Saturday, August 2, 2008
VEERU AND BAJI AGAIN
ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍
ഗാലി: പൊട്ടിപൊളിയാന്‍ തുടങ്ങുന്ന ഗാലി പിച്ചില്‍ ഇന്ത്യ വിജയം മണക്കുന്നു. രണ്ടാം ടെസ്‌റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയാണ് ഡ്രൈവിംഗ് കസേരയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 37 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയ സന്ദര്‍ശകര്‍ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 200 റണ്‍സ് നേടിയിട്ടുണ്ട്. മൊത്തം 237 റണ്‍സിന്റെ നിര്‍ണ്ണായക ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. വി.വി.എസ് ലക്ഷ്‌മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് ക്രീസില്‍. ഇന്ന് മല്‍സരത്തിന്റെ നാലാം ദിവസം ലീഡ് കാര്യമായി ഉയര്‍ത്താനായാല്‍ സ്‌പിന്‍ ആനുകൂല്യത്തില്‍ ഇന്ത്യക്ക് വിജയം വരിക്കാനാവും.
ഒന്നാം ഇന്നിംഗ്‌സില്‍ 329 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യ ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 292 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 102 റണ്‍സിന് ആറ് വിക്കറ്റ് നേടിയ ഹര്‍ഭജന്‍സിംഗാണ് ഇന്ത്യന്‍ നിരയില്‍ മിന്നിയ ബൗളര്‍. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. പിച്ച് നല്‍കിയ പിന്തുണ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് ഹര്‍ഭജന്‍ തന്റെ ഓഫ് സ്‌പിന്നിലൂടെ എതിരാളികളെ വിറപ്പിച്ചത്. കുംബ്ലെ രണ്ടാം ദിവസം നേരിട്ട നിരാശ പ്രകടിപ്പിക്കാതെ പന്തെറിഞ്ഞ് ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയുടെ നിര്‍ണ്ണായക വിക്കറ്റ് സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനയെ പുറത്താക്കി ഹര്‍ഭജനാണ് മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ക്യാപ്‌റ്റന്‍ മഹേല തന്റെ ഇഷ്ട മൈതാനത്ത് മറ്റൊരു സെഞ്ച്വറിയാണ് നോട്ടമിട്ടത്. പക്ഷേ 86 ല്‍ കുംബ്ലെയുടെ കുത്തിതിരിഞ്ഞ പന്തില്‍ കാര്‍ത്തിക് ക്യാച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. വാലറ്റക്കാരില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
രണ്ടാം ഇന്നിംഗ്‌സില്‍ ഗൗതം ഗാംഭീറും വീരേന്ദര്‍ സേവാഗും നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രണ്ട് പേരും അര്‍ദ്ധശതകം നേടി. ആദ്യ ഇന്നിംഗ്‌സില്‍ പുറത്താവാതെ 201 റണ്‍സ് നേടിയ സേവാഗ് അതേ ശൈലിയില്‍ ബാറ്റേന്തി. 52 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച വീരു 50 റണ്‍സ് നേടിയാണ് പുറത്തായത്. വാസിന്റെ പന്തില്‍ ദില്‍ഷാന് ക്യാച്ച്. പരമ്പരയില്‍ ഗംഭീര പരാജയമായ രാഹുല്‍ ദ്രാവിഡ് ഗാംഭീറിന് ഉറച്ച പിന്തുണ നല്‍കിയപ്പോള്‍ തകര്‍ച്ച ഒഴിവായി. സ്‌ക്കോര്‍ 144 ല്‍ ഗാംഭീര്‍ പുറത്തായി. 149 പന്തില്‍ 74 റണ്‍സാണ് ഓപ്പണര്‍ നേടിയത്. തുടര്‍ന്ന് അനുഭവസമ്പന്നരായ സച്ചിനും ദ്രാവിഡും ഒരുമിച്ചു. സമ്മര്‍ദ്ദത്തില്‍ കളിച്ച ഇരുവരും പക്ഷേ അവസാനത്തില്‍ പുറത്തായത് ടീമിന് ക്ഷീണമായി. സ്‌ക്കോര്‍ 200 ല്‍ വാസിന്റെ പന്തില്‍ സച്ചിന്‍ (31) പുറത്തായപ്പോള്‍ അതേ സ്‌ക്കോറില്‍ മുരളിയുടെ പന്തില്‍ ദ്രാവിഡ് (44) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വെളിച്ചക്കുറവ് കാരണം കളി നിര്‍ത്താന്‍ പോവുന്ന സമയത്താണ് രണ്ട് വിക്കറ്റുകള്‍ നിലംപതിച്ചത്. ലക്ഷ്‌മണും ഗാംഗുലിയും അക്കൗണ്ട് തുറന്നിട്ടില്ല.
