുഗല്‍-ഉത്തര കൊറിയ (ഡര്‍ബന്‍)
ജൂണ്‍ 25. ഉത്തര കൊറിയ-ഐവറികോസ്‌റ്റ്‌ (നെല്‍സ്‌ പ്രൂട്ട്‌)
ജൂണ്‍ 25. പോര്‍ച്ചുഗല്‍-ബ്രസീല്‍ (ഡര്‍ബന്‍)
(ഗ്രൂപ്പ്‌ ജി ജേതാക്കള്‍ പ്രി ക്വാര്‍ട്ടറില്‍ ഗ്രൂപ്പ്‌ എച്ച്‌ റണ്ണേഴ്‌സ്‌ അപ്പിനെ ജോഹന്നാസ്‌ബര്‍ഗ്ഗിലും ജി രണ്ടാം സ്ഥാനക്കാര്‍ പ്രി ക്വാര്‍ട്ടറില്‍ എച്ച്‌ ഒന്നാം സ്ഥാനക്കാരെ കേപ്‌ ടൗണിലും നേരിടും)

ഗ്രൂപ്പ്‌ എച്ച്‌
ടീമുകള്‍: ചിലി, ഹോണ്ടുറാസ്‌, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌
ജൂണ്‍ 16. ഹോണ്ടുറാസ്‌-ചിലി (നെല്‍സ്‌ പ്രൂട്ട്‌)
സ്‌പെയിന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്‌ (ഡര്‍ബന്‍)
ജൂണ്‍ 21. ചിലി-സ്വിറ്റ്‌സര്‍ലാന്‍ഡ്‌ (പോര്‍ട്ട്‌ എലിസബത്ത്‌)
സ്‌പെയിന്‍-ഹോണ്ടുറാസ്‌ (ജോഹന്നാസ്‌ബര്‍ഗ്ഗ്‌)
ജൂണ്‍ 25. ചിലി-സ്‌പെയിന്‍ (പ്രിട്ടോറിയ)
സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ഹോണ്ടുറാസ്‌ (ബ്ലോം ഫോണ്‍ടെയിന്‍)


തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
ബ്രസീല്‍ വിയര്‍ക്കും
ആഫ്രിക്കന്‍ വന്‍കര ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്‌ തുടക്കമാവുന്നത്‌ അടുത്ത വര്‍ഷം ജൂണ്‍ പതിനൊന്നിനാണ്‌... പക്ഷേ ലോകകപ്പിന്റെ ആവേശം അതിന്റെ പാരമ്യതയില്‍ ആസ്വദിക്കാന്‍ ജൂണ്‍ 15 വരെ കാത്തിരിക്കണം. ആ ദിവസം മുതലാണ്‌ മരണ ഗ്രൂപ്പായ ജിയില്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌. കേപ്‌ടൗണിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകത്തെ സാക്ഷിയാക്കി ലോകകപ്പ്‌്‌ നറുക്കെടുപ്പ്‌ നടക്കുമ്പോള്‍ ബ്രസീല്‍ കോച്ച്‌ ഡുംഗെയുടെ മുഖത്ത്‌ കണ്ട പരിഭ്രാന്തി ആദ്യ സൂചന മാത്രമാണ്‌. സംശയം വേണ്ട-ആദ്യ മല്‍സരം മുതല്‍ അഞ്ച്‌ തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ വിയര്‍ക്കും. യോഗ്യതാ റൗണ്ടില്‍ മികവ്‌ കാട്ടിയെങ്കിലും ഗ്രൂപ്പ്‌ ജിയില്‍ ബ്രസീലിന്റെ എതിരാളികളെല്ലാം ഒന്നിനൊന്ന്‌ മിടുക്കരാണ്‌ എന്ന്‌്‌ മാത്രമല്ല വിത്യസ്‌ത ശൈലിക്കാരുമാണ്‌. ജൂണ്‍ 15ന്‌ ജോഹന്നാസ്‌ബര്‍ഗ്ഗിലെ സ്‌പോര്‍ട്‌സ്‌ സിറ്റിയില്‍ ബ്രസീലിന്റെ ആദ്യമല്‍സരം ഉത്തര കൊറിയയുമായാണ്‌. നറുക്കെടുപ്പിന്‌ ശേഷം ഡുംഗെ പറഞ്ഞത്‌ കൊറിയക്കാരെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നാണ്‌. പണ്ട്‌ ഒരു ലോകകപ്പില്‍ ഇറ്റലിക്കാരെ കശക്കിയവരാണ്‌ ഉത്തര കൊറിയക്കാര്‍. ഇത്തവണ അവര്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. അവരുടെ ഗെയിം പോലും ബ്രസീലിന്‌ പിടിയില്ല. ജോഹന്നാസ്‌ബര്‍ഗ്ഗില്‍ തന്നെയാണ്‌ 20 ന്‌ ബ്രസീല്‍ ഐവറി കോസ്‌റ്റുകാരെ നേരിടുന്നത്‌. ഇത്തവണ ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ കറുത്ത വന്‍കരയുടെ പ്രധാന പ്രതീക്ഷ ദീദിയര്‍ ദ്രോഗ്‌ബെയുടെ സംഘമാണ്‌. ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തവരാണ്‌ ഐവറിക്കാര്‍. കരുത്തിന്റെ ഫുട്‌ബോളാണ്‌ അവരുടെ ശൈലി. ഗ്രൂപ്പിലെ അവസാന മല്‍സരം 25 ന്‌ നടക്കുമ്പോള്‍ ബ്രസീലിന്‌ മുന്നില്‍ വരുന്നത്‌ സാക്ഷാല്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ഈ മല്‍സരവും പ്രവചനങ്ങള്‍ക്ക്‌ അതീതമാണ്‌. ഒരു ഗ്രൂപ്പില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ മാത്രമാണ്‌ അടുത്ത റൗണ്ടിലേക്ക്‌ യോഗ്യത നേടുന്നത്‌. ജിയില്‍ നിന്ന്‌ ആരെല്ലാം പ്രവേശിക്കുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥ. ബ്രസീലിന്റെ പരമ്പരാഗത കരുത്ത്‌ അവരുടെ താരങ്ങള്‍ തന്നെ. ഡുംഗെയുടെ സംഘത്തില്‍ ഇത്തവണയും താരങ്ങള്‍ക്ക്‌ പഞ്ഞമില്ല. റോബിഞ്ഞോയും റൊണാള്‍ഡിഞ്ഞോയും കക്കയുമെല്ലാം കളിക്കും. പക്ഷേ ഇവര്‍ക്കൊന്നും ഏഷ്യന്‍ ഫുട്‌ബോള്‍ എന്തെന്ന്‌ പോലും അറിയാതെ വരുമ്പോള്‍ കൊറിയക്കാര്‍ അട്ടിമറി നടത്തിയാല്‍ അല്‍ഭുതപ്പെടാനില്ല. ദ്രോഗ്‌ബയെയും ആഫ്രിക്കന്‍ ഫുട്‌ബോളിനെയും യൂറോപ്പില്‍ കളിക്കുന്ന ബ്രസീല്‍ താരങ്ങള്‍ക്ക്‌ അറിയാം. പക്ഷേ ബ്രസീല്‍ സംഘത്തിലെ ലാറ്റിനമേരിക്കന്‍ ക്ലബുകളുടെ താരങ്ങള്‍ക്ക്‌ ആഫ്രിക്ക കാണാന്‍ കഴിയാത്ത വന്‍കരയാണ്‌. പോര്‍ച്ചുഗലിനെ മാത്രമാണ്‌ ബ്രസീലുകാര്‍ക്ക്‌ അറിയുന്നത്‌. പക്ഷേ ഈ മല്‍സരം ഗ്രൂപ്പിലെ അവസാന പോരാട്ടമായതിനാല്‍ വലിയ വെല്ലുവിളിയാവും. നറുക്കെടുപ്പില്‍ മറ്റ്‌ പ്രധാന ടീമുകള്‍ക്കൊന്നും കാര്യമായി വെല്ലുവിളി തന്നെയില്ല. എ യില്‍ കളിക്കുന്നവരില്‍ ഫ്രാന്‍സിനും മെക്‌സിക്കോക്കും നിലവിലുള്ള ഫോമില്‍ മുന്നോട്ട്‌്‌ കയറാനാവും. ആതിഥേയരായ ദക്ഷിണാഫ്രിക്കയും പ്ലേ ഓഫിലൂടെ വന്ന ഉറുഗ്വേയും വലിയ ഭീഷണിയല്ല. ബി ഗ്രൂപ്പില്‍ മറഡോണയുടെ അര്‍ജന്റീന ഇപ്പോള്‍ തന്നെ സീറ്റ്‌ ഉറപ്പിച്ച മട്ടാണ്‌. നൈജീരിയ മാത്രമായിരിക്കും അവര്‍ക്ക്‌ പ്രധാന വെല്ലുവിളി. സിയില്‍ ഇംഗ്ലണ്ടിന്‌ വെല്ലുവിളി ഉയര്‍ത്താന്‍ മാത്രമുളള അംഗബലം അള്‍ജീരിയക്കും സ്ലോവോനിയക്കും അമേരിക്കക്കുമില്ല. ഡിയില്‍ ജര്‍മനിക്കാണ്‌ സാധ്യത. ഓസ്‌ട്രേലിയ, ഘാന, സെര്‍ബിയ എന്നിവര്‍ ശരാശരിക്കാരുടെ പട്ടികയിലാണ്‌. ഇ യില്‍ നല്ല പോരാട്ടം നടക്കും. കാമറൂണിനും ഡെന്മാര്‍ക്കിനും ഹോളണ്ടിനും താര മികവുണ്ട്‌. ഇവര്‍ക്കൊപ്പം കളിക്കുന്ന ജപ്പാനിലുമുണ്ട്‌ യൂറോപ്യന്‍ ക്ലബ്‌ താരങ്ങള്‍. എഫില്‍ നിലവിലുളള ജേതാക്കളായ ഇറ്റലിക്ക്‌ എതിര്‍പ്പുണ്ടാവില്ല. എച്ചില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനും കാര്യങ്ങള്‍ എളുപ്പമാണ്‌.

