Friday, July 18, 2008
കമാല്‍സ് ഡ്രൈവ്
ഒളിംപിക്‌സ്
ഇന്ത്യന്‍ ഒരുക്കം ഇപ്പോഴും ഇരുട്ടില്‍
കായിക ലോകം ഒളിംപിക്‌സ് ബഹളത്തിലാണ്. താരങ്ങളെല്ലാം പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്. ചൈനീസ് ആസ്ഥാനത്ത് ഇതാദ്യമായി നടക്കുന്ന മഹാമേളയില്‍ ലോകത്തോളം ഉയരത്തിലെത്താനുളള ഒരുക്കത്തില്‍ സാങ്കേതികതയെ പൂര്‍ണ്ണമായി ഉപയോഗിച്ചാണ് ലോകോത്തര താരങ്ങള്‍ പരിശീലിക്കുന്നതെങ്കില്‍ നമ്മുടെ താരങ്ങളെയും അവരുടെ പരിശീലന മുറകളെയും ഒന്ന് നോക്കുക:
നമുക്ക് ആകെയുള്ള ഒരു പരിശീലനക്കളരി പഞ്ചാബിലെ പട്യാലയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍.ഐ.എസ്) ആണ്.. പ്രാഥമിക ചില പരിശീലന സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ ഒരു സ്റ്റാറ്റിറ്റീഷ്യനില്ല, വീഡിയോ അനലിസ്‌റ്റ് ഇല്ല, ന്യൂട്രീഷ്യനില്ല, ഹെ പെര്‍ഫോമിംഗ് ചെക് ലാബ് ഇല്ല, എന്തിന് സ്വന്തം നിലവാരത്തെ പരിശോധിക്കാന്‍ താരങ്ങള്‍ക്ക് അവസരം പോലുമില്ല....
ഇങ്ങനെയൊരു പരിശീലനം ഇവിടെ മാത്രമാണ്. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം അനലിസ്റ്റും സ്റ്റാറ്റിറ്റീഷ്യനുമെല്ലാമുണ്ട്. അവരാണ് താരങ്ങളുടെ കരുത്തിനെ അളക്കുന്നത്. മ്മുടെ താരങ്ങള്‍ക്ക്‌് ഭാരം കുറക്കാനറിയില്ല. ൂട്ടാനറിയാം. ഒരു ന്യൂട്രീഷ്യന്‍ കൂടെയുണ്ടെങ്കില്‍ അദ്ദേഹം പറയുന്ന വഴിക്ക് ഭക്ഷണത്തെ ക്രമീകരിക്കാന്‍ താരങ്ങള്‍ക്കാവും. പട്യാലയില്‍ ന്യൂട്രീഷനെ കിട്ടാനില്ല. താരത്തിന്റെ ന്യൂട്രീഷ്യനും അനലിസ്റ്റും സ്റ്റാറ്റിറ്റീഷ്യനുമെല്ലാം കോച്ചുമാരാണ്.
പണ്ട് പി.ടി ഉഷയെല്ലാം വളര്‍ന്നതും ഓടിയതുമെല്ലാം കഞ്ഞിയും കപ്പയും കഴിച്ചാണ്‌്. ഇന്നത്തെ താരങ്ങള്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ ഭക്ഷണത്തെ പാകപ്പെടുത്തി താരത്തിന്റെ കരുത്തുമായി സമന്വയിപ്പിക്കാന്‍ ആളില്ല. പട്യാലയിലേക്ക് വരാന്‍ ന്യൂട്രീഷ്യന്‍സിനൊന്നും താല്‍പ്പര്യമില്ല ചെറിയ ശബളത്തിന് കാതികതാരങ്ങളെ വളര്‍ത്താന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല.
ഒളിംപിക്‌സില്‍ മറ്റ് രാജ്യക്കാര്‍ മെഡല്‍ കൊയ്‌ത്ത് നടത്തും. നമ്മള്‍ മേല്‍്‌പ്പോട്ട് നോക്കും..... പങ്കെടുക്കുക വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുണ്ടല്ലോ നമ്മുടെ രക്ഷക്ക്....
Subscribe to:
Post Comments (Atom)
No comments:
Post a Comment