ഇന്ത്യ തകര്‍ന്നു
കൊളംബോ: അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍ അരങ്ങ് തകര്‍ക്കുമെന്ന് പറഞ്ഞ അനില്‍ കുംബ്ലെ സ്വന്തം വാക്കുകള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതനാണ്.... ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക സ്വന്തമാക്കിയ കൂറ്റന്‍ സ്‌്‌ക്കോറിന് മുന്നില്‍ ( ആറ് വിക്കറ്റിന് 600 ഡിക്ലയേര്‍ഡ്) വിയര്‍ക്കുന്ന ഇന്ത്യ വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസത്തെ മല്‍സരം നേരത്തെ നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 158 റണ്‍സ് എന്ന പരിതാപമായ അവസ്ഥയിലാണ്. ഫോളോ ഓണ്‍ നാണക്കേട് ഒഴിവാക്കാന്‍ 242 റണ്‍സ് ഇനിയും ഇന്ത്യക്ക് വേണം. എസ്.എസ്.സിയിലെ പിച്ച് പൊട്ടിപൊളിയാന്‍ തുടങ്ങിയിരിക്കെ വന്‍ പരാജയമാണ് ഇന്ത്യയെ തുറിച്ചുനോക്കുന്നത്. ഇപ്പോഴും 441 റണ്‍സിന് പിറകിലാണ്‌് ടീം.
ഗൗതം ഗാംഭീര്‍ (38), വിരേന്ദര്‍ സേവാഗ് (25), രാഹുല്‍ ദ്രാവിഡ് (14), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (27), സൗരവ് ഗാംഗുലി (23), ദിനേശ് കാര്‍ത്തിക് (9) എന്നിവര്‍ പുറത്തായി. വി.വി.എസ് ലക്ഷ്‌മണ്‍ പുറത്താവാതെ 19 റണ്‍സുമായി ക്രീസിലുണ്ട്. 37 റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലൂടെ കയറിയിറങ്ങിയത്. കന്നിക്കാരന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡീസിന് വലിയ ഭീഷണി ഉയര്‍ത്താനായില്ലെങ്കിലും ദ്രാവിഡിന്റെ വിലപ്പെട്ട വിക്കറ്റ് നേടി.
അനുഭവസമ്പത്തിന്റെ ഒരു ലാഞ്ചനയും പ്രകടിപ്പിക്കാതെ ആലസ്യത്തിന്റെ ബാറ്റിംഗാണ് എല്ലാവരും നടത്തിയത്. സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊന്നും മാപ്പര്‍ഹിക്കുന്നില്ല. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സച്ചിന് ആദ്യ ടെസ്‌റ്റില്‍ തന്നെയാവുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ വിനോദ് കാംബ്ലിക്ക് സ്വന്തം വാക്കുകള്‍ വേഗത്തില്‍ വിഴുങ്ങാം-അത്രക്ക് ദയനീയമായിരുന്നു സച്ചിന്റെ ബാറ്റിംഗ്. തട്ടിമുട്ടി 46 പന്തില്‍ നിന്ന് 27 റണ്‍സ് നേടി മുരളിക്ക് മുന്നില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡായി. ലക്ഷ്‌മണിന് കൂട്ടായി ഇപ്പോള്‍ ക്രീസിലുളളത് ക്യാപ്‌റ്റന്‍ കുംബ്ലെയാണ്. ബാറ്റിംഗിന് വരാനുള്ളത്‌് സഹീര്‍ഖാനും ഹര്‍ഭജനും ഇശാന്തും മാത്രം.
നേരത്തെ ലങ്ക സ്വന്തം ഒന്നാം ഇന്നിംഗ്‌സ് 600 റണ്‍സില്‍ അവസനിപ്പിച്ചിരുന്നു. ക്യാപ്‌റ്റന്‍ മഹേല, ഓപ്പണര്‍ വര്‍ണപുര, സമരവീര എന്നിവരെ കൂടാതെ തിലകരത്‌നെ ദില്‍ഷാനും സെഞ്ച്വറി (പുറത്താവാതെ 125 ) സ്‌ന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്: ലങ്ക-ഒന്നാം ഇന്നിംഗ്‌സ്: വാന്‍ഡോര്‍ട്ട്-സി-കാര്‍ത്തിക്-ബി-ഇശാന്ത്-3, വര്‍ണപുര-സി-ദ്രാവിഡ്-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്-ബി-ഇശാന്ത്-136, സമരവീര-സി-ലക്ഷ്‌മണ്‍-ബി-സഹീര്‍-127, ദില്‍ഷാന്‍-നോട്ടൗട്ട്-125, പ്രസന്ന-സി-ഇശാന്ത്-ബി-ഹര്‍ഭജന്‍-30, വാസ്-നോട്ടൗട്ട്-22, എക്‌സ്‌ട്രാസ്-30, ആകെ 162 ഓവറില്‍ ആറ് വിക്കറ്റിന് 600. വിക്കറ്റ് പതനം: 1-7,2-57, 3-212, 4-360, 5-454, 6-545. ബൗളിംഗ്: സഹീര്‍ 37-2-156-2, ഇശാന്ത് 33-4-124-2, സൗരവ് 8-1-24-0, ഹര്‍ഭജന്‍ 43-2-149-2, കുംബ്ലെ 37-4-121-0, സേവാഗ് 4-0-17-0. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: ഗാംഭീര്‍-സി-സമരവീര-ബി-മുരളി-38, സേവാഗ്-സി-വര്‍ണപുര-ബി-കുലശേഖര-25, ദ്രാവിഡ്-ബി-മെന്‍ഡിസ്-14, സച്ചിന്‍-ബി-മുരളി-27, സൗരവ്-സി-കുലശേഖര-ബി-മുരളി-23, ലക്ഷ്‌മണ്‍-നോട്ടൗട്ട്-19, കാര്‍ത്തിക്-സി ആന്‍ഡ് ബി-മുരളി-9, കുംബ്ലെ-നോട്ടൗട്ട്-1, എക്‌സ്‌ട്രാസ്-2, ആകെ ആറ് വിക്കറ്റിന് 158. വിക്കറ്റ് പതനം 1-36, 2-78, 3-78, 4-122, 5-137, 6-146. ബൗളിംഗ്: വാസ് 5-0-23-0, കുലശേഖര 7-0-38-1, മെന്‍ഡീസ് 18-3-58-1, മുരളി 15-4-37-4
No comments:
Post a Comment