ആ രാത്രി
കേപ്‌ടൗണ്‍: ആ രാത്രി എങ്ങനെ മറക്കും....! ഡിസംബര്‍ നാലിന്റെ അര്‍ദ്ധരാത്രിയില്‍ കേപ്‌ടൗണിലെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കായിരുന്നു ലോകത്തിന്റെ കണ്ണുകള്‍. ലോകകപ്പില്‍ കാര്യങ്ങള്‍ എപ്പടി എന്ന ചോദ്യത്തിനുത്തരം തേടിയുള്ള രാത്രിയില്‍ എല്ലാം വിസ്‌മയമായിരുന്നു. ഫിഫ തലവന്‍ സെപ്‌ ബ്ലാറ്റര്‍ ഉള്‍പ്പെടെ ലോകത്തിലെ ഫുട്‌ബോള്‍ ഭരണാധികാരികളുടെ വി.വി.ഐ.പി സംഘം. അര്‍ജന്റീനയുടെ ഇതിഹാസതാരവും ഇപ്പോള്‍ പരിശീലകനുമായ ഡിയാഗോ മറഡോണ ഉള്‍പ്പെടെ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട്‌ കളിക്കുന്ന മുപ്പത്തിരണ്ട്‌ ടീമുകളുടെയും പരിശീലകര്‍, ദക്ഷിണാഫ്രിക്കയുടെ ഭരണാധികാരികള്‍, ക്ഷണിക്കപ്പെട്ട 2000 വി.വി.ഐ.പികള്‍. പിന്നെ 200 കോടി ടെലിവിഷന്‍ ഫുട്‌ബോള്‍ പ്രേമികളും..
ദക്ഷിണാഫ്രിക്കയുടെ ഭൂപ്രകൃതിയും വനാന്തരവും മൃഗങ്ങളുമെല്ലാമായി തുടക്കത്തില്‍ എല്ലാവര്‍ക്കും നയനാന്ദകരമായ ദൃശ്യ വസ്‌മയമായിരുന്നു. റെയിന്‍ മെയിന്‍ എന്ന സിനിമയിലെ ആഫ്രിക്കന്‍ വിസ്‌മയമെന്ന ഗാനവുമായി ജോണി ക്ലെഗ്‌ വന്നപ്പോള്‍ നിലക്കാത്ത കൈയ്യടികള്‍. രാജ്യത്തിന്റെ പിതാവ്‌ 91 കാരനായ നെല്‍സണ്‍ മണ്ടേലയാണ്‌ ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്‌. മണ്ടേല നേരിട്ടു വന്നില്ല. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം സ്‌ക്രീനില്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഫിഫ തലവന്‍ സെപ്‌ ബ്ലാറ്ററും ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്‌ ജേക്കബ്‌ സുമയും വേദിയിലെത്തി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ജിയാന്‍ കാര്‍ലോ അബേറ്റ ലോകകപ്പ്‌ ബ്ലാറ്റര്‍ക്ക്‌ കൈമാറി. ആഫ്രിക്കന്‍ വിജയം എന്ന ആമുഖഗാനത്തിനൊപ്പം പോര്‍ച്ചുഗലില്‍ നിന്നുളള ഇതിഹാസതാരം യൂസേബിയോ (അദ്ദേഹം ജനിച്ചത്‌ ആഫ്രിക്കയിലാണ്‌) വേദിയിലെത്തി. പിന്നെയാണ്‌ ദക്ഷിണാഫ്രിക്കയുടെ അഭിമാനമായ ഹോളിവുഡ്‌ നിര്‍മ്മാതാവും നടിയുമായ ചാര്‍ലൈസ്‌ തെറോണ്‍ മുഖ്യ അവതാരികയായി രംഗത്ത്‌ വന്നത്‌. 2010 ല്‍ ഉപയോഗിക്കാന്‍ പോവുന്ന പുതിയ പന്ത്‌ ജബുലാനിയെ അവര്‍ ലോകത്തിന്‌ പരിചയപ്പെടുത്തി. ജബുലാനി എന്ന പദത്തിനര്‍ത്ഥം ആഘോഷിക്കുക എന്നാണ്‌. ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ഡെക്കെയായിരുന്നു നറുക്കെടുപ്പുകാരന്‍.
