Thursday, August 7, 2008

GO CHINA GO>.....

വന്‍മതിലും കടന്ന്‌
ബെയ്‌ജിംഗ്‌: ഇന്നാണ്‌ ആ ദിനം.... ഓഗസ്‌റ്റ്‌ 8, 2008. ചൈന കാത്തുകാത്തുവെച്ച ദിവസം. വന്‍മതിലും കടന്ന്‌ ഒളിംപിക്‌ ദിപശിഖ കിളിക്കൂട്‌ ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തിന്‌ മുന്നില്‍ വിസ്‌മയ ചെപ്പ്‌ തുറക്കാനുളള ആവേശത്തിലാണ്‌ ചൈനീസ്‌ ജനത. നാല്‌ വര്‍ഷം ഏതന്‍സില്‍ മുമ്പ്‌്‌ ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങ്‌ നടക്കുമ്പോള്‍ മറ്റ്‌ സ്‌റ്റേഡിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു. ചൈന അല്‍ഭുതകരമായ വേഗതയില്‍ എല്ലാം തയ്യാറാക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ തന്നെ മാസങ്ങളായി. ഇന്ന്‌ അവര്‍ പൊട്ടിത്തെറിക്കും. ലോകത്തോട്‌ പറയാന്‍ കാത്തുവെച്ചതെല്ലാം പറയും. അമേരിക്കയും റഷ്യയും ബ്രിട്ടനും ജര്‍മനിയുമെല്ലാം എല്ലാം കേള്‍ക്കേണ്ടി വരും.
അമേരിക്കയെ പരാജിതരാക്കി ഒളിംപിക്‌സില്‍ ഏറ്റവുമധികം മെഡലുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ്‌ ചൈന. ഏതന്‍സില്‍ 32 സ്വര്‍ണ്ണവും 17 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ മെഡല്‍പ്പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാജ്യം. ഇത്തവണ രണ്ടില്‍ നിന്ന്‌ ഒന്നാം സ്ഥാനത്തേക്ക്‌ വരണം. ഈ ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ്‌ ചൈനീസ്‌ സംഘത്തിന്റെ ഉപതലവന്‍ കുയി ഡാലിന്‍ ഇന്നലെ പറഞ്ഞത്‌. ചൈന വ്യക്തമായ എണ്ണം മെഡലുകല്‍ ലക്ഷ്യമാക്കിയല്ല മല്‍സരിക്കുന്നത്‌. സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സായതിനാല്‍ യോഗ്യതാ മല്‍സരങ്ങളില്ലാതെ തന്നെ കൂടുതല്‍ പേര്‍ക്ക്‌ പങ്കെടുക്കാന്‍ കഴിയുന്നു. ഈ അവസരം ഉപയോഗപ്പെടുത്തണം. അതാണ്‌ നോട്ടം.
ഇത്തവണ ചൈനീസ്‌ സംഘത്തില്‍ 1009 പേരുണ്ട്‌. ഇവരില്‍ 639 പേര്‍ അത്‌ലറ്റുകളാണെന്നും അദ്ദേഹം അറിയിച്ചു. കായിക ലോകത്ത്‌ അമേരിക്കക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ക്രമാനുഗതമായ പ്രകടനമാണ്‌ ചൈന നടത്തുന്നത്‌. 2000 ത്തില്‍ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സില്‍ 28 സ്വര്‍ണ്ണവും 16 വെള്ളിയും 15 വെങ്കലവുൂമായിരുന്നു സമ്പാദ്യം. അന്ന്‌ മെഡല്‍ പട്ടികയില്‍ മൂന്നാമതാണ്‌ വന്നത്‌. ഏതന്‍സില്‍ മൂന്നില്‍ നിന്നും രണ്ടിലെത്തി. ഇത്തവണ രണ്ടില്‍ നിന്നും ഒന്നിലെത്തണമെന്നതാണ്‌ പദ്ധതി.
ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌, സെയ്‌ലിംഗ്‌, റോവിംഗ്‌, കനോയിംഗ്‌, കയാക്കിംഗ്‌, നീന്തല്‍ എന്നീ ഇനങ്ങളിലാണ്‌ ചൈനക്ക്‌ പ്രതീക്ഷകള്‍ കുറവ്‌. ഉദ്‌ഘാടന ചടങ്ങ്‌ നടക്കുന്ന ഇന്ന്‌ നേരിയ മഴക്ക്‌ സാധ്യത കല്‍പ്പിക്കുന്നുണ്ട്‌. ഉച്ചക്ക്‌ ശേഷം ചെറിയ മഴയുണ്ടാവുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌. എന്നാല്‍ മഴ പെയ്‌താലും അത്‌ കിളിക്കൂടിനെയും പരിസരത്തെയും ബാധിക്കില്ല എന്നതിനാല്‍ സംഘാടകര്‍ക്ക്‌ ആശങ്കയില്ല. പക്ഷേ മഴ കനത്തു പെയ്‌താല്‍ അത്‌ ജനങ്ങളുടെ ആവേശം കെടുത്താന്‍ സാധ്യതയുണ്ട്‌. ഇന്നലെ ഒളിംപിക്‌ ദീപം വന്‍മതിലില്‍ എത്തിയപ്പോള്‍ കനത്ത കാറ്റും മൂടല്‍മഞ്ഞുമായിരുന്നു. ഉന്നത സുരക്ഷയിലാണ്‌ ദീപം മതില്‍ കയറിയത്‌.
പതിനായിരത്തോളം കലാകാരന്മാരാണ്‌ ഇന്ന്‌ ഉദ്‌ഘാടന ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്‌. ഇവരെല്ലാം ഉച്ചയോടെ സ്‌റ്റേഡിയത്തിലെത്തും. നാല്‌ മണി മുതല്‍ക്കാണ്‌ കാണികള്‍ക്ക്‌ പ്രവേശനം.

3 comments:

keralainside.net said...

Your post is being listed by www.keralainside.net.
Under "sports" category .Please make sure that, the category entries are correct. ( When ever you write next blog post , use "GET CATEGORISED "option for submiting the post details)
this website is under test run will be fully functional from the 15th of August
Thank You..

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

news-mind said...

varthakal sristikkunnavar nnammalan
nnammude varthakal nnamukk parayam
visit-www.thenewsmind.blogspot.com

mail:themindmedia@gmail.com