പൊളിയുന്ന പിച്ചില്‍ ലങ്കക്ക് രണ്ടാം ഇന്നിംഗ്‌സ് ഇവിടെ ദുഷ്‌ക്കരമാണ്. ഇന്ത്യ ലീഡ് ഗണ്യമായി ഉയര്‍ത്തിയാല്‍ സ്വാഭാവികമായും ആതിഥേയ ബാറ്റ്‌സ്‌മാന്മാര്‍ സമ്മര്‍ദ്ദത്തിലാവും. ഹര്‍ഭജനും കുംബ്ലെയും ഫോമില്‍ നില്‍ക്കുമ്പോള്‍ കൊളംബോ പരാജയത്തിന് പകരം വീട്ടാന്‍ ഇന്ത്യക്ക് സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.
സ്‌ക്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്-56, സേവാഗ്-നോട്ടൗട്ട്-201, ദ്രാവിഡ്-സി-വര്‍ണപുര-ബി-മെന്‍ഡിസ്-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്-5, സൗരവ് സി-പ്രസന്ന-ബി-വാസ്-0, ലക്ഷ്‌മണ്‍ -സി-സമരവീര-ബി-മെന്‍ഡീസ്-39, കാര്‍ത്തിക്-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്-7, കുംബ്ലെ-സ്റ്റംമ്പ്‌ഡ് പ്രസന്ന-ബി-മുരളി-4, ഹര്‍ഭജന്‍-ബി-മെന്‍ഡിസ്-1, സഹീര്‍-സി-പ്രസന്ന-ബി-മുരളി-2, ഇശാന്ത്-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്-0, എക്‌സ്‌ട്രാസ് 12, ആകെ 82 ഓവറില്‍ 329. വിക്കറ്റ് പതനം: 1-167, 2-173, 3-178, 4-178, 5-278, 6-290, 7-317, 8-318, 9-323, 10-329. ബൗളിംഗ്: വാസ് 19-2-74-2, കുലശേഖര 8-1-40-0, മെന്‍ഡിസ് 28-1-117-6, മുരളി 27-1-93-2
ശ്രീലങ്ക: വാന്‍ഡോര്‍ട്ട് -സി-ദ്രാവിഡ്-ബി-സഹീര്‍-4, വര്‍ണപുര-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-66,സങ്കക്കാര- സി ആന്‍ഡ് ബി-ഹര്‍ഭജന്‍-68, മഹേല-സി-കാര്‍ത്തിക്-ബി-കുംബ്ലെ-86, സമരവീര-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-14, ദില്‍
ഷാന്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-0, പ്രസന്ന-സി-ലക്ഷ്‌മണ്‍-ബി-ഹര്‍ഭജന്‍-24, വാസ്-സി-ഹര്‍ഭജന്‍-ബി-കുംബ്ലെ-1, കുലശേഖര-നോട്ടൗട്ട്-5, മെന്‍ഡിസ്-എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-0, മുരളി-സി-സൗരവ്-ബി-ഹര്‍ഭജന്‍-0, എക്‌സ്‌ട്ര്‌സാ 24, ആകെ 93.3 ഓവറില്‍ 292.. വിക്കറ്റ് പതനം: 1-4, 2-137, 3-144, 4-192, 5-192, 6-250, 7-255, 8-291, 9-291, 10-292 . ബൗളിംഗ്: സഹീര്‍ 9-1-51-1 ഇശാന്ത് 8-1-36-0, കുംബ്ലെ 36-7-81-3, ഹര്‍ഭജന്‍ 40.3- 8-102-6
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്: ഗാംഭീര്‍-ബി-മെന്‍ഡിസ്-74, സേവാഗ്-സി-ദില്‍ഷാന്‍-ബി-വാസ്-50, ദ്രാവിഡ്-എല്‍.ബി.ഡബ്ല്യൂ-ബി-മുരളി-44, സച്ചിന്‍-സി-മഹേല-ബി-വാസ്-31, സൗരവ്-ബാറ്റിംഗ്-0, ലക്ഷ്‌്‌മണ്‍-ബാറ്റിംഗ്-0, എക്‌സ്‌ട്രാസ് 1, ആകെ 56.4 ഓവറില്‍ നാല് വിക്കറ്റിന് 200. വിക്കറ്റ് പതനം: 1-90, 2-144, 3-200, 4-200. ബൗളിംഗ്: വാസ് 13-4-32-2, കുലശേഖര 5-0-31-0, മുരളി 21-1-70-1, മെന്‍ഡിസ് 17.4-3-66-1
Subscribe to:
Post Comments (Atom)
1 comment:
kyaa bath hai kya bath hai. acha achaa
Post a Comment