അവര്‍ക്ക്‌ മുന്നില്‍ നാല്‌ പോട്ടുകള്‍. ഈ പോട്ടുകളില്‍ നിന്ന്‌ നറുക്കെടുക്കാന്‍ ലോക പ്രശസ്‌ത മധ്യദൂര ഓട്ടക്കാരന്‍ ഹെയില്‍ ഗെബ്രിസലാസി, റഗ്‌ബി താരം ജോണ്‍ സ്‌മിത്ത്‌, ക്രിക്കറ്റര്‍ മക്കായ എന്‍ടിനി, ഫുട്‌ബോളര്‍മാരായ മാത്യൂ ബൂത്തും ഡേവിഡ്‌ ബെക്കാമും, ദക്ഷിണാഫ്രിക്കയുടെ വനിതാ ഫുട്‌ബോളര്‍ സിംഫി ദുദുവും. ആദ്യം ഗ്രൂപ്പ്‌ നറുക്കെടുപ്പായിരുന്നു. ആതിഥേയരെന്ന നിലയില്‍ എ ഗ്രൂപ്പില്‍ തന്നെ ദക്ഷിണാഫ്രിക്ക വന്നു. പിന്നെയായിരുന്നു ആകാംക്ഷ. ദക്ഷിണാഫ്രിക്കയുടെ എ ഗ്രൂപ്പിലേക്ക്‌ മെക്‌സിക്കോ വന്നപ്പോള്‍ ആതിഥേയര്‍ അല്‍പ്പം ആശ്വസിച്ചു. അടുത്ത എ ടീമുകള്‍ ഉറുഗ്വേയും ഫ്രാന്‍സുമായിരുന്നു. പിന്നെ ബി-ക്യാമറകള്‍ മറഡോണയെ തെരഞ്ഞുവെങ്കിലും അദ്ദേഹം പിറകിലായിരുന്നു. സി,ഡി,ഇ,എഫ്‌ ഗ്രൂപ്പുകള്‍ വന്നപ്പോഴൊന്നും ബഹളമുണ്ടായില്ല. ജി യിലേക്ക്‌ ആദ്യമെത്തിയത്‌ സീഡിംഗ്‌ ടീമെന്ന നിലയില്‍ ബ്രസീലായിരുന്നു. പിന്നെ നറുക്കെടുത്തപ്പോള്‍ ഉത്തരകൊറിയ. വലിയ ബഹളം അപ്പോഴില്ല. ഐവറികോസ്‌റ്റായിരുന്നു നറുക്കെടുപ്പില്‍ ജിയിലേക്ക്‌ വന്ന മൂന്നാമത്തെ ടീം. അതോടെ ബ്രസീല്‍ അനുകൂലികളുടെ മുഖത്ത്‌ പരിഭ്രാന്തി. ഗ്രൂപ്പിലെ അവസാന ടീമിനെ എടുത്തപ്പോല്‍ അതാ പോര്‍ച്ചുഗല്‍.... അര്‍ജന്റീനക്കാര്‍ ആഹ്ലാദത്തിലായിരുന്നു. ഇംഗ്ലണ്ടും ഫ്രാന്‍സും സ്‌പെയിനും ജര്‍മനിയും ആശ്വാസ നിശ്വാസമിട്ടപ്പോള്‍ മരണഗ്രൂപ്പായ ജിയെക്കുറിച്ച്‌ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു...
