Saturday, August 23, 2008
ബെയ്‌ജിംഗ് ഒളിംപിക്‌സിന്റെ സുന്ദരചിത്രമാണിത്. എട്ട് സ്വര്‍ണ്ണങ്ങളുമായി ഒളിംപിക്‌സിന്റെ താരമായി മാറിയ അമേരിക്കന്‍ നീന്തല്‍ ഹീറോ മൈക്കല്‍ ഫെല്‍പ്‌സ് എട്ട് മെഡല്‍ദാന ചടങ്ങുകളില്‍ സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തികാണിക്കുകയാണ്. ആദ്യ ചിത്രത്തില്‍ (ഇടത് നിന്ന്) 4-100 മീറ്റര്‍ മെഡ്‌ലി റിലേയിലെ സ്വര്‍ണ്ണം. ഇത് ലോക റെക്കോര്‍ഡ് പ്രകടനമായിരുന്നു. കൂട്ടുകാരുടെ പിന്തുണയില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണം. ഓഗസ്‌റ്റ് 17 നായിരുന്നു ഈ നേട്ടം. രണ്ടാം ചിത്രത്തില്‍ ഓഗസ്‌റ്റ് 16ന് 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലെ സ്വര്‍ണ്ണമാണ് ഫെല്‍പ്‌സ് ഉയര്‍ത്തുന്നത്. ഇതും ലോക റെക്കോര്‍ഡ്. ഓഗസ്‌റ്റ് 15ന് 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലും അദ്ദേഹം റെക്കോര്‍ഡിട്ടു. ആ സ്വര്‍ണ്ണമാണ് മൂന്നാമത് ചിത്രം. ഓഗസ്‌റ്റ് 13ന് 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് സ്വര്‍ണ്ണം സ്വന്തമാക്കിയതും പുതിയ സമയത്തിലായിരുന്നു. ആ ചിത്രമാണ് നാലാമത്തേത്. താഴെ നിരയില്‍ വലത്ത് നിന്നുള്ള ആദ്യ ചിത്രം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നേട്ടത്തില്‍ സ്വന്തമാക്കിയത്. രണ്ടാം ചിത്രം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തിലെ ലോക റെക്കോര്‍ഡ് സ്വര്‍ണ്ണം. മൂന്നാമത് ചിത്രത്തിലെ സ്വര്‍ണ്ണം 4-100 മീറ്റര്‍ റിലേയില്‍ സ്വന്തമാക്കിയത്. അവസാന ചിത്രത്തില സ്വര്‍ണ്ണം 400 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലായിരുന്നു. ഈ നേട്ടം ഓഗസ്‌റ്റ് പത്തിനായിരുന്നു. സംശയമില്ല ഈ ഒളിംപിക്‌സിന്റെ താരം ആ അമേരിക്കക്കാരന്‍ തന്നെ...
Subscribe to:
Post Comments (Atom)
No comments:
Post a Comment