ലോകകപ്പിന്‌ രൂപമായി... ഇനി കളി തുടങ്ങിയാല്‍ മതി. അവശേഷിക്കുന്നത്‌ കൃത്യം 186 ദിവസങ്ങള്‍....

തടസ്സം സങ്ക
മുംബൈ: ഇന്ത്യക്കും ലോക ഒന്നാം റാങ്കിനും തടസ്സമായി നില്‍ക്കുന്നത്‌ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാര. മൂന്നാം ടെസ്‌റ്റില്‍ വിജയത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ സന്ദര്‍ശകരുടെ നാല്‌ വിക്കറ്റുകള്‍ കൂടി ഇന്ന്‌ സ്വന്തമാക്കിയാല്‍ ഐ.സി.സി ലോക റാങ്കിംഗില്‍ ആദ്യമെത്താം. വലിയ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ കളിക്കുന്ന ലങ്ക നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്‌്‌ വിക്കറ്റിന്‌ 274 റണ്‍സ്‌ എന്ന നിലയിലാണ്‌. 133 റണ്‍സുമായി ക്രീസിലുളള നായകന്‍ സങ്കക്കാരയാണ്‌ അവരുടെ രക്ഷകന്‍. ഇപ്പോഴും 59 റണ്‍സ്‌ പിറകിലുളള ലങ്കക്ക്‌ തോല്‍വി ഒഴിവാക്കാനാവില്ല. സങ്കക്കാരക്ക്‌ ഇപ്പോള്‍ കൂട്ട്‌ വാലറ്റക്കാരനായ നുവാന്‍ കുലശേഖരയാണ്‌. ഇനി വരാനുളളതാവട്ടെ മുരളിയും ഹെറാത്തും വെലിഗിഡാരയും. പിച്ച്‌ സ്‌പിന്നിനെയും പേസിനെയും തുണക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിന്‌ ജയിക്കുമോ എന്നതാണ്‌ ചോദ്യം. ഇന്നലെ ആറ്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. സഹീര്‍ അവസാന സെഷനില്‍ രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ശ്രീശാന്ത്‌ ഒരു വിക്കറ്റ്‌ സ്വന്തമാക്കി. പ്രഗ്യാന്‍ ഒജക്കും രണ്ട്‌ ഇരകളെ ലഭിച്ചു. രാവിലെ അമ്പയറുടെ പിഴവില്‍ ദില്‍ഷാന്റെ വിക്കറ്റ്‌ ഇന്ത്യക്ക്‌ ലഭിച്ചു. ഹര്‍ഭജന്‌ നല്ല പിന്തുണ പിച്ചില്‍ നിന്ന്‌ ലഭിച്ചിട്ടും അടുത്ത വിക്കറ്റ്‌ പോവാതിരിക്കാന്‍ പരനവിതാനയും സങ്കക്കാരയും അദ്ധ്വാനിച്ചു. ലഞ്ചിന്‌ ശേഷം ശ്രീശാന്തിന്റെ മനോഹരമായ ഔട്ട്‌സിംഗില്‍ പരനവിതാന പുറത്തായി. സ്‌പിന്നര്‍മാരെ മാത്രം രംഗത്തിറക്കിയാണ്‌ അത്‌ വരെ ധോണി കളിച്ചത്‌. ശ്രീശാന്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലിന്‌ ശേഷം സഹീര്‍ വന്നപ്പോള്‍ മഹേല മടങ്ങി. സമരവീരക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ആഞ്ചലോ മാത്യൂസിനെ ഒജയും മടക്കി. അപ്പോഴും സങ്ക ചെറുത്തുനില്‍ക്കുകയായിരുന്നു.
സ്‌ക്കോര്‍കാര്‍ഡ്‌
ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്‌ 393. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 726 ഡിക്ലയേര്‍ഡ്‌. ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സ്‌. പരനവിതാന-എല്‍.ബി.ഡബ്ല്യൂ-ബി-ശ്രീശാന്ത്‌-54, ദില്‍ഷാന്‍-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-16, സങ്കക്കാര-നോട്ടൗട്ട്‌-133, മഹേല-സി-ധോണി-ബി-സഹീര്‍-12, സമരവീര-സി-ലക്ഷ്‌മണ്‍-ബി-സഹീര്‍-0, മാത്യൂസ്‌-സി-ധോണി-ബി-ഒജ-5, പ്രസന്ന-എല്‍.ബി.ഡബ്ല്യൂ-ബി-ഒജ-32, കുലശേഖര-നോട്ടൗട്ട്‌-9, എക്‌സ്‌ട്രാസ്‌-13, ആകെ 93 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 274. വിക്കറ്റ്‌ പതനം: 1-29 (ദില്‍ഷാന്‍), 2-119 (പരനവിതാന), 3-135 (മഹേല), 4-137 (സമരവീര), 5-144 (മാത്യൂസ്‌), 6-208 (പ്രസന്ന). ബൗളിംഗ്‌: ഹര്‍ഭജന്‍ 31-5-70-1, ഒജ 23-4-84-2, സഹീര്‍ 17-4-51-2, ശ്രീശാന്ത്‌ 13-4-36-1, സേവാഗ്‌ 9-2-24-0.

ഇന്ത്യ ജയിച്ചു
ധാക്ക: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ വിജയത്തുടക്കം. ഗ്രൂപ്പ്‌ എ യില്‍ ഇന്ത്യ ഒരു ഗോളിന്‌ അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തി. മല്‍സരത്തിന്റെ എണ്‍പത്തിയാറാം മിനുട്ടില്‍ സബ്‌സ്റ്റിറ്റിയൂട്ട്‌ ജെജെ ലാല്‍പെക്കയാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. മല്‍സരത്തിലുടനീളം സുശീല്‍ കുമാര്‍ സിംഗ്‌ നയിച്ച ഇന്ത്യക്കായിരുന്നു മുന്‍ത്തൂക്കം. പക്ഷേ ഗോളടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

കിവീസ്‌ വിയര്‍ക്കുന്നു
വെല്ലിംഗ്‌ടണ്‍: പാക്കിസ്‌താനെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലാന്‍ഡ്‌ അല്‍ഭുതങ്ങള്‍ തന്നെ കാട്ടണം. ബേസിന്‌ റിസര്‍വില്‍ രണ്ട പൂര്‍ണ്ണ ദിവസം ബാക്കി നില്‍ക്കെ തോല്‍വി ഒഴിവാക്കാന്‍ 405 റണ്‍സാണ്‌ ആതിഥേയര്‍ക്ക്‌ വേണ്ടത്‌. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന്‌ 70 റണ്‍സ്‌ എന്ന നിലയിലാണ്‌. മൂന്ന്‌ വിക്കറ്റും നേടിയത്‌ ആദ്യ ഇന്നിംഗ്‌സിലെ ബൗളിംഗ്‌ ഹീറോ മുഹമ്മദ്‌ ആസിഫാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ കിവീസ്‌ 99 റണ്‍സാണ്‌ നേടിയത്‌. ആസിഫാണ്‌ കിവി ഇന്നിംഗ്‌സിനെ തരിപ്പണമാക്കിയത്‌. പാക്‌ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ 264 റണ്‍സായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ നായകന്‍ മുഹമ്മദ്‌ യൂസഫിന്റെ 83 റണ്‍സിലും ഉമര്‍ അക്‌മലിന്റെ 52 ലും പാക്കിസ്‌താന്‍ 239 റണ്‍സ്‌ നേടി. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട പാക്കിസ്‌താന്‌ ഇന്ന്‌ ജയിച്ചാല്‍ മൂന്ന്‌ വര്‍ഷകാലയളവില്‍ ആദ്യ ജയമായിരിക്കുമത്‌.

ഓസീസ്‌ തിരിച്ചടിക്കുന്നു
അഡലെയ്‌ഡ്‌: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിവസം ഓസീസ്‌ മികവ്‌. സന്ദര്‍ശകര്‍ സ്വന്തമാക്കിയ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 451 റണ്‍സിനെതിരെ ഓസീസ്‌ വിക്കറ്റ്‌ നഷ്ടമില്ലതെ 174 റണ്‍സ്‌ നേടിയിട്ടുണ്ട്‌. 96 റണ്‍സുമായി ഷെയിന്‍ വാട്ട്‌സണും 71 റണ്‍സുമായി സൈമണ്‍ കാറ്റിച്ചുമാണ്‌ ക്രീസില്‍. ബ്രാവോയുടെ സെഞ്ച്വറിയും
(104), നാഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ (92) വിന്‍ഡീസിന്‌ മികച്ച സ്‌ക്കോര്‍ സമ്മാനിച്ചത്‌.

1 comment:

poor-me/പാവം-ഞാന്‍ said...

വിവരങള്‍ക്കു നന്ദി കമല്‍ജി.
പക്ഷെ ഈ വെരിഫിക്കേഷന്‍ കഠിനമെന്റയ്യപ